കേസരി വാരികയുടെ 2023-ലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കേസരി പ്രചാരണാര്‍ത്ഥം തിരുവനന്തപുരം പത്മനാഭ നഗരത്തില്‍ സംഘടിപ്പിച്ച കേസരി സദസ്സിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര- സീരിയല്‍ താരം വിവേക് ഗോപന്‍ നിര്‍വഹിച്ചു. മാധ്യമപ്രവര്‍ത്തകനായ രാജേഷ് പിള്ള അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് എം.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

കൊല്ലം ഗ്രാമജില്ലയുടെ കേസരി സദസ്സ് കരുനാഗപ്പള്ളി ധന്വന്തരി ക്ഷേത്ര ഹാളില്‍ നടന്നു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ്പ്രചാര്‍ പ്രമുഖ് ജെ. മഹാദേവന്‍, കൊല്ലം വിഭാഗ് പ്രചാര്‍ പ്രമുഖ് ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പാലത്ത് നടന്ന കേസരി സദസ്സ് ആര്‍എസ്എസ് തൃശൂര്‍ വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ജി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘചാലക് അഡ്വ. ജയറാം, ജില്ലാ സഹസംഘചാലക് എന്‍.പി. പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

പ്രചാരസമിതി രൂപീകരണങ്ങള്‍
ചെങ്ങന്നൂര്‍ സംഘജില്ലയിലെ കേസരി പ്രചാര സമിതി രൂപീകരണ യോഗം ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘചാലക് ഡി. ദിലീപ്, ജില്ലാ കാര്യവാഹ് മധുപ്രസാദ് എന്നിവര്‍ സംസാരിച്ചു. റിട്ട. പ്രൊഫ. ഈശ്വരന്‍ നമ്പൂതിരി ചെയര്‍മാനായി 32 അംഗ സമിതിയാണ് രൂപീകരിച്ചത്.

ഇടുക്കി സംഘ ജില്ലയിലെ കേസരി പ്രചാര സമിതി രൂപീകരണം കട്ടപ്പനയില്‍ നടന്നു. ആര്‍എസ്എസ് ഇടുക്കി വിഭാഗ് കാര്യവാഹ് എം.ടി. ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം വിഭാഗ് കാര്യവാഹും പ്രാന്തീയ പ്രചാര്‍ സമിതി അംഗവുമായ ആര്‍. സാനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.
വൈക്കം സംഘജില്ലയുടെ കേസരി പ്രചാര സമിതി രൂപീകരണം കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. ആര്‍എസ്എസ് ജില്ലാ സംഘചാലക് സോമന്‍ ആമുഖഭാഷണം നടത്തി. വിഭാഗ് പ്രചാര്‍ പ്രമുഖ് ഷിജു എബ്രഹാം, വിഭാഗ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി.
ആലപ്പുഴ ജില്ലയിലെ കേസരി പ്രചാര സമിതി രൂപീകരണത്തില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ. മഹാദേവന്‍ സംസാരിച്ചു. ജില്ലാ സംഘചാലക് റിട്ട. കേണല്‍ റാം മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകാര്യവാഹ് മഹേഷ്, പ്രചാര്‍ പ്രമുഖ് പ്രദീപ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. ആര്‍. രാമരാജവര്‍മ്മ അദ്ധ്യക്ഷനായ സമിതിയാണ് നിലവില്‍ വന്നത്.
കോഴിക്കോട് ഗ്രാമ ജില്ലയുടെ കേസരി പ്രചാരസമിതി രൂപീകരണയോഗം കുന്ദമംഗലം വ്യാപാരഭവനില്‍ വച്ച് നടന്നു. ജില്ലാ സംഘചാലകും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.പി.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കാര്യവാഹ് സി.കെ. മനോജ്, സി.എം. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണയില്‍ കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം റിട്ട. കേണല്‍ വി.സി. കുട്ടി വിജയദശമി പരിപാടിയില്‍ വച്ച് നിര്‍വ്വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കാ.ഭാ. സുരേന്ദ്രന്‍, ജില്ലാ സംഘചാലക് കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കാര്യവാഹ് കെ.ഭാസ്‌കരന്‍, ജില്ലാ പ്രചാര്‍ പ്രമുഖ് ജെതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇടുക്കി സംഘ ജില്ലയിലെ കേസരി പ്രചാര പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കട്ടപ്പന വ്യാപാരി വ്യവസായി യൂത്ത് വിംഗ് ട്രഷറര്‍ ശ്രീധറില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങിക്കൊണ്ട് ആര്‍എസ്എസ് പ്രാന്ത സഹപ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.

മുവാറ്റുപുഴ സംഘജില്ല കുന്നത്തുനാട് ഖണ്ഡിലെ കേസരി പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ടി.ജി. വാസുദേവന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ആര്‍എസ്എസ്ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ആര്‍. സുഭാഷ്, ഖണ്ഡ് പ്രചാര്‍ പ്രമുഖ് എ.ആര്‍. ശരത് എന്നിവരും പങ്കെടുത്തു.
കോട്ടയം പൂഞ്ഞാര്‍ ഖണ്ഡിലെ കേസരി പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജനപക്ഷം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഷോണ്‍ ജോര്‍ജില്‍ നിന്നും വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങിക്കൊണ്ട് ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.

കേസരി പ്രചാരത്തിന്റെ ഭാഗമായി സായി മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലിലെ ഡോ. പ്രതിഭാറാണിയില്‍ നിന്നും വിശ്വഹിന്ദു പരിഷത്ത് കൊല്ലങ്കോട് ജില്ലാ സംഘടന സെക്രട്ടറി ടി.എസ്. ഗണേശന്‍ വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി.