കോട്ടയം: അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോഴും സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടി നിലകൊള്ളാന്‍ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ തയ്യാറാകണമെന്ന ആഹ്വാനവുമായാണ് നവം. 4,5 തീയതികളില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 22-ാം സംസ്ഥാന സമ്മേളനം സമാപിച്ചത്. മാമന്‍ മാപ്പിള ഹാളില്‍ നടന്ന സമ്മേളനം ബി.എം.എസ്. സംസ്ഥാന സെ ക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. ജി. പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, എന്‍.ജി.ഒ. സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സാംസ്‌കാരിക സമ്മേളനത്തില്‍ ആര്‍.എസ്.എസ്. പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ പ്രഭാഷണം നടത്തി. സുഹൃദ് സമ്മേളനം ആര്‍. ആര്‍.കെ.എം.എസ് അഖി.വൈസ് പ്രസിഡന്റ് പി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗസ്റ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ്, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജന. സെക്രട്ടറി ടി.ഐ. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സഭയില്‍ വി. ശ്രീനിവാസന്‍ പ്രസംഗിച്ചു. സംസ്ഥാന കൗണ്‍സില്‍ ബി.എം.എസ്. സംസ്ഥാ ന ഉപാദ്ധ്യക്ഷന്‍ സി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ.പി. രാമചന്ദ്രന്‍ നായര്‍ വരവു-ചെലവു കണക്കും അവതരിപ്പിച്ചു. കെ. സി.വിജയകുമാര്‍ സ്വാഗതവും പി.എന്‍. ബാലകൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു.