കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്ഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. അനുരാജിനെ (ഡയറക്ടര്‍, മാഗ്കോം) ചാലപ്പുറം കേസരിഭവനിലെ പരമേശ്വരം ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മാഗ്കോം ഭരണസമിതി പ്രസിഡന്റ് എ.കെ പ്രശാന്ത് അദ്ധ്യക്ഷനായ പരിപാടിയില്‍ മാഗ്കോം ഭരണസമിതി സെക്രട്ടറി എം. രാജീവ്കുമാര്‍ എ.കെ അനുരാജിനെ പൊന്നാട അണിയിച്ചു. മാഗ്കോം ജേണലിസം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ജേണല്‍ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് അംഗം എന്‍.പി സോമന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ അഡ്വ. പി.കെ ശ്രീകുമാര്‍, ഡോ. എന്‍. ആര്‍. മധു, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, എം. രാജീവ്കുമാര്‍, എ.ജി. കണ്ണന്‍, വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം. ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.