Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലെ വിമര്‍ശനങ്ങള്‍ (സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട് 2)

ഡോ.ആര്‍.രാമന്‍ നായര്‍

Print Edition: 21 July 2023

ബൈബിള്‍ സമഗ്രമായി പഠിക്കുകയും ഓരോ സന്ദര്‍ഭത്തിലും ബൈബിള്‍ ഭാഗങ്ങള്‍ തന്നെ ഉദാഹരിച്ചുകൊണ്ടു അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുകയും ചെയ്യുകയാണ് ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സൃഷ്ടിവാദനിരൂപണം. പരിണാമസിദ്ധാന്തത്തിന്റെ കടന്നുവരവിനു ശേഷം സൃഷ്ടിവാദത്തെ ശാസ്ത്രലോകം പൂര്‍ണമായിത്തന്നെ നിരാകരിച്ചിട്ടുണ്ട്. യുക്തിഭദ്രമായി വിശദീകരിക്കാനാവാത്ത ദൈവത്തിന്റെ മനുഷ്യസൃഷ്ടി തികച്ചും ഭാവനാ കല്‍പിതമാണ്. മനുഷ്യഭാവനയുടെ ഏറ്റവും മികച്ച സര്‍ഗാത്മകാവിഷ്‌ക്കാരം എന്ന നിലയില്‍ മാത്രമേ ബൈബിളിലെ സൃഷ്ടിവാദത്തെ കാണേണ്ടതുള്ളൂ എന്നാണ് ആധുനിക ചിന്തകന്മാരുടെ അഭിപ്രായം. അതുകൊണ്ടാണു പില്ക്കാലത്ത് ഒട്ടേറെ സാഹിത്യകൃതികള്‍ക്കു ബൈബിള്‍ ഉപാദാനമായി മാറിയത്.

സൃഷ്ടിവാദത്തെപ്പോലെ തന്നെ, പാപപുണ്യങ്ങള്‍, സ്വര്‍ഗനരകസങ്കല്പം എന്നിവയെല്ലാം കേവലയുക്തികൊണ്ടു നിരാകരിക്കാനാവുന്നതാണ്. എന്നാല്‍ സ്വാമി വെറുതേ നിഷേധിക്കുകയല്ല ചെയ്യുന്നത്. കാര്യകാരണബന്ധം, ദൈവത്വം എന്ന സങ്കല്പം തുടങ്ങിയവയെ മുന്‍നിര്‍ത്തി, മറുപടിയില്ലാത്ത വിധത്തിലുള്ള ഖണ്ഡനവിമര്‍ശനമാണ് സ്വാമി നടത്തുന്നത്. പുതിയ നിയമത്തിലേക്കു വരുമ്പോള്‍ ക്രിസ്തുവിന്റെ ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയവയെല്ലാം വിമര്‍ശന വിധേയമാകുന്നുണ്ട്. ഇവയെല്ലാം തികഞ്ഞ യുക്തിബോധത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് വിശകലനം ചെയ്യുന്നത്.

സംഘടിതമതം നടത്തിയ കൂട്ടക്കൊലകള്‍
ക്രിസ്തുമതത്തില്‍ ക്രിസ്തുവിന് ശേഷം സംഭവിച്ച സംഘര്‍ഷങ്ങളുടെയും ജീവഹാനിയുടെയും വിവരണമാണ് കൂട്ടക്കൊലകള്‍ എന്ന അദ്ധ്യായത്തില്‍. ചരിത്രത്തിലൂടെ നൂറ്റാണ്ടുകളിലൂടെ ക്രിസ്തുവിലും ബൈബിളിലും നിന്നു വ്യതിരിക്തമായി ഒരു സംഘടിതമതം നടത്തിയ യുദ്ധങ്ങളും കൊലപാതകങ്ങളും ഈ അദ്ധ്യായത്തില്‍ സ്വാമികള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഓരോ നൂറ്റാണ്ടിലും അത് ആവര്‍ത്തിക്കുന്നു. ഏഷ്യയില്‍ നിന്നു യൂറോപ്പിലേക്കും മറ്റിടങ്ങളിലേക്കും അതു വ്യാപിക്കുന്നു. മതനിന്ദ, ദൈവനിന്ദ എന്നിവയുടെ പേരില്‍ ശാസ്ത്രജ്ഞന്മാരെയും കലാകാരന്മാരെയും ദ്രോഹിച്ചത്, വിചാരണ ചെയ്തു കൊലപ്പെടുത്തിയത് ഇങ്ങനെ ക്രിസ്തുമതത്തിന്റെ ഹിംസാത്മകപ്രവണതകള്‍ ഒക്കെ സ്വാമികള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഈ അദ്ധ്യായത്തില്‍ ഒരു നല്ല ചരിത്ര ഗവേഷകനെ നമുക്ക് കാണാന്‍ കഴിയും,

പ്രശസ്ത ഭാരതീയ ചിന്തകനായ ഡോ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. ‘സങ്കുചിതമായ ഏകദൈവവിശ്വാസത്തിന്റെ അസഹിഷ്ണുത ചരിത്രത്തിലുടനീളം രക്തപങ്കിലമായ ലിപികളില്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങുന്നത് ഇസ്രായേലികളുടെ കനാന്‍ ദേശത്തേക്കുള്ള അതിക്രമിച്ചുകയറ്റത്തോടു കൂടിയായിരുന്നു. അസൂയാലുവായ ഒരു ദൈവത്തെ ആരാധിച്ചിരുന്ന ഇവര്‍ അന്യോപാസനാക്രമങ്ങളുടെമേല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കീഴടക്കപ്പെട്ടവരുടെ മേല്‍ അവര്‍ നടത്തിയ ക്രൂരതകള്‍ക്കു ദൈവികാംഗീകാരത്തിനായി ഭക്തിപുരസ്സരം അവര്‍ പ്രാര്‍ത്ഥിച്ചു. പിന്നീട് ക്രിസ്തുമതവും ഇസ്ലാംമതവും ഇസ്രായേലികളുടെ ഈ പാരമ്പര്യത്തിന്റെ സത്ത ഉള്‍ക്കൊണ്ടു. മതയുദ്ധങ്ങളായിരുന്നു ഈ അസഹിഷ്ണുതയുടെ ഫലം. ആയത് വിവിധമതസ്ഥരായ അന്യദേശക്കാരുടെ ഉന്മൂലനത്തെ ഉത്സാഹിപ്പിക്കുകയും നീതിമത്കരിക്കുകയും ചെയ്തു. ഇത് ഹൈന്ദവ ഭാരതത്തിന് തികച്ചും അജ്ഞാതമായിരുന്നു’ (രാധാകൃഷ്ണന്‍, 1991).

കൊളോണിയലിസത്തിന്റെയും മതത്തിന്റെയും അവിശുദ്ധ ബന്ധങ്ങള്‍
സുവിശേഷങ്ങളുടെ അവസാന ഭാഗത്താണ് ഭൂമിയിലങ്ങോളമിങ്ങോളം പോയി മതപരിവര്‍ത്തനം നടത്താനുള്ള ആഹ്വാനങ്ങളുള്ളത് (ഐസക്, 2022). ഇത് റോമാസാമ്രാജ്യത്തിന്റെ താല്പര്യങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെന്നാണ് സ്വാമിയും അഭിപ്രായപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ കൊളോണിയല്‍ ഭരണകൂടത്തിന്റെയും ക്രിസ്തീയ സഭയുടെയും ഒരു അവിശുദ്ധകൂട്ടുകെട്ടുണ്ടായതിന്റെ ഫലമാണ് ഇന്ത്യയിലെ മതപരിവര്‍ത്തന ശ്രമങ്ങള്‍.

ചട്ടമ്പിസ്വാമികളുടെ യുക്തിവിചാരവൈഭവത്തിനു നിദര്‍ശനമാണ് ക്രിസ്തുമതനിരൂപണം. ഒരു മതഗ്രന്ഥത്തെയും ആ മതത്തിന്റെ വക്താക്കളെയും വ്യക്തമായി മനസ്സിലായതിനുശേഷമുള്ള നിരൂപണമാണിതില്‍. അസഹിഷ്ണുതയോടെ മതപ്രചാരണം നടത്തിയവര്‍ക്കു മാത്രമല്ല ബൈബിള്‍ ആധികാരികമായി വായിച്ചറിയാതെ പ്രചരിപ്പിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം ഒരു നല്ല മറുപടിയാണ്. ബൈബിള്‍ പഠിതാക്കള്‍ക്കും മതനവീകരണത്തിലേര്‍പ്പടുന്നവര്‍ക്കും ഒരു കൈപ്പുസ്തകവും.

ക്രിസ്തുമത നിരൂപണത്തിലെ രീതിശാസ്ത്രം
ക്രിസ്തുമതനിരൂപണത്തിന്റെ രീതിയെക്കുറിച്ചു ചട്ടമ്പിസ്വാമികളുടെ ജീവചരിത്രകാരനായ കെ. ഭാസ്‌കര പിള്ള ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ”ഈ ഗ്രന്ഥനിര്‍മ്മിതിയില്‍ ദ്വേഷബുദ്ധി ദര്‍ശിച്ച ഒരു സംശയാലുവിന് ചട്ടമ്പിസ്വാമികള്‍ നല്‍കിയ മറുപടി ഇതാണ്; ‘ക്രിസ്തുമതാദര്‍ശം അനുസരിച്ച് മാത്രമാണ് ഞാന്‍ അതിനെ ഛേദിച്ചിട്ടുള്ളത്. എല്ലാത്തിനെയും പരിശോധിക്കണമെന്നും നല്ലതിനെ മുറുകെ പിടിക്കണമെന്നും ഉള്ളത് അവരുടെ പ്രമാണമാണ്. അതുപോലെ ഞാനും പരിശോധിച്ചു. ഒരു വസ്തുവിന്റെ അന്തര്‍ഭാഗത്ത് കിടക്കുന്നവയെ പരിശോധിക്കണമെങ്കില്‍ ഛേദിക്കാതെ എന്താ നിവൃത്തി? ബീജം കണ്ടെത്തണമെങ്കില്‍ ഫലം പൊട്ടിച്ച് തൊണ്ടുമാറ്റി നോക്കണം. അതുകൊണ്ട് ഞാന്‍ അങ്ങനെ ചെയ്തു. എന്റെ ഛേദനം അധികം ഉപകാരമായി ഭവിച്ചത് അവര്‍ക്കാണ്. തന്നത്താനെ അറിയാന്‍ അതു പലര്‍ക്കും ഉപകാരപ്പെട്ടു എന്നു ചില ക്രിസ്ത്യന്‍ സ്‌നേഹിതന്മാര്‍ എന്നോടു പറഞ്ഞിട്ടുണ്ട്.”
ക്രിസ്തുമത തത്വങ്ങളെ പ്രാധാന്യമനുസരിച്ച് വരമ്പിട്ട് തിരിച്ച് കേവലം 21 പുറങ്ങളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്ന ക്രിസ്തുമതസാരം ആ മതത്തിന്റെ രത്‌നച്ചുരുക്കമാണ്. ആ ഭാഗത്തെ ക്രിസ്തീയ പുരോഹിതന്മാരും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. (ഭാസ്‌കരപിള്ള, 1960).
ക്രിസ്തുമതനിരൂപണത്തില്‍ ആദ്യമായി ക്രിസ്തുമതത്തിലെ സൃഷ്ടി വിവരണമാണ് വിമര്‍ശനവിധേയമാകുന്നത് (ഡൊമിനിക്, 2022). ശൂന്യതയില്‍ നിന്നും ലോകത്തെ സൃഷ്ട്ടിച്ചു എന്നതിന്റെ കാര്യകാരണ വിശകലനമാണിത്. കാരണം കൂടാതെ കാര്യോത്പത്തി സാദ്ധ്യമല്ലെന്നതു കൊണ്ടും സൃഷ്ടി സ്രഷ്ടാവിന്റെ നിയന്ത്രണത്തിലായിരിക്കും എന്നത് കൊണ്ടും സ്വതന്ത്രനും അരൂപിയുമായ ദൈവം സ്വേച്ഛാപ്രകാരം ലോകത്തെ നിര്‍മ്മിച്ചു എന്നത് യുക്തിക്കു നിരക്കുന്നതല്ലെന്ന് ഈ അദ്ധ്യായത്തില്‍ സ്ഥാപിക്കുന്നു. അടുത്ത അദ്ധ്യായത്തില്‍ കന്യാഗര്‍ഭം, ക്രിസ്തുവിന്റെ ദൈവത്വം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, ക്രിസ്തു നരകത്തില്‍ പോയി എന്ന അപ്പോസ്തലന്മാരുടെ പ്രസ്താവനകള്‍ തുടങ്ങിയവ യുക്തികൊണ്ട് നിരാകരിക്കുന്നു (പോള്‍, 2022).

ക്രിസ്തുവിന്റെ കാലത്തെ സ്വര്‍ഗനരകസങ്കല്പം, പരിശുദ്ധാത്മാവ്, അതിന്റെ രൂപം (പവിത്രാത്മകചരിതം), ത്രിയേകദൈവം (ത്രൈകത്വം), മനുഷ്യസൃഷ്ടി (പശുപ്രകരണം), ക്രിസ്തുവിന്റെ ബലിവഴി സകലര്‍ക്കും പാപ മോചനം (ഗതിപ്രകരണം), പാപികള്‍ക്കു തക്ക ശിക്ഷ (നിരയം), മുക്തിമാര്‍ഗ്ഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത (മുക്തി) എന്നീ വിഷയങ്ങളാണു പിന്നീടുള്ള അദ്ധ്യായങ്ങളില്‍. തുടര്‍ന്ന് പാതിരിമാര്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും അതൊന്നും പരിഗണിക്കാതെ ഒരു യുക്തിയുമില്ലാതെ ആക്ഷേപത്തിനു വിധേയമാക്കുന്ന ഹിന്ദു വിശ്വാസങ്ങള്‍ക്കു സമാനമായി ക്രിസ്തുമതത്തിലുള്ള കാര്യങ്ങളെ നിരൂപണവിധേയമാക്കുന്നു. യുക്തിഭദ്രമായ തന്റെ നിഗമനങ്ങള്‍ വിശദീകരിക്കുന്നു. അതനുസരിച്ചു പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവര്‍ക്ക് ദൈവലക്ഷണമില്ല. ക്രിസ്തുവിന്റെ പാപബലിയും മുക്തിസാധനമാവുകയില്ല (വര്‍ഗ്ഗീസ്, 2022). ക്രിസ്തുവിലുള്ള വിശ്വാസവും സ്വര്‍ഗ്ഗ നരക സങ്കല്‍പ്പവും അസംബന്ധമാണ്.

ഒരു കൃതിയെന്ന നിലയില്‍ ക്രിസ്തുമതനിരൂപണത്തെ വിലയിരുത്തുമ്പോള്‍ പ്രധാനമായും എടുത്തുപറയേണ്ട കാര്യം ഗ്രന്ഥകാരന്‍ ഇതില്‍ പ്രയോഗിക്കുന്ന താര്‍ക്കികയുക്തിയാണ്. മഹിമഭട്ടന്റെ അനുമാനസിദ്ധാന്തമാണ് ഈ താര്‍ക്കികയുക്തിക്കു പിന്നില്‍. വേദാധികാരനിരൂപണത്തില്‍ ഭാരതീയ ദര്‍ശനത്തിലും രീതിശാസ്ത്രങ്ങളിലും ഉറച്ചു നിന്നുകൊണ്ടു തന്നെ വൈദിക ഗ്രന്ഥങ്ങളില്‍ അടിഞ്ഞുകൂടിയ തെറ്റായ കൂട്ടിച്ചേര്‍ക്കലുകളെയും പുരോഹിത വര്‍ഗം നല്‍കിയ ദുര്‍വ്യാഖ്യാനങ്ങളെയും പൊളിച്ചു കാട്ടുമ്പോള്‍ ഇവിടെ ക്രിസ്തീയ ദര്‍ശനങ്ങളില്‍ നിന്നുകൊണ്ട് അതിലടങ്ങിയിരിക്കുന്ന നന്മയില്‍ വിശ്വസിച്ചുകൊണ്ട് തന്നെ സംഘടിത മതം മുന്നോട്ടു വയ്ക്കുന്ന ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങളെ സ്വാമികള്‍ തുറന്നു കാട്ടുന്നു.

മലയാളത്തിലെ ആദ്യത്തെ ഗദ്യനിരൂപണഗ്രന്ഥം
ക്രിസ്തുമതനിരൂപണത്തിന് ഒരു സാഹിത്യനിരൂപണ ഗ്രന്ഥമെന്ന നിലയിലും പ്രാധാന്യമുണ്ട്. സാഹിത്യകൃതികളില്‍ നിന്നും മതം വിഷയമാകുന്ന കൃതികളെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല എന്നാണ് ആധുനിക നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ മലയാളത്തിലെ ആദ്യത്തെ ഗദ്യനിരൂപണം ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതനിരൂപണം ആണ് (ശ്രീനാഥന്‍, 2022). ക്രിസ്തുമതഛേദനം പൂര്‍ണമായും ഭാരതീയമായ യുക്തിവിചാരണയിലൂടെ നിരൂപണം നടത്തിയ, വ്യവഹാരാപഗ്രഥനവും അപനിര്‍മിതിയും പൂര്‍ണമായും പ്രയോജനപ്പെടുത്തിയ ഒരു വിമര്‍ശന കൃതിയാണ്. ഒരു വിദേശകൃതിയുടെ മലയാളനിരൂപണം 1890ല്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന സവിശേഷതയും ഇതിനുണ്ട്.

സ്വാമികള്‍ പാഠഭിന്നതകളും വാക്യപ്രമാണങ്ങളും യുക്തിവൈരുദ്ധ്യങ്ങളും തെളിച്ചെടുത്താണ് ക്രിസ്തുമതവ്യവഹാരത്തെ അപനിര്‍മിച്ചത്. ന്യായവിചാരണയില്‍ ക്രിസ്തുമതവ്യവഹാരത്തിന്റെ നിര്‍മിതിയിലെ കാര്യകാരണബന്ധമില്ലായ്മയും വസ്തുനിഷ്ഠതയുടെ അഭാവവും ആദിമദ്ധ്യാന്തപ്പൊരുത്തമില്ലായ്മയും ഒന്നൊന്നായി അടയാളപ്പെടുത്തി, പാഠനിഷ്ഠവും ബാഹ്യവുമായ ഘടകങ്ങള്‍; സംഘാടനാവൈപരീത്യം ആഖ്യാനത്തില്‍ നിറഞ്ഞിരിക്കുന്നുവെന്നു കണ്ടെത്തി, ദൈവികത്വവിചാരണ പൂര്‍ത്തിയാക്കുമ്പോള്‍ പൊള്ളയായ വാക്യസൃഷ്ടി മാത്രമായി മത തത്ത്വങ്ങള്‍ മാറുന്നു (ശ്രീനാഥന്‍, 2022). ആ നിലയ്ക്ക് പഠനം വ്യവഹാരനിരൂപണ അപനിര്‍മിതിയും സംവാദപാരമ്പര്യത്തിന്റെ തുടര്‍ച്ചയും പ്രയോഗവും പാശ്ചാത്യകൃതിയുടെ യുക്തിവിചാരണയുമാണ്. പാശ്ചാത്യരചനകള്‍ അന്ന് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അവയെ അതും ബൈബിള്‍ പോലൊരു ബൃഹത് ഗ്രന്ഥത്തെ നിരൂപണം ചെയ്യാന്‍ ആരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല.

ക്രിസ്തുമത നിരൂപണത്തിനു കേരളത്തില്‍ മിഷണറിമാരുടെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു പരിധി വരെ കഴിഞ്ഞു എന്നത് തുടര്‍ന്നുള്ള മതപരിവര്‍ത്തനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. മന്നത്തു പത്മനാഭന്‍ ഇക്കാര്യത്തെക്കുറിച്ചു ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: ‘ഉപദേശികളുടെ ഹിന്ദുമതവിദ്വേഷപ്രസംഗംകേട്ട് ദുസ്സഹനായി, യുക്തിവാദികളില്‍ അഗ്രഗണ്യനായ ചട്ടമ്പിസ്വാമികള്‍ക്ക് ‘ക്രിസ്തുമതച്ഛേദനം’ എന്നൊരു വിശിഷ്ട ഗ്രന്ഥമെഴുതി പ്രസിദ്ധീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി കരുവാ കൃഷ്ണനാശന്‍ എന്നൊരു ഈഴവപ്രമാണിയും കാളിയാങ്കല്‍ നീലകണ്ഠപ്പിള്ള എന്നൊരു നായര്‍ പ്രമാണിയും പല പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ പ്രസംഗങ്ങള്‍ ഉപദേശിമാരെ ഓടിക്കത്തക്കതായിരുന്നു’ (മന്നത്തു പത്മനാഭന്‍).

മതമല്ല ക്രിസ്തുമത നിരൂപണത്തിലെ കാതലായ പ്രശ്‌നം
മതത്തിന്റെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഭരണകൂടവുമായും കൊളോണിയല്‍ അധിനിവേശ ശക്തികളുമായുമുള്ള കൂട്ടുകെട്ടിനെ ആദ്യമായി സ്‌നേഹം കൊണ്ടും ക്ഷമകൊണ്ടും എതിര്‍ക്കുന്നത് സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസ്സി ആണ്. മറ്റു രാജ്യങ്ങളില്‍ സ്വാമികളുടേതു പോലുള്ള നിരവധി നിരൂപണ ഗ്രന്ഥങ്ങളുണ്ടാകുകയും അവ ക്രിസ്തുമതത്തെ ഒരുപരിധിവരെ പരിഷ്‌കരിക്കാന്‍ പ്രേരകമാവുകയും ചെയ്തിട്ടുണ്ട്.

മതം ആത്മീയതയെ അവഗണിച്ചുകൊണ്ട് രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവും ആയ ആധിപത്യത്തിന് വേണ്ടി സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ചെറുത്തു നില്‍ക്കുന്ന വര്‍ഗ്ഗങ്ങളെയും ഇതര മതസ്ഥരെയും നശിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്കെതിരെയുള്ള തന്റെ ധൈഷണിക നിലപാടുകള്‍ തന്നെയാണ് ക്രിസ്തുമത നിരൂപണത്തില്‍ ചട്ടമ്പിസ്വാമികള്‍ വ്യക്തമാക്കുന്നത്. വേദാധികാര നിരൂപണത്തിലെ പോലെ തന്നെ മതമോ ആത്മീയതയോ അല്ല ഇവിടത്തെ കാതലായ പ്രശ്‌നം. ഈ രണ്ടു നിരൂപണ കൃതികളും മതങ്ങളെ നന്മയിലേക്ക് നയിക്കാനുള്ള ശ്രമങ്ങളോടൊപ്പം രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ അധിനിവേശത്തിനെതിരെയുള്ള ധൈഷണിക നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. സ്വാമികളുടെ ജീവചരിത്രവും കൃതികളും പരിശോധിക്കുന്ന ഒരു ഗവേഷകന് ഇസ്ലാം മതത്തെക്കുറിച്ചും സ്വാമികള്‍ ഇത്തരം രചന നടത്തിയിട്ടുണ്ടെന്ന് അനുമാനിക്കേണ്ടി വരും. കേരളത്തില്‍ അന്ന് ഇസ്ലാം മതം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയത്ര കേരളത്തില്‍ അധിനിവേശശ്രമവും ആക്രമണാത്മകതയും പ്രകടിപ്പിക്കുന്ന ഒരു മതമായിരുന്നില്ല. ഹിന്ദുക്കള്‍ അവരെ അതിഥികളായി സ്വീകരിക്കുകയും സ്‌നേഹിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന ദശകങ്ങളും. ബൈബിള്‍ പഠനത്തിനെന്ന പോലെ ഖുര്‍ആന്‍ പഠനത്തിനും ഇസ്ലാമിക ദൈവശാസ്ത്ര പരിശീലനത്തിനും സ്വാമികള്‍ തമിഴ്‌നാട്ടില്‍ കുറെ കാലം ചിലവിട്ടിട്ടുമുണ്ട്. സ്വാമികളുടെ നഷ്ടപ്പെട്ട കൃതികളോടൊപ്പം ഈ മതനിരൂപണ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടിരിക്കാനോ മോക്ഷപ്രദീപ ഖണ്ഡനത്തെപ്പോലെ അവയുടെ പ്രസിദ്ധീകരണം പ്രത്യേക കാരണങ്ങളാല്‍ വേണ്ടെന്ന് വച്ചിരിക്കാനോ സാദ്ധ്യതയുണ്ട്.

ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല ഖണ്ഡിക്കപ്പെടുന്നത്
ക്രിസ്തുവിന്റെ ഉപദേശങ്ങളെയല്ല, അധികാരികളുമായി കൂടിക്കലര്‍ന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ക്രിസ്തുമതത്തെ, മിഷനറി സംവിധാനത്തെയാണ് സ്വാമികള്‍ ക്രിസ്തുമതനിരൂപണത്തില്‍ വിമര്‍ശിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ അമേരിക്കയിലെ പ്രസംഗങ്ങള്‍ പോലെത്തന്നെ ക്രിസ്തുമതത്തെ നവീകരിക്കാനുള്ള കാര്യങ്ങള്‍ അടങ്ങിയിരുന്നതു കൊണ്ടാണ് ചട്ടമ്പി സ്വാമികളുടെ ക്രിസ്തുമത നിരൂപണം പുരോഗമനചിന്താഗതിക്കാരായ ക്രിസ്തുമത പണ്ഡിതന്മാരുടെയും പുരോഹിതന്മാരുടെയും അഭിനന്ദനങ്ങള്‍ക്കു പാത്രമായത്. ക്രിസ്തുമതസാരത്തില്‍ യേശുവിന്റെ ഉപദേശങ്ങളുടെ മഹത്വത്തെ എടുത്തുകാട്ടുകയും ജീവകാരുണ്യനിരൂപണത്തില്‍ യേശുവിന്റെ സ്‌നേഹത്തെയും അഹിംസയെയും ആവോളം പ്രശംസിക്കുകയും ചെയ്ത സ്വാമികളുടെ (ഷൈനി തോമസ്, 2022) തന്നെ കൃതിയാണ് ക്രിസ്തുമത നിരൂപണവും എന്ന് നാം ഓര്‍ക്കേണ്ടതാണ്.

ക്രിസ്തുമതനിരൂപണത്തിന്റെ ഇന്നത്തെ പ്രസക്തി
പുറത്തുനിന്നുള്ള സ്വാധീനത്താലാണെങ്കില്‍ കൂടി ഹിന്ദു സമൂഹത്തിനകത്തു നിന്നും പ്രത്യേകിച്ചും യുവതലമുറയില്‍ നിന്നും ഒരുകൂട്ടര്‍ തങ്ങളുടെ സംസ്‌കാരത്തെയും, കുടുംബവ്യവസ്ഥകളെയും വിശ്വാസങ്ങളെയും നിന്ദിക്കാനും നശിപ്പിക്കാനുമിറങ്ങിത്തിരിച്ചിരിക്കുമ്പോലെ ക്രിസ്ത്യന്‍ ഇസ്ലാം മതങ്ങള്‍ക്കകത്തു സംഭവിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു സമകാലീന അവസ്ഥയാണ്. മറ്റു മതങ്ങള്‍ക്ക് നേരെ പുറത്തുനിന്നോ അകത്തു നിന്നോ അത്തരം ശ്രമങ്ങളില്ല. അതവര്‍ അനുവദിക്കുകയുമില്ല. ക്രിസ്തുമത നിരൂപണമോ, വേദാധികാരനിരൂപണമോ പോലെ ഹിന്ദുമതത്തിനെതിരായല്ലാതെ ഒരു ഖണ്ഡന കൃതി രചിക്കുന്നത് പോയിട്ടു ഒരു വാക്ക് പറഞ്ഞാല്‍ ഇന്ന് എന്തായിരിക്കും ശിക്ഷ എന്നതിന് ഈ തലമുറ സാക്ഷിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ പാതിരിമാര്‍ നടത്തിയ മതപരിവര്‍ത്തനത്തെക്കാള്‍ എത്രയോ ഇരട്ടി അപകടകരമായ ഒരു സന്ദര്‍ഭത്തിലാണ് ഇന്ന് കേരളത്തിലെയെങ്കിലും ഹിന്ദുസമൂഹം നില്‍ക്കുന്നത്. ഹൈന്ദവസമൂഹത്തിനകത്തു തന്നെ മതത്തെയും സംസ്‌കാരത്തെയും ആയിരത്താണ്ടുകളായി പിന്തുടര്‍ന്നുവന്ന മൂല്യങ്ങളെയും നശിപ്പിക്കാനുള്ള ശക്തികളാണ് ജന്മമെടുത്തിരിക്കുന്നത്. മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും ഒക്കെ അധിനിവേശകാലത്ത് സമ്പത്തും ജീവനും മാനവും വരെ നഷ്ടമായെങ്കിലും ഭാരതീയമായ ഒരു വ്യക്തിത്വം, ഉള്ളിലെ ഒരു ആത്മീയ ശക്തി, പ്രതീക്ഷ തകര്‍ക്കാന്‍ ആര്‍ക്കുമായില്ല. ആക്രമണങ്ങളും ചതിയുമൊക്കെ ശരീരത്തിന് പുറത്തു നിന്നായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദു സമൂഹം നേരിട്ടിട്ടുള്ളതില്‍ ഏറ്റവും അപകടകരമായ ഒരവസ്ഥയെയാണ് അത് അഭിമുഖീകരിക്കുന്നത്.

ക്രിസ്തുമതനിരൂപണത്തില്‍ സ്വാമി ഉയര്‍ത്തിയ, ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങള്‍ കാലദേശങ്ങള്‍ക്കതീതമായി ഇന്നും പ്രസക്തമാണ്. മതേതര നിലപാടുകളുടെ മറവില്‍ ഇന്ന് ഹിന്ദുക്കള്‍ പോലും ഉപേക്ഷിച്ചിരിക്കുന്ന ക്രിസ്തുമതനിരൂപണം ഇപ്പോള്‍ ഭാരതീയ സമൂഹത്തില്‍ വളരെ പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു. നമ്മെ നാശത്തിലേക്കു കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന അന്ധമായ പാശ്ചാത്യാനുകരണത്തില്‍ നിന്നും മുക്തരായാല്‍ മാത്രമേ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഭീകരവാദം, ആഗോള ചൂഷണം, പരിസ്ഥിതി നശിപ്പിക്കല്‍, ലവ് ജിഹാദ്, പരമ്പരാഗത, കുടുംബവ്യവസ്ഥകളെ തകര്‍ക്കല്‍, ഹിന്ദുക്കളുടെ ഇടയില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന ലൈംഗിക അരാജകത്വം, ക്ഷേത്ര ധ്വംസനം, തുടങ്ങിയ തിന്മകളില്‍ നിന്നും നമുക്ക് സമൂഹത്തെ രക്ഷിക്കാനാകൂ (ഐസക്, 2022).

ആധാര രേഖകള്‍ കുറിപ്പുകള്‍

ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ (മൂന്ന് വാല്യങ്ങള്‍). കോട്ടയം, ഡി സി ബുക്ക്‌സ്. 2021.
ഉദയകുമാര്‍. Udayakumar. Writing the Life of the Guru: Chattampi Swamikal, Sree Narayana Guru and Modes of Biographical Construction. In Biography as history : Indian perspectives / edited by Vijaya Ramaswamy, Yogesh Sharma. New Delhi, Orient BlackSwan, 2008.
ഐസക്, സി ഐ. ക്രിസ്തുമതച്ഛേദനം: ഒരു പുനര്‍വായന. കി: ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ 2021. വാല്യം: 3:, വിഭാഗം: 11, സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1912-1930
കുമാര്‍ ജെ. മുക്തിസാധനനിരൂപണം. കി: ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ 2021. വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1979-1984
ക്രിസ്ത്യന്‍ റിലീജിയസ് ലിറ്ററേച്ചര്‍ സൊസൈറ്റി. മലയാളം ബൈബിള്‍. കോട്ടയം, ഓശാന മൌണ്ട്, 1994
ചട്ടമ്പിസ്വാമികള്‍. ക്രിസ്തുമതസാരം. ദക്ഷിണേന്ത്യാ പഠനകേന്ദ്രം (ചട്ടമ്പിസ്വാമി ആര്‍ക്കൈവ്), 2020.
ചട്ടമ്പിസ്വാമികള്‍. ക്രിസ്തുമതച്ഛേദനം. കോട്ടയം, വിശ്വഹിന്ദു 1992.
ചട്ടമ്പിസ്വാമികള്‍. ജീവകാരുണ്യ നിരൂപണം. തിരുവനന്തപുരം, ദക്ഷിണേന്ത്യാ പഠനകേന്ദ്രം (ചട്ടമ്പിസ്വാമി ആര്‍ക്കൈവ്), 2019.
ചട്ടമ്പിസ്വാമികള്‍. വേദാധികാര നിരൂപണം. തിരുവനന്തപുരം, ദക്ഷിണേന്ത്യാ പഠനകേന്ദ്രം (ചട്ടമ്പിസ്വാമി ആര്‍ക്കൈവ്), 2019.
ചട്ടമ്പിസ്വാമികള്‍. വേദാന്തസാരം. സമ്പാദനം, പഠനം: പന്മന ഉണ്ണികൃഷ്ണന്‍. തിരുവനന്തപുരം, ദക്ഷിണേന്ത്യാ പഠനകേന്ദ്രം (ചട്ടമ്പിസ്വാമി ആര്‍ക്കൈവ്), 2015.
ജോസഫ് കോയിപ്പള്ളി. (Joseph Koippally) Bible translations in malaylam in the language of Kerala and Lakshadweep. People’s linguistic survey in India Ed by Sreenathan and Joseph Koippally, 2015.
ഡൊമിനിക് ജെ കാട്ടൂര്‍. യഹോവയുടെ ദൈവലക്ഷണനിരൂപണം. കി:ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ 2021. വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1966-1978
ദിലീപ് മേനോന്‍ (Dileep Menon). Writing history in colonial times: polemic and recovery of self in late ninteenth-century osudia. History and Theory. them Isssue 53. (Decmber 2015) Wesley University. 2015.
പത്മനാഭന്‍, മന്നത്ത്. മന്നത്തിന്റെ സമ്പൂര്‍ണകൃതികള്‍. കോട്ടയം വിദ്യാര്‍ത്ഥി മിത്രം, 1977.
പോള്‍ മണലില്‍. ആത്മജ്ഞാനത്തിന്റെ ആത്മപ്രകാശനങ്ങള്‍. വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1931- 1939
പോള്‍, എം എസ്. യുക്തിവിചാരവൈഭവം ക്രിസ്തുമതച്ഛേദനത്തില്‍. കി: ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1940-1948
ബെറ്റിമോള്‍ മാത്യു. ആദ്യപാപവിമര്‍ശനം. കി: ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1985 – 1990
ബോധേശ്വരന്‍. വ്യാസനും ശങ്കരനും, അഥവാ മൂലവും ഭാഷ്യവും. ശതാബ്ദസ്മാരക ഗ്രന്ഥം, 1953. ജ.231.
ഭാസ്‌കരപിള്ള കെ. ചട്ടമ്പിസ്വാമികള്‍. കോട്ടയം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1960
മന്നത്തു പത്മനാഭന്‍. എന്റെ ജീവിതസ്മരണകള്‍. കി: മന്നത്തിന്റെ സമ്പൂര്‍ണ കൃതികള്‍, കോട്ടയം, വിദ്യാര്‍ത്ഥിമിത്രം, 1970.
രാധാകൃഷ്ണന്‍, എസ്. ഭാരതീയ ദര്‍ശനം. കോഴിക്കോട്. മാതൃഭൂമി, 1991
രാമന്‍ നായര്‍ & സുലോചനാ ദേവി. ചട്ടമ്പി സ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം. തിരുവനന്തപുരം, ദക്ഷിണേന്ത്യാ പഠനകേന്ദ്രം (ചട്ടമ്പിസ്വാമി ആര്‍ക്കൈവ്), 2016
ലെമര്‍സീനിയര്‍,(Lemercinier, Genvieve). Religion and Ideology in Kerala. Belgium, Centre de Recherches Socio Religious, 1983.
വര്‍ഗ്ഗീസ് പി ഇടിച്ചാണ്ടി. യേശുവിന്റെ ദൈവത്വവിശകലനം. കി: ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1948-1956
വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ & രാമകൃഷ്ണന്‍ നായര്‍. സി. ശ്രീമത് തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം).ഒന്നാംഭാഗം: ‘ക്രിസ്ത്യന്‍ പാതിരിമാരുടെ മതപരിവര്‍ത്തനസംരംഭം’ എന്ന അദ്ധ്യായം വാഴൂര്‍, തീര്‍ത്ഥപാദആശ്രമം, 1980
ശ്രീകുമാര്‍, എസ്. എന്തുകൊണ്ട് ക്രിസ്തുമതച്ഛേദനം?. In: ഉണ്ണികൃഷ്ണന്‍, എ.എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1991-2000
ശ്രീനാഥന്‍, എം. മലയാളത്തിലെ ആദ്യ ഗദ്യനിരൂപണമാതൃക. In: ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 2001-2018
ഷിജു, കെ. ക്രിസ്തുമതവ്യാപനചരിത്രവിമര്‍ശനം. In: ഉണ്ണികൃഷ്ണന്‍, എ. എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1957-1960
ഷൈനി തോമസ്. യഹോവയുടെ രക്ഷാനിരൂപണം. In: ഉണ്ണികൃഷ്ണന്‍, എ.എം (എഡിറ്റര്‍). ചട്ടമ്പിസ്വാമി പഠനങ്ങള്‍ വാല്യം: 3, വിഭാഗം: 11 സാഹിത്യവിമര്‍ശവിജ്ഞാനീയം. പേജ്: 1961-1965

Tags: സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട്
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies