മലബാര്‍ ദേവസ്വം ബോര്‍ഡിന് ഗണപതി അലര്‍ജിയാണ്; പാണക്കാട് തങ്ങളാണ് പ്രിയങ്കരം. ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന കോഴിക്കോട്ടെ അഴകൊടി ദേവീ ക്ഷേത്ര മതില്‍ക്കകത്ത് ഗണപതിക്ക് പ്രവേശനം നിഷേധിച്ചു. ഗണപതി അകത്തേക്ക് വരാതിരിക്കാന്‍ പോലീസ് കാവലും ഏര്‍പ്പെടുത്തി. വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി നഗര പ്രദിക്ഷണം നടത്തിയ വിഗ്രഹത്തിന് ക്ഷേത്ര പരിസരങ്ങളില്‍ ആരതിയും പുഷ്പാര്‍ച്ചനയും നടന്നിരുന്നു. അതിനായി അഴകൊടി ക്ഷേത്ര ഭാരവാഹികളോട് അനുമതി ചോദിച്ചപ്പോഴാണ് ഗണപതിക്ക് വിലക്കുണ്ടെന്നറിയിച്ചത്. മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്ക് ക്ഷേത്രം തന്ത്രിയേക്കാള്‍ വലുത് സ്പീക്കര്‍ ഷംസീര്‍ തന്ത്രിയുടെ ഉപദേശമായിരിക്കും. മിത്തായ ഗണപതിയെ ക്ഷേത്രപരിസരത്ത് കണ്ടാല്‍ ചുകപ്പന്‍ ദേവസ്വക്കാര്‍ക്ക് കലി വരുമായിരിക്കും. അവിടെ ക്ഷേത്ര മണിക്കിണര്‍ അശുദ്ധമായിട്ട് കുറെ കാലമായി. അതു നന്നാക്കണമെന്ന ഭക്തജനങ്ങളുടെ ആവശ്യം ദേവസ്വം ചെവിക്കൊള്ളുന്നില്ല.
മറ്റു ചില കാര്യങ്ങളില്‍ മലബാര്‍ ദേവസ്വം ഭരണക്കാര്‍ക്ക് എന്താണ് ആവേശം. ഓണക്കോടിയും പാലട പ്രഥമനും ശര്‍ക്കരവരട്ടിയും ഉണ്ണിയപ്പവുമായി അവര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുഖം കാണിച്ചിരിക്കയാണ്. ക്ഷേത്രം തന്ത്രിയുടെ പ്രതിനിധിസംഘം എന്നാണ് വാര്‍ത്തയെങ്കിലും ദേവസ്വം അംഗമായിരുന്നു സംഘാടകന്‍. ഏതെങ്കിലും ക്ഷേത്രത്തില്‍ പൂജിച്ച പ്രസാദമായ ഉണ്ണിയപ്പവുമായി പോയിരുന്നെങ്കില്‍ തങ്ങള്‍ സ്വീകരിക്കുമായിരുന്നോ എന്ന് ഈ മതേതരന്മാരോട് ചോദിക്കരുത്. ചോദിക്കുന്നവന്‍ വര്‍ഗീയവാദിയാവും. ഓണത്തിന്റെ ചെലവില്‍ മലബാര്‍ ദേവസ്വം ഭാരവാഹികള്‍ മതേതര പ്രതിച്ഛായ മിനുക്കിക്കോട്ടെ കുഴപ്പമില്ല. മണിക്കിണര്‍ അശുദ്ധമാക്കി ക്ഷേത്ര ചൈതന്യം നശിപ്പിക്കുന്ന രാഷ്ട്രീയക്കളി നിര്‍ത്തിക്കൂടേ?