നാഗപൂര്‍: ഭാരതം വൈഭവപൂര്‍ണ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് ആര്‍.എസ്.എസ്. അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഭാഗയ്യാജി പറഞ്ഞു. നവം.18ന് നാഗ്പൂര്‍ രേശംബാഗില്‍ ആര്‍.എസ്.എസ്. വിശേഷാല്‍ തൃതീയ സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ആത്മവിശ്വാസത്തിന്റെയും ആത്മാനന്ദത്തിന്റെയും കാലമാണിത്. ധര്‍മ്മത്തിന് അന്തിമവിജയം നേടാനാകുമെന്ന് കാലം തെളിയിച്ചിരിക്കുന്നു – അദ്ദേഹം പറഞ്ഞു.
വര്‍ഗ്ഗ് സര്‍വ്വാധികാരിയും എന്‍ബിടി ചെയര്‍മാനുമായ ഗോവിന്ദശര്‍മ്മ അധ്യക്ഷത വഹിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 852 ശിക്ഷാര്‍ത്ഥികള്‍ വര്‍ഗ്ഗില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് 37 ശിക്ഷാര്‍ത്ഥികളാണുള്ളത്. ഡിസംബര്‍ 12ന് വര്‍ഗ്ഗ് സമാപിക്കും.
സുധീര്‍ ഗാഡ്ഗില്‍ (മുഖ്യശിക്ഷക്), രാജേന്ദ്രകുമാര്‍ (പാലക് അധികാരി), ഗ്യാര്‍സിലാല്‍ (ബൗദ്ധിക് പ്രമുഖ്), ദേവവ്രത് പ്രസാദ് (സഹമുഖ്യശിക്ഷക്), കെ. പത്മകുമാര്‍ (സേവാപ്രമുഖ്), ശശാങ്ക് സോഹ്നി (വ്യവസ്ഥാപ്രമുഖ്) എന്നിവരാണ് വര്‍ഗ്ഗിന്റെ ചുമതല വഹിക്കുന്നത്.