മാര്‍ക്സിസ്റ്റ് ഭരണത്തില്‍ സ്ത്രീകളും കുട്ടികളും വീട്ടില്‍പോലും സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് വാളയാര്‍ സംഭവമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു.
നിയമ-പട്ടികജാതി വകുപ്പുമന്ത്രി എ.കെ.ബാലന് പാലക്കാട്ടുകാരനാണ്. സ്ത്രീപീഡനക്കേസുകള്‍ കുത്തിപ്പൊക്കുന്ന വി.എസ്. അച്ച്യുതാനന്ദന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ സംഭവം നടന്നത്.
കേസ്സിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ്സും നിയമവകുപ്പും ഒന്നിച്ചുനിന്നതിനാലാണ് കേസ്സില്‍ അവര്‍ ശിക്ഷിക്കപ്പെടാതിരുന്നത്. ‘കേസരി’യുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇത്രയും ഒച്ചപ്പാടായിട്ടും കേസന്വേഷണത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാണിക്കുന്ന താല്പര്യമില്ലായ്മ പ്രകടമാക്കുന്നത് പാര്‍ട്ടിയുടെ നിലപാടാണ്. സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ട് വെക്കാത്തത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.