‘ദി കേരള സ്റ്റോറി’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ കേരളത്തിന്റെ മതസാഹോദര്യവും സര്‍വ്വമത സമന്വയവും സാംസ്‌കാരിക പാരമ്പര്യവും ഇല്ലാതാകും എന്നാണ് ഒരുവിഭാഗം ജിഹാദികളും ഇടതുപക്ഷ ബുദ്ധിജീവികളും അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനും മുതല്‍ വാരിയംകുന്നന്റെ പേരില്‍ പിഎച്ച്ഡി നേടിയ ഡോ. കെ.ടി.ജലീലും കോപ്പിയടിയിലൂടെ കുപ്രസിദ്ധയായ ദീപാ നിശാന്തും അടക്കമുള്ളവര്‍ വരെ ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്ത് വരുമ്പോഴാണ് ഈ സിനിമയില്‍ എന്തോ ചിലതൊക്കെ ഉണ്ട് എന്ന ഒരു തോന്നല്‍ ശക്തമാകുന്നത്.
എന്താണ് കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നം? എന്തുകൊണ്ടാണ് ഇസ്ലാമിക ജിഹാദി സംഘടനകളും അവരെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ സിനിമയ്‌ക്കെതിരെ ഇത്രയേറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും തടയാന്‍ ശ്രമിക്കുന്നതും? അവര്‍ ഭയപ്പെടുന്ന, പുറത്തു വരരുത് എന്നാഗ്രഹിക്കുന്ന, ഇസ്ലാമിക തീവ്രവാദം മാത്രമല്ല ഇന്ന് കേരളത്തെ ഗ്രസിക്കുന്ന, കേരളത്തിലെ ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ ഒരേപോലെ ബാധിക്കുന്ന ഏറ്റവും ഗുരുതര പ്രശ്‌നം. ലൗജിഹാദ്, ലാന്‍ഡ് ജിഹാദ്, ഫുഡ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് എന്നിവയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതും കേരളത്തിലെ ഹിന്ദു-ക്രൈസ്തവ സമൂഹങ്ങള്‍ വിശദാംശങ്ങള്‍ അറിയുന്നതും ബോധവല്‍ക്കരിക്കപ്പെടുന്നതും ജിഹാദികള്‍ക്കെതിരെ നിലപാട് എടുക്കുന്നതും അവരെ അലോസരപ്പെടുത്തുന്നു.
ഇസ്ലാമിക ഭീകരവാദം 1990 കളില്‍ അതിശക്തമാവുകയും ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള അജണ്ടയുമായി മുന്നോട്ടുപോകുന്നു എന്ന കാര്യവും ഈ ലേഖകന്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ഹൈന്ദവ സംഘടനകള്‍ പോലും അത് എത്രമാത്രം ഗൗരവമായി എടുത്തിരുന്നു എന്നകാര്യം സംശയമാണ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന സംഘപ്രചാരകനുമായിരുന്ന പി.പരമേശ്വര്‍ജി മാത്രമാണ് അന്നതിന്റെ ഗൗരവം ഉള്‍ക്കൊണ്ടതും അതിനെക്കുറിച്ച് കൂടുതല്‍ ശക്തവും ആഴത്തിലുമുള്ള പഠനം വേണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് പാലക്കാട്ട് നടന്ന ഭാരതീയ വിചാരകേന്ദ്രം പഠനശിബിരത്തില്‍ നാലുദിവസം തുടര്‍ച്ചയായി ആഗോള ഭീകരവാദത്തെ കുറിച്ചുള്ള പേപ്പറുകള്‍ അവതരിപ്പിക്കുകയും അത് പിന്നീട് ഭാരതീയ വിചാരകേന്ദ്രം പുസ്തകമാക്കി പുറത്തിറക്കുകയും ചെയ്തു. അന്ന് സംഘത്തിന്റെ സര്‍കാര്യവാഹ് ആയിരുന്ന, ഇപ്പോഴത്തെ സര്‍സംഘ ചാലക് മോഹന്‍ജി ഭഗവതാണ് മുന്‍ ഡി.ജി.പി. രാജഗോപാല്‍ നാരായണന് നല്‍കി പുസ്തകം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പത്രപ്രവര്‍ത്തക പുരസ്‌കാരമായ അപ്പന്‍ മേനോന്‍ അവാര്‍ഡിന് കേരളത്തിലെ വര്‍ഗീയതയെ കുറിച്ചുള്ള പഠനം മുന്നോട്ടുവച്ചു. ഇസ്ലാമിക തീവ്രവാദത്തിന്റെയും കേരളത്തിലെ വര്‍ഗീയതയുടെയും ആഴത്തിലുള്ള ആ പഠനത്തിന് മാതൃഭൂമി പ്രസിദ്ധീകരണ അനുമതി നല്‍കാതിരുന്നപ്പോള്‍ (അന്ന് മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറായിരുന്നു) പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്റെ നിര്‍ദ്ദേശമനുസരിച്ച് എം.വി.ബെന്നിയാണ് അത് സമകാലീന മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. മാധ്യമം ദിനപത്രത്തില്‍ വന്ന മുസ്ലിം കിഡ്‌നി വേണമെന്ന പരസ്യം മുതല്‍ മുസ്ലിം ഗൈനക്കോളജിസ്റ്റ് വേണമെന്ന പരസ്യം മാത്രമല്ല, ഇസ്ലാമിക തീവ്രവാദം ഈ മേഖലകളില്‍ ഉടനീളം നടത്തിയിട്ടുള്ള കടന്നുകയറ്റത്തിന്റെ വിശദാംശങ്ങളും പുറത്തുകൊണ്ടുവന്നു ആ പുസ്തകത്തിലൂടെ. പിന്നീട് വര്‍ഗീയതയുടെ അടിവേരുകള്‍ എന്ന പുസ്തകത്തിലൂടെ ഇസ്ലാമിക തീവ്രവാദത്തിന്റെയും വിശ്വസാഹോദര്യത്തിന്റെ ഈറ്റില്ലമായിരുന്ന കേരളം, വര്‍ഗീയതയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നതിന്റെ രേഖകള്‍ പൂര്‍ണമായും പുറത്തു കൊണ്ടുവരാനായി. മാറാട് കൂട്ടക്കൊല അന്വേഷിച്ച ജസ്റ്റിസ് തോമസ് ജോസഫ് കമ്മീഷന്‍ ഈ പുസ്തകം തെളിവായി സ്വീകരിക്കുകയും അതിലെ രേഖകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി കേരളത്തിലെ ലൗജിഹാദ് സംബന്ധിച്ച നിരവധി ലേഖനങ്ങള്‍ കേസരി, ഹിന്ദുവിശ്വ, ജന്മഭൂമി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ കൊണ്ടുവന്നു. അമൃത ടി.വി.യിലും ജനം ടി.വി.യിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി. ലൗജിഹാദ് ഇല്ലെന്നു വരുത്താനായിരുന്നു ഭൂരിപക്ഷ ആളുകളുടെയും ശ്രമം. കാരണം 26-28 ശതമാനം വരുന്ന മുസ്ലിം വോട്ട് നിര്‍ണായകമാണെന്നും അത് വോട്ട് ബാങ്ക് ആണെന്നും കണ്ടറിഞ്ഞ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ലൗജിഹാദ് ഇല്ലെന്ന് വരുത്താന്‍ അശ്രാന്തം പരിശ്രമിച്ചു. അന്ന് സംസാരിച്ചവരില്‍ ഇക്കാര്യം ബോധ്യപ്പെട്ട ഒരാള്‍ കേരള പോലീസിന്റെ അന്നത്തെ ഇന്റലിജന്‍സ് മേധാവിയായിരുന്ന ഡോ. ടി.പി സെന്‍കുമാര്‍ ആയിരുന്നു. പിന്നെ രേഖകളും സാഹചര്യ തെളിവുകളും വിശദമായി വിലയിരുത്തിയ ജസ്റ്റിസ് കെ.ടി.ശങ്കരനും.
മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ലൗജിഹാദിനെതിരെ പരസ്യ നിലപാട് എടുക്കുന്നതില്‍ പിന്നാക്കം പോയി. അതിനിടെ നിലപാടെടുത്ത് മുന്നോട്ടുവന്നത് കലാകൗമുദി ആയിരുന്നു. കലാകൗമുദിയില്‍ കവര്‍പേജ് ആയി ലൗജിഹാദിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചെങ്കിലും കേരളത്തില്‍ ഒരിടത്തും വിപണിയില്‍ കിട്ടാത്ത രീതിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ പ്രിന്റ് ചെയ്തിറക്കിയ കലാകൗമുദി കെട്ടോടെ വാങ്ങി നശിപ്പിച്ചു.
കേരളത്തില്‍ സലഫി, ഇസ്ലാമിക് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആസൂത്രിതമായി സംസ്ഥാനത്തുടനീളം മതപരിവര്‍ത്തനം, ലൗജിഹാദ് എന്നിവ ഇന്നും അരങ്ങേറുന്നു. മലപ്പുറത്തെ സത്യസരണിയും കോഴിക്കോട്ടെ ഇസ്ലാമിക മതപരിവര്‍ത്തനകേന്ദ്രവും ഇതിന്റെ ഏറ്റവും വലിയ നെടുംതൂണുകളാണ്. 32,000 പേരെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മതപരിവര്‍ത്തനം ചെയ്തു എന്ന പരാമര്‍ശം ഉയര്‍ന്നു. പക്ഷേ, അവരെ സിറിയയിലേക്ക് കൊണ്ടുപോയെന്ന് സിനിമയിലുണ്ടെന്ന് വളച്ചൊടിച്ചിട്ട് രേഖകള്‍ ആവശ്യപ്പെട്ട് ഒരുകോടി രൂപ ഇനാമുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് അടക്കം രംഗത്ത് വന്നത് ബോധപൂര്‍വ്വം ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളെ വഴിതെറ്റിക്കാനാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ കണക്കെടുക്കുക, അത് 32,000 ത്തില്‍ കൂടുതലാണ്. ബോധപൂര്‍വ്വം ആസൂത്രിതമായി ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തിയും മയക്കുമരുന്ന് നല്‍കുകയും ലൈംഗികമായി പീഡിപ്പിച്ചും പിഴപ്പിച്ചും പിന്നീട് ചണ്ടിപോലെ വലിച്ചെറിഞ്ഞും ഉപേക്ഷിച്ച കഥകള്‍ ഓരോ നാടിനും പറയാനുണ്ട്. ആ തരത്തിലുള്ള നൂറുകണക്കിന് പെണ്‍കുട്ടികളെയാണ് ആര്‍ഷ വിദ്യാസമാജം, ഹിന്ദു ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പുനഃരധിവസിപ്പിച്ചത്. കേരളത്തിലെ സന്യാസാശ്രമങ്ങളും സന്യാസിവര്യന്മാരും ഈ പുനഃരധിവാസത്തിന് കഴിയാവുന്നത്ര പിന്തുണ കൊടുത്തിട്ടുമുണ്ട്. ഈയൊരു പ്രവര്‍ത്തനം അനുസ്യൂതം തുടര്‍ന്നു വരുമ്പോഴാണ് കേരളത്തില്‍ ലൗജിഹാദ് ഇല്ല, ഇവിടുത്തെ സമുദായ മൈത്രിക്ക് തടസ്സം വരുത്താനാണ് ശ്രമം തുടങ്ങിയ വെളുപ്പിക്കല്‍ കഥകളുമായി ഒരുപറ്റം രംഗത്ത് വരുന്നത്.
കാസര്‍കോട്ട് മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച് കല്യാണം കഴിച്ച ബാലകൃഷ്ണന്‍ എന്ന ഹിന്ദു യുവാവിന് നഷ്ടപ്പെട്ടത് ജീവനാണ്. പ്രണയം ഉദാത്തമായിരുന്നുവെങ്കില്‍, അതിനു മതത്തിന്റെ സ്വാധീനം ഉണ്ടായിരുന്നില്ലെങ്കില്‍ ബാലകൃഷ്ണന്‍ ഇന്നും സമാധാനപരമായി ജീവിക്കുമായിരുന്നു. ബാലകൃഷ്ണനെ കൊന്ന അതേ ഭീകരസംഘടനകള്‍ തന്നെയല്ലേ കേരളത്തിലുടനീളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ ചതിക്കാനും അതിന്റെ പേരില്‍ മതപരിവര്‍ത്തനം ചെയ്യാനും ഗൂഢാലോചന നടത്തുന്നതും അതിനുവേണ്ടി കളമൊരുക്കുന്നതും. പോപ്പുലര്‍ഫ്രണ്ടിന്റെ വനിതാ നേതാവായ പി.കെ സൈനബ ഒളിക്യാമറയുടെ മുന്നില്‍ ഇക്കാര്യം തുറന്നു പറഞ്ഞില്ലേ? വൈക്കത്തെ അശോകന്റെ മകള്‍ അഖില ഹാദിയ ആയ സാഹചര്യം കേരളം കണ്ടതാണ്. മൂന്ന് മുസ്ലിം പെണ്‍കുട്ടികളോടൊപ്പം പഠിക്കാന്‍ പോയ അഖിലയെ പാമ്പിനെയും ആനയെയും ആരാധിക്കുന്ന മതമാണ് ഹിന്ദുമതം എന്നും മറ്റും പറഞ്ഞ്, ഹിന്ദുമതത്തെ ഇകഴ്ത്തി ഇസ്ലാമിന്റെ വഴിയിലേക്ക് സൗഹൃദത്തിന്റെ പേരില്‍ അവളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കൊല്ലത്തെ ഒരു സാധാരണ ഡ്രൈവറായ യുവാവാണ് അഖിലയെ പിന്നീട് കല്യാണം കഴിച്ചത്. അവനുവേണ്ടി കപില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകര്‍ ഹാജരായത് ഏതാണ്ട് ഒരുകോടി രൂപയോളം ഫീസ് വാങ്ങിയാണ്. ഈ പണം ആരു മുടക്കി? അഖിലക്ക് വേണ്ടി കേരളത്തിലുടനീളം ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ നടത്തിയ പ്രചാരണം കണ്ടതാണ്. ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരണ്‍ റിജ്ജു പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ലൗജിഹാദ് എന്ന പേരില്‍ ഒരു പ്രസ്ഥാനം നിലവിലില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത് ഉദ്ധരിച്ച് വെള്ളപൂശാന്‍ ആയിരുന്നു പിന്നത്തെ ശ്രമം. അപ്പോഴാണ് ആര്‍ഷവിദ്യാസമാജം പ്രവര്‍ത്തകരായ ശ്രുതി, ചിത്ര തുടങ്ങി ആറോളം പേരുടെ നേതൃത്വത്തില്‍ ജിഹാദിനിരയായവരെ അന്ന് ജനം ടി.വി ചീഫ് എഡിറ്ററായിരുന്ന ഈ ലേഖകന്‍ നേരിട്ടു കൊണ്ടുവന്ന് ജനം ടി.വി എഡിറ്റേഴ്‌സ് ചോയ്‌സില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഹിന്ദു-ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട, ലൗജിഹാദിന് ഇരയായ നിരവധി പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളെയും നേരിട്ട് സ്റ്റുഡിയോയില്‍ കൊണ്ടുവന്നു. അവര്‍ പറഞ്ഞ സത്യം കേട്ട് കേരളം ഞെട്ടിത്തരിച്ചു. ഹിന്ദു-ക്രൈസ്തവ ഐക്യം അനിവാര്യമാണെന്നും ഇസ്ലാമിക ഭീകരവാദത്തിന്റെ നീരാളിപ്പിടിത്തത്തില്‍ ഹിന്ദു-ക്രൈസ്തവ സമൂഹത്തിലെ നിരവധി പെണ്‍കുട്ടികള്‍ നശിപ്പിക്കപ്പെടും എന്നും ആദ്ധ്യാത്മിക ആചാര്യന്മാരും കാസയും ഹിന്ദുഐക്യവേദിയും വിശ്വഹിന്ദുപരിഷത്തും അടിവരയിട്ടു പറഞ്ഞതിനെ തുടര്‍ന്നാണ് ഈ ചര്‍ച്ച സജീവമായതും ഐ.എസ്സിലേക്ക് പോയ നിമിഷ ഫാത്തിമയുടെ അമ്മ അടക്കമുള്ളവര്‍ പൊതുവേദിയില്‍ എത്തി സത്യം തുറന്നു പറഞ്ഞതും. അഖിലയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞ മറ്റൊരു കാര്യം കേരളത്തിന്റെ സമൂഹമനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്നനിലയില്‍ നമ്മുടെ പാരമ്പര്യവും സംസ്‌കാരവും വിശ്വാസവും പഠിപ്പിക്കാതെ വിട്ടതുകൊണ്ടാണ് ഒപ്പം പഠിച്ച പെണ്‍കുട്ടികള്‍ക്ക് അഖിലയെ വളയ്ക്കാനായതെന്ന് അശോകന്‍ തുറന്നു പറഞ്ഞു.
കേരളത്തിലെ ഇസ്ലാമികവല്‍ക്കരണത്തിന് ആക്കം കൂട്ടാന്‍ സമുദായത്തിലെ ഉന്നതരുടെ അറിവോടും പങ്കോടും കൂടിയാണ് മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരി കമലാദാസിനെ മതപരിവര്‍ത്തനം ചെയ്തത്. പ്രണയത്തിന്റെ പേര് പറഞ്ഞ് അമ്മയുടെ പ്രായമുള്ള മാധവിക്കുട്ടിയെ കോഴിക്കോട് റിസോര്‍ട്ടിന്റെ അടുത്തുള്ള പുഴവക്കത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നകാര്യം മെര്‍ലിന്‍ വീസ്‌ബോര്‍ഡ് ദ ബ്യൂട്ടി ക്യൂന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തി. അതിനുമുമ്പ് തന്നെ അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തക ലീലാമേനോന്‍ ഇതെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. പക്ഷേ മലയാളികള്‍ക്ക് ഇനിയും സ്വബോധം വന്നിട്ടില്ല.
കേരളത്തിന്റെ പാരമ്പര്യം വിശ്വസാഹോദര്യത്തിന്റേതാണ്. ഇവിടെ വന്ന എല്ലാ മതവിഭാഗക്കാര്‍ക്കും വിശ്വസിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെ അവസരം നല്‍കുകയും ഹിന്ദുമതത്തില്‍പ്പെട്ടവരെ മതപരിവര്‍ത്തനം ചെയ്തും മാര്‍ഗം കൂടിയും മതം വളര്‍ത്താന്‍ അനുവദിക്കുകയും ചെയ്ത, പള്ളിവെക്കാനും പള്ളിക്കുടം വെക്കാനും സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത ഹിന്ദുസമൂഹത്തിന്റെ നെഞ്ചില്‍ ചവിട്ടി അവരുടെ ഉദകക്രിയ ചെയ്യാന്‍ ശ്രമം നടക്കുമ്പോള്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്? സത്യസരണിയില്‍ ഇന്നും മതപരിവര്‍ത്തനം നിര്‍ബ്ബാധം നടക്കുകയല്ലേ? പോപ്പുലര്‍ ഫ്രണ്ടിന്റെ വിഷന്‍ 2047 എന്ന രഹസ്യരേഖ ജനം ടി.വിയുടെ എഡിറ്റേഴ്‌സ് ചോയ്‌സിലൂടെ പുറത്തുവരും വരെ ഇവര്‍ നടത്തിക്കൊണ്ടിരുന്ന ആസൂത്രിതമായ ഇസ്ലാമികവല്‍ക്കരണ പ്രവര്‍ത്തനത്തെ എത്രപേര്‍ കണ്ടറിഞ്ഞിരുന്നു? ഇന്നും അതുയര്‍ത്തുന്ന ഭീഷണിയും ഭയാശങ്കയും കേരളം മനസ്സിലാക്കിയിട്ടുണ്ടോ?
എന്തറിഞ്ഞിട്ടാണ് ഇടതുപക്ഷക്കാരും ഒരുപറ്റം സാംസ്‌കാരിക നായകരും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നത്? ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ച് മാത്രം ഉപയോഗിക്കാനുള്ള ഒരു കുറുക്കുവഴി മാത്രമാണോ ആവിഷ്‌കാരസ്വാതന്ത്ര്യം? ‘ഭഗവാന്‍ കാലു മാറുന്നു’ എന്ന നാടകം കേരളത്തിലുടനീളം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം കേരള സ്റ്റോറിയോ കാശ്മീര്‍ ഫയല്‍സോ പ്രദര്‍ശനത്തിനെത്തുമ്പോള്‍ എങ്ങനെയാണ് പൊടുന്നനെ ഇല്ലാതാകുന്നത്? കേരളത്തിലെ ഹിന്ദുസമൂഹത്തെ നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. മുഹമ്മദ് റിയാസും എ. റഹീമും മാത്രമല്ല, നിരവധി മുസ്ലിം എസ്.എഫ്.ഐ നേതാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെയാണ് കല്യാണം കഴിച്ചത്. ഇവരില്‍ പലരും എങ്ങനെയാണ് സി.പി.എമ്മിന്റെ മതനിരപേക്ഷ നിലപാട് മാറി തട്ടമിട്ട് മുസ്ലിമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വിശദീകരിക്കുമോ? ഏറ്റവും കുറഞ്ഞത് ഏ.കെ.ജിയുടെ കൊച്ചുമോള്‍ എങ്ങനെയാണ് തട്ടമിട്ടതെന്ന് വിശദീകരിക്കട്ടെ. അതിനുശേഷം പോരെ കേരള സ്റ്റോറിയും കാശ്മീര്‍ ഫയല്‍സും നിരോധിക്കുന്നത്.
മാധവിക്കുട്ടിയില്‍ തുടങ്ങി അഖിലയിലൂടെ തുടരുന്ന ഇസ്ലാമിക ജിഹാദ് ഇന്ന് പുതിയൊരു വഴിയിലാണ്. കേരളത്തിലെ മാത്രമല്ല, തെക്കേ ഇന്ത്യന്‍ നഗരങ്ങളിലെ മുഴുവന്‍ ഹോട്ടലുകളും കടകളും സ്വന്തം സമുദായക്കാരുടേതാക്കി മാറ്റി വാണിജ്യ വ്യാപാരരംഗത്തെ കുത്തക ഉറപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. എല്ലാ നഗരങ്ങളിലും കടന്നല്‍ക്കൂടുപോലെ പെരുകുന്ന ഇസ്ലാമിക വ്യാപാരസ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സും അതിന്റെ പിന്നിലെ ഗൂഢാലോചനയും അടിയന്തരമായി അന്വേഷിക്കണം. കേരളത്തിലുടനീളം ഹിന്ദു-ക്രൈസ്തവ വ്യാപാരസ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കൂടി പരിശോധിച്ചാലേ കേരള സ്റ്റോറി പൂര്‍ണ്ണമാകൂ. ഇതുസംബന്ധിച്ചും കൂടുതല്‍ അന്വേഷണവും കൂടുതല്‍ ചലച്ചിത്രങ്ങളും ഉണ്ടാകണം. കേരളത്തിലെ ഹിന്ദു-ക്രൈസ്തവ സമൂഹം യാഥാര്‍ത്ഥ്യം മനസ്സിലാക്കാനും പ്രതികരിക്കാനും തുടങ്ങിയിരിക്കുന്നു എന്നതുതന്നെയാണ് ഇന്ന് ഇസ്ലാമിക ജിഹാദികളെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെയും പിണറായി വിജയനെ തന്നെയും വിറളി പിടിപ്പിക്കുന്നത്. ഹിന്ദു-ക്രൈസ്തവ ഐക്യം വന്നാല്‍ ഇസ്ലാമിക വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകും എന്നകാര്യം പിണറായിക്കും ജിഹാദികള്‍ക്കും നല്ലപോലെ അറിയാം. അത് തന്നെയാണ് സിനിമയ്‌ക്കെതിരായ പുതിയ ഹാലിളക്കത്തിന് പിന്നില്‍. അതുകൊണ്ടുതന്നെ സിനിമ വിജയിപ്പിക്കാനുള്ള ബാധ്യത കേരളത്തിലെ പൊതു സമൂഹത്തിനുണ്ട്. ജിഹാദും ലൗജിഹാദും സംബന്ധിച്ച വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ സത്യമാണ്, സത്യം മാത്രമാണ്. ജിഹാദികള്‍ക്ക് അടിമപ്പെട്ട പിണറായി പറയുന്നത് സത്യമല്ല, അസത്യം മാത്രമാണ്. ഇത് കേരളജനത തിരിച്ചറിയണം.