പൂനെ: മയിൽപ്പീലി ബാലമാസിക ഇനി പൂനെയിലും ലഭ്യമാകും. പൂനെ നിഗിഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ചടങ്ങില്‍ മുഖ്യ പുരോഹിതൻ ദീപം തെളിയിച്ച് മാസികയുടെ പ്രചാരമാസത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുനെ നവോദയ ചാരിറ്റബിൾ സൊസൈറ്റി ആണ് പ്രചാരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മയിൽപ്പീലി മാസികയുടെ പുനെ നിർവ്വാഹക സമിതിയിലെ അംഗങ്ങളായ രാമകൃഷ്ണൻ (പ്രസിഡൻ്റ്) സുജ ദിൻകർ ( സെക്രട്ടറി),. മഞ്ജുള നമ്പ്യാർ, ബാലചന്ദ്രൻ വാക്കാട് പൂനെ നവോദയയിൽ നിന്നും ഡോ.ബിജു പിള്ള (പ്രസിഡൻ്റ് ), അരവിന്ദാക്ഷൻ മേനോൻ (സെക്രട്ടറി), മുരളീധരൻ നായർ ( ട്രഷറർ ) എന്നിവർ നേതൃത്വം നൽകി.
മയിൽപ്പീലി മാസികയുടെ (മലയാളം / ഇംഗ്ലീഷ് ) പ്രചാരപ്രവർത്തനം ആഗസ്റ്റ് 12 മുതൽ സെപ്തംബർ 12 വരെയാണ്.പൂനെയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ 98500 76630 | 78759 40108 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.