Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കിഴക്കനാഫ്രിക്ക മുതല്‍ തെന്നിന്ത്യവരെ (‘ഏര്‍ലി ഇന്ത്യന്‍സ്’ ഭാരതീയ പൈതൃകത്തിനെതിരായ ഒളിപ്പോര് -തുടര്‍ച്ച)

ഡോ. ആര്‍. ഗോപിനാഥന്‍

Print Edition: 14 October 2022

1918 ജനുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട, പുരാവസ്തുശാസ്ത്രജ്ഞ ശാന്തിപപ്പുവിന്റെയും സംഘത്തിന്റെയും തമിഴ്‌നാട് അത്തിറം പക്കത്തെ കണ്ടെത്തലോടുകൂടി 3,85,000 വര്‍ഷം മുമ്പ് മുതലെങ്കിലും തെന്നിന്ത്യയില്‍ മനുഷ്യാവാസമുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടു. (ു.51) ഇന്ത്യയില്‍ ആദ്യമായി ആധുനിക മനുഷ്യന്‍ കടന്നുവന്നത് 70,000 വര്‍ഷം മുമ്പ് മാത്രമാണെന്ന് വാദിക്കുന്ന ഗ്രന്ഥത്തിലെ ഒരു പ്രസ്താവനയാണിത്. പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രാചീന മനുഷ്യവാസസ്ഥാനം, ഏതാണ്ട് രണ്ട് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാനിലെ റാവല്‍പിണ്ടിക്കടുത്തുള്ള ഷിവാലിക്ക് മലനിരകളാണ്. അവയെ പിന്‍തുടരുന്ന മറ്റ് തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. ഒന്നാമത്തെ അതിശക്തമായ മനുഷ്യാവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ വടക്ക് ഷിവാലിക് മലനിരകള്‍ തൊട്ട് തെക്ക് ചെന്നൈ വരെ (മിശ്ര 1982) വ്യാപിച്ചുകിടക്കുന്ന അഷൂലിയെന്‍ (Acheulean culture)5 സംസ്‌കാരത്തിന്റേതാണ്. വേട്ടയാടി ശേഖരിക്കുന്ന ഈ സമൂഹം അര്‍ദ്ധവരള്‍ച്ചാപ്രദേശങ്ങളായ രാജസ്ഥാന്‍, മേവാര്‍സമതലം, സൗരാഷ്ട്ര, ഗുജറാത്തിലെ എക്കല്‍പ്രദേശം, മധ്യേന്ത്യയിലെ വനമേഖലകള്‍ (നീരാവി നിറഞ്ഞതും അര്‍ദ്ധവരള്‍ച്ചയുള്ളതുമായ പ്രദേശം), അര്‍ദ്ധവരള്‍ച്ചയുള്ള ഡക്കാണ്‍പീഠഭൂമി, ഛോട്ടാ നാഗപ്പൂര്‍, കാവേരിനദിക്ക് വടക്കുള്ള പൂര്‍വഘട്ടങ്ങള്‍, മധ്യേന്ത്യയില്‍ പൂര്‍വഘട്ടങ്ങളുടെ തെക്കുഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് താവളങ്ങള്‍ കണ്ടെത്തിയത്. ഭീംബഡ്കയിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് അഷൂലിയെന്‍ ആവാസ കാലത്ത് കാലാവസ്ഥ ഏതാണ്ട് ഇന്നത്തേതുതന്നെയായിരുന്നുവെന്നാണ്. (രാജഗുരു 1978).അതിനാല്‍ ധാരാളം ജന്തുക്കളും സസ്യങ്ങളുമുണ്ടായിരുന്നു. നര്‍മ്മദ, ഗോദാവരി, അവയുടെ പോഷക നദികള്‍ എന്നിവയുടെ കരകളില്‍ കാണുന്ന സസ്യഫോസിലുകള്‍ നല്കുന്ന തെളിവുകള്‍ മേല്‍പ്പറഞ്ഞ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു. വിന്ധ്യാതടങ്ങളിലും ഭിംബേഡ്ക്കയിലേതുപോലെ അവര്‍ ശിലാഗുഹകള്‍ കണ്ടെത്തി താവളമടിച്ചിരുന്നു. ശിലാഗുഹകളില്‍ നിന്ന് ഖനനങ്ങളിലൂടെ ലഭിച്ച അഷൂലിയെന്‍ ശേഖരണങ്ങള്‍ (assamblages) ഭിംബേഡ്ക്കയ്ക്കടുത്തുള്ള ബാര്‍ക്കേരിലും പുട്‌ലികര (ജേക്കബ്‌സണ്‍ 1985) ഉള്‍പ്പെടുന്ന മധ്യപ്രദേശിലെ ഉയര്‍ന്ന തുറസ്സു പ്രദേശങ്ങളില്‍നിന്ന് ലഭിച്ചവയ്ക്ക് സദൃശമാണ്. ഈ രണ്ട് പ്രദേശങ്ങളും ഒരേ ജനസമൂഹത്തിന്റെ കാലാവസ്ഥാനുസൃതമായ താവളങ്ങളായിരുന്നു. പ്രാചീന ശിലായുഗത്തിന്റെ ആദ്യഘട്ടത്തിലും മഹാശിലായുഗ കാലത്തുമുള്ള സാമ്പത്തികരൂപം വേട്ടക്കാരുടെയും ഭക്ഷ്യശേഖരണം നടത്തുന്നവരുടെയും മീന്‍പിടിത്തക്കാരുടെയും ജീവിത സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഭൂപരിസ്ഥിതിക്ക് അനുയോജ്യ
മായിരുന്നുവെന്ന് വി.പി. അലക്‌സേയോവ് ചൂണ്ടിക്കാട്ടുന്നു.6 ഇന്ത്യയുടെ പ്രാങ് ചരിത്രത്തില്‍, ഒടുക്കത്തെ ഹിമയുഗം യൂറോപ്പിലേത് പോലെ അത്ര കഠിനമോ വിപുലമോ ആയിരുന്നില്ല. ഇന്ത്യയിലെ പ്രാചീന ശിലായുഗാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുള്ളത് തമിഴ്‌നാട്ടിലെ അത്തിറം പക്കത്ത് നിന്നാണ്. അവയ്ക്ക് 1.5 ലക്ഷം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തുടര്‍ന്ന് കര്‍ണാടