Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വൈദ്യശാസ്ത്രം ഹൈന്ദവ ദര്‍ശനങ്ങളിലൂടെ

ഡോ.രാജീവ് എന്‍.

Print Edition: 6 October 2023

മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിപ്രാചീനകാലം മുതല്‍ തന്നെ ഭാരതത്തില്‍ വൈദ്യശാസ്ത്രം സമ്പുഷ്ടമായ വളര്‍ച്ചയെ പ്രാപിച്ചിരുന്നു. മനുഷ്യരാശിയുടെ ആദിമസാഹിത്യ സമ്പത്തെന്ന് ലോകം അംഗീകരിച്ചിട്ടുള്ള അതിപ്രാചീനങ്ങളായ വേദങ്ങളില്‍ നിന്ന് ചികിത്സാ ശാസ്ത്രവിഷയങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഋക്‌സംഹിതകളിലും, കഠോപനിഷത്തുകളിലും വൈദ്യശാസ്ത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. മറ്റ് ഭാരതീയ ശാസ്ത്രങ്ങള്‍ പോലെ വൈദ്യശാസ്ത്രവും ആദ്ധ്യാത്മികതയില്‍ നിന്നും ഉടലെടുത്തതാണ്. അത് അഥര്‍വ്വവേദത്തിന്റെ ഉപാംഗവുമാണ്. സഹസ്രാബ്ദങ്ങളിലൂടെ ആചാര്യന്മാര്‍ ക്രമാനുഗതമായി വികസിപ്പിച്ചെടുത്ത ഒരു ശാസ്ത്രമാണിത്. ശാരീരികവും, മാനസികവുമായ വ്യാധി പീഢകളാല്‍ ദുഃഖിതരായ ജനങ്ങളെ ആശ്വസിപ്പിച്ച് ജീവിതയാത്ര സുഖകരമാക്കുന്നതിന് ആചാര്യന്മാര്‍ അനുശാസിച്ചിട്ടുള്ളതാണ് പ്രസ്തുത ശാസ്ത്രം. രോഗത്തില്‍ നിന്നുള്ള മോചനവും, അരോഗമായ ശരീരത്തിന്റെ സംരക്ഷണവുമാണ് ആയുര്‍വേദത്തിന്റെ പ്രയോജനം. ത്യാഗികളും, ക്ലേശ സഹിഷ്ണുക്കളുമായ ഋഷീശ്വരന്മാരുടെ നേട്ടങ്ങളാണ് ഭാരതീയ ശാസ്ത്രങ്ങള്‍ എല്ലാംതന്നെ. അതുകൊണ്ടു തന്നെ അവയെല്ലാം ആത്മീയതയുടെ പരിവേഷം അണിഞ്ഞതാണ്.

വൈദ്യശാസ്ത്രത്തെ വ്യവഹരിക്കുന്നത് ആയുര്‍വേദമെന്നാണ്. ഈ ശാസ്ത്രത്തില്‍ ആയുസ്സിന്റെ സുസ്ഥിതി വിവരിക്കുന്നതുകൊണ്ടോ, ആയുര്‍ലാഭം ഈ ശാസ്ത്രത്താല്‍ ലഭിക്കുന്നതുകൊണ്ടോ ഈ ശാസ്ത്രത്തിന് ആയുര്‍വേദം എന്ന് പറയുന്നു. എന്താണ് ആയുര്‍വേദ ശബ്ദത്തിന്റെ നിഷ്പത്തി. ശതസഹസ്രം ശ്ലോകങ്ങള്‍ സഹസ്രാദ്ധ്യായങ്ങളിലായി സ്വയംഭുവി രചിച്ചതാണ് ആയുര്‍വേദം. സ്വയംഭൂ പ്രജാപതിക്കും, പ്രജാപതി അശ്വനീദേവന്മാര്‍ക്കും, അശ്വനീദേവന്മാര്‍ ഇന്ദ്രനും, ഇന്ദ്രന്‍ ധന്വന്തരിക്കും, ധന്വന്തരി സുശ്രുതാദികള്‍ക്കും ഉപദേശിച്ചതായിട്ടാണറിവ്. വൈദ്യശാസ്ത്രം കാശിരാജാവായ ധന്വന്തരിയാലുപദിഷ്ടവും, തച്ഛിഷ്യനും കാശ്യപന്‍, ആത്രേയന്‍ തുടങ്ങിയ ഋഷിവര്യന്മാരുടെ പരമ്പരയില്‍പ്പെട്ട വിശ്വാമിത്രപുത്രനായ സുശ്രുതനാല്‍ ക്രമീകരിക്കപ്പെട്ടതുമാണെന്ന് അനുമാനിക്കാം. പാരമ്പര്യമെന്തുതന്നെ ആയാലും ആചാര്യന്മാര്‍ തലമുറകളിലൂടെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടുപിടിച്ച ശാസ്ത്രതത്വങ്ങള്‍ ധന്വന്തരി മഹര്‍ഷി ക്രോഡീകരിച്ച് ഒരു പൂര്‍ണ്ണ ശാസ്ത്രമാക്കിയെന്നുള്ളതാണ് പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുത. അനന്തരം ധന്വന്തരി ശിഷ്യന്മാരായ ഋഷിമാരില്‍ വാഗ്ഭടന്‍ അഷ്ടാംഗഹൃദയവും സുശ്രുതന്‍ സുശ്രുതവും, ചരകന്‍ ചരകവും നിര്‍മ്മിച്ചു. ഇവര്‍ മൂവരും വൈദ്യശാസ്ത്രത്തില്‍ ഒരുപോലെ നിഷ്ണാതരായിരുന്നു. എല്ലാ ഗ്രന്ഥങ്ങളും അഷ്ടാംഗങ്ങളോടു കൂടിയതാണ്. ഓരോ അംഗങ്ങള്‍ക്കും പലഗ്രന്ഥങ്ങള്‍ ആചാര്യന്മാര്‍ രചിച്ചിട്ടുണ്ട്. ഇന്ന് ഉപലഭ്യങ്ങളായ ഗ്രന്ഥങ്ങളില്‍ നിന്ന് വളരെ ആര്‍ഷതന്ത്രങ്ങളുടേയും അവയുടെ ആചാര്യന്മാരുടേയും പേരുകള്‍ ഗ്രഹിക്കാന്‍ സാധിക്കും. പല ഗ്രന്ഥങ്ങളും ഇന്ന് ലഭ്യമല്ല എന്നത് ഖേദകരമായ വസ്തുതയാണ്. അവയില്‍ കായ ചികിത്സാ പ്രധാനമായ ചരകസംഹിതയും, ശല്ല്യചികിത്സാ പ്രധാനമായ സുശ്രുതസംഹിതയും മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ദീനത്രാണപരായണന്മാരായ മഹാന്മാര്‍ ജീവിതകാലമത്രയും ക്ലേശങ്ങള്‍ സഹിച്ച് ത്യാഗമനുഷ്ഠിച്ചതിന്റെ ഫലമാണ് ജീവതന്ത്രം. ദരിദ്രരായ രോഗികളെ ചൂഷണം ചെയ്ത് ധനം സമ്പാദിക്കുവാനല്ല മഹത്തായ വൈദ്യശാസ്ത്രമുണ്ടാക്കിയിട്ടുള്ളത്. ആതുരസേവയില്‍ കൂടി മനുഷ്യസേവനമനുഷ്ഠിക്കുകയാണ് വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം.

കാലാന്തരത്തില്‍ വൈദ്യശാസ്ത്രത്തിന് പല സമ്പ്രദായ ഭേദങ്ങളുണ്ടായിട്ടുണ്ട്. ചിന്താമണി, സിദ്ധവൈദ്യം, യുനാനി, മര്‍മ്മ ചികിത്സ എന്നിവ അവയില്‍ എടുത്തു പറയേണ്ടവയാണ്. സൗകര്യാര്‍ത്ഥം അഷ്ടാംഗഹൃദയത്തിന്റെ ഭാഗങ്ങള്‍ പ്രത്യേകമായി ആവിഷ്‌കരിച്ചിട്ടുള്ളതാണ് ഇവയെല്ലാം. അഷ്ടാംഗഹൃദയമാണ് ചികിത്സയില്‍ മുഖ്യമായി അംഗീകരിച്ചിട്ടുള്ള ഗ്രന്ഥം. ശല്ല്യം, ശാലാക്യം, കായചികിത്സ, ഭൂതവിദ്യ, കുമാരഭൃത്യം, വിഷചികിത്സ, രസായനതന്ത്രം, വാജീകരണം ഇവയാണ് എട്ട് അംഗങ്ങള്‍. ചരകവും, സുശ്രുതവും തത്തുല്യങ്ങളായ രണ്ടു പ്രാമാണിക ഗ്രന്ഥങ്ങളാണ്. ചരകം ചികിത്സാ പദ്ധതിയും, സുശ്രുതം ശസ്ത്രക്രിയയ്ക്കുമാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇവയും അഷ്ടാംഗ ഹൃദയത്തെ ഉപജീവിച്ച് ഉണ്ടായിട്ടുള്ളതാണ്. ആയുര്‍വേദപരമായി ഉണ്ടായിരുന്ന പല സംഹിതകളും നഷ്ടപ്പെടുകയും അല്പം ചിലത് മാത്രം ശേഷിക്കുകയും ചെയ്യുന്നു. ഈ അവശിഷ്ടങ്ങള്‍ തന്നെ ആചാര്യന്മാരുടെ സൂക്ഷ്മഗ്രഹണപാടവവും, പരീക്ഷണചാതുര്യവും തെളിയിക്കുന്നവയാണ്. അശ്വനീസംഹിത, അത്രിസംഹിത, കാശ്യപ സംഹിത, ബ്രഹ്‌മസംഹിത, ഭേലസംഹിത മുതലായ അപൂര്‍ണ്ണമായ ചില സംഹിതകള്‍ ഇപ്പോഴുമുണ്ട് എന്നാണറിവ്. ആയുര്‍വേദത്തില്‍ അഗ്നിവേശന്‍, ഭേലന്‍ തുടങ്ങി അമ്പതില്‍പ്പരം ആചാര്യന്മാര്‍ ആനുകാലിക ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി സംഹിതകളില്‍ പ്രസ്താവിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് അഷ്ടാംഗഹൃദയംപോലെ, മറ്റ് ജന്തുക്കള്‍ക്കും ചികിത്സാശാസ്ത്രങ്ങളുണ്ട്. അശ്വായുര്‍വേദം, ഗജായുര്‍വേദം, പശുചികിത്സ വൃക്ഷായുര്‍വേദം, രത്‌നവനിജ വസുന്ധരാദി വിജ്ഞാനം മുതലായ ചികിത്സാരീതികളുമുണ്ടായിരുന്നു. സുശ്രുതത്തില്‍ ശസ്ത്രക്രിയയ്ക്ക് പ്രാമുഖ്യം കല്പിച്ചിരിക്കുന്നതിനാല്‍ ഗ്രന്ഥാരംഭത്തില്‍ തന്നെ ശാസ്ത്രകര്‍മ്മത്തിന്റെ സജ്ജീകരണങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. ഛേദ്യം, ഭേദ്യം, ലേഖ്യം, വേധ്യം, ഏഷ്യം ആഹാര്‍യ്യം, വിസ്രാവ്യം, സീവ്യം ഇപ്രകാരം എട്ട് വിധമായ ശസ്ത്രക്രിയകള്‍ വിവരിച്ചിട്ടുണ്ട്. മറ്റ് ആവശ്യമായ ശസ്ത്രക്രിയകള്‍ ഇവയുടെ അടിസ്ഥാനത്തില്‍ സ്വന്തം വേധമുപയോഗിച്ച് വൈദ്യന്‍ നടത്തിക്കൊള്ളേണ്ടതാണെന്ന് വിധിക്കുന്നു. അനുയോജ്യമായ ഉപകരണങ്ങളും, നിപുണരും, സുശിക്ഷിതരുമായ പരികര്‍മ്മികളും ശസ്ത്രക്രിയാകര്‍ത്താവിന്റെ മുന്‍കരുതലുകളില്‍പ്പെടുന്നു. നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ വൈദ്യശാസ്ത്രം എത്ര വളര്‍ന്നിരുന്നു എന്ന് മനസ്സിലാക്കാന്‍ ശസ്ത്രക്രിയയുടെ പ്രക്രിയകള്‍ സസൂക്ഷ്മം പഠിച്ചാല്‍ മതിയാകും.

പാശ്ചാത്യരാജ്യങ്ങളില്‍ വൈദ്യവിദ്യ ഒരു ശാസ്ത്രമെന്ന നിലയ്ക്ക് വളര്‍ത്തിയെടുത്തത് 460 ബി.സിയില്‍ ഏജിയന്‍കടലിലെ കോസ്സ് ദ്വീപില്‍ ജനിച്ച ഹിപ്പോക്രാറ്റ്‌സ് ആണെന്ന് സയന്‍സിന്റെ കഥ എന്ന ഗ്രന്ഥത്തില്‍ കാണുന്നു. ക്രിസ്തുവിന് മുമ്പ് അഞ്ചാംശതകത്തില്‍ ജീവിച്ചിരുന്ന ബുദ്ധന്റെ കാലത്ത് ഭാരതത്തില്‍ വൈദ്യശാസ്ത്രം വളരെ പുരോഗതി കൈവരിച്ചിരുന്നതായി കാണാം. നിര്‍ഭാഗ്യവശാല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ശാസ്ത്രങ്ങള്‍ എല്ലാം തന്നെ നിന്ന നിലയില്‍ തന്നെ നില്‍ക്കേണ്ടിവന്നു. ശാസ്ത്ര പ്രയോഗത്തിന്റെ പ്രക്രിയകളുടെ വിശദാംശങ്ങള്‍ ആചാര്യന്‍ നിഷ്‌കൃഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു. ലഘുഭുക്തനും സദുപദിഷ്ടനുമായ രോഗിയെ പൂര്‍വ്വദിക്ക് മുഖമായിരുത്തി ഈശ്വര ചിന്തയോടുകൂടി മര്‍മ്മം, സിര, സ്‌നായു, സന്ധി, അസ്ഥി, ധമനി ഇവ ഒഴിച്ച് അനുയോജ്യമായ ശാസ്ത്രം പ്രയോഗിക്കുവാനുപദേശിക്കുന്നു. ശസ്ത്രക്രിയയുടെ വിശദാംശത്തിലേക്ക് കടക്കുമ്പോഴാണ് ആചാര്യന്റെ ശാസ്ത്രജ്ഞാനത്തിന്റെ ആഴം മനസ്സിലാകുന്നത്. വേദനകുറയ്ക്കുന്നതിനു ധൂമം ഏല്പിക്കുന്ന സമ്പ്രദായമാണ് അന്നുപയോഗിച്ചിരുന്നത്. രക്തപ്രവാഹത്തെ സംബന്ധിച്ചും വ്യക്തവും വിശദവുമായി വിവരിച്ചിട്ടുണ്ട്. ആഹാരപദാര്‍ത്ഥങ്ങള്‍ ആമാശയത്തില്‍ ചെന്നിട്ട് ജഠരാഗ്നി മുഖേനപാകമാകുന്നു. അനന്തരം പരമസൂക്ഷ്മവും തേജോരൂപവുമായ അവയുടെ രസം യക്യത്തിലും പ്ലീഹയിലുമെത്തിയിട്ട് ചുവപ്പുനിറമായി പരിണമിക്കുന്നു. ജലാംശം തേജസ്സോടുകൂടി ചേരുന്നതുകൊണ്ടാണ് രക്തമെന്ന പേര് വന്നുകൂടിയത്. രക്തം ഹൃദയത്തില്‍ ചെന്ന് ചേരുന്നു. ഹൃദയത്തില്‍ നിന്ന് 24 ധമനികളില്‍ പ്രവേശിക്കുന്നു. പത്തെണ്ണത്തില്‍ കൂടി മേലോട്ടും, പത്തില്‍ കൂടി താഴോട്ടും, നാലില്‍ കൂടിവശങ്ങളിലേക്കും പ്രവേശിച്ച് ശരീരമാസകലം എത്തുന്നു.

പ്രത്യക്ഷമല്ലാത്ത പ്രവര്‍ത്തനം മൂലം രക്തം ശരീരത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് പൂര്‍വ്വാചാര്യന്മാരായ രക്തോല്‍പത്തിയുടെയും, പരിവാഹത്തിന്റെയും ശാസ്ത്രീയമായ നിര്‍വ്വചനം. രസം രക്തത്തില്‍ കലരുന്നതിന്റെ ക്രമമനുസരിച്ച് സ്വൗല്ല്യവും ശോഷവും സംഭവിക്കുന്നു. ദ്രവ്യങ്ങള്‍ക്ക് മാത്രമല്ല ഔഷധികള്‍ക്കും, തൈല ഘ്യതങ്ങള്‍ക്കും ഗുണമുണ്ടെന്ന് ആചാര്യന്മാര്‍ മനസ്സിലാക്കിയിരുന്നു. വല്ലികള്‍ക്ക് ദ്രവീകരണവിധിയും ലോഹങ്ങള്‍ക്ക് ഭസ്മീകരണവിധിയും നിര്‍ദ്ദേശിക്കപ്പെടുന്നു. ക്ഷുദ്രജന്തുക്കളുടേയും അണുക്കളുടേയും ശാസ്ത്രം സുവിദമായിരുന്നു. വസ്ത്രവും ശരീരവും സ്വച്ഛമാക്കുന്ന ക്ഷാരങ്ങളും ആയുര്‍വേദത്തില്‍ പ്രസ്താവിച്ചു കാണുന്നുണ്ട്. ചരകം മുതലായ ഗ്രന്ഥങ്ങളില്‍ ലോഹ സംബന്ധിയായ പ്രയോഗങ്ങള്‍ സൂചിത മാത്രങ്ങളായിരുന്നു. യവനന്മാരുടെ കാലത്ത് കഷായം, ചൂര്‍ണ്ണം, ഘ്യതം, തൈലം മുതലായവയുടെ പ്രയോഗം രോഗികള്‍ക്ക് ക്ലേശകരമാണെന്നു കണ്ട് രസായന ശാസ്ത്രമുണ്ടാക്കി. അതില്‍ ലോഹഭസ്മങ്ങള്‍ പ്രത്യക്ഷഫലപ്രദങ്ങളാകുന്നു. രണ്ടായിരം വര്‍ഷത്തെ പരിഷ്‌ക്കാരം നമ്മുടെ വൈദ്യശാസ്ത്രത്തിനു സിദ്ധിച്ചിരുന്നു എങ്കില്‍ മറ്റേത് ശാസ്ത്രത്തോടുമൊപ്പം വളരുവാന്‍ നമ്മുടെ വൈദ്യശാസ്ത്രത്തിന് സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ ആഭ്യന്തര കലഹവും വിദേശീയരുടെ ആക്രമണവും നമ്മുടെ നേട്ടങ്ങളെ മരവിപ്പിക്കുകയാണ് ചെയ്തത്.

ഏത് രോഗത്തിനും ശരീരം പിളര്‍ന്ന് നോക്കുന്ന സമ്പ്രദായം മുമ്പുണ്ടായിരുന്നില്ല. ചികിത്സ കൊണ്ടും, ശാസ്ത്രക്രിയകൊണ്ടും സുഖപ്പെടുത്താവുന്ന രോഗങ്ങള്‍ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്. കേവലം ചികിത്സാ പ്രധാനമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ നിഷേധിച്ചിട്ടുണ്ട്. തെറ്റായ ആഹാരക്രമത്തില്‍ നിന്നോ വിഹാരാദികളില്‍ നിന്നോ രോഗങ്ങളുണ്ടാകാം. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇവ ഏഴും ധാതുക്കളും മലം, മൂത്രം, വിയര്‍പ്പ് ഇവ മലങ്ങളുമാകുന്നു. ഇവ ത്രിദോഷങ്ങള്‍ മൂലം ദുഷിക്കപ്പെടുമ്പോഴാണ് രോഗാരംഭം. ബാലഹേതുക്കള്‍ മൂലവും രോഗം സംഭവിക്കാം. ഇവ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി ദേശകാലാദ്യവസ്ഥകള്‍ കണക്കിലെടുത്ത് ചികിത്സ നടത്തുവാനാണ് ആചാര്യന്മാരനുശാസിക്കുന്നത്. കാലദേശാവസ്ഥകളുടെ വൈവിധ്യത്താല്‍ കമ്പനിക്കാര്‍ ഉണ്ടാക്കി വിടുന്ന മരുന്നുകള്‍ എല്ലാവര്‍ക്കുമൊരുപോലെ പ്രയോജനപ്പെടുത്താവുന്നതല്ല. ശരീരസ്ഥിതി പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണ്. ഔഷധത്തിന്റെ ആഘാതം വ്യക്തിഗതമായി വ്യത്യാസപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. രോഗത്തെ ബഹിര്‍ഭാഗത്തേക്കു തള്ളിക്കളയുന്ന ഔഷധങ്ങളും, അന്തര്‍ഭാഗത്തുവച്ച് തന്നേ ശമിപ്പിക്കുന്ന ഔഷധങ്ങളുമുണ്ട്. ഔഷധങ്ങളുടെ ഓരോ ഭാഗത്തിനുമുള്ള വീര്യവും, ശമനശക്തിയും പ്രത്യേകമെടുത്തു പറയുന്നു. ഓരോ പദാര്‍ത്ഥത്തിലുമടങ്ങിയിരിക്കുന്ന ദ്രവ്യാംശങ്ങള്‍ എത്രയെന്നും, അവയ്ക്ക് ഏതേത് രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും എന്നുള്ള ആചാര്യന്മാരുടെ അറിവ് വാഗതീതമാണ്. പ്രാചീനകാലങ്ങളില്‍ ആചാര്യന്മാര്‍ ചില വെളിപാടുകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഭാരതീയ ശാസ്ത്രങ്ങള്‍ എന്ന് ഒരു കുപ്രചരണം ഉണ്ടായിട്ടുണ്ട്. ശാസ്ത്രഗ്രന്ഥങ്ങള്‍ അവധാനപൂര്‍വ്വം പരിശോധിച്ചാല്‍ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

 

ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies