മഹാരാഷ്ട്ര: സര്‍വ്വകാര്യങ്ങള്‍ക്കും ഭരണകൂടത്തെ ആശ്രയിക്കുന്ന രീതി ഭാരതം ഒരിക്കലും കൈക്കൊണ്ടിട്ടില്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. എന്നാല്‍ സമാജവും ഭരണകൂടവും ചേര്‍ന്ന് പലതും ചെയ്യേണ്ടതുണ്ട്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ മുന്നോട്ട് വെച്ചത് ഈ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. Ekatma Manav Darshan – Glossary of Concepts’ എന്ന സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ അന്ത്യം അടുത്തുവെന്നാണ് ചില ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചരിത്രം അങ്ങനെ അവസാനിക്കുന്നതല്ല. ഓരോ തലമുറയും അതിന്റെ ചരിത്രം സൃഷ്ടിക്കുകയാണ്. ഇപ്പോള്‍ ലോകം യഥാര്‍ത്ഥ ആനന്ദത്തിനായി തിരയുകയാണ്. ഭാരതീയ ദര്‍ശനത്തിന് മാത്രമേ ഈ ആനന്ദം നല്‍കാന്‍ കഴിയൂ എന്ന് ദീനദയാല്‍ ഉപാധ്യായ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം പാശ്ചാത്യ, സോഷ്യലിസ്റ്റ് ആശയങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഭാരതീയതയിലൂന്നിയ ഏകാത്മമാനവദര്‍ശനം അവതരിപ്പിക്കാനുള്ള ഇച്ഛാശക്തിയാണ് അദ്ദേഹം കാണിച്ചതെന്നും സര്‍കാര്യവാഹ് പറഞ്ഞു.
ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, വരദരാജ് ബപ്പട്, മുന്‍ എം.പി മഹേഷ് ചന്ദ്ര ശര്‍മ്മ, പ്രൊഫ. അനിരുദ്ധ് ദേശ്പാണ്ഡെ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.