Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മനഃസാക്ഷി മരവിച്ച മനുഷ്യജന്മങ്ങള്‍

ടി.കെ. പ്രഭാകരന്‍

Print Edition: 6 December 2019

പൊതുവിദ്യാഭ്യാസമേഖല മനുഷ്യരൂപം പൂണ്ട വിഷസര്‍പ്പങ്ങള്‍ വിഹരിക്കുന്ന കൊടുങ്കാടായി മാറിയിട്ട് കാലങ്ങളേറെയായി. എല്‍ ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് സര്‍വ്വനാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ മേഖല കുരുന്നുകളുടെ കുരുതിക്കളമായി മാറുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഇത്രയും അധഃപതിച്ചതെന്ന് പറയാനാകില്ല. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭ മുതല്‍ ഇപ്പോഴത്തെ പിണറായി ഭരണം വരെ എത്തിനില്‍ക്കുന്ന സുദീര്‍ഘമായ കാലയളവുകളിലൊക്കെയും ഉണ്ടായ വികലമായ നയങ്ങളുടെ തുടര്‍ച്ചകള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ഇരകളായി ഇവിടത്തെ വിദ്യാര്‍ത്ഥിസമൂഹം മാറുകയാണ്. പരിശീലനത്തിനിടെ എറിയപ്പെട്ട ഹാമര്‍ തലയില്‍കൊണ്ട് ദാരുണമരണം സംഭവിച്ച ഫെമില്‍, ക്ലാസുമുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല, പൊതുവിദ്യാഭ്യാസവകുപ്പിന്റെ അലംഭാവം കൊണ്ട് അടുത്തടുത്ത ദിവസങ്ങളിലായി മരിച്ചുവീഴുന്ന കുട്ടികള്‍ എന്നിവരെല്ലാം സങ്കടക്കാഴ്ചകളാകുന്നു. സ്‌കൂള്‍ മുറ്റങ്ങളില്‍ മാത്രമല്ല പണവും അധികാരവും സ്വാധീനവും സ്വാര്‍ത്ഥതയും കൊണ്ടുനടക്കുന്ന ചില അദ്ധ്യാപകര്‍ നാടിന് ശാപമായി മാറിയിരിക്കുകയാണ്. വിദ്യാര്‍ത്ഥിസമൂഹത്തോട് യാതൊരു തരത്തിലുള്ള പ്രതിബദ്ധതയുമില്ലാതെ കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും നേടിയെടുത്ത് തന്‍കാര്യം മാത്രം നോക്കുകയെന്ന കുടിലചിന്തയുള്ളവര്‍ അദ്ധ്യാപകസമൂഹത്തില്‍ ഏറിവരുന്നതിന്റെ പ്രകടമായ തെളിവാണ് ഷെഹ്‌ല ഷെറിന്‍ എന്ന പിഞ്ചുവിദ്യാര്‍ത്ഥിനിയുടെ അനുഭവം.

മനുഷ്യത്വവും സഹാനുഭൂതിയും ഇല്ലാത്തവരായി മാറിയവരില്‍ ഒരു സ്‌കൂളിലെ ചില അദ്ധ്യാപകരമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്.വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരുപാട് അധ്യാപകര്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടെന്ന അഭിമാനബോധത്തിനിടയിലും സമൂഹമനഃസാക്ഷിയെ അസ്വസ്ഥമാക്കുന്ന പെരുമാറ്റങ്ങളുമായി രംഗത്തുവരുന്ന മറ്റുചില അദ്ധ്യാപകര്‍ വിദ്യാഭ്യാസ മേഖലക്ക് ശാപവും വിദ്യാര്‍ത്ഥിസമൂഹത്തിന് ബാധ്യതയുമാണ്. വയനാട് ജില്ലയിലെ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ സമൂഹമനഃസാക്ഷിയെ കുത്തിനോവിക്കുന്ന കണ്ണീരോര്‍മയായി മാറിയിരിക്കുന്നു. സ്‌കൂളിലെ ക്ലാസ് മുറിയില്‍വെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റ ഈ കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പ്രധാന ഉത്തരവാദിത്വം ആ സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് തന്നെയാണ്. ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാന്‍ തയ്യാറാകാതെ ആണിതറച്ചതാണെന്ന സ്വന്തം നിഗമനത്തിലെത്തുകയും പിതാവ് വരുന്നതുവരെ ഒരുമണിക്കൂര്‍ സ്‌കൂളില്‍ത്തന്നെ ഇരുത്തുകയും ചെയ്ത അദ്ധ്യാപകനും ആ മനുഷ്യനെ തിരുത്താതിരുന്ന മറ്റ് അദ്ധ്യാപകരുമെല്ലാം മനുഷ്യാധമന്‍ എന്ന വിശേഷണത്തിന് നൂറ്റൊന്ന് ശതമാനവും അര്‍ഹരാണ്.

അദ്ധ്യാപകര്‍ക്ക് സ്വന്തം വാഹനങ്ങളുണ്ടായിട്ടും പിതാവെത്തി കുട്ടിയെ ഓട്ടോപിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ അവസ്ഥ കരുണയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ക്രൗര്യമുഖം കൂടിയാണ് പ്രദര്‍ശിപ്പിക്കുന്നത്. പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ മരണത്തിലേക്ക് തള്ളിവിട്ടത് ഗുരുതരവീഴ്ചയായി കണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരെയും വൈകി ആശുപത്രിയില്‍ എത്തിപ്പെട്ട കുട്ടിക്ക് മതിയായ ചികിത്സ നല്‍കാതിരുന്ന ഡോക്ടറെയും വകുപ്പുതല നടപടിക്രമങ്ങളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പോലീസാകട്ടെ ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്തു. ഈ സസ്‌പെന്‍ഷനും ബോധപൂര്‍വമല്ലാത്ത നരഹത്യക്കുള്ള കേസും കടുത്ത നടപടിയായി കാണാനാകില്ലെന്ന് ഇത്തരം കേസുകളുടെ തുടര്‍നടപടികളെക്കുറിച്ച് അവബോധമുള്ള ഏതൊരാള്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പ് ചേര്‍ത്തുള്ള ഈ കേസ് ദുര്‍ബലമായ തെളിവുകളുടെ സാഹചര്യത്തില്‍ തേഞ്ഞുമാഞ്ഞുപോകുന്നതിനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ സ്വന്തം നിലയില്‍ പരാതി നല്‍കാത്തതിനാലും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ കബറടക്കിയതിനാലും കേസിന്റെ മുന്നോട്ടുള്ള ഗതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

അദ്ധ്യാപകരുടെയും സ്ഥാപന മാനേജ്‌മെന്റിന്റെയും പീഡനങ്ങള്‍ കാരണവും തെറ്റായ വിദ്യാഭ്യാസ രീതികളുടെ പ്രത്യാഘാതങ്ങള്‍ കാരണവുമൊക്കെ കേരളത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഷെഹ്‌ലയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ പത്താംതരം വിദ്യാര്‍ത്ഥിയായ ആല്‍ബിന്‍ ജീവനൊടുക്കിയത് അദ്ധ്യാപകരുടെ പീഡനം മൂലമാണെന്ന വിവരം പുറത്തുവന്നത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ തന്നെ ഉപദ്രവിച്ച അദ്ധ്യാപകരുടെ പേരുകള്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. അദ്ധ്യാപിക തന്നെ മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ചതില്‍ മനംനൊന്ത് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായതും ഇതേ കേരളത്തില്‍ സമീപകാലത്താണ്. പാനൂരില്‍ അധ്യാപകന്‍ മൂന്നാംതരം വിദ്യാര്‍ത്ഥിയുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവവും യോഗാക്ലാസില്‍ എത്താന്‍ വൈകിയതിന്റെ പേരില്‍ കോതമംഗലത്ത് എട്ടാംതരം വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളെ അധ്യാപകന്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവവും പുറത്തുവന്നത് ഷഹലയുടെ മരണത്തിനെതിരായ പ്രതിഷേധം കത്തിനില്‍ക്കുന്ന സമയത്തുതന്നെയാണ്.

കുട്ടികളുടെയത്രപോലും തിരിച്ചറിവില്ലാത്ത പെരുമാറ്റവൈകല്യങ്ങള്‍ക്കുടമകളാകുന്നവര്‍ അധ്യാപകപദവിയില്‍ വിഹരിക്കുന്നതിന്റെ ദോഷഫലങ്ങളാണ് വിദ്യാര്‍ത്ഥി സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന അധ്യാപകരൊക്കെയും കുറച്ചുകാലം സസ്‌പെന്‍ഷനിലായ ശേഷം സര്‍വീസില്‍ തിരിച്ചെടുക്കപ്പെട്ടവരാണ്. ഇവരില്‍ പലരും പിന്നീട് വിദ്യാഭ്യാസമേഖലയിലെ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്.

സമീപകാലത്ത് അദ്ധ്യാപകരുടെ ക്രൂരമര്‍ദ്ദനത്തിനിരയാകുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ജിഷ്ണുപ്രണോയി വിതുമ്പുന്ന ഒരോര്‍മയാണ്. ഈ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മക്ക് പോലീസ് മര്‍ദ്ദനം വരെ ഏല്‍ക്കേണ്ടിവന്നിരുന്നു. ഒടുവില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനും ഇവരെ സസ്‌പെന്‍ഡ് ചെയ്യാനും അധികാരികള്‍ നിര്‍ബന്ധിതരായി. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കുന്ന കാഴ്ചക്കാണ് തുടര്‍ന്ന് നമ്മുടെ നാട് സാക്ഷിയായത്.

ഷഹ്‌ലയുടെ മരണത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങുമ്പോള്‍ ആ കുട്ടിയെ കൊലക്ക് കൊടുത്തവരെല്ലാം വീണ്ടും മാന്യന്‍മാരായി സര്‍വീസില്‍ തിരികെ കയറും. അതാണിനി സംഭവിക്കാന്‍ പോകുന്നത്. കുട്ടികള്‍ മരണപ്പെടുന്ന സംഭവങ്ങളിലും കുട്ടികളെ ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിക്കുകയും ചെയ്യുന്ന കേസുകളിലും പ്രതിചേര്‍ക്കപ്പെടുന്ന അധ്യാപകരുടെ എണ്ണം കേരളത്തില്‍ പെരുകിവരികയാണ്. ഇടതുപക്ഷത്തിന്റെയും യു ഡി എഫിന്റെയും ഭരണത്തണലിലും രാഷ്ട്രീയത്തിലും സ്വാധീനവും സംഘടനാശക്തിയുമുള്ള അധ്യാപകരാണ് ഇത്തരം കേസുകളില്‍ പ്രതികളെങ്കില്‍ കേസുകള്‍ അട്ടിമറിച്ച് ഇവരെ നിയമത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍വരെ നമ്മുടെ നാട്ടില്‍ പ്രമാണിമാരുണ്ട്. ഷഹലയുടെ മരണത്തിനുത്തരവാദികളായ അധ്യാപകരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണിയുയര്‍ന്നതിന് കാരണവും കുറ്റാരോപിതരുടെ സംഘടനാസ്വാധീനം തന്നെയാണ്. ഷഹലയുടെ കാര്യത്തില്‍ അധ്യാപകര്‍ക്ക് സംഭവിച്ചത് മനഃപൂര്‍വമല്ലാത്ത കൈപ്പിഴയല്ല. സാമാന്യവിദ്യാഭ്യാസവും ലോകപരിജ്ഞാനവും വേണ്ടത്രയില്ലാത്ത സാധാരണക്കാരായ ആളുകള്‍പോലും അപകടത്തില്‍പെടുന്ന കുട്ടികളുടെ ജീവന്‍ രക്ഷിച്ച എത്രയോ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്.

അങ്ങേയറ്റം ശോചനീയാവസ്ഥയിലേക്ക് ആ വിദ്യാലയത്തെ എത്തിച്ച ഭരണാധികാരികളും ഉദ്യോഗസ്ഥരുമെല്ലാം ഷെഹ്‌ലക്ക് ജീവിക്കാന്‍ അവസരം നിഷേധിച്ച വ്യവസ്ഥിതിയുടെ അമരക്കാരാണ്. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെട്ടുവെന്നും കേരളത്തിലെ ഓരോ സര്‍ക്കാര്‍ സ്‌കൂളുകളും മികവിന്റെ വിദ്യാലയങ്ങളായെന്നും ഉദ്‌ഘോഷിക്കുമ്പോഴും സംസ്ഥാനത്തെ പലയിടങ്ങളിലും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനും അധികാരികളുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകാത്തതിന്റെ പരിണിതഫലമാണ് ഷഹ്‌ലയുടെ മരണം. വനവാസിവിഭാഗങ്ങള്‍ കൂടുതലുള്ളതുകൊണ്ടാകാം കാലാകാലങ്ങളായി സര്‍ക്കാരുകള്‍ അവഗണിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. അവിടത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളുടെയും അവസ്ഥ ഇതുതന്നെയാണെന്നാണ് അറിയുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്ന പാഠ്യപദ്ധതികളും വിദ്യാഭ്യാസപരിഷ്‌കരണപ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തിയതുകൊണ്ടുമാത്രം വിദ്യാഭ്യാസവകുപ്പിന്റെ കടമകള്‍ പൂര്‍ത്തിയായില്ല. കേരളം ഭരിച്ചവര്‍ക്കും ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും സ്വാധീനമുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങളും ലാബുകളും ഹൈടെക് മുറികളും കക്കൂസുകളും മൂത്രപ്പുരകളും ഒക്കെ നിര്‍മിച്ചുകൊടുക്കുന്നുണ്ട്. വോട്ടുബാങ്കിന് വലിയ സാധ്യതകളില്ലാത്ത പ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളുടെ അവസ്ഥയാണ് ഏറെ ദയനീയം. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ ഏറെയുണ്ട്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്.

സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ഒരന്വേഷണവും നാളിതുവരെ നാട് ഭരിച്ച ഒരു സര്‍ക്കാരും നടത്തിയിട്ടില്ല. വിദ്യാലയങ്ങളില്‍ കുരുന്നുകള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്നുണ്ടോയെന്നതിനെക്കുറിച്ച് ഏത് വിദ്യാഭ്യാസ വകുപ്പ് മേധാവിയാണ് അന്വേഷണം നടത്തിയിട്ടുള്ളത്. ഒടുവില്‍ ഒരു കുട്ടി പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് ഇത്തരം വിഷയങ്ങളിലേക്ക് അധികാരകേന്ദ്രങ്ങളുടെ ദൃഷ്ടികള്‍ കേന്ദ്രീകരിച്ചത്. പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യം തടയാന്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്താന്‍ വകുപ്പ് മന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. ഇനി കാടുകള്‍ നിറഞ്ഞ സ്‌കൂള്‍ പരിസരങ്ങള്‍ വെടിപ്പാക്കുമെന്നും പാമ്പുകള്‍ ഒളിച്ചിരിക്കുന്ന ക്ലാസ് മുറിക്കകത്തെ മാളങ്ങള്‍ അടയ്ക്കുമെന്നും പ്രതീക്ഷിക്കാം. ഇതൊക്കെ നേരത്തെ ചെയ്തിരുന്നെങ്കില്‍ ഒരു കുരുന്നുജീവന്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാമായിരുന്നു.

ഗവണ്‍മെന്റ് സ്‌കൂളുകളുടെ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ അനുവദിക്കുന്നതായി പറയുന്നു. വയനാട് ജില്ലയിലെ സ്‌കൂളുകളുടെ വികസനങ്ങള്‍ക്കായി മാത്രം 400 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ഇതിനനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങള്‍ അവിടത്തെ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുമില്ല. ഇതൊക്കെ വിദ്യാഭ്യാസമേഖലയിലെ ഉന്നതരുടെ കീശകള്‍ വീര്‍പ്പിക്കുന്നതിനുള്ള അഴിമതികളുടെ ഭാഗമാണെന്ന് വ്യക്തം.സംഘടനാബലത്തിന്റെ മറവിലും ഉന്നതാധികാരികളുടെ ഒത്താശയിലും സ്‌കൂള്‍വികസനഫണ്ടുകള്‍ വിഴുങ്ങുന്ന മലമ്പാമ്പുകളായി മാറുന്ന അധ്യാപകരുടെ കഥകളും പല ഭാഗങ്ങളില്‍ നിന്നും കേള്‍ക്കാനുണ്ട്. എല്‍ ഡി എഫ്- യു ഡി എഫ് മാളങ്ങളില്‍ വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന ഇത്തരം ഉഗ്രസര്‍പ്പങ്ങളെ വകുപ്പുതലത്തിലും നിയമതലത്തിലും കടുത്ത നടപടിയുടെ മകുടിയൂതി കൂട്ടിലടക്കുന്ന പ്രവര്‍ത്തനങ്ങളാണ് അനിവാര്യമായിരിക്കുന്നത്.

Tags: ക്ലാസ് മുറിഷെഹ്‌ലപാമ്പുകടിസ്‌കൂള്‍
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweek[email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies