Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഭീകരദൗത്യവുമായി അര്‍ബന്‍ നക്‌സലുകള്‍

മുരളി പാറപ്പുറം

Print Edition: 19 october 2018

മാവോയിസ്റ്റുകളുടെ മുന്‍നിര പോരാളികളാണ് അര്‍ബന്‍ നക്‌സലുകള്‍. സിപിഐ മാവോയിസ്റ്റിന്റെ 2004-ലെ ‘അര്‍ബന്‍ പെര്‍സ്‌പെക്ടീവ്’ എന്ന പാര്‍ട്ടി രേഖ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളില്‍നിന്ന് വിദ്യാസമ്പന്നരായ നേതൃനിരയെ വളര്‍ത്തിയെടുക്കുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം. ഇപ്പോഴത്തെ മാവോയിസ്റ്റ് നേതാക്കളില്‍ പലരും സര്‍വകലാശാലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ഭാവിയിലും ഇങ്ങനെ വേണമെന്ന് മാവോയിസ്റ്റ് നേതൃത്വം കരുതുന്നു. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, മധ്യവര്‍ഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍, വനിതകള്‍, ദളിതുകള്‍ എന്നിവരെ സംഘടിപ്പിച്ച് മാവോയിസ്റ്റുകളുടെ സായുധസമരത്തിന് പുറംകവചമൊരുക്കുകയാണ് അര്‍ബന്‍ നക്‌സലുകളുടെ ദൗത്യം.

രാജ്യത്തിന്റെ വനമേഖലകള്‍ കേന്ദ്രീകരിച്ച് സമാന്തര ഭരണം നടത്തുകയും, സുരക്ഷാഭടന്മാരുമായി സായുധസംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്ന സിപിഐ (മാവോയിസ്റ്റ്) ലോകത്തിലെ ഏറ്റവും ശക്തമായ ഭീകര സംഘടനകളില്‍ നാലാമത്തേതാണെന്ന് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 43 വ്യത്യസ്ത ഭീകരസംഘടനകളില്‍ ഏറ്റവും മാരകമാണ് സിപിഐ (മാവോയിസ്റ്റ്) എന്നും, രാജ്യത്ത് നടക്കുന്ന മൊത്തം ഭീകരാക്രമണങ്ങളില്‍ 53 ശതമാനവും നടത്തുന്നത് ഇവരാണെന്നും, യുഎസ് ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സ്റ്റാര്‍ട്ട്’ (സ്റ്റഡി ഓഫ് ടെററിസം ആന്‍ഡ് റെസ്‌പോണ്‍സസ് ടു ടെററിസം)പറയുന്നു.

പരമ്പരാഗത നക്‌സലുകളെക്കാള്‍ അപകടകാരികളാണ് അര്‍ബന്‍ നക്‌സലുകളെന്ന് മഹാരാഷ്ട്ര പോലീസിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍, നക്‌സലുകളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ജയന്ത് ഉമ്രാനികര്‍ അഭിപ്രായപ്പെടുന്നു. ”ഇക്കൂട്ടര്‍ വീട്ടിലിരുന്ന് കാപ്പികുടിച്ച് സര്‍ക്കാര്‍ സംവിധാനത്തിനെതിരെ സമരം ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നവരാണ്.” അറസ്റ്റിലായവര്‍ നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും, വ്യക്തമായ തെളിവുകള്‍ കിട്ടിയതിനുശേഷമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഉമ്രാനികര്‍ അഭിപ്രായപ്പെടുന്നു.

മാവോയിസ്റ്റ്-ക്രൈസ്തവ അച്ചുതണ്ട് പല ഘട്ടങ്ങളിലും വെളിപ്പെട്ടിട്ടുള്ളതാണ്. ക്രൈസ്തവ മിഷണറിമാരുടെ മതംമാറ്റത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത ഒറീസ്സയിലെ സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചത് മാവോയിസ്റ്റുകളായിരുന്നു. തങ്ങളുടെ സ്വാധീന മേഖലകളില്‍പ്പെടുന്ന ക്ഷേത്രങ്ങള്‍ ആക്രമിച്ചുതകര്‍ക്കുന്ന മാവോയിസ്റ്റുകള്‍ ക്രൈസ്തവ ദേവാലയങ്ങളെ സ്പര്‍ശിക്കാറുപോലുമില്ല!

സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റിയംഗമായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസിനെ 2014 ഏപ്രിലില്‍ നാഗ്പൂര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചിട്ടുള്ളതാണ്. യുപിഎ ഭരണകാലത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ഗോണ്‍സാല്‍വസിനെ 2007- ല്‍ പിടികൂടിയിരുന്നു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ 2005-ല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വരവരറാവു അറസ്റ്റിലായിട്ടുണ്ട്. ഗൗതം നവ്‌ലാഖയെ 2011-ല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയുണ്ടായി. ഗൗതത്തിന്റെ സാന്നിദ്ധ്യം താഴ്‌വരയില്‍ സമാധാന ഭംഗം വരുത്തുമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2016-ല്‍ സുരക്ഷാ സേന ബുര്‍ഹാന്‍ വാനി എന്ന ലഷ്‌കര്‍ ഭീകരനെ വധിച്ചപ്പോള്‍ ഭീകരവാദികളെ പിന്തുണച്ച് ഗൗതം ലേഖനം എഴുതുകയുണ്ടായി. ‘ബുര്‍ഹാന്‍ വാനിയും അവന്റെ സഖാക്കളും’ എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചത്. മാവോയിസ്റ്റ് ഭീകരര്‍ക്ക് കശ്മീര്‍ ഭീകരരുമായുള്ള ബന്ധമാണിത് കാണിക്കുന്നത്. ഇപ്പോള്‍ പിടിയിലായവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ളവരാണെന്ന് ചുരുക്കം.

(2018 ഒക്ടോബർ 18 ലക്കം കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ)

 

Tags: അര്‍ബന്‍നക്‌സലുകള്‍മാവോയിസ്റ്റ്സിപിഐ
Share23TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies