Sunday, July 6, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാരതവിരുദ്ധത മാലിക്ക് ഗുണം ചെയ്യുമോ?

പ്രജോബ് സുബ്രന്‍

Print Edition: 9 February 2024

ഇന്ത്യന്‍ തീരത്ത് നിന്ന് കേവലം 750 കി.മീ. അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരന്നു കിടക്കുന്ന ഏതാനും ദ്വീപു സമൂഹങ്ങള്‍ അടങ്ങിയ 298 ചതുരശ്ര കി.മീ. വിസ്തീര്‍ണ്ണം ഉള്ള, 3.9 ലക്ഷം തദ്ദേശവാസികളും ബംഗ്ലാദേശികളും പാകിസ്ഥാനികളും ശ്രീലങ്കക്കാരും ഭാരതീയരും അടങ്ങിയ 1.87 ലക്ഷം ജനങ്ങളും ചേര്‍ത്ത് 5.77 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യമാണ് മാലിദ്വീപ്. നൂറ് ശതമാനം മുസ്ലീം മതവിഭാഗത്തിലുള്ളവരാണ് തദ്ദേശവാസികള്‍.”The Republic is based on Islam and no law contrary to any principles of Islam Shall be enacted” – from the Constitution of Maldives.

‘ഇസ്ലാമിനെ അടിസ്ഥാനമാക്കിയുള്ള ഒരു രാജ്യമാണ് മാലിദ്വീപ് എന്നും ഇസ്ലാമിന്റെ ഏതെങ്കിലും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിയമവും നടപ്പിലാക്കാന്‍ പാടില്ല’ എന്നാണ് മാലിദ്വീപ് ഭരണഘടനയില്‍ പറയുന്നത്.

ഡീഗോ- ഗാര്‍ഷ്യയില്‍ അവസാനിക്കുന്ന ചാഗോസ് ദ്വീപ് സമൂഹത്തിനും ഇടയില്‍, അങ്ങ് അന്റാര്‍ട്ടിക്ക വരെ നീണ്ട് കിടക്കുന്ന സമുദ്ര മേഖല. ലോകത്തിലെ തന്നെ ഏറ്റവും ആളൊഴിഞ്ഞ മേഖല എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ മഹാസമുദ്ര മേഖല. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഭാരതവുമായി വളരെ നല്ല ബന്ധം പുലര്‍ത്തുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്ന രാഷ്ട്രീയ നേതൃത്വമായിരുന്നു മാലിദ്വീപില്‍ ഉണ്ടായിരുന്നത്. 1999ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് മാലിദ്വീപിന്റെ സുരക്ഷിതത്വത്തിനും സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ മാലിദ്വീപമായി സഹകരിക്കുന്ന പദ്ധതികള്‍ക്ക് തുടക്കമിടുകയും തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ അത് പിന്‍തുടരുകയും ചെയ്തു. 2013 ല്‍ ഡോ.മന്‍മോഹന്‍സിങ്ങ് ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മാലിയുടെ ആവശ്യം അംഗീകരിച്ച് രണ്ട് Advanced Light Helicopter (ALH) മാലിദ്വീപിന് സമ്മാനിച്ചു. ആറ് ഇന്ത്യന്‍ പൈലറ്റുമാരും പന്ത്രണ്ടോളം എഎല്‍എച്ച് സങ്കേതിക വിദഗ്ദ്ധരേയും ഭാരതം മാലിയില്‍ നിയോഗിച്ചു. ഇത് കൂടാതെ ഒരു ളമേെ മേേമരസ രൃമള േകൂടി ഭാരതം മാലിദ്വീപിന് സമ്മാനിക്കുകയുണ്ടായി.

മാലിദ്വീപിന്റെ വിസ്തൃതവും വിഘടിതവുമായ ദ്വീപുകളും സമുദ്രമേഖലയും സുരക്ഷിതവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ വിമാനങ്ങള്‍ ഗണ്യമായി രീതിയില്‍ പെട്രോളിങ്ങ് നടത്തുന്നുണ്ട്. അനധികൃത മത്സ്യബന്ധനം, കള്ളക്കടത്ത് തുടങ്ങിയ രാജ്യാന്തര ഭീഷണികളെ ചെറുക്കുന്നതില്‍ വ്യോമ നിരീക്ഷണ ദൗത്യങ്ങള്‍ സഹായകമാണ്.

സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷനുകള്‍ക്ക് (എസ്എആര്‍) ഈ വിമാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലങ്ങളില്‍ അവ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ എംഎന്‍ഡിഎഫിനെ പ്രാപ്തമാക്കിയിട്ടുണ്ട്. മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (എംഎന്‍എഫ്) പ്രവര്‍ത്തകര്‍ക്ക് മൂല്യവത്തായ SAR തല്‍സമയ പരിശീലനവും നല്‍കിയിട്ടുണ്ട്. സെര്‍ച്ച് ടെക്‌നിക്കുകള്‍, മെഡിക്കല്‍ സഹായം, ദുരന്ത പ്രതികരണം എന്നിവയുള്‍പ്പെടെ SAR പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങള്‍ ഈ പരിശീലനം ഉള്‍ക്കൊള്ളുന്നു. ഈ പരിശീലന പരിപാടികള്‍ ഫലപ്രദമായ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്താന്‍ മാലിദ്വീപ് അധികാരികളെ പ്രാപ്തരാക്കുന്നു. ഈ പ്രോഗ്രാമുകളില്‍ നേടിയ കഴിവുകള്‍ കടലിലെ അടിയന്തര സാഹചര്യങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു. സിവില്‍ ഏവിയേഷനില്‍ ഈ ആസ്തികളുടെ സ്വാധീനവും പ്രാധാന്യമര്‍ഹിക്കുന്നു. അടുത്തിടെ, 2022 മെയ് 05 ന് റണ്‍വേ അപകടം സംഭവിച്ച മാലിദ്വീപ് വിമാനം വീണ്ടെടുക്കുന്നതിന് കാധൂ (ലാമു അറ്റോള്‍) എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് സഹായം നല്‍കി.

രാത്രിയിലെ മോശം കാലാവസ്ഥയില്‍ വിമാനം റണ്‍വേയുടെ മുകളില്‍ നിന്ന് തെന്നിമാറി, റണ്‍വേ അടച്ചുപൂട്ടല്‍ മാത്രമല്ല, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ജീവന് ഭീഷണിയായ സാഹചര്യവും ഉണ്ടായി. നേരിയ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, ഇന്ത്യന്‍ ടീം വെല്ലുവിളി ഏറ്റെടുത്തു, മാലിദ്വീപ് ഫ്‌ളൈറ്റ് എഞ്ചിനീയര്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തി, വിമാനം സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. ഒറ്റരാത്രി കൊണ്ട് ചിതറിക്കിടക്കുന്ന റണ്‍വേ മറ്റ് വിമാനങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കി.

സമയബന്ധിതമായ അടിയന്തിര ജീവന്‍ രക്ഷാ മെഡിക്കല്‍ ഇവാക്കുവേഷന്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പല ദ്വീപുകളുടെയും വിദൂരതയും പരിമിതമായ ആരോഗ്യ സംരക്ഷണവും മാലിദ്വീപ് ജനതയ്ക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടുത്തിയിട്ടുള്ള അത്യന്തം വെല്ലുവിളി നിറഞ്ഞ ഓരോ സെക്കന്‍ഡും വിലപ്പെട്ട Medevac missions എന്ന് വിളിക്കപ്പെടുന്ന അടിയന്തിര ആതുര സേവന ദൗത്യങ്ങള്‍, മാലി ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ സൈന്യം നിരവധി തവണ നടത്തിയിട്ടുണ്ട്.

