- ചാലക്കുടി: വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെയും ജഗദ്ഗുരു ട്രസ്റ്റിന്റെയും രജത ജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി നവംബര്‍ 16ന് നടന്ന സമാദരണസദസ്സ് ‘ധര്‍മ്മാരതി’ കലാ, കായിക, സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക, ആതുര സേവന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 40 പേരെ ആദരിച്ചു. റിട്ട. ജില്ലാ ജഡ്ജ് സുന്ദരന്‍ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ ജി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍ ബാലകൃഷ്ണന്‍, കെ.എസ്. ഹുസൈന്‍ ഹാജി, ഫാ.വര്‍ഗീസ് പാത്താടന്‍, രാ ജ്യാന്തര ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി, പി. എന്‍. കൃഷ്ണന്‍ നായര്‍, കെ.എ. ഉണ്ണികൃഷ്ണന്‍, വാഴച്ചാല്‍ ഊരുമൂപ്പത്തി വി.കെ.ഗീത, ആര്‍എല്‍വി രാമകൃഷ്ണന്‍, കൊരട്ടി രാമന്‍, ഡോ. മല്ലിക പ്രസാദ്, എം.കെ. ശ്രീനിവാസന്‍, പി.കെ.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.