Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

ഹരിയേട്ടന്‍ അനുസ്മരണം

Print Edition: 24 November 2023
ആര്‍.ഹരിയുടെ ഛായാചിത്രത്തില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന നടത്തുന്നു

ആര്‍.ഹരിയുടെ ഛായാചിത്രത്തില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന നടത്തുന്നു

സംഘത്തില്‍ വിലീനനായ പ്രചാരകന്‍ -ഡോ.മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സമര്‍പ്പണമാണ് ഹരിയേട്ടന്റെ ഏറ്റവും വലിയ ശക്തിയെന്നും സംഘത്തില്‍ പൂര്‍ണ്ണമായും വിലീനനായ പ്രചാരകനാണ് അദ്ദേഹമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ രേശംബാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ സംഘടിപ്പിച്ച ആര്‍.ഹരി ശ്രദ്ധാഞ്ജലിസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘമായിരുന്നു ഹരിയേട്ടന്റെ സാധന. അഖില ഭാരതീയ അധികാരി ആയിരുന്നിട്ടും സ്വയംസേവകരുമായി തമാശകള്‍ പങ്കുവയ്ക്കാനും അനൗപചാരിക സംഭാഷണങ്ങള്‍ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സംഘത്തിനുവേണ്ടി ലോകത്തെ കീഴടക്കുവാന്‍, തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹം ചെലവഴിച്ചു. സംഘത്തിന്റെ പ്രചാരകന്‍ എങ്ങിനെയായിരിക്കണം എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഹരിയേട്ടന്‍. അദ്ദേഹം തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഹരിയേട്ടന് നല്‍കാവുന്ന ശ്രദ്ധാഞ്ജലി.
ആര്‍.എസ്.എസ്. സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാര്‍ വളര്‍ത്തിയ ആദ്യ തലമുറ പ്രവര്‍ത്തര്‍ക്ക് പിന്നാലെ വന്ന സ്വയംസേവകഗണത്തിന്റെ മുന്നില്‍ നടന്ന ആളാണ് ആര്‍.ഹരി. കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ കലുഷിതമാക്കിയ കേരളത്തിലെ സംഘപ്രവര്‍ത്തനത്തെ ചിട്ടയോടെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ഡോ.മോഹന്‍ ഭാഗവത് തുടര്‍ന്നു.

രാഷ്ട്രസേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, മുന്‍ പ്രമുഖ സഞ്ചാലിക പ്രമീളാതായ് മേഢെ, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ, വിദര്‍ഭ പ്രാന്ത സംഘചാലക് രാം ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സഹസംഘചാലക് ശ്രീധര്‍ ഗാഡ്‌ഗെ, മുതിര്‍ന്ന പ്രചാരകന്‍ ശങ്കര്‍ റാവു തത്വവാദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സാധകനും സംഘാടകനുമായ പ്രചാരകന്‍-ദത്താത്രേയ ഹൊസബാളെ

കൊച്ചി: ഏകാന്തത്തില്‍ സാധകനും ലോകര്‍ക്കിടയില്‍ സംഘാടകനുമായിരുന്നു ആര്‍.ഹരിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍.ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകനാണ് ആര്‍.ഹരി. താന്‍ ആര്‍ജ്ജിച്ച സാധന മുഴുവന്‍ രാഷ്ട്രത്തിനും സംഘടനസൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകനാണ് ആര്‍.ഹരി. താന്‍ ആര്‍ജ്ജിച്ച സാധന മുഴുവന്‍ രാഷ്ട്രത്തിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു. ഉന്നതമായ ലക്ഷ്യത്തിനായി നമ്മുടെ സാംസ്‌കായ്ക്കും വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു. ഉന്നതമായ ലക്ഷ്യത്തിനായി നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും അദ്ദേഹം ആധുനികതയ്ക്ക് എതിരായിരുന്നില്ല. സുഹൃത്ത്, താത്വികാചാര്യന്‍, കര്‍മ്മയോഗി എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഋഷിതുല്യ ജീവിതമായിരുന്നു ഹരിയേട്ടന്റേത്. അസാമാന്യ ജ്ഞാനിയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ സീനിയര്‍ ഐഎഎസ് ഓഫീസര്‍മാര്‍ വരെ അദ്ദേഹത്തിന്റെ പ്രസംഗത്തിനായി കാത്തുനിന്നിട്ടുണ്ട്. ഭാസ്‌കര്‍ റാവുവിനെപ്പോലുള്ള പ്രചാരകന്റെ പിന്‍ഗാമിയാവുക എന്നത് വലിയ കാര്യമാണ്. ഭാസ്‌കര്‍ റാവു തന്റെ ദൗത്യം അര്‍ഹമായ കൈകളില്‍ തന്നെയാണ് ഏല്‍പ്പിച്ചത്. ഹൊസബാളെ തുടര്‍ന്നു.

സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലയിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ചടങ്ങില്‍ ജസ്റ്റിസ് എന്‍.നഗരേഷ് അദ്ധ്യക്ഷനായി. പ്രൊഫ. എം.കെ.സാനു, സങ്കല്പ് ദല്‍ഹി ചെയര്‍മാന്‍ സന്തോഷ് തനേജ, സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷന്‍), സ്വാമി നന്ദാത്മജാനന്ദ (രാമകൃഷ്ണമിഷന്‍), സ്വാമി അനഘാമൃതാനന്ദ പുരി (മാതാ അമൃതാനന്ദമയി മഠം), മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.വി.ബെന്നി, ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍, ഹരിയേട്ടന്റെ അനുജന്റെ മകള്‍ സുസ്മിത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ദത്താത്രേയ ഹൊസബാളെ ആര്‍.ഹരിയുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
ആര്‍.ഹരി എഴുതിയ ‘പരമഹംസധ്വനികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പി.എന്‍.ഈശ്വരന്‍, ജസ്റ്റിസ് എന്‍.നഗരേഷ്, ദത്താത്രേയ ഹൊസബാളെ എന്നിവര്‍.

സംഘപ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയ ശില്പി – സുരേഷ് ജോഷി

തിരുവനന്തപുരം: പ്രതികൂല സാഹചര്യത്തിലും സംഘപ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയ ശില്പികളിലൊരാളാണ് ആര്‍.ഹരിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആര്‍.ഹരി അനുസ്മരണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠാത്മാവ് ശരീരരൂപം പ്രാപിച്ചതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അറിവ്, ചിന്ത, വ്യക്തിത്വം, എഴുത്തുകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം സമാജത്തിനുവേണ്ടി മാറ്റിവെച്ചു. ഒത്തുതീര്‍പ്പുകളില്ലാത്ത പ്രചാരകനായിരുന്നു അദ്ദേഹം. ഏത് നിര്‍ദ്ദേശവും എതിര്‍പ്പില്ലാതെ ഏറ്റെടുത്തു വിജയിപ്പിച്ച സംഘാടകനുമായിരുന്നു. ഭക്തി കൊണ്ട് അന്ധനാകാത്ത, ജ്ഞാനത്തിന്റെ തലക്കനം ഇല്ലാത്ത, കര്‍മ്മത്തില്‍ അഹങ്കരിക്കാത്ത യോഗിയായിരുന്നു അദ്ദേഹം.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. സംഘവും രാഷ്ട്രവും ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മ്മയോഗിയായിരുന്നു ആര്‍.ഹരിയെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.സി.വി. ജയമണി വായിച്ച അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു. നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സ്വപ്രഭാനന്ദ, കേരള സര്‍വ്വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, എസ്.ബി.ഐ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവന്‍, ആര്‍.എസ്.എസ്. വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന്‍പിള്ള, വിചാരകേന്ദ്രം സെക്രട്ടറി രാജന്‍ പിള്ള, പ്രൊഫ. ദീപ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആര്‍.ഹരി അനുസ്മരണ സഭയില്‍ ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു.

തികഞ്ഞ സാധകനും മികച്ച സംഘാടകനുമായിരുന്നു ആര്‍.ഹരി- സി.ആര്‍. മുകുന്ദ
കോഴിക്കോട്: ശാഖയിലൂടെ ലഭിച്ച സ്വയംസേവകത്വം സമാജ പരിവര്‍ത്തനത്തിന് ഉപയോഗിച്ച സാധകനും സംഘാടകനുമായിരുന്നു ആര്‍.ഹരിയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍.മുകുന്ദ പറഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന അനുസ്മരണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാണ്ഡിത്യത്തിന്റെ പരമോന്നതിയിലും സര്‍വ്വസാധാരണക്കാരോടൊപ്പം ജീവിച്ച അസാധാരണനായിരുന്നു ആര്‍.ഹരി. അദ്ദേഹം അറിവിനെ ലളിതമായി പകരുകയും ആത്മീയ പ്രേമത്തിലൂടെ മനസ്സുകള്‍ കീഴടക്കുകയും ചെയ്തു. ഇരുപത് രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മാര്‍ഗ്ഗദര്‍ശിയായി. ഭൗതികദേഹം ജാതിരഹിത ശ്മശാനത്തില്‍ സംസ്‌ക്കരിക്കണമെന്ന ആഗ്രഹം അദ്ദേഹം ആര്‍ജ്ജിച്ച സ്വയംസേവകത്വത്തിന്റെ ലക്ഷണമായിരുന്നു. താന്‍ ചെയ്യേണ്ടതെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും മടങ്ങിവരണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം, ലക്ഷ്യപൂര്‍ത്തീകരണത്തിന് നമ്മോടുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മുകുന്ദ പറഞ്ഞു.

കോഴിക്കോട്ട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന അനുസ്മരണ സഭയില്‍ ആര്‍.എസ്.എസ്. സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ സംസാരിക്കുന്നു.

ചടങ്ങില്‍, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍.മഹിപാല്‍ അദ്ധ്യക്ഷനായി. സ്വാമി ജിതാത്മാനന്ദ (ചിന്മയാമിഷന്‍), ആചാര്യ എം.ആര്‍.രാജേഷ് (കാശ്യപവേദ റിസേര്‍ച്ച് ഫൗണ്ടേഷന്‍), മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. ബാലകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്തപ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്‍, വിഭാഗ് കാര്യവാഹ് സി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.ഹരി അവസാനമായി എഴുതിയ മലയാള പുസ്തകം പരമഹംസധ്വനികള്‍ സി.ആര്‍. മുകുന്ദ, സ്വാമി ജിതാത്മാനന്ദയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പുസ്തകപരിചയം നടത്തി.

ShareTweetSendShare

Related Posts

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies