Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന മലയാളി

ഡോ.സന്തോഷ് മാത്യു

Print Edition: 15 December 2023

നീരാറും കടല്‍ ഉടുത്ത നില മടന്തൈക്കെഴിലൊഴുകും
സീരാറും വതനമെനത്തികഴ്പരതക്കണ്ടമിതില്‍
തെക്കണമും അതിര്‍സിറന്ത ദ്രാവിഡനല്‍ തിരുനാടും
തക്കസിറ് പിറൈനുതലും തരിത്തനറും തിലകമുമേ!
അത്തിലക വാസനൈപോല്‍ അനൈന്തുലകും ഇമ്പമുറ,
എത്തിസൈയും പുകഴ്മണക്ക ഇരുന്ത പെരും തമിഴണങ്കേ!
തമിഴണങ്കേ!

ഉന്‍ സീരിളമൈത്തിറംവിയന്ത്
സെയല്‍ മറന്ത് വാഴ്ത്തതുമേ!
വാഴ്ത്തതുമേ! വാഴ്ത്തതുമേ!

ഇതാണ് തമിഴ് തായ് വാഴ്ത് എന്ന തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനം. ഇത് രചിച്ചതാകട്ടെ മനോന്മണീയം സുന്ദരം പിള്ളൈ എന്ന ആലപ്പുഴക്കാരനും! അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ മനോന്മണീയത്തിലെ കവിതയില്‍ നിന്നും തമിഴ്‌നാടിന്റെ ദേശീയ ഗീതമായി എടുക്കുമ്പോള്‍ ഒരു ഭാഗം ഒഴിവാക്കിയിരുന്നു. എല്ലാ ദ്രാവിഡ ഭാഷകളുടെയും മാതാവാണ് തമിഴെന്ന അര്‍ത്ഥത്തില്‍ വരുന്ന ഭാഗം ഒഴിവാക്കി.

തമിഴന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ മഹാകവി ഭാരതിയാര്‍ ഉയര്‍ത്തിയ മുദ്രവാക്യം ”തമിഴന്‍ ഇന്‍ഡര്‍ സൊല്ലടാ തലൈ നിമിര്‍ന്തു നില്ലടാ” എന്നത് ഇത് പോലെ തന്നെ തമിഴ് വികാരം ജനിപ്പിക്കുന്ന ഒരു മുദ്രാവാക്യമാണ് തമിഴര്‍ക്ക്. ആലപ്പുഴയില്‍ താമസമുറപ്പിച്ച തമിഴ് കുടുംബത്തില്‍ ജനിച്ച സുന്ദരം പിള്ളൈ ആണ് തമിഴ് തായ് വാഴ്ത് എന്ന മനോഹര സംഗീതം രചിച്ചത്. സുന്ദരംപിള്ള തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) 1876 മുതല്‍ 21 വര്‍ഷം ഫിലോസഫി പ്രൊഫസറായിരുന്നു. ഒട്ടേറെ വിഷയങ്ങളില്‍ അവഗാഹമുള്ള സുന്ദരംപിള്ള മലയാളത്തിലും തമിഴിലും ഒരുപോലെ പാണ്ഡിത്യം തെളിയിച്ചിരുന്നു. അദ്ദേഹം മൂന്നുവര്‍ഷം ജോലി ചെയ്ത തിരുനെല്‍വേലിയിലെ കോളേജ് പിന്നീട് സര്‍വ്വകലാശാലയായി മാറിയപ്പോള്‍ ആദരസൂചകമായി മനോന്‍മണീയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി എന്ന പേരും തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കി. തിരുനെല്‍വേലിയിലായിരിക്കെയാണ് സുന്ദരം പിള്ള 4500 വരികളുള്ള മനോന്‍മണീയം നാടകം രചിച്ചത്. അതോടെ അദ്ദേഹം തമിഴ്‌നാട്ടുകാര്‍ക്കു മനോന്‍മണിയം സുന്ദരം പിള്ളയായി. സുന്ദരം പിള്ളയ്ക്കു രാജാവ് പതിച്ചു നല്‍കിയ പേരൂര്‍ക്കടയിലെ 90 ഏക്കര്‍ ഭൂമിയാണ് ഏകമകന്‍ പി.എസ്. നടരാജപിള്ളയില്‍ നിന്നു ദിവാന്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ സി.പി. രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയത്.

തമിഴ്‌നാട്ടില്‍ ‘തമിഴ് തായ് വാഴ്ത്ത്’ എന്ന സംസ്ഥാന പ്രാര്‍ഥനാ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണോ വേണ്ടയോ എന്ന വിവാദം കോടതി വരെ കയറിയിട്ടുണ്ട്. തായ് വാഴ്ത്ത് ദേശീയ പ്രാധാന്യമുള്ള ഗാനമാണോ, സംസ്ഥാന ഗാനമാണോ, പ്രാര്‍ഥനാ ഗാനമാണോ, പാടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണോ ഇത്തരത്തില്‍ പല സംശയങ്ങളും പുറത്തു നിന്നുള്ളവര്‍ക്കു തോന്നിയിട്ടുണ്ട്. പക്ഷേ, തമിഴകത്തിന് ആ ഗാനം ഉയിരാണ്. 2018 ജനുവരി 24ന് അന്നത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് തമിഴ്-സംസ്‌കൃത നിഘണ്ടു പ്രകാശനം ചെയ്തിരുന്നു. കാഞ്ചി കാമകോടി പീഠം മഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ സാന്നിധ്യത്തില്‍ ചെന്നൈയിലെ മ്യൂസിക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ തമിഴ് തായ് വാഴ്ത്ത് പാടിയ സമയത്ത് വിജയേന്ദ്ര സരസ്വതി സ്വാമി എഴുന്നേറ്റില്ല. ഇതേ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ തുടര്‍ച്ചയെന്നോണം തമിഴ് വികാരം ഉയരുകയും കേസ് കോടതി മുമ്പാകെ എത്തുകയുമായിരുന്നു. ‘തമിഴ് തായ് വാഴ്ത്ത്’ പ്രാര്‍ഥനാ ഗാനം മാത്രമാണെന്നും ദേശീയ ഗാനമല്ലെന്നും അതിനാല്‍ അത് ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ ആവില്ല എന്നും കോടതി പറഞ്ഞു. തായ് വാഴ്ത്തിനെ സംസ്ഥാന ഗാനമാക്കി പ്രഖ്യാപിച്ചുള്ള ഗവര്‍ണറുടെ ഉത്തരവുണ്ട്. തമിഴ് തായ് വാഴ്ത്ത് എല്ലാ സര്‍ക്കാര്‍ ചടങ്ങുകളിലും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ചിലയിടങ്ങളില്‍ റിക്കോര്‍ഡ് ചെയ്ത ഗാനം കേള്‍പ്പിക്കുന്ന പതിവുണ്ട്. അതു വേണ്ട, ചടങ്ങില്‍ നേരിട്ട് പാടണമെന്നും ഉത്തരവിലുണ്ട്. തമിഴ് തായ് വാഴ്ത്ത്’ ഇനി മുതല്‍ സംസ്ഥാന ഗാനമായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രണ്ട് വര്‍ഷം മുന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റു നില്‍ക്കണം. അതായത് ദേശീയ ഗാനത്തിനു നല്‍കുന്ന അതേ ആദരവ് തമിഴ്‌നാട്ടില്‍ ‘തായ് വാഴ്ത്തി’ നും നല്‍കണം.

1970ലാണ് ഇതിനെ തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായി അന്നത്തെ കരുണാനിധി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 42-ാം വയസ്സില്‍ 1897ല്‍ മരിച്ച മനോന്മണീയന്റെ പേരില്‍ ഉള്ളതാണ് മനോന്മണീയന്‍ സുന്ദരനാര്‍ എന്ന തിരുനെല്‍വേലിയില്‍ ഉള്ള സര്‍വകലാശാല – അദ്ദേഹത്തിന്റെ ഏക പുത്രനാണ് പിന്നീട് തിരു-കൊച്ചി ധനമന്ത്രിയും ഭരണഘടനാ അസംബ്ലിയില്‍ അംഗവുമായി തീര്‍ന്ന പി.എസ് നടരാജ പിള്ള. ഇതിനു സംഗീതം നിര്‍വ്വഹിച്ചതാകട്ടെ എം.എസ്.വിശ്വനാഥന്‍ എന്ന പാലക്കാട്ടുകാരനും ഈ ഇലപുള്ളിക്കാരന്‍ തീരൈ ഇസൈ ചക്രവര്‍ത്തി അഥവാ തമിഴ് സിനിമ സംഗീതത്തിന്റെ ചക്രവര്‍ത്തി പട്ടത്തിനും ഉടമയാണ്. ചുരുക്കി പറഞ്ഞാല്‍ തമിഴന്റെ സംസ്ഥാന ഗാനം എഴുതിയതും മലയാളി, കംപോസ് ചെയ്തതും മലയാളി!

ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies