Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

വിശ്വം സംഘമയം

ശരത് എടത്തില്‍

Print Edition: 14 October 2022

വിശ്വമാനവികത എന്ന സങ്കല്പം ലോകത്തിന്റെ പലകോണുകളിലായി പല കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അതിന്റെ സ്ഥായിയായ ഒരു പരിണാമവികാസം സാധ്യമാക്കി അത് ജീവിതത്തില്‍ ആചരിച്ചു വന്ന ഒരു ജനതയുള്ളത് ഇങ്ങു ഭാരതത്തിലാണ്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന വേദ മന്ത്രത്തിന്റെ അര്‍ത്ഥമറിയാത്ത ഭാരതീയന്‍ ഇല്ല. ആ മന്ത്രത്തിന്റെ വാഗര്‍ത്ഥവും വ്യാവഹാരിക അര്‍ത്ഥവും ഓരോ ഭാരതീയനും ഹൃദിസ്ഥമാണ്. ഇതിന്റെ വ്യത്യസ്തങ്ങളായ പ്രായോഗിക വശങ്ങളാണ് നെഹ്‌റുവിന്റെ ചേരിചേരാനയം മുതല്‍ മോദിയുടെ ആഗോള സൗരോര്‍ജ്ജ സഖ്യം വരെ. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് കഴിഞ്ഞ എണ്‍പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്തിക്കുന്നത്.

1925 ല്‍ പൂജനീയ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സംഘം ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്ത വന്നുകാണാന്‍ ഇടയില്ല. 1940 ല്‍ അദ്ദേഹം ദിവംഗതനാവുമ്പോഴേക്കും ഭാരതത്തിന്റെ എല്ലാ പ്രവിശ്യകളിലും സംഘസന്ദേശം എത്തിക്കഴിഞ്ഞിരുന്നു. അവിടുന്നും ആറു വര്‍ഷം കഴിഞ്ഞാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംഘത്തിന്റെ വികാസപരിണാമങ്ങള്‍ കൃത്രിമമോ നിര്‍മ്മിതമോ അല്ലായെന്നും അത് തീര്‍ത്തും ജൈവികമാണെന്നുമുള്ള സങ്കല്പത്തിന്റെ ഉത്തമോദാഹരണമാണ് വിശ്വ വിഭാഗിന്റെ പ്രവര്‍ത്തനം.

സംഘം ഒന്നും ചെയ്യുന്നില്ല, എന്നാല്‍ സ്വയംസേവകര്‍ ഒന്നും ചെയ്യാതിരിക്കുന്നില്ല അഥവാ എല്ലാം ചെയ്യാന്‍ സന്നദ്ധരും തത്പരരുമാണ് എന്ന സിദ്ധാന്തത്തിന്റെ പ്രകടീകരണമാണ് വിശ്വവിഭാഗിന്റെ ഉത്ഭവത്തിന്റെ അടിസ്ഥാനം. 1946 സപ്തംബറില്‍ എസ്.എസ്. വസ്‌ന എന്ന കപ്പലില്‍ വെച്ചാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അധ്യാപകനായി ജോലി നോക്കാന്‍ പഞ്ചാബില്‍ നിന്നും കെനിയയിലേക്ക് പോവുകയായിരുന്ന അമൃതസര്‍കാരനായ ജഗദീശ് ചന്ദ്ര ശാരദ എന്ന സ്വയംസേവകന് സംഘപ്രാര്‍ത്ഥന ചൊല്ലാനുള്ള ആഗ്രഹവും ചൊല്ലാതിരിക്കാന്‍ പറ്റാത്ത അവസ്ഥയും ചേര്‍ന്നുവന്ന സാഹചര്യത്തിലാണ് വിശ്വവിഭാഗ് രൂപം കൊള്ളുന്നത്. നടുക്കടലില്‍ സായം സന്ധ്യാ നേരത്ത് ഭക്തിയോടു കൂടി കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്നുകൊണ്ട് ജഗദീഷ് ജി നമസ്‌തേ സദാ വത്സലേ എന്ന പ്രാര്‍ത്ഥന ചൊല്ലി. ഇതുകേട്ട് ഗുജറാത്തില്‍ നിന്നുള്ള മണിക് ഭായി റോഹാനിയും കൂടെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഇതായിരുന്നു വിശ്വ വിഭാഗിലെ ആദ്യത്തെ ശാഖ. കപ്പല്‍ കരയ്ക്കടുക്കും വരെ അവരത് തുടര്‍ന്നു.

വിശ്വവിഭാഗ് സ്ഥാപകന്‍ ജഗദീശ് ചന്ദ്ര ശാരദ

പിന്നീട് 1947 ജനുവരിയില്‍ മകരസംക്രമ നാളില്‍ 17 പേരുമായി അവര്‍ കെനിയയില്‍ ശാഖയാരംഭിച്ചു. ആദ്യമവര്‍ ഭാരതീയ സ്വയംസേവക സംഘം എന്നു പേരിട്ടെങ്കിലും പിന്നീടത് ഹിന്ദു സ്വയംസേവക സംഘമായി മാറി. 1966 ല്‍ യു.കെയിലും ഇതേ പേരില്‍ ശാഖയാരംഭിച്ചത് ഇദ്ദേഹം തന്നെയാണ്. ഇന്നിപ്പോള്‍ 51 രാജ്യങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘം എന്ന പേരിലും ബര്‍മ്മയില്‍ സനാതനധര്‍മ്മ സ്വയംസേവക സംഘം എന്ന പേരിലും സംഘം പ്രര്‍ത്തിക്കുന്നു. മിക്കവാറും എല്ലായിടത്തും പ്രചാരകന്മാര്‍ ഉണ്ട്. ഒരിടത്ത് ഒരു പ്രചാരികയും പ്രവര്‍ത്തനത്തിലുണ്ട്.

1950 കളിലാണ് സംഘം വിശ്വ വിഭാഗിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ക്രോഡീകരിച്ച് വ്യവസ്ഥാപിതമാക്കാന്‍ തുടങ്ങിയത്. ലക്ഷ്മണ്‍ റാവു ബിഡെ എന്ന പ്രചാരകന്‍ വിശ്വ വിഭാഗില്‍ യാത്ര ചെയ്യാന്‍ ഇതിനായി നിയോഗിക്കപ്പെട്ടു. അദ്ദേഹമാണ് ആദ്യത്തെ സംയോജകന്‍. ഈ പ്രവര്‍ത്തനങ്ങളെ ദില്ലിയില്‍ നിന്നു കൊണ്ട് സഹായിക്കാന്‍ ചമന്‍ലാല്‍ജിയും നിയുക്തനായി. പിന്നീടങ്ങോട്ട് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ വിശ്വവിഭാഗ് ഇന്നു കാണുന്ന രീതിയില്‍ വിപുലവും വ്യവസ്ഥാപിതവും ആയി മാറി.

ജഗദീശ്ജി മോഹന്‍ജിയോടൊപ്പം

അതാത് സ്ഥലങ്ങളിലെ തദ്ദേശീയര്‍ തന്നെ പ്രവര്‍ത്തിക്കുന്ന ശാഖകളാണ് വിശ്വവിഭാഗിന്റെ മാതൃകാസങ്കല്പം. ഒരു പരിധിവരെ ഇക്കാര്യം സാധിച്ചിട്ടുണ്ട്. മറ്റെല്ലാ രാജ്യങ്ങളിലും മിശ്രശാഖയാണ് നടക്കുന്നതെങ്കിലും കെനിയയില്‍ ഒരു ശാഖ പൂര്‍ണ്ണമായും തദ്ദേശീയരുടേതാണ്. തദ്ദേശീയ ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂന്നിയ ലോകക്ഷേമമാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തന ലക്ഷ്യം. ഇക്കാര്യം വിശ്വവിഭാഗിന്റെ പ്രാര്‍ത്ഥനയില്‍ പറയുന്നുണ്ട്. ഭൂമിമാതാവ് എന്ന സങ്കല്പത്തിലാണ് വിശ്വപ്രാര്‍ത്ഥന രചിച്ചിട്ടുള്ളത്. ശ്രീഗുരുജിയുടെ നിര്‍ദ്ദേശമനുസരിച്ച് ശ്രീധര്‍ ഭാസ്‌കര്‍ വെര്‍ണേക്കറാണ് പ്രാര്‍ത്ഥന രചിച്ചത്. ഇദ്ദേഹം തന്നെയാണ് ഏകാത്മതാ സ്‌തോത്രത്തിന്റെയും രചയിതാവ്. വിശ്വധര്‍മ്മത്തിന്റെ വികാസത്തിനു വേണ്ടിയാണ് പ്രവര്‍ത്തനം എന്നു വിശ്വപ്രാര്‍ത്ഥനയില്‍ പറയുന്നു. വിശ്വശാന്തി നിര്‍മ്മാണമാണ് പ്രവര്‍ത്തനമാര്‍ഗ്ഗം. സംഘത്തിന്റെ ശ്രേഷ്ഠവും സഹജവുമായ ലോകവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ് വിശ്വപ്രാര്‍ത്ഥന. ഭാരതമാതാവ് വിജയിക്കട്ടെ എന്നവസാനിക്കുന്ന സംഘ പ്രാര്‍ത്ഥനയ്ക്ക് പകരം വിശ്വധര്‍മ്മം വിജയിക്കട്ടെ എന്ന് അവസാനിക്കുന്ന വിശ്വപ്രാര്‍ത്ഥന സ്വീകരിക്കുക വഴി സംഘം അത് വ്യക്തമാക്കി. വ്യത്യസ്ത രാജ്യങ്ങളില്‍ ജീവിച്ചുകൊണ്ട് അവിടെ ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനു പകരം അതാത് രാജ്യങ്ങളുടെ പരമാധികാരത്തെയും സംസ്‌കാരത്തെയും മാനിക്കുന്ന തരത്തിലുള്ള പ്രാര്‍ത്ഥന സ്വീകരിച്ചു.

ഉത്സവങ്ങളുടെ കാര്യത്തിലും ഈ വീക്ഷണം ദൃശ്യമാണ്. മിക്കവാറും എല്ലായിടങ്ങളിലും 4 ഉത്സവങ്ങളാണ് ആഘോഷിക്കുന്നത്. ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തിലുള്ള രാജ്യങ്ങളില്‍ മകരസംക്രമം ആഘോഷിക്കുന്നുണ്ട്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഈ ഉത്സവമില്ല. ഹിന്ദുസാമ്രാജ്യ ദിനം ഒരിടത്തും ആഘോഷിക്കുന്നില്ല എന്നത് ശ്രദ്ധേയമായ വിഷയമാണ്.

ഈ മനോഭാവം കൊണ്ടു തന്നെയാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ മുന്നോട്ടു പോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഡോക്ടര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയതും ലോകാരാധ്യനായ നെല്‍സണ്‍ മണ്ടേല ഡര്‍ബനിലെ ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തതുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കനേഡിയന്‍ ജനതയ്ക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനമാണ് സംഘം ചെയ്യുന്നതെന്ന് അവിടുത്തെ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ അഭിപ്രായപ്പെടുകയുണ്ടായി. വിശ്വവിഭാഗിന്റെ നിരവധി പ്രവര്‍ത്തന പദ്ധതികളും (ഇവിടുത്തെ ഭാഷയില്‍ വിവിധക്ഷേത്ര പ്രവര്‍ത്തനങ്ങള്‍) സേവാ പ്രവര്‍ത്തനങ്ങളും ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. അതാത് രാജ്യങ്ങളിലും ഭാരതത്തിലും ഇവരുടെ സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും നേപ്പാളിലും ശ്രീലങ്കയിലും വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്തം സ്വാധീന ശക്തിയുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടാതെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളും നടക്കുന്നു. യു.കെയില്‍ മാത്രം അറുപതോളം മേഖലകളില്‍ എച്ച്എസ്എസ് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2018ല്‍ പൂജനീയ സര്‍സംഘചാലകന്റെ അധ്യക്ഷതയില്‍ ഒന്നാം ലോക ഹിന്ദു സമ്മേളനം ചിക്കാഗോയില്‍ നടന്നു. രണ്ടാമത്തെ സമ്മേളനം അടുത്ത വര്‍ഷം തായ്‌ലാന്‍ഡില്‍ നടക്കും. വിശ്വ വിഭാഗിന്റെ പ്രവര്‍ത്തനമുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഹിന്ദു സ്വയംസേവക് സംഘ് ശിബിരത്തില്‍

ഡര്‍ബന്‍ ഹിന്ദുസമ്മേളനത്തില്‍ നെല്‍സണ്‍ മണ്ടേല

മ്യാന്‍മറിലെ സംഘ പ്രവര്‍ത്തനം
വിശ്വവിഭാഗിന്റെ പ്രവര്‍ത്തനത്തില്‍ എടുത്തു പറയേണ്ട ഒരു രാജ്യം മ്യാന്‍മര്‍ അഥവാ ബര്‍മ്മയെന്ന പഴയ ബ്രഹ്മദേശമാണ്. ഇവിടെയും 1946 ല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അക്കാലത്ത് ഇത് ഭാരതത്തിന്റെ ഭാഗമായിരുന്നതിനാല്‍ വിശ്വവിഭാഗ് ആയി കണക്കാക്കിയിരുന്നില്ല . ബര്‍മ്മയില്‍ നിന്നും ഭാരതത്തില്‍ പഠനത്തിനായി വന്ന മംഗള്‍സെന്‍ എന്ന വ്യക്തിയാണ് അവിടെ ശാഖ ആരംഭിച്ചത്. സനാതന്‍ ധര്‍മ്മ സ്വയം സേവക് സംഘം എന്ന പേരാണ് സ്വീകരിച്ചത്. ബര്‍മ്മയിലെ ഒന്നാം പട്ടാള ഭരണകാലത്ത് ഇദ്ദേഹത്തെ ജയിലിലടച്ചിരുന്നു. പിന്നീട് അവിടേക്ക് നിയോഗിക്കപ്പെട്ട രാംധീര്‍ എന്ന പ്രചാരകന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോള്‍ ബര്‍മ്മക്കാരായ ആറു പ്രചാരകന്മാര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. വിശ്വവിഭാഗിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം പ്രതികൂല സാഹചര്യമുള്ളത് ബര്‍മ്മയിലാണ്. പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ പട്ടാള നിരീക്ഷണത്തിലായിരിക്കും. ബര്‍മ്മയിലെ സംഘ പ്രതിജ്ഞ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം അവിടുത്തെ പ്രതിജ്ഞ ശ്രീബുദ്ധന്റെ പേരിലാണ് തയ്യാറാക്കിയത്. ബര്‍മ്മയിലെ ശാഖ അവസാനിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥനയോടൊപ്പം തന്നെ ബര്‍മീസ് ഭാഷയില്‍ ബുദ്ധന്റെ പഞ്ചശീലതത്വങ്ങളും ചൊല്ലാറുണ്ട്. ഇരുപതോളം ശാഖകളും നാലു വ്യത്യസ്ത മേഖലകളിലായി നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ബര്‍മ്മയില്‍ നടക്കുന്നു. ശ്രീബുദ്ധന്റെ ജീവചരിത്രം ദൃശ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ബുദ്ധപ്രദര്‍ശിനി 1956 മുതല്‍ തദ്ദേശീയരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ്. കൂടാതെ സേവികാസമിതിയും യുവസമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ നിയുക്തരായവരില്‍ ഒരു പ്രചാരകനുള്‍പ്പെടെയുള്ള സംഘപ്രവര്‍ത്തകര്‍ ഉണ്ട്.

ബര്‍മ്മയിലെ മംഗള്‍ സേവാശ്രമം
മ്യാന്‍മര്‍ കാര്യാലയത്തില്‍ സൂക്ഷിച്ച മലയാളം വിചാരധാര (1970 ലെ കോപ്പി )
മ്യാന്‍മര്‍ കാര്യാലയം

ഇപ്രകാരം ഇസ്ലാമിക രാജ്യങ്ങളിലും ആഫ്രിക്കയിലുമടക്കം വിശ്വവിഭാഗ് പ്രവര്‍ത്തിക്കുന്നു. മുതിര്‍ന്ന പ്രചാരകനായ ദീനദയാല്‍ ജിയുടെ ഏകാത്മ മാനവ ദര്‍ശനത്തില്‍ പറഞ്ഞ തത്വങ്ങളുടെ പ്രയോഗമാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനം. സംഘത്തിന്റെ മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശി ക്ഷണ്‍ പ്രമുഖ് ആര്‍. ഹരിയേട്ടന്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തി – സമൂഹം – രാഷ്ട്രം എന്നീ തലങ്ങളില്‍ നിന്നും വിശ്വ മാനവികന്‍ എന്ന തലത്തിലേക്കാണ് സംഘം വിഭാവനം ചെയ്യുന്ന വ്യക്തിത്വവികാസമെന്ന് 23 രാഷ്ട്രങ്ങളില്‍ വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുള്ള അദ്ദേഹം പറയുന്നു. ഈ കാര്യമാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ന് ദൃശ്യമാവുന്നത്.

Share1TweetSendShare

Related Posts

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ജി-20 ഉച്ചകോടി ആഗോള നേതൃപദവിയിലേക്കുള്ള സുപ്രധാന ചുവട്

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

ചന്ദ്രന്‍ നക്ഷത്രലോകത്തേയ്‌ക്കൊരു വാതായനം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies