Sunday, July 6, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇലകൊഴിയുന്ന ഇന്ത്യാമുന്നണി

വിഷ്ണു അരവിന്ദ്

Print Edition: 9 February 2024

2019-ലെ പൊതുതിരഞ്ഞെടുപ്പിന് പുറത്തിറക്കിയ ബിജെപിയുടെയും കോണ്‍ഗസ്സിന്റെയും തിരഞ്ഞെടുപ്പ് പ്രകടന പത്രികള്‍ സമകാലീന ദേശീയ രാഷ്ട്രീയത്തിന്റെ സ്വഭാവവും ബിജെപിയുടെ വിജയ രഹസ്യവും വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ ‘ദി ചോയ്‌സ് ബിഫോര്‍ യു’ എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ആദ്യത്തെ അദ്ധ്യായത്തിലെ ആദ്യ ഖണ്ഡികയില്‍ തന്നെ ‘ഭാരതത്തെ നശിപ്പിക്കുന്ന ആര്‍.എസ്.എസ്സിനെയും അനുബന്ധ സംഘടനകളെയും’ തോല്‍പ്പിക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. ‘മഹാത്മാഗാന്ധി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചതും’ ഈ ലക്ഷ്യത്തിനാണെന്നാണ് അതേ വരിയില്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. രണ്ടാമത്തെ അദ്ധ്യായത്തിലാണ് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത്. തിരികെ ബിജെപിയുടെ പ്രകടന പത്രികയിലേക്ക് വന്നാല്‍ ആദ്യ അദ്ധ്യായം ‘ടുവേഡ്‌സ് എ ന്യൂ ഇന്ത്യ’യെന്നും രണ്ടാം അദ്ധ്യായത്തിന് ‘നേഷന്‍ ഫസ്റ്റ്’ എന്ന തലക്കെട്ടുമാണ് നല്‍കിയിരിക്കുന്നത്. രണ്ട് ഭാഗത്തും രാഷ്ട്രത്തെയും ജനങ്ങളെയും വികസനത്തിലേക്ക് നയിക്കുവാനുള്ള കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. വീക്ഷണത്തിലും പ്രവര്‍ത്തന രീതിയിലും രണ്ട് പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ‘വിജയിക്കുക’യെന്നതാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം. എന്നാല്‍ ബിജെപിയെ ‘തോല്‍പ്പിക്കുക’യെന്നതാണ് കോണ്‍ഗ്രസിന്റെ പ്രഥമ ലക്ഷ്യം. ബിജെപി പയറ്റുന്നത് വിജയിക്കാനുള്ള തന്ത്രങ്ങളാണ്, അഭിസംബോധന ചെയ്യുന്നത് ജനങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നത് രാഷ്ട്ര സ്‌നേഹവുമാണ്.

ജയിക്കാനുള്ള തന്ത്രങ്ങളെക്കാള്‍ കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കുന്നതിനെക്കുറിച്ചാണ് രാവും പകലും ചിന്തിക്കുന്നത്. ആദ്യത്തേത് ക്രിയാത്മകവും രണ്ടാമത്തേത് നിഷേധാത്മകവുമായ സമീപനമാണ്. ആദ്യത്തേത് അധികാരത്തിനും രാഷ്ട്രത്തിനും ജനങ്ങള്‍ക്കും പരിഗണന നല്‍കുമ്പോള്‍ രണ്ടാമത്തേത് അധികാരത്തിന് മാത്രമാണ് പരിഗണന നല്‍കുന്നത്. മറ്റൊരു രീതിയില്‍ വ്യക്തമാക്കിയാല്‍ ബിജെപി ജനങ്ങളുടെ വികസനത്തെയും രാഷ്ട്രത്തിന്റെ ഉയര്‍ച്ചയെയും കുറിച്ച് ആദ്യം സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് ആദ്യം സംസാരിക്കുന്നത് ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ചാണ്. വികസനത്തിനും അവര്‍ രാഷ്ട്രത്തിനും രണ്ടാം സ്ഥാനമേ നല്‍കുന്നുള്ളൂ. അധികാരം കയ്യാളുക മാത്രമാണ് തങ്ങളുടെ ജന്മോദ്ദേശ്യമെന്നാണ് അവരുടെ സംസാരത്തിലും പ്രവൃത്തിയിലും പ്രകടമാകുന്ന സന്ദേശം. അതിന് വിഘാതം ബിജെപിയാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാതെ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കാതെ ബിജെപിയുടെ തോല്‍വിയെക്കുറിച്ച് മാത്രമാണ് അവര്‍ ചിന്തിക്കുന്നത്. ഈ മാനസികാവസ്ഥയില്‍ പിറന്നതാണ് ഇന്‍ഡി സഖ്യം. ചുരുക്കത്തില്‍, ഇന്‍ഡി സഖ്യ കക്ഷികളുടെ ആത്യന്തികമായ ലക്ഷ്യം ബിജെപിയെ പുറത്താക്കി എങ്ങനെയെങ്കിലും അധികാരം നേടുകയെന്നതാണ്. അധികാരക്കൊതിയാല്‍ ഏത് സഖ്യത്തിനും കോണ്‍ഗ്രസും മറ്റ് കക്ഷികളും ഒരുക്കമാണ്. എന്നാല്‍ ബിജെപി വിരുദ്ധതയെന്ന പൊതു താല്പര്യത്തില്‍ ഒന്നിച്ചസഖ്യത്തില്‍ നിന്നും ഓരോത്തരായി പൊഴിയുകയാണിപ്പോള്‍. അവസാനമായി ബീഹാറില്‍ നിതീഷ്‌കുമാര്‍ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നിരിക്കുന്നു. ബംഗാളില്‍ മമത ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ദല്‍ഹിയിലും പഞ്ചാബിലും ആം ആദ്മിയും തനിച്ച് മത്സരിക്കും. യു.പിയില്‍ അഖിലേഷ് യാദവിനും സമാന തീരുമാനം തന്നെ. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെയും ശിവസേനയുടെയും നിഴലുകള്‍ മാത്രമാണ് ഇന്‍ഡി സഖ്യത്തില്‍ ഇന്നുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്‌ട്രേഷന്‍ രേഖകളില്‍ മാത്രമുള്ള കമ്മ്യൂണിസ്റ്റ് കക്ഷികള്‍ അടവ് നയമെന്ന കള്ളപ്പേരില്‍ അവസരവാദപരമായി പ്രവര്‍ത്തിക്കുന്നു. ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് രാജിവെച്ചിരിക്കുന്നു. ഇതാണ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഇന്നത്തെ സ്ഥിതി. തിരികെ കോണ്‍ഗ്രസിലേക്ക് വന്നാല്‍, രാജ്യഭരണമെന്ന സ്വപ്നം കോണ്‍ഗ്രസ് എന്നേ മറന്നിരിക്കുന്നു.

ഇന്‍ഡി സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കും അത് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു. കോണ്‍ഗ്രസ് ശക്തമായാലേ ഇന്‍ഡി സഖ്യത്തിന് പ്രസക്തിയുള്ളൂ. അല്ലെങ്കില്‍ എഞ്ചിന്‍ ഇല്ലാത്ത വാഹനമാണത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പെന്ന സാധ്യത വിദൂര സ്വപ്‌നമാണ്. കാരണം, ആകെ 52 സീറ്റുകളാണ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിക്ക് നേടാനായത്. 2014 നേക്കാള്‍ വെറും എട്ട് സീറ്റുകള്‍ മാത്രം കൂടുതല്‍. കേരളത്തിലും തമിഴ്‌നാട്ടിലും ലഭിച്ച പുതിയ 15 സീറ്റുകളാണ് കോണ്‍ഗ്രസിനെ 52-ലെത്തിച്ചത് എന്ന് പറയാം. അത് അപ്രതീക്ഷിതവും താല്‍ക്കാലികവുമാണ്. വോട്ട് വിഹിതം രണ്ട് തിരെഞ്ഞടുപ്പിലും ഏകദേശം സമാനമായിരുന്നു. 2014-ല്‍ ബിജെപിയും കോണ്‍ഗ്രസ്സും നേരിട്ട് ഏറ്റുമുട്ടിയ 189 സീറ്റുകളില്‍ ബിജെപി 166-ലും 2019-ല്‍ 192 സീറ്റുകളില്‍ ബിജെപി 176-ലും വിജയിച്ചു. കോണ്‍ഗ്രസ് പ്രധാന ശക്തിയായി മത്സരിക്കുന്നയിടത്തെല്ലാം ബിജെപിക്ക് വിജയിക്കാന്‍ സാധിക്കുന്നു. ഈ സീറ്റുകളിലാവട്ടെ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വാധീനവുമില്ല. എന്നാല്‍ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനും സ്വാധീനമില്ല. ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ്, ദല്‍ഹി, ദാമന്‍ ആന്റ് ദിയു, ദാദ്ര നഗര്‍ ഹവേലി, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ത്രിപുര, സിക്കിം, രാജസ്ഥാന്‍, നാഗാലാന്റ്, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, അരുണാചല്‍ പ്രദേശ് തുടങ്ങിയ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2019-ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. 52-ല്‍ തമിഴ്‌നാട്ടിലും (8) കേരളത്തിലുമായി (15) കോണ്‍ഗ്രസിന് 23 സീറ്റുകളാണ് ലഭിച്ചത്. ബാക്കി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവുമുള്‍പ്പെടെ 34 ഇടങ്ങളില്‍ നിന്നായി 29 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തുടങ്ങി പ്രാദേശിക കക്ഷികള്‍ ശക്തമായതും കോണ്‍ഗ്രസിന് അടിത്തറയില്ലാത്തതുമായ സ്ഥലങ്ങളില്‍ ഈ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സുമായി കൂട്ടുചേരേണ്ട ആവശ്യകതയെന്താണ്. കൂടാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോയ നേതാക്കന്മാര്‍ ആരംഭിച്ച പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സുമായി വീണ്ടും സഖ്യത്തിലേര്‍പ്പെടുന്നത് കൊണ്ട് എന്ത് സന്ദേശമാണ് നല്‍കുക. മാത്രമല്ല, കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബിലും ദല്‍ഹിയിലും അധികാരത്തിലേറിയത്. പഞ്ചാബില്‍ ബിജെപി ഒരു പ്രധാന ശക്തിയല്ല.

ബംഗാളില്‍ കോണ്‍ഗ്രസ്, സി.പി.ഐ(എം) നെ തോല്‍പ്പിച്ചാണ് മമത അധികാരത്തിലേറിയത്. അങ്ങനെ പ്രത്യയശാസ്ത്രപരമായും കണക്കുകളാലും ഇന്‍ഡി സഖ്യത്തിന് ഒന്നിച്ചു നില്‍ക്കുവാനോ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുവാനോ സാധിക്കില്ല. ഇങ്ങനെയൊക്കെയായിട്ടും എന്തിനാണ് സഖ്യത്തിനായി കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇന്‍ഡി സഖ്യത്തിന്റെ രൂപീകരണം കൊണ്ടും തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുന്നത് കൊണ്ടും ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്നതാണ് അതിന് കാരണം. പാര്‍ട്ടിയെ ചില സംസ്ഥാനങ്ങളില്‍ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം സഖ്യത്തിന്റെ ഭാഗമാവുന്നത് കൊണ്ട് രാഹുലും കോണ്‍ഗ്രസും മറ്റെന്തെങ്കിലും സ്വപ്‌നം കാണുന്നുണ്ടോയെന്ന സംശയമാണ്. സഖ്യത്തിലൂടെ വിവിധ സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തവും രാജ്യസഭയില്‍ അംഗങ്ങളെ കൂട്ടാനുള്ള ആഗ്രഹവുമാണ് പാര്‍ട്ടിക്കുള്ളത്. പക്ഷെ നഷ്ടം സംഭവിച്ചത് പ്രാദേശിക പാര്‍ട്ടികള്‍ക്കാണ്. ബിജെപിയെ തോല്‍പ്പിക്കുവാന്‍ 2018-ല്‍ കോണ്‍ഗ്രസിന്റെയൊപ്പം കൂടിയ കര്‍ണാടകയിലെ ജെ.ഡി.എസിന്റെ ഇന്നത്തെ അവസ്ഥ തന്നെ ഇതിനുദാഹരണമാണ്. ശിവസേനയും എന്‍.സി.പിയും മറ്റ് രണ്ട് ഉദാഹരണങ്ങള്‍. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ കൂടെ കൂടുന്നതിന്റെ നഷ്ടമുണ്ടാകുന്നത് തങ്ങള്‍ക്കാണെന്ന തിരിച്ചറിവ് പ്രാദേശിക കക്ഷികള്‍ക്കുണ്ടായിട്ടുണ്ട്. നാളെ ബംഗാളിലും, ബീഹാറിലും, ദല്‍ഹിയിലും, മഹാരാഷ്ട്രയിലും, യു.പിയിലും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ ബിജെപിക്കല്ല മറിച്ച് തങ്ങള്‍ക്കാണ് അത് ദോഷം ചെയ്യുകയെന്ന ബോധ്യം അതാത് സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. മാത്രമല്ല, ഭാവിയില്‍ കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കനായിലും ബിജെപി വളരുമെന്ന കാര്യം സംശയാതീതമാണ്.

പരസ്പര സംശയം, ആശങ്ക, ആത്മവിശ്വാസക്കുറവ്, അധികാര ഭ്രമം തുടങ്ങിയവയാണ് ഇപ്പോള്‍ ഇന്‍ഡി സഖ്യത്തെ നയിക്കുന്നത്. അധികാരം നഷ്ടമായ കോണ്‍ഗ്രസ്സിന് ഇന്ന് സമനില തെറ്റി. രാജ്യഭരണം ഒരു കുടുംബത്തിലേക്ക് ചുരുക്കണമെന്ന ചിന്ത മാത്രമേ അവര്‍ക്കുള്ളൂ. ഭാരതത്തില്‍ കൂട്ടുകക്ഷി ദുര്‍ബല മന്ത്രിസഭ വരണമെന്ന ചൈന അടക്കമുള്ള രാജ്യങ്ങളുടെ താല്പര്യം നിറവേറ്റുവാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ സഖ്യത്തിന് പിന്തുണ നല്‍കുന്നത്. അധികാരം ലഭിക്കണമെന്ന ഒറ്റ ആഗ്രഹത്തിലാണ് മമതയും, സ്റ്റാലിനും, ഉദ്ധവും അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാജ്യ ഭരണം പിടിച്ചെടുക്കുകയെന്ന വലിയ ലക്ഷ്യവുമായി രൂപപ്പെട്ട ഇന്‍ഡി സഖ്യം തിരഞ്ഞെടുപ്പിന് മുന്‍പേ പഴയ യു.പി.എ സഖ്യമായി ചുരുങ്ങുന്ന കാഴ്ചയാണ് സമകാലിക ദേശീയരാഷ്ട്രീയത്തില്‍ കാണുവാന്‍ സാധിക്കുന്നത്.

(ന്യൂ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍ )

ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies