കുന്ദമംഗലം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രവർത്തകനും കോട്ടാംപറമ്പ് രാഷ്ട്ര സേവാസമിതി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ട്രസ്റ്റിയും ആയ കാരന്തൂർ ഇടിയെൽ ഇല്ലത്ത് ഐ വിജയകുമാരൻ മൂസത് (വിജയൻ മൂസത്, 73) അന്തരിച്ചു. രണ്ടാഴ്ച്‌ചയോളമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ജന്മഭൂമിയുടെയും കേസരിയുടെയും ഏജന്റാണ്. കേസരിയുടെ പ്രചാരമാസപ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാല ത്ത് ജയിൽവാസമനുഭവിച്ചു. അയോധ്യ ശ്രീരാമ ജൻമഭൂമി കർസേവകനായിരുന്നു. ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ ചടങ്ങിലും പങ്കെടുത്തു. സംഘ ശിക്ഷാവർഗ്ഗിൽ വർഷങ്ങളോളം വൈദ്യ വിഭാഗിന്റെ ചുമതല വഹിച്ചു. ചന്ദ്രശേഖർജി സ്മൃതി മന്ദിരം സേവാകേന്ദ്രത്തിൻ്റെ പ്രധാന ചുമതലക്കാരനായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികളെ ഇവിടെ സൗജന്യമായി താമസിപ്പിച്ച് ആവശ്യമായ സഹായങ്ങൾ നൽകി. സേവാഭാരതി ജില്ലാ കമ്മറ്റി അംഗവും ചൂലൂരിലെ സദാശിവ ബാലസദനത്തിന്റെയും ചെറുവറ്റബാലികാ സദനത്തിന്റെയും സജീവ പ്രവർത്തകനായിരുന്നു. കുന്ദമംഗലം കേന്ദ്രമായി നടത്തുന്ന സംഘ വിവിധക്ഷേത്ര പരിപാടികളുടെ സജീവ സംഘാടകനും കാരന്തൂർ ഹരഹരക്ഷേത്രത്തിൻ്റെ ഭാരവാഹിയുമായിരുന്നു. ഭാര്യ: രമണി. മകൾ: ശ്രീപ്രിയ. മരുമകൻ: ഹരിനാരായണൻ നീലേശ്വരം (കുവൈത്ത്).പരേതരായ ഇടിയെൽ രാമൻ മൂസതിന്റെയും പാർവ തി മനയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീനിവാസൻ മൂസത്, കുമാരൻ മൂസത്, രവീന്ദ്രൻ മൂസത്, രാമചന്ദ്രൻ മൂസത്, സുമതി അന്തർജനം, പരേതരായ ശ്രീമതി ടീച്ചർ, കൃഷ്‌ണൻ മൂസത്, ദി ജരാജൻ മൂസത്.