നാഗ്പൂര്‍: ആര്‍.എസ്.എസ്. സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ വീണ്ടും തെരഞ്ഞെടുത്തു. 2021 മുതല്‍ സര്‍കാര്യവാഹാണ് അദ്ദേഹം. രേശിംഭാഗ് സ്മൃതിഭവനില്‍ നടന്ന ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധിസഭയാണ് 2024-2027 വര്‍ഷത്തേക്കുള്ള സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ തെരഞ്ഞെടുത്തത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ ജനിച്ച അദ്ദേഹം മൈസുരു സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയതിന് ശേഷം സംഘത്തിന്റെ പൂര്‍ണ്ണസമയ പ്രവര്‍ത്തകനായി. ദീര്‍ഘകാലം അഖിലഭാരതീയ വിദ്യര്‍ത്ഥി പരിഷത്തിന്റെ ദേശീയ സംഘടനാ സെക്രട്ടിയായിരുന്നു. 2003ല്‍ ആര്‍.എസ്.എസ്. അഖിലഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 2009 മുതല്‍ സഹസര്‍കാര്യവാഹ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 2021ലാണ് സര്‍കാര്യവാഹായത്. സഹസര്‍കാര്യവാഹുമാരായി ഡോ.കൃഷ്ണഗോപാല്‍, സി.ആര്‍.മുകുന്ദ, അരുണ്‍കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ, അലോക്കുമാര്‍ എന്നിവരെയും പ്രഖ്യാപിച്ചു.