പാലോറ മലയിലെ
പുലിമടയില്‍
രണ്ടു കണ്ണുകള്‍
തിളങ്ങുന്നുണ്ട്….
ഇരുട്ട് പരന്ന
വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍
അദൃശ്യമായ ചലനം
ഭയപ്പെടുത്തുന്നു…
മഴക്കാലം നനഞ്ഞ്
വഴുതി വീഴാതെ
കുന്നു കയറുമ്പോള്‍
ആരോ പാടുന്നുണ്ട്
പ്രണയസങ്കീര്‍ത്തനം……
ചരിത്രം പഠിപ്പിച്ച പ്രണയസ്മാരകങ്ങള്‍
ചങ്ങമ്പുഴയുടെ തേന്‍മുത്തുകള്‍
ഷെല്ലിയുടെ കല്ക്കണ്ടിമധുരം
നെരൂദയുടെ ചുംബനങ്ങള്‍..
പ്രണയം ചരിത്രമാവുന്നത്
രണ്ടു ജീവിതങ്ങള്‍
ജയിക്കുമ്പോഴാണ്..
വാക്കുകള്‍ സംഗീതമായി
കുന്നിറങ്ങി വരുന്നു.
നിലാവ് കീറി കാലം
വരച്ചു വെച്ചത്
ഓര്‍മ്മകളാണ്.
ഉള്ളില്‍ അടച്ചുവെക്കുമ്പോഴും
വെള്ളിവെളിച്ചം പോലെ
പുറത്തേക്ക് പ്രസരിക്കുന്നത്…