ഈ വിമാനങ്ങളില്‍ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും പരിശീലനം ലഭിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥരും സജ്ജീകരിച്ചിരിക്കുന്നു, അവ ഗുരുതരമായ രോഗികളോ പരിക്കേറ്റവരോ ആയ വ്യക്തികളെ വിദഗ്ധ ചികിത്സയ്ക്കായി മെയിന്‍ ലാന്റിലേക്ക് വേഗത്തില്‍ മാറ്റാന്‍ പ്രാപ്തമാണ്. ഈ കഴിവ് മെഡിക്കല്‍ അത്യാഹിതങ്ങളില്‍ ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കുന്നു. അങ്ങനെ ജീവന്‍ രക്ഷിക്കുകയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാലിദ്വീപില്‍ നിന്നായി 500-ലധികം ജീവന്‍ രക്ഷിക്കപ്പെട്ടു. മാലദ്വീപില്‍ ഈ വിമാനങ്ങള്‍ നിര്‍വ്വഹിക്കുന്ന മെഡിക്കല്‍ ഒഴിപ്പിക്കല്‍ ദൗത്യങ്ങള്‍ കേവലം കടമകള്‍ മാത്രമല്ല – അവ ജീവനാഡികളാണ്. ഇന്ത്യയ്ക്ക് സമ്പന്നമായ നാവിക പൈതൃകവും കാലങ്ങളായി സമുദ്ര സാന്നിധ്യവുമുണ്ട്. ഇന്ത്യയുടെ ഭാഗധേയവും ഭാവിയും സമുദ്രവുമായി പ്രത്യേകിച്ച് ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇരു രാജ്യങ്ങളുടേയും ധാരണ പ്രകാരം ഭാരത നാവിക സേനയുടെ ഡോര്‍നിയര്‍ മാരിടൈം എയര്‍ക്രാഫ്ടും ഒരു യുദ്ധക്കപ്പലും മാലിയുടെ സുരക്ഷാര്‍ത്ഥം വിശാലമായ സമുദ്രാതിര്‍ത്തിയില്‍ ആഴ്ചതോറും മാലിദ്വീപിന്റെ എക്‌സ്‌ക്‌ളൂസീവ് ഇക്കോണമിക് സോണ്‍ (EEZ) ദ്വീപില്‍ പെട്രോളിങ്ങ് നടത്തി വരുന്നു.

ഇതിനൊപ്പം ഒരു ദ്വീപ് ലീസ് എഗ്രിമെന്റ് പ്രകാരം എടുത്ത് അവിടെ 10 Coastal Surveillance Radar System (CSRS)  സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ഇതിനായി 15 മില്യണ്‍ ഡോളര്‍ മുടക്കുന്നുണ്ട്. റഡാറുകളും, ഇലക്ട്രോ ഓപ്ടിക് സെന്‍സറുകളും AIS transponders അടങ്ങിയ സമാനമായ അത്യാധുനിക CSRS സ്റ്റേഷനുകള്‍ സീഷെല്‍സിനും മൗറീഷ്യസിനും ഭാരതം സ്ഥാപിച്ച് നല്‍കിയിരുന്നു.

തലസ്ഥാനമായ മാലിക്ക് സമീപമുള്ള തന്ത്രപ്രധാനമായ അറ്റോളായ ഉതുരു തിലഫല്‍ഹുവില്‍ കോസ്റ്റ്ഗാര്‍ഡ് ഹാര്‍ബറും ഡോക്ക് യാര്‍ഡും വികസിപ്പിക്കാനും പരിപാലിക്കാനും 2021 ഫെബ്രുവരിയില്‍ ഇന്ത്യയും മാലിദ്വീപും തമ്മില്‍ യുടിഎഫ് ഹാര്‍ബര്‍ പ്രൊജക്ട് കരാര്‍ ഒപ്പുവച്ചു, യുടിഎഫ് പദ്ധതി ഇന്ത്യന്‍ നാവിക താവളമാക്കുമെന്ന് മാലിദ്വീപ് മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. എന്നിരുന്നാലും, പദ്ധതിക്ക് ഗ്രാന്റ് സഹായം നല്‍കുമെന്ന് ഭാരത സര്‍ക്കാര്‍ സൂചിപ്പിച്ചെങ്കിലും ഇന്ത്യന്‍ നാവിക താവളത്തിന്റെ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ലെന്ന് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ മാലിദ്വീപ് പ്രതിരോധ സേനാ മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഷമാല്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മാലിയുടെ വികസനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്ന നിരവധി പദ്ധതികളുടെ സമാരംഭവും കൈമാറ്റവും ഇന്ത്യയും മാലിദ്വീപും 2014 ന് ശേഷം തുടര്‍ച്ചയായി നടത്തി വരുന്നുണ്ട്. 2019 നും 2023 നും ഇടയില്‍ അഞ്ച് തവണയോളം അദ്ദേഹം മാലി സന്ദര്‍ശിക്കുകയുണ്ടായി. 2023 ജനുവരിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് മാലിദ്വീപ് നാഷണല്‍ യൂണിവേഴ്‌സിറ്റിയും കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും തമ്മിലുള്ള ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്. മാലിദ്വീപ് ദേശീയ പ്രതിരോധ സേനയെ (എംഎന്‍ഡിഎഫ്) സഹായിക്കാന്‍ ഇന്ത്യ രണ്ട് കടല്‍ ആംബുലന്‍സുകള്‍ ആ സന്ദര്‍ശന സമയത്ത് കൈമാറിയിരുന്നു. ഫലപ്രദമായ 45 കമ്മ്യൂണിറ്റി വികസന പദ്ധതികളില്‍ 23 എണ്ണവും ഇന്ത്യ പൂര്‍ത്തിയാക്കി.

ഇത്തരം കൂടുതല്‍ കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ക്കായി ഡോ. ജയശങ്കര്‍ 100 ദശലക്ഷം മാലിദ്വീപ് റുപിയയുടെ അധിക ഗ്രാന്റ് പ്രഖ്യാപിച്ചു.

ഗ്രേറ്റര്‍ മെയില്‍ കണക്റ്റിവിറ്റി പ്രോജക്ടും 4000 സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്ന മറ്റ് നിരവധി പ്രോജക്ടുകള്‍ മാലിയില്‍ ഭാരതം ചെയ്ത് വരുന്നു.

2008 മുതല്‍ 2013 വരെ മുഹമ്മദ് നഷീദ് പ്രസിഡന്റായിരുന്ന കാലത്തും പിന്നീട് 2018 മുതല്‍ 2023 വരെ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഭരണകാലത്തും മാലി ഭാരതവുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. ഇതിനിടെ 2013 മുതല്‍ 2018 വരെ ചൈന അനുകൂലിയായ അബ്ദുള്ള യമീന്‍ പ്രസിഡന്റായതോടെ ഇതിന് ചില വെല്ലുവിളികള്‍ ഉയര്‍ത്തി. എങ്കിലും രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര- രാഷ്ട്രീയ നേതൃ ബന്ധങ്ങള്‍ നല്ല രീതിയില്‍ തുടരവേ 2022 ല്‍ ചൈന മാലിയിലെ പ്രതിപക്ഷ കക്ഷികളുമായി അടുക്കുകയും ഭരണമാറ്റത്തിനുള്ള നീക്കങ്ങള്‍ക്ക് സഹായം ചെയ്യുകയും ചെയ്തു. 100% മുസ്ലീം ജനതയെ ഇന്ത്യ വിരുദ്ധതയുടെ പേരില്‍ തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന തന്ത്ര മാണ് മുഹമ്മദ് മുയിസ്സുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷിയായ പിപിഎം ചെയ്തത്. ഇന്ത്യാ ഔട്ട് എന്നത് മാത്രം ആയിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം. ദ്വീപിന്റെ വികസന ആശയമോ ഒരു സാമ്പത്തിക നയമോ ഒന്നും ഇല്ലാതിരുന്നിട്ടും മുയിസ്സു ഉയര്‍ത്തിയ ഭാരത വിരുദ്ധതക്ക് അനുകൂലമായി ഇസ്ലാമിക ജനത വോട്ട് നല്കുകയും മുയിസ്സുവിന്റെ പിപിഎം പാര്‍ട്ടി 2023 ല്‍ അധികാരത്തില്‍ എത്തുന്നു.

എന്താണ് ഇന്ത്യ ഔട്ട്?
2022 ജൂണ്‍ 21 ന് അന്താഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മാലിയില്‍ സംഘടിപ്പിച്ച യോഗ നടക്കുന്ന സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് എത്തിയ അക്രമകാരികള്‍ അക്രമം അഴിച്ച് വിട്ട് യോഗാദിന പരിപാടി അലങ്കോലമാക്കുകയും യോഗ ഇസ്ലാമിന് എതിരാണ് എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഭാരതത്തിലെ ഭരണകക്ഷിക്ക് എതിരായോ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് എതിരേയോ ആയിരുന്നില്ല മറിച്ച് ഭാരതത്തിന് എതിരെ ആയിരുന്നു പ്രചാരണം എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്.

ഭാരതം സമ്മാനിച്ച ഹെലികോപ്റ്ററുകളുടേയും Build and Operate വ്യവസ്ഥയില്‍ സ്ഥാപിച്ച CSRS സ്റ്റേഷനുകളുടേയും പ്രവര്‍ത്തന സഹായത്തിനും മെയിന്റനന്‍സിനുമായി 88 ഓളം വരുന്ന ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപില്‍ ഉണ്ട്. ഭാരത നാവികസേനയുടെ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ നിന്നുള്ളവരാണ് ഈ സൈനികര്‍. മറിച്ച് ഇതൊരു സൈനിക സാന്നിധ്യത്തിന്റെ വ്യവസ്ഥയില്‍ വരുന്നില്ല. ഈ ഹെലികോപ്റ്ററുകള്‍ മാനുഷിക ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇന്ത്യാ വിരുദ്ധ പ്രതിപക്ഷ കക്ഷികള്‍ പ്രത്യേകിച്ച് യമീന്റെ പാര്‍ട്ടി പിപിഎം, ഈ ഹെലികോപ്റ്ററുകള്‍ സൈനിക ഹെലികോപ്റ്ററുകള്‍ ആയതിനാല്‍ ഇന്ത്യ രാജ്യത്ത് സൈനിക സാന്നിധ്യം സൃഷ്ടിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ സൈനികരെ മുഴുവന്‍ മാലിയില്‍ നിന്നും പുറത്താക്കണം എന്നതാണ് ഈ മുദ്രാവാക്യത്തിലെ പ്രധാന ആവശ്യം. അധികാരത്തില്‍ എത്തിയാല്‍ ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയെ പുറത്താക്കും എന്നായിരുന്നു മുയിസ്സുവിന്റെ അവകാശ വാദം.

വാല്‍ഷ ഷെരീഫ്, മറിയം ഷിയുന്ന, അബ്ദുള്ള മഹ്‌സും മജീദ്‌

2023 ഒക്ടോബറിലാണ് മുയിസ്സു പ്രസിഡന്റായി ചുമതലയേറ്റത്. ഒരു വിഭാഗം മാലി ജനതയുടെ ഭാരത വിരുദ്ധതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിമാരായ മുന്‍ സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ വാല്‍ഷ ഷെരീഫ്, മറിയം ഷിയുന്ന, അബ്ദുള്ള മഹ്‌സും മജീദ് തുടങ്ങിയവര്‍ ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രിയേയും ഭാരതത്തേയും ജനങ്ങളേയും അപകീര്‍ത്തിപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍. ഇതിനെ യാദൃശ്ചികമായി കരുതാനാവില്ല. മാലിയിലെ കടുത്ത ഇസ്ലാമിക നിലപാടുകള്‍ ഉള്ള സര്‍ക്കാരും ജനങ്ങളും പുലര്‍ത്തുന്ന ഭാരത വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമായാണ് ഇതിനെ കാണേണ്ടത്.

ഇതിന് ആത്മാഭിമാനമുള്ള ഭാരത ജനത നല്‍കിയ മറുപടി ഉചിതവും ശക്തവും ആയിരുന്നു. 140 കോടി ജനതയുടെ പ്രതികരണം ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ആ പ്രതികരണം ഉണ്ടാക്കിയ പ്രകമ്പനം അങ്ങ് ചൈനയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിനെ പരിഭ്രാന്തി ഉണ്ടാക്കി എന്നതിന് തെളിവാണ് മൂന്ന് മന്ത്രിമാര്‍ക്ക് എതിരെയുള്ള നടപടിയും, ഭാരതത്തില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ കുറയുവാന്‍ ഇടയായാല്‍ ചൈനയില്‍ നിന്നും മാലിദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സഹായിക്കണം എന്ന് ചൈനയോട് നടത്തിയ അഭ്യര്‍ത്ഥനയും. അതിന് തൊട്ട് പുറകേയാണ് മാലിദ്വീപില്‍ നിന്നുള്ള പുതിയ വാര്‍ത്ത, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആഭ്യന്തരമായി തിരിച്ചടി നേടുന്നു, ജനുവരി 13 ന് തലസ്ഥാനമായ മാലെയുടെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ അനുകൂല പ്രതിപക്ഷ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നിര്‍ണായക വിജയം നേടിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും അഭിമാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ബാഹ്യവും ആന്തരികവുമായ ഏതൊരു ശക്തിയേയും തിരിച്ചറിയുകയും ഉചിതമായ തിരിച്ചടി നല്‍കുന്നതിനും ഭാരത ജനത ഒരേ മനസ്സോടെ നിലയുറപ്പിക്കുന്ന കാഴ്ച ഏറെ ആശാവഹമാണ്.

 

ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies