ദല്‍ഹി: ജമ്മു-കാശ്മീരിലെ ചെനാനി നശ്രീ തുരങ്കത്തിന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാട്‌നിടോപ്പ് ടണല്‍ എന്ന പേരിലാണിപ്പോള്‍ ഈ തുരങ്കം അറിയപ്പെടുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 30 കി.മീ. ദൈര്‍ ഘ്യം കുറക്കുന്ന ഈ തുരങ്കം 2017 ഏപ്രില്‍ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. 9.28 കി.മീ നീളമുള്ള ഈ തുരങ്കമാണ് ഭാരതത്തിലെ ഏറ്റ വും വലിയ തുരങ്കം.
ജമ്മു-കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനായി പ്രക്ഷോഭം നയിച്ച് ബലിദാനിയായ മഹാത്മാവാണ് ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി. കാശ്മീരിലേക്ക് മാര്‍ച്ച് നടത്തിയ ശ്യാമപ്രസാദ് മുഖര്‍ജിയെ ഷെയ്ക്ക് അബ്ദുള്ളയുടെ പോ ലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അവിടെ വെച്ച് ദുരൂഹമായ സാഹചര്യത്തില്‍ മുഖര്‍ജി കൊല്ലപ്പെടുകയുമായിരുന്നു.