റാഞ്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ പ്രാന്തപ്രചാരകന്മാരുടെ അഖിലഭാരതീയ ബൈഠക്ക് ജൂലൈ 12 മുതല്‍ 14 വരെ ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹന്മാരായ ഡോ കൃഷ്ണ ഗോപാൽ, സി.ആർ മുകുന്ദ, അരുൺ കുമാർ, രാം ദത്ത്, അലോക് കുമാർ, അതുൽ ലിമായെ തുടങ്ങിയവരും കാര്യകാരി അംഗങ്ങളും ബൈഠക്കിൽ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു.