Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

ഭാരതത്തിലാണ് കേരളം

ജി.കെ.സുരേഷ് ബാബു

Print Edition: 22 March 2024

കേരള സംസ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതാണെന്ന് തോന്നും അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ കേട്ടാല്‍. ഇത് കേരളമാണ്, കേരളത്തില്‍ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിക്കും, കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന ധനകാര്യ നയങ്ങളോ നിയന്ത്രണങ്ങളോ കേരളത്തിനു ബാധകമല്ല, കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന കടമെടുപ്പ് പരിധി തങ്ങള്‍ വകവെക്കില്ല, ഞങ്ങള്‍ ഇഷ്ടത്തിനനുസരിച്ച് വായ്പയെടുക്കും, ഇഷ്ടത്തിനനുസരിച്ച് പലിശ കൊടുക്കും ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളുടെ ഒരു ചിത്രം. അവസാനത്തെ ഉദാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. സംസ്ഥാന സര്‍ക്കാരിന് നിയമത്തില്‍ എന്തെങ്കിലും തരത്തില്‍ ഇടപെടാനുള്ള ഒരു വകുപ്പും പ്രകടമല്ല. നിയമം നടപ്പിലാക്കുന്നതിന് മുമ്പ് കേരളത്തോട് ആരും അഭിപ്രായവും ചോദിച്ചിട്ടില്ല. കേരളത്തിന് മാത്രം പ്രത്യേകമായി ഒരു പൗരത്വ നിയമവും നിലവിലുമില്ല. ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്കും ഭരണകൂടത്തിനും കേന്ദ്രം നടപ്പിലാക്കുന്ന നിയമം അനുസരിക്കാതിരിക്കാന്‍ അല്ലെങ്കില്‍ ഒഴിവാക്കാന്‍ കഴിയുകയുമില്ല. പിന്നെ എന്തിനാണ് ഈ പ്രസ്താവനയും ഉമ്മാക്കിയും കാട്ടുന്നത്. അത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ണില്‍ മണ്ണിടാനുള്ള തന്ത്രം മാത്രമാണ്.

പൗരത്വ നിയമഭേദഗതി വന്നപ്പോഴും ഇതേപോലെ തന്നെ തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തി മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രക്ഷോഭം നടത്താനും സംഘര്‍ഷം ഉണ്ടാക്കാനും വര്‍ഗീയകലാപം സൃഷ്ടിക്കാനും ശ്രമം നടന്നിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് ഓടിക്കാനുള്ള നിയമ ഭേദഗതിയാണ് ഇതെന്നാണ് ഒരുപറ്റം മാധ്യമങ്ങളും ഇടതുപക്ഷ, കോണ്‍ഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത്. പക്ഷേ, നിലവിലുള്ള പൗരന്മാരുമായോ പൗരത്വവുമായോ യാതൊരു ബന്ധവുമില്ലാത്ത ഈ നിയമ ഭേദഗതി ഭാരതത്തില്‍ നിലവിലുള്ള ഒരു പൗരനെയും ബാധിക്കില്ല എന്നകാര്യം മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണ്. പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുക മാത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ചട്ടങ്ങള്‍ പുറപ്പെടുവിച്ചതോടുകൂടി നിയമം പ്രാബല്യത്തില്‍ വരികയും പൗരത്വത്തിനായി അപേക്ഷിച്ചവര്‍ക്ക് പൗരത്വം നല്‍കാനുള്ള സംവിധാനം നിലവില്‍ വരികയും ചെയ്തു. എന്നിട്ടും മലയാള മനോരമ എഴുതിയ മുഖപ്രസംഗത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമം കൊടുക്കുന്നത് ശരിയല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഭാരതത്തില്‍ നിന്ന് വേര്‍പെട്ടു പോയ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മതപീഡനത്തിന്റെ പേരില്‍ ഭാരതത്തിലേക്ക് മടങ്ങിയ ന്യൂനപക്ഷ മതങ്ങള്‍ക്ക് മാത്രമാണ് ഈ ഭേദഗതിയിലൂടെ പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്. ഇത് ഹിന്ദുക്കള്‍ക്ക് മാത്രമായിരുന്നെങ്കില്‍ മനോരമയുടെ നിലപാട് ശരിയാകുമായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധമത വിഭാഗങ്ങളില്‍പ്പെട്ട ആര്‍ക്കെങ്കിലും മതപീഡനം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അഭയം നല്‍കിയ ഭാരതത്തില്‍ പൗരത്വം നല്‍കാന്‍ വേണ്ടിയാണ് നിയമഭേദഗതി കൊണ്ടുവന്നത്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട ആളുകള്‍ക്ക് എന്തുപറ്റി എന്നകാര്യം ഇനിയെങ്കിലും ഈ മാധ്യമങ്ങളും നിയമത്തെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരും പുറത്തുപറയാനോ തുറന്ന സംവാദത്തിനോ തയ്യാറുണ്ടോ?

ഭാരതം വിഭജിക്കപ്പെടുമ്പോള്‍ കിഴക്കന്‍ ബംഗാള്‍ ആയിരുന്ന ബംഗ്ലാദേശില്‍ ഏതാണ്ട് 30 ശതമാനത്തില്‍ ഏറെ ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. പിന്നീട് ഹിന്ദു ജനസംഖ്യ 10 ശതമാനത്തിന് താഴെയായി ചുരുങ്ങി. ബാക്കിയുള്ള ഹിന്ദുക്കള്‍ക്ക് എന്തുപറ്റി? അവരെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്തു എന്നതാണ് സത്യം. ഇത് ജൈനമതക്കാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സികള്‍ക്കും ഒക്കെ ബാധകമാണ്. അവര്‍ ഇതേ മതപീഡനം അവിടെ അനുഭവിച്ചതാണ്. മതനിന്ദ ആരോപിക്കപ്പെട്ടതിന്റെ പേരില്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കൊല്ലാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ജനക്കൂട്ടം പാകിസ്ഥാനില്‍ ആര്‍ത്തു വിളിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ചര്‍ച്ചയായിരുന്നു. സ്വന്തം മതത്തില്‍ വിശ്വസിക്കുന്നത് പോലും ഇസ്ലാമിക മതനിന്ദയാണെന്ന് ആരോപിക്കുകയും അതിന്റെ പേരില്‍ മറ്റു മതസ്ഥരെ കൊല്ലാന്‍ നടക്കുന്ന പഴയ ഇസ്ലാമിക പോരാളികളുടെ ചിത്രം മലബാര്‍ മാനുവലില്‍ വില്യംലോഗനും സി.ഐ.ഇന്‍സും മലബാര്‍ കലാപം എന്ന ഗ്രന്ഥത്തില്‍ കെ.മാധവന്‍ നായരും ഒക്കെ വരച്ചു കാട്ടിയിട്ടുണ്ട്. ആ ദുരന്തചിത്രം ജീവിതത്തില്‍ അനുഭവിച്ച, മാനാഭിമാനങ്ങള്‍ അടക്കം വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ട സമൂഹത്തിന് അഭയം നല്‍കിയ ഭാരതം പൗരത്വം നല്‍കുമ്പോള്‍ അത് മതത്തിന്റെ പേരിലാണെന്ന് ആ രാജ്യങ്ങളിലെ ഭൂരിപക്ഷ മതക്കാര്‍ ആരോപിച്ചാല്‍ അതിനെ തള്ളിക്കളയാനുള്ള നിശ്ചയം ഇന്നത്തെ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ട്. പറയുന്ന കാര്യം നിശ്ചയമായും ചെയ്യുകയും, ചെയ്യുന്ന കാര്യം തറപ്പിച്ചു പറയുകയും ചെയ്യുന്ന ഭാരതീയ പാരമ്പര്യം അണുവിട വ്യത്യാസമില്ലാതെ പിന്തുടരുന്ന നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തുന്ന പിണറായിയെ കാണുമ്പോള്‍, വെടിക്കെട്ടുകാരന്റെ വെടിക്കെട്ട് പുരയില്‍ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ പോകുന്നവന്റെ ദയനീയ ചിത്രമാണ് ഓര്‍മ്മവരുന്നത്.

1971 ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സൈനികരുടെ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് അവിടുത്തെ ഹിന്ദു സമൂഹത്തിനാണ്. പ്രത്യേകിച്ചും നാട്ടുവ സമുദായാംഗങ്ങള്‍ക്ക്. 30 ലക്ഷത്തോളം വരുന്ന നാട്ടുവ സമുദായ അംഗങ്ങള്‍ക്ക് പൗരത്വം പോയിട്ട് എന്തെങ്കിലും ആനുകൂല്യം നല്‍കാന്‍ മമതാ ബാനര്‍ജി തയ്യാറായില്ല. അതേസമയം, നുഴഞ്ഞുകയറ്റക്കാരായ, അന്ന് ഹിന്ദുക്കളെ പീഡിപ്പിച്ച ഇസ്ലാം സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് മുഴുവന്‍ റേഷന്‍ കാര്‍ഡ് മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് വരെ എല്ലാ ആനുകൂല്യങ്ങളും നല്‍കിയത് ഈ മാധ്യമങ്ങള്‍ ഒന്നുംതന്നെ തുറന്നുപറയാന്‍ തയ്യാറായിട്ടില്ല.

പൗരത്വ നിയമ ഭേദഗതി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണവും മുത്തലാഖ് നിരോധനവും കാശ്മീരിനുള്ള പ്രത്യേക അവകാശമായ 370-ാം വകുപ്പിന്റെ റദ്ദാക്കലും ഒക്കെ ബിജെപിയുടെ വാഗ്ദാനങ്ങളായിരുന്നു. 1971 മുതല്‍ ബംഗാളില്‍ യാതൊരു അവകാശങ്ങളും ഇല്ലാതെ അഭയാര്‍ത്ഥികളായി കഴിയുന്ന ഭാരതത്തിന്റെ തനത് പാരമ്പര്യവും സംസ്‌കാരവും പൗരാണികതയും മാത്രമല്ല ഭാരതീയന്റെ രക്തം സിരകളില്‍ ഒഴുകുകയും ചെയ്യുന്ന ഹിന്ദുവിനെ എവിടേക്ക് വലിച്ചെറിയണം എന്നാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരു വിഭാഗം മാധ്യമങ്ങളും പറയുന്നത്. അവര്‍ക്ക് പൗരത്വം കൊടുക്കുക എന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു. ആ വാഗ്ദാനം പാലിക്കാനുള്ള ബാധ്യത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഭരണകൂടത്തിനുമുണ്ട്.

പക്ഷേ, അത് ഇപ്പോള്‍ ഭാരതത്തിലുള്ള ഏതെങ്കിലും ഒരു മുസ്ലിമിന്റെ എന്തെങ്കിലും അവകാശത്തെ ഒരുതരത്തിലും ബാധിക്കുന്നതല്ല എന്നകാര്യം തുറന്നു പറയാനുള്ള ആര്‍ജ്ജവം കൂടി മാധ്യമങ്ങള്‍ കാട്ടേണ്ടതല്ലേ. ഈ പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്ക് ഭാരതത്തില്‍ അഭയം തേടാനുള്ള അവകാശം ഇപ്പോഴുമുണ്ട്. ആ വഴികള്‍ കേന്ദ്രസര്‍ക്കാര്‍ അടച്ചിട്ടില്ല. വിദേശത്തുനിന്ന് വരുന്ന ഏത് മുസ്ലിമിനും ഭാരതത്തിലേക്ക് പ്രവേശനത്തിനും തടസ്സമില്ല. പിന്നെ എന്താണ് പ്രശ്‌നം? ഹിന്ദുക്കളും പാഴ്‌സികളും ജൈനന്മാരും ബുദ്ധന്മാരും ക്രിസ്ത്യാനികളും ഉള്‍പ്പെട്ട ന്യൂനപക്ഷ സമൂഹത്തിന് അഭയത്തിന്റെ കൈകള്‍ നീട്ടുമ്പോള്‍ അതിനെ ചെറുക്കുന്നതും അതിനെതിരെ പ്രക്ഷോഭം നടത്തുന്നതും നമ്മുടെ സഹസ്രാബ്ദങ്ങളായുള്ള സര്‍വ്വമത സമന്വയത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പാരമ്പര്യത്തിന് യോജിച്ചതാണോ?

ഇക്കാര്യമൊന്നും പരിഗണിക്കാതെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവരെ പ്രീണിപ്പിക്കാനും അവരുടെ വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ടുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പ്രസ്താവനയുമായി എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്വന്തം അധികാരപരിധിയില്‍ മാത്രമുള്ള കാര്യം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ കേന്ദ്രതലത്തില്‍ നടപ്പിലാക്കുമ്പോള്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ ഇത് നടപ്പിലാക്കില്ല എന്ന് പറയുന്നതിന് എന്ത് പിന്‍ബലമാണ് നിയമം നല്‍കുന്നത്? ഒരു നിയമത്തിന്റെയും പിന്‍ബലം ഇല്ലാതെ യാതൊരുവിധ അധികാരപരിധിയും ഇല്ലാത്ത കാര്യങ്ങളില്‍ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് അബദ്ധപ്രസ്താവന നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഭരണഘടനാപരമായി മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടതും തീരുമാനിക്കേണ്ടതും. സ്വന്തം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു മുഖ്യമന്ത്രി ജനാധിപത്യസംസ്‌കാരത്തിനും നമ്മുടെ പാരമ്പര്യത്തിനും ഉചിതമല്ലാത്ത നിലപാടാണ് കൈക്കൊള്ളുന്നത്. കേരളം തന്റെ തറവാട്ട് സ്വത്താണെങ്കില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് പ്രാധാന്യം ഉണ്ടാകും. അത് ഇല്ലാത്തിടത്തോളം കാലം നിയമത്തിന്റെ വഴിയില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ ഭരണഘടനയും പാര്‍ലമെന്റും തീരുമാനിക്കുന്ന രീതിയില്‍ പോകാന്‍ മാത്രമേ തനിക്ക് കഴിയൂ എന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് ഇല്ലെങ്കില്‍ ചുറ്റും കൂടിയിരിക്കുന്ന ഡസന്‍ കണക്കിന് ഉപദേഷ്ടാക്കള്‍ അത് പറഞ്ഞു കൊടുക്കണം. ഇല്ലെങ്കില്‍ അക്ഷരാഭ്യാസമുള്ളവരുടെ മുന്നില്‍ മുഖ്യമന്ത്രി വീണ്ടും വീണ്ടും പരിഹാസ്യനായിക്കൊണ്ടിരിക്കും.

Share7TweetSendShare

Related Posts

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

ചരിത്രനിഷേധത്തിലെ ചതിക്കുഴികള്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies