നാഗ്പൂർ: രാഷ്ട്ര സേവികാ സമിതി കേരള പ്രാന്ത സഞ്ചാലികയായി ഡോ. ആര്യാദേവിയെ നാഗ്പൂരിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധിസഭയിൽ തെരഞ്ഞെടുത്തു. നിലവിൽ പ്രാന്ത കാര്യവാഹിയായി പ്രവർത്തിച്ചു വരികയായിരുന്നു. അഡ്വ. ശ്രീകല കെ എൽ ആണ് പുതിയ കാര്യവാഹിക . പ്രാന്ത സഹകാര്യവാഹിക എന്ന ചുമതലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ‘
മറ്റ് പ്രാന്ത ചുമതലകൾ: ഗ്രീഷ്മ കൃഷ്ണൻ ( ശാരീരിക് പ്രമുഖ് ), സരിത ദിനേശ് ( ബൗദ്ധിക് പ്രമുഖ് ), നീലിമ കുറുപ്പ് (സമ്പർക്ക പ്രമുഖ്), പാർവതി ജയരാജ് ( സേവാ പ്രമുഖ് ) , ദിവ്യ ശ്യാം പ്രസാദ് ( നിധി പ്രമുഖ് ), രാഗി അജിത് (പ്രചാർ പ്രമുഖ് ), സ്നിഗ്ധ ഹരി (തരുണി പ്രമുഖ് ). നാഗ്പൂർ രേശിം ഭാഗിലെ സ്മൃതി മന്ദിരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ കാര്യകാരി മണ്ഡലും പ്രതിനിധി സഭയും ചേർന്നത്.