അഗളി : അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തില്‍ ദേശീയ സേവാ ഭാരതി കേരളം, ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായ ത്തോടെ നടപ്പിലാക്കിവരുന്ന വിദ്യാദര്‍ശന്‍ പ്രോജക്ടിന്റെ ഭാഗമായി ഗോത്രസേവാസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി അഗളിയില്‍ സംഘടിപ്പിച്ചു. പരിശീലനപരിപാടി യില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.നാരായണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി, യു.എന്‍.ഹരിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ആര് സജീവന്, സി.വിഷ്ണു, ജനാര്ദ്ദനന് തെങ്ങനാല്‍, വിഷ്ണുപ്രസാദ്, അരവിന്ദ് കെ.ആര്. എന്നിവര്‍ സംസാരിച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ 30 ഊരുകളില്‍ നിന്നുള്ള ഗോത്ര സേവാസമിതി അംഗങ്ങള്‍ പങ്കെടുത്തു.