Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

‘തേന്‍കുപ്പിയും സ്വര്‍ഗ്ഗങ്ങളും’

എ.ശ്രീവത്സന്‍

Print Edition: 1 September 2023

രാവിലെ യോഗ കഴിഞ്ഞു താഴെ ഇറങ്ങി വന്നപ്പോള്‍ ‘ഡും’ എന്നൊരു ശബ്ദം.
ഡൈനിംഗ് ടേബിളില്‍ തേന്‍ കുപ്പി വെച്ച് അത് ചൂണ്ടി ശ്രീമതി എന്നെ നോക്കി ഉറക്കെ ചോദിച്ചു.

‘ഇദെന്താത് ?’
‘തേന്‍കുപ്പി.’
‘അതിലേയ്ക്ക് നോക്കൂ’ എന്നായി അവള്‍.

കുപ്പിയില്‍ മുഴുവന്‍ ഉറുമ്പുകള്‍. കുറെയെണ്ണം ആത്മാഹൂതി നടത്തിയിരിക്കുന്നു.

‘തുറന്നാല്‍ ശരിക്ക് അടച്ചു വെക്കണം എന്ന് എത്ര പ്രാവശ്യം പറയണം?’ കാപ്പി എന്റെ നേര്‍ക്ക് നീക്കി വെച്ച് കൊണ്ട് അവള്‍ ചോദിച്ചു.
ഞാന്‍ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, ‘സാരല്ല്യ, അതില്‍ ഒരു 50 ഗ്രാം തേനേ ബാക്കിയുണ്ടാവൂ.’
‘അല്ല, പാവങ്ങള്‍. അവരും മനുഷ്യരല്ലേ?’ എന്റെ നാവിന്മേല്‍ അപ്പോള്‍ അതാ വന്നത്.
‘മനുഷ്യരോ?’ പുള്ളിസാരിയുടുത്ത പുള്ളിക്കാരി രൂക്ഷമായി നോക്കി.
‘നമ്മള്‍ ജലസമാധി ചെയ്യുമ്പോലെ അവര്‍ മധുസമാധി ചെയ്തു അത്രതന്നെ.’
പുതിയ വാക്കു കേട്ടിട്ടോ എന്തോ അവള്‍ സ്വല്പം കൂളായപ്പോള്‍ ഞാന്‍ പറഞ്ഞു.
‘മരണാനന്തരം നമ്മള്‍ പോകുന്ന അതേ ഇടത്തേയ്ക്കാ അവരും പോണത്.’
‘എങ്ങനെ അറിയാം?’
‘അറിയാം, അവിടെ ഉച്ചനീചത്വമില്ല. എല്ലാ ആത്മാക്കള്‍ക്കും ഒരേ യൂണിഫോം ആണ്.’
ഇപ്പോള്‍ അവള്‍ ചിരിച്ചു.

‘ഇത് നമ്മുടെ വീട്ടിലെ ഉറുമ്പുകളായതിനാലാണ് കേട്ടോ. വേറെ മതക്കാരുടെ വീട്ടിലെ ഉറുമ്പുകള്‍ എവിടെപ്പോകും എന്നതിന് കൃത്യനിഷ്ഠയില്ല.’
‘ഹ.. ഹ.. അതെന്താ?’

‘ഓ ..ചുമ്മാ.. സ്വര്‍ഗ്ഗത്തില്‍ എന്തായാലും പോകില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എ. ജയശീലന്‍ എന്ന ആധുനിക കവി കലാകൗമുദിയിലും മലയാളനാടിലുമൊക്കെ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഒരു കവിത ഓര്‍മ്മ വരികയാണ്.’
‘ക്രിസ്തീയ സ്വര്‍ഗ്ഗത്തില്‍ ജോര്‍ജ്ജേ’ എന്നാണ് കവിതയുടെ ശീര്‍ഷകം. അതില്‍ ഇങ്ങനെ പറയുന്നു:
‘ക്രിസ്തീയ സ്വര്‍ഗ്ഗത്തില്‍ ജോര്‍ജ്ജേ !

ഉറുമ്പിനും പാറ്റകള്‍ക്കും ഇരിപ്പിടം നല്‍കണം നീ…..
ഉറുമ്പും പാറ്റയും ജോര്‍ജ്ജും ഇലച്ചെടിയും
കൈകോര്‍ത്ത് ദൈവത്തിന്റെ സ്തുതി പാടി
വട്ടമിട്ട് നൃത്തം ചെയ്‌കെ –
അങ്ങിനത്തെ സ്വര്‍ഗ്ഗമല്ലേ
ഉളളൂ ജോര്‍ജ്ജേ ?
വേണ്ടൂ ജോര്‍ജ്ജേ ?’

അതവള്‍ക്ക് നന്നേ ബോധിച്ചു

‘സത്യം. മറ്റുള്ളവര്‍ അപ്പോള്‍ മൃഗങ്ങള്‍ക്ക് ആത്മാവുണ്ടെന്നു വിശ്വസിക്കുന്നില്ലേ?’

‘ഇല്ല. ചിലര്‍ ഉണ്ടെന്നും ചിലര്‍ ഇല്ലെന്നും. കൃത്യമായി ഒന്നും പറയില്ല, കുറെ പേര് പറയും ദൈവത്തിന്റെ മുമ്പില്‍ എല്ലാ ജീവനും ഒരേ പോലെയാണെന്ന്. മനുഷ്യന് വേണ്ടിയാണത്രെ ദൈവം മൃഗങ്ങളെ സൃഷ്ടിച്ചത്. സത്യം പറഞ്ഞാല്‍ അബ്രഹാമിക് മതങ്ങള്‍ മൃഗങ്ങള്‍ക്ക് ആത്മാവുണ്ടെന്നത് ഈ അടുത്ത കാലത്താണ് സമ്മതിച്ചത്. ജൂതമതക്കാര്‍ എല്ലാ വിഭാഗവും ഇപ്പോഴും സമ്മതിക്കില്ല. അമേരിക്കയില്‍ മിക്കവാറും എല്ലാവരും നായയെ വളര്‍ത്തും. നായ എന്ന് വെച്ചാല്‍ ജീവനാണ് അവര്‍ക്ക്. നായകള്‍ക്ക് ആത്മാവില്ല അവ സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്ന് കേട്ട് പലരും പള്ളിയില്‍ പോകാതെയായി. അങ്ങനെയെങ്കില്‍ എനിക്കും പോകേണ്ട എന്ന് പലരും പറഞ്ഞപ്പോള്‍ ചില പാതിരിമാര്‍ നായകള്‍ക്കും ആത്മാവ് ഉണ്ടാകാം എന്നായി. ചിലര്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങളോടൊപ്പം ഒരു പക്ഷെ നായ ഉണ്ടാവാം എന്നുമായി. നിനക്കറിയോ? കത്തോലിക്കാ ചര്‍ച്ച് ഈ 2022 ലാണ് ഔദ്യോഗികമായി മൃഗങ്ങള്‍ക്ക് ആത്മാവുണ്ടെന്ന് പ്രഖ്യാപിച്ചത്. ഇസ്ലാമില്‍ മൃഗങ്ങള്‍ക്ക് ബോധമുണ്ടെന്നും അവര്‍ ദൈവത്തെ പ്രാര്‍ത്ഥിക്കും. എന്നും മരണാനന്തരം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അവര്‍ കൊമ്പില്ലാത്ത ആട് കൊമ്പുള്ളതിനോട് എന്ന പോലെ അന്യോന്യം കണക്ക് തീര്‍ക്കുമെന്നും (അന്യോന്യം മാത്രം. മനുഷ്യരോടില്ല) അന്ത്യനാളില്‍ പൊടിയായി, മണ്ണായിപ്പോകും എന്നൊക്കെയുണ്ട്. ഇതിലൊക്കെ വ്യത്യസ്ത അഭിപ്രായക്കാരും ഉണ്ട്.

‘എന്തായാലും സ്വര്‍ഗ്ഗത്തെക്കുറിച്ച് ഏറ്റവും അധികം വിശദമായ വിവരണം ഇസ്ലാമിലാണ് എന്ന് തോന്നുന്നു. അല്ലെ? കൊഞ്ചിക്കൊണ്ടുള്ള ഒരു മദ്രസാധ്യാപകന്റെ വീഡിയോ ഈയിടെ കണ്ടു. ചിരിക്കാനുള്ള വക.’
‘ശരിയാണ്. ഇസ്ലാമിക സ്വര്‍ഗ്ഗം സുഖഭോഗങ്ങളുടെ പറുദീസയാണ്. അത് വിവരിച്ച് ആളെ ആകര്‍ഷിക്കും. അതേസമയം നരകം വിവരിച്ച് വന്നവരെ തടുത്ത് നിര്‍ത്തുകയും ചെയ്യും. ക്രിസ്തീയ സ്വര്‍ഗ്ഗത്തില്‍ സ്വര്‍ണ്ണ കൊട്ടാരങ്ങളും കവാടങ്ങളും നടപ്പാതകളും ഒക്കെ വിവരിച്ചിട്ടുണ്ടെങ്കിലും അത് വിവരിച്ചു ആളുകളെ ആകര്‍ഷിക്കാറില്ല. ഹിന്ദു പുരാണങ്ങളില്‍ സ്വര്‍ഗ്ഗ പ്രതിപാദ്യം ധാരാളം ഉണ്ടെങ്കിലും അത് ആത്യന്തിക ലക്ഷ്യമായി ആരും കണക്കാക്കാറില്ല. നമുക്ക് മോക്ഷം, മുക്തി എന്നിവയാണല്ലോ പരമ ലക്ഷ്യം. ഉത്തര രാമായണത്തില്‍ നരകവര്‍ണ്ണനയുണ്ട്. പക്ഷെ അതൊന്നും ആരും കാര്യമാക്കാറില്ല. സ്വര്‍ഗ്ഗലോകം തന്നെ ഈരേഴു പതിനാല് ലോകത്തില്‍ ഒന്നാണ്. അവിടെ എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കാണറിയേണ്ടത്?’

‘അതലം, സുതലം തുടങ്ങിയവ അല്ലെ? ബുദ്ധ ജൈന മതങ്ങളിലോ?’

‘നമ്മുടേത് പോലെത്തന്നെ മുക്തിയ്ക്ക് നിര്‍വാണം എന്ന് പറയുന്നു എന്ന വ്യത്യാസം മാത്രം. സംസാര ചക്രത്തില്‍ നിന്നുള്ള മോചനമാണ് നിര്‍വാണം. സ്വര്‍ഗ്ഗകഥകള്‍ അവര്‍ക്കുമുണ്ട്. ഭൗതിക സുഖത്തെ, പരലോകത്ത് ലഭിക്കുന്ന അളവറ്റ സുഖസൗകര്യങ്ങളെ അധമമായിട്ടാണ് ഭാരതീയ ധാര്‍മ്മിക മതങ്ങള്‍ കാണുന്നത്. സ്വര്‍ഗ്ഗപ്രാപ്തി പലരുടെയും ലക്ഷ്യമാണെങ്കിലും അതിലൊന്നും ആര്‍ത്തി പാടില്ല എന്ന് പറയുന്നുമുണ്ട്. നചികേതസ്സിന്റെ കഥ കേട്ടിട്ടില്ലേ. അളവറ്റ ധനവും അപ്‌സരസ്ത്രീകളെയും സ്വര്‍ണ്ണ കൊട്ടാരങ്ങളും ആയിരം വര്‍ഷം ആയുസ്സും നല്‍കാമെന്ന് പറഞ്ഞിട്ടും. അതൊന്നും വേണ്ട എന്ന് പറഞ്ഞു. ആത്മജ്ഞാനം അതാണ് ലക്ഷ്യം. കഠോപനിഷദ് വായിക്കൂ. ഭാരതീയ ഋഷിവര്യന്മാര്‍ സുഖലോലുപത ആഗ്രഹിച്ചല്ല തപസ്സ് ചെയ്തിരുന്നത്. അതില്‍ നിന്നൊക്കെയുള്ള മുക്തിയായിരുന്നു അവര്‍ക്ക് ആവശ്യം.’
‘ചുരുക്കത്തില്‍ ഈ സ്വര്‍ഗ്ഗ വര്‍ണ്ണന വളരെ അടിസ്ഥാന, താഴ്ന്ന ചിന്താഗതിയാണ് അല്ലെ?’

‘നിസ്സംശയം.’
‘നമ്മുടെ പുരാണങ്ങളിലും കഥകളിലുമൊക്കെ ഉടലോടെ സ്വര്‍ഗ്ഗത്ത് പോയി എന്നൊക്കെയുണ്ടല്ലോ?’
‘ഹ..ഹ.. വേണമെങ്കില്‍ വിശ്വസിക്കാം.. വേണ്ടെങ്കില്‍ വേണ്ട. ഐതിഹ്യമാലയിലെ നടുവിലേപ്പാട്ട് ഭട്ടതിരിയുടെ കഥ കേട്ടിട്ടില്ലേ?’
‘ഏതാ കഥ?’
‘ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയ സ്ത്രീയുടെ കഥ.’
‘ഓര്‍മ്മയില്ല.’

‘ഭട്ടതിരി വികടത്വം കൊണ്ട് വിശ്രുതനായിരുന്നു. ഒരിക്കല്‍ വടക്കുന്നാഥന്റെ കടുത്ത ഭക്തയായ ഒരു സ്ത്രീ നിത്യവും ‘എന്റെ വടക്കുന്നാഥാ എനിക്ക് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സംഗതിയാക്കിത്തരണേ’ എന്ന് പ്രാര്‍ത്ഥിക്കുന്നത് കേട്ടു. ഭട്ടതിരിയ്ക്ക് ചിരി വന്നു. അവരെ പറ്റിക്കാന്‍ ഭട്ടതിരി ഒരു വഴി ആലോചിച്ചു. ഒരിക്കല്‍ അവര്‍ ഒറ്റയ്ക്ക് വന്ന് പ്രാര്‍ത്ഥിക്കുന്നത് കണ്ടു ശ്രീകോവിലില്‍ ഒളിച്ചിരുന്ന് ഇങ്ങനെ അശരീരി പോലെ പറഞ്ഞു. ‘അടുത്ത കറുത്ത വാവിന്‍ നാള്‍ പാതിരായ്ക്ക് ശ്രീമൂലസ്ഥാനത്തുള്ള ആലിന്‍ ചുവട്ടില്‍ വന്നാല്‍ മതി അവിടെ വിമാനം വരും’. ഇത് കേട്ട് ആ സ്ത്രീ അതീവ സന്തുഷ്ടയായി വീട്ടിലേക്കും ഭട്ടതിരി ‘എന്ത് വിക്രസ്സാ’ ണ് വേണ്ടതെന്നു ആലോചിച്ചു ബ്രഹ്‌മസ്വം മഠത്തിലേയ്ക്കും പോയി. അങ്ങനെ കറുത്ത വാവ് ദിനം വന്നു. അപ്പോഴേയ്ക്കും ഭട്ടതിരി സാമാന്യം വലിയ ഒരു തൊട്ടിലും കപ്പിയും കയറും സംഘടിപ്പിച്ചിരുന്നു. സമയമായപ്പോള്‍ ഭട്ടതിരി ആലിന്‍മുകളില്‍ കയറി ഇരുപ്പായി. താമസിയാതെ ആ സ്ത്രീ എത്തി. ഭട്ടതിരി കയര്‍ ഒരു കൊമ്പില്‍ കെട്ടി തൊട്ടില്‍ കപ്പി വഴി താഴോട്ടിറക്കി. ‘വിമാനം എത്തി കയറിക്കോളൂ’ എന്ന് പറഞ്ഞു. സ്ത്രീ കയറാന്‍ ഭാവിക്കവെ മുകളില്‍ നിന്ന് അശരീരി ‘സ്വര്‍ഗ്ഗത്തില്‍ ഭൂമിയിലെ ഉടയാടകള്‍ പാടില്ല. എല്ലാം അഴിച്ചുവെക്കൂ.’ പാവം സ്ത്രീ എല്ലാം അഴിച്ചുവെച്ച് പരിപൂര്‍ണ്ണ നഗ്‌നയായി തൊട്ടിലില്‍ കയറി ഇരുപ്പായി. ഭട്ടതിരി കയര്‍ വലിച്ച് ഒരു മധ്യഭാഗത്ത് എത്തിയപ്പോള്‍ അവിടെ കയര്‍ കെട്ടിയിട്ടിട്ട് ഇറങ്ങിപ്പോയി. പിറ്റേന്ന് പുലര്‍ന്നപ്പോള്‍ ശ്രീമൂലസ്ഥാനത്തെ ആലിന്‍ ചുവട്ടില്‍ നിറയെ ആളുകള്‍. പിന്നെ അവരുടെ വീട്ടുകാര്‍ തുണിയുമായി വന്നാണ് അവരെ താഴെ ഇറക്കിയത്.’

‘ഹ.ഹ. ഹ..വല്ലാത്ത കഥ..’
‘സ്വര്‍ഗ്ഗത്തിലെത്താനുള്ള ആശ കൂടിയാല്‍ അങ്ങനെയൊക്കെ സംഭവിക്കും എന്ന് ചുരുക്കം.’
‘അല്ല ഒന്ന് ചോദിക്കട്ടെ.. ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വര്‍ഗ്ഗമൊന്നുമില്ലേ?’

‘അവര്‍ ഭൗതികവാദികളല്ലേ? അവര്‍ക്കു ദൈവവുമില്ല മരണാനന്തര ജീവിതവുമില്ല. സ്വര്‍ഗ്ഗവുമില്ല. പാപചിന്തയുമില്ല. മാര്‍ക്‌സ് പറഞ്ഞു പക്ഷിമൃഗാദികളുടേതു പോലെയുള്ള ജീവിതമാണ് മനുഷ്യന്റേതും. പ്രകൃതിദത്തമായ സൃഷ്ടി. സുഖിച്ചു ജീവിക്കുക ചത്തു മണ്ണടിയുക.
ഏംഗല്‍സ് എഴുതി മാര്‍ക്‌സിസ്റ്റ് ഹ്യുമനിസത്തില്‍ ധര്‍മ്മ ചിന്ത എന്നൊന്നില്ല. സഹായം, സ്‌നേഹം, കരുണ, ദയ, നിസ്വാര്‍ത്ഥത എന്നീ മൂല്യങ്ങള്‍ക്കൊന്നും വലിയ വിലയില്ല. ഓരോന്നും അതാത് സമയത്തെ കാര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ചാണ് രൂപപ്പെടുന്നത്.

(The communists do not preach morality at all- Engels) കമ്മ്യുണിസ്റ്റുകള്‍ ഒരിക്കലും സദാചാര പ്രസംഗം നടത്തുന്നവരല്ല എന്ന് ഏംഗല്‍സ്.

‘അത് കേരളത്തില്‍ പലപ്പോഴും പ്രകടമായി കാണുന്നുമുണ്ട്. അവരുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളിലെ പെണ്‍കുട്ടികള്‍ സൂക്ഷിച്ചോട്ടെ.

..ആട്ടെ ഈ തേന്‍ ഇനിയിപ്പോ എന്താ ചെയ്യാ?’

‘ഒരു ചിരട്ടയെടുത്ത് അതിലൊഴിച്ച് ചെടികള്‍ക്കിടയില്‍ വെക്കുക. മധുസമാധിയ്ക്ക് ഇനിയും ആളുകള്‍ വരട്ടെ. മധു നുകരാന്‍ ഷഡ്പദങ്ങള്‍ വരട്ടെ, അവരെ ഇഷ്ടഭോജ്യമാക്കുന്ന കുരുവികള്‍ വരട്ടെ. അങ്ങനെ മധുവനമാകട്ടെ നമ്മുടെ പൂന്തോട്ടം, ഗാര്‍ഡന്‍ ഓഫ് ഈഡന്‍, ജന്നത്ത് അല്‍ ഫിര്‍ദൗസ്.’
‘മതി, മതി’ എന്ന് പറഞ്ഞു അവള്‍ എഴുന്നേറ്റു. ഞാനും.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

യുഗപുരുഷനായ ശ്രീനാരായണഗുരു

ഭാരതത്തെ ഭയക്കുന്നതാര്?

ഗണപതി എന്ന മഹാസത്യം

അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)

മുസഫര്‍നഗറിലെ യാഥാര്‍ത്ഥ്യം

മല്ലികാ സാരാഭായിയുടെ  വിഘടനവാദരാഷ്ട്രീയം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies