Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

കരുത്ത് കാട്ടി സ്ത്രീശക്തി സംഗമങ്ങള്‍

Print Edition: 1 December 2023

തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം വിളംബരംചെയ്തുകൊണ്ട് മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തില്‍ ഭാരതമാസകലം സംഘടിപ്പിക്കുന്ന സ്ത്രീ ശാക്തീകരണ സംഗമങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ജില്ലകളില്‍ തുടക്കമായി. തിരുവനന്തപുരം ജില്ലയില്‍ നടന്ന സ്ത്രീശക്തിസംഗമം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ചടങ്ങില്‍ ദീപപ്രോജ്ജ്വലനം നടത്തി. സ്ത്രീശക്തി സംഗമം സ്വാഗതസംഘം അദ്ധ്യക്ഷ ഡോ.വി. തങ്കമണി അദ്ധ്യക്ഷയായി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ശ്രീനാരായണഗുരു അന്തര്‍ദ്ദേശീയ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.വി.സുഖീത, ബി.പി.ആര്‍.എസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ പ്രിയാ ബാലന്‍, കര്‍ഷകയായ പരപ്പി അമ്മ, റോളര്‍ സ്‌കേറ്ററിംഗ് താരം ആര്‍ച്ച എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ഋഷി ജ്ഞാന സാധനാലയം ശ്രീശാന്താനന്ദ മഠം സ്വാമിനി ദേവി ജ്ഞാനഭനിഷ്ഠ, മഹിളാ സമന്വയ വേദി സംസ്ഥാന സംയോജിക അഡ്വ.അഞ്ജന ദേവി, ജില്ലാ സംയോജിക ഡോ.വി.സുജാത, സ്ത്രീശക്തി സംഗമം ജനറല്‍ കണ്‍വീനര്‍ നീലിമ ആര്‍.കുറുപ്പ്, ട്രഷറര്‍ വി.വി. ലക്ഷ്മീപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയില്‍ നടന്ന സ്ത്രീശക്തിസംഗമം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്ട്: കല്ലേപ്പുള്ളി ക്ലബ്& കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്ത്രീ ശക്തി സംഗമം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി അദ്ധ്യക്ഷ റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ സ്ത്രീ സങ്കല്‍പ്പം, സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, രാഷ്ട്രപുരോഗതിയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നീ വിഷയങ്ങളെ അധികരിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.പ്രമീളാദേവി, ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്& ടെക്‌നോളജിയിലെ ഡോ.ആര്‍.അര്‍ച്ചന, ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് പി.കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു. ഡോ.ലതാനായര്‍, ഡോ. സൗദാമിനി മേനോന്‍, ജയ അച്യുതന്‍ എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സമാപന പ്രഭാഷണവും ബ്രഹ്‌മകുമാരി മീന മുഖ്യപ്രഭാഷണവും നടത്തി. പ്രമീള ശശിധരന്‍, സജി ശ്യാം, ഭുവനേശ്വരി, എം. രാജലക്ഷ്മി, അഡ്വ.സിനി മനോജ്, ദീപാ മേനോന്‍, രാജേശ്വരി, തങ്കമണി ചന്ദ്രശേഖര്‍ എന്നിവര്‍ സംസാരിച്ചു.

പാലക്കാട്ട് നടന്ന സ്ത്രീ ശക്തി സംഗമം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നുസ്രത്ത് ജഹാന്‍ ഉദ്ഘാടനം ചെയ്യുന്നു.

വയനാട്: വയനാട്ടില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സ്ത്രീശക്തി സംഗമം അമൃതാനന്ദമയി ആശ്രമം മഠാധിപതി ബ്രഹ്‌മചാരിണി ദീക്ഷിതാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷ ഡോ. അജിത സഞ്ജയ് വാസുദേവ് അദ്ധ്യക്ഷയായി. ‘ഭാരതീയ സ്ത്രീ സങ്കല്പം’ എന്ന വിഷയത്തില്‍ ഡോ. ലക്ഷ്മി വിജയന്‍, ‘രാഷ്ട്രപുരോഗതിയില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി ചന്ദ്രലത, ‘സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരവും’ എന്ന വിഷയത്തില്‍ മഹിളാ സമന്വയവേദി സഹസംയോജിക എം. ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീശക്തിസംഗമം ഉപാദ്ധ്യക്ഷ ഓമന രവീന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനന്‍, രാജശ്രീ കരുണാകരന്‍, ഭാരതി വേണുഗോപാല്‍, ഒ.കെ. തങ്കമണി, സി.എന്‍. ശാന്ത, ഹേമലത സുരേന്ദ്രന്‍, കെ.പി.പത്മിനി, സി.ആര്‍. അല്ലിറാണി, ദേവകി ശിവറാം, രമണി ശങ്കര്‍, മാധവി ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.

കല്‍പ്പറ്റയില്‍ നടന്ന സ്ത്രീശക്തി സംഗമം അമൃതാനന്ദമയി ആശ്രമം മഠാധിപതി ബ്രഹ്‌മചാരിണി ദീക്ഷിതാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മഹിള സമന്വയ വേദി കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അദ്ധ്യക്ഷ ഡോ. വീണ സാബു അദ്ധ്യക്ഷയായി. ‘രാഷ്ട്രപുരോഗതിയില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാറും ‘ഭാരതത്തിലെ സ്ത്രീകളുടെ മഹത്വം’ എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന സമിതി അംഗം സ്മിത വത്സലനും ‘സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ കുടുംബ പ്രബോധന്‍ വിഭാഗ് കാര്യകാരി അംഗം നിഷ റാണിയും പ്രഭാഷണം നടത്തി. ആധ്യാത്മിക പ്രഭാഷക ഉമ അന്തര്‍ജനം, രാഷ്ട്ര സേവികാ സമിതി ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹിക ലത രാജന്‍, ജില്ലാ സംയോജിക കെ. സോന, കേരള തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റീന സഹദേവന്‍, സഹകാര്‍ഭാരതി സംസ്ഥാന മഹിളാ പ്രമുഖ് ഭാവന സുമേഷ്, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി കെ. ബാലാമണി, ഒ. അഞ്ജു ദേവി, ശ്രീകല സതീഷ്, വി. അവന്തിക എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട്ട്് നടന്ന സ്ത്രീശക്തി സംഗമം പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: ‘സ്ത്രീത്വം ഉണരട്ടെ, രാഷ്ട്രം ഉയരട്ടെ’ എന്ന സന്ദേശമുയര്‍ത്തി മഹിളാ സമന്വയവേദി ജില്ലാ കമ്മറ്റി മലപ്പുറം യശോദ മാധവന്‍ നഗറില്‍ സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക ജാമിദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

മലപ്പുറത്ത് നടന്ന സ്ത്രീശക്തിസംഗമത്തില്‍ കൊടശ്ശേരി ശങ്കരാശ്രമം മഠാധിപതി സ്വാമിനി തരാനന്ദപുരി ദീപം തെളിയിക്കുന്നു.

കൊടശ്ശേരി ശങ്കരാശ്രമം മഠാധിപതി സ്വാമിനി തരാനന്ദപുരി ദീപം തെളിയിച്ചു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് സി.ജീജാബായ് അദ്ധ്യക്ഷത വഹിച്ചു. ‘ഭാരതീയ സ്ത്രീ സങ്കല്‍പ്പം’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി നിഷ സോമന്‍, ‘സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ആര്യ കൊല്ലം, ‘രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ സഹകാര്‍ ഭാരതി സംസ്ഥാന മഹിളാ പ്രമുഖ് ഭാവന സുമേഷ് എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ജന.കണ്‍വീനര്‍ സത്യഭാമ എന്‍., ട്രഷറര്‍ ജമുന കൃഷ്ണകുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന ട്രഷറര്‍ സൗദാമിനി നാരായണന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മറ്റി അംഗം ഡോ.ജീജാ രമണി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് പി.രമാദേവി, എന്‍.ടി.യു ജില്ലാ വനിതാ കണ്‍വീനര്‍ പി.വി. ബിന്ദു, ബാലഗോകുലം സംയോജിക അശ്വതി, സേവാഭാരതി ജില്ലാ സമിതി അംഗം സിന്ധു.കെ.വി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഉമാഭാരതി, മാതൃഭാരതി സമിതി അംഗം ലത ശശി, എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വി.ഡി.ശാംഭവി മൂസത് എന്നിവര്‍ സംസാരിച്ചു.

ഭാരതത്തിന്റെ സമസ്തമേഖലയിലും സ്ത്രീ സാന്നിധ്യമുണ്ട് – ഭാഗ്യശ്രീ സാഥെ

കണ്ണൂര്‍: ഭാരതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീസാന്നിധ്യമുണ്ടെന്നും ഭാരതീയരെന്ന നിലയില്‍ നാം ഓരോരുത്തരും അഭിമാനിക്കുകയാണെന്നും മഹിളാ സമന്വയവേദി അഖിലഭാരത സംയുക്ത സംയോജിക ഭാഗ്യശ്രീ സാഥെ പറഞ്ഞു.
കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന സ്ത്രീശക്തിസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കണ്ണൂര്‍ ചാല ചിന്മയ വിദ്യാലയം റിട്ട. പ്രിന്‍സിപ്പല്‍ സുഗീത രാജന്‍ സംഗമം ഉദ്ഘാടനം ചെയ്തു. സുലേഖ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. എം.പി രാഗിണി ടീച്ചര്‍ സ്വാഗതവും ഷേന മുകേഷ് നന്ദിയും പറഞ്ഞു.



‘ഭാരതീയ സ്ത്രീ സങ്കല്‍പം’ എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന സമിതിയംഗം സ്മിത വത്സലനും ‘സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനും ‘രാഷ്ട്ര പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമനും സംസാരിച്ചു.

പ്രജാപിത ബ്രഹ്‌മകുമാരി കണ്ണൂര്‍ അഡീഷണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രിയ, രേഷ്മ വിപിന്‍, ശ്രീവിദ്യ സുധീര്‍, മനോരമ സോമശേഖരന്‍, സി.പി. സംഗീത, ജലറാണി, പ്രസന്ന ശശിധരന്‍, എന്‍.രതി, പി. ലക്ഷ്മിക്കുട്ടി, പ്രീത വര്‍മ്മ, സി.മഞ്ജുള, റീന മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഗ്രീഷ്മ കടാങ്കോട്, ഷീബ സനീഷ്, അനന്യ വാരം, ശ്രീജ ശശിധരന്‍, അനുഷ സന്തോഷ്, നിഷ പയ്യോളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തൃശ്ശൂര്‍: തൃശ്ശൂരില്‍ ചേര്‍പ്പ് സിഎന്‍എന്‍ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടന്ന സ്ത്രീശക്തിസംഗമം തൃശ്ശൂര്‍ ചിന്മയാമിഷന്‍ മഠാധിപതി സ്വാമിനി സംഹിതാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം അധ്യക്ഷ എം.എസ്. സമ്പൂര്‍ണ അധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയില്‍ മഹിളാ സമന്വയം സംസ്ഥാന സംയോജിക അഡ്വ.അഞ്ജനാ ദേവി മുഖ്യ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ സ്ത്രീകാഴ്ച്ചപ്പാട് എന്ന വിഷയത്തില്‍ അവര്‍ സംസാരിച്ചു. തുടര്‍ന്ന് മാതൃശക്തി സംസ്ഥാന വൈസ് പ്രസിഡന്റ് കനകവല്ലി ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചാ സമ്മേളനം സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. ലക്ഷ്മി ശങ്കര്‍ സംസാരിച്ചു. രാഷ്ട്ര പുരോഗതിക്ക് സ്ത്രീകള്‍ക്കുള്ള പങ്ക് എന്ന വിഷയം അഡ്വ.ഒ.എം. ശാലീന അവതരിപ്പിച്ചു. മഹിളാ സമന്വയം തൃശ്ശൂര്‍ ജില്ല സംയോജിക സ്മിത രവികുമാര്‍, സ്വാഗത സംഘം കണ്‍വീനര്‍ കനകം സുധാകരന്‍, ബി.എം.എസ്.ജില്ലാ ജോ.സെക്രട്ടറി അഡ്വ.പ്രസര വാസവന്‍, ക്രീഡാ ഭാരതി ജില്ല വൈസ് പ്രസിഡന്റ് രേഷ്മ സി.ആര്‍ എന്നിവര്‍ സംസാരിച്ചു.

തൃശ്ശൂരില്‍ നടന്ന സ്ത്രീശക്തിസംഗമം തൃശ്ശൂര്‍ ചിന്മയാമിഷന്‍ മഠാധിപതി സ്വാമിനി സംഹിതാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്കില്‍ നടന്ന സ്ത്രീശക്തിസംഗമം ഹരിയേട്ടന്‍ അനുസ്മരണത്തോടെ ആരംഭിച്ചു. ഡോ.ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സുപ്രസിദ്ധ സിനിമാതാരം ശ്രുതി ബാല ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി മാതാ അമൃതാനന്ദമയി ആശ്രമം മഠാധിപതി സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി ആശ്രമത്തില്‍ നിന്നും സൗമ്യ സിസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു. മഹിളാ സമന്വയ സംസ്ഥാന സംയോജിക അഡ്വ.അഞ്ജന ദേവി മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി താലൂക്ക് സംയോജിക അഡ്വ.ലതിക സുനില്‍ സ്വാഗതവും സഹ സംയോജിക ഷൈലമ്മ രാജപ്പന്‍ കൃതജ്ഞതയും രേഖപ്പെടുത്തിയ ചടങ്ങില്‍ കോട്ടയം ജില്ലാ സംയോജിക പ്രിയ കെ.ജി.തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ചങ്ങനാശ്ശേരി താലൂക്കില്‍ നടന്ന സ്ത്രീശക്തിസംഗമം ശ്രുതി ബാല ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ കൃഷ്ണതീര്‍ത്ഥ ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാസംഗമം മാതാ അമൃതാനന്ദമയീ മഠം ബ്രഹ്‌മചാരിണി വിവിക്താനന്ദ ഉദ്ഘാടനം ചെയ്തു. ലളിത ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. മുന്‍ അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷ ഡോ.ടി.ആര്‍.ജയലക്ഷ്മി അമ്മാള്‍, ‘ഭാരതീയ സ്ത്രീ സങ്കല്പം’ എന്ന വിഷയത്തിലും രാഷ്ട്രസേവികാ സമിതി പ്രാന്തനിധിപ്രമുഖ് അഡ്വ. ജി. മഹേശ്വരി ‘സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തിലും സീനിയര്‍ സെന്‍ട്രല്‍ ഗവ. സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ അംഗം അഡ്വ. ഒ.എം. ശാലീന ‘വികസനത്തില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

തൊടുപുഴയില്‍ സ്ത്രീശക്തിസംഗമം മാതാ അമൃതാനന്ദമയീ മഠം ബ്രഹ്‌മചാരിണി വിവിക്താനന്ദ ഉദ്ഘാടനം ചെയ്യുന്നു.

 

ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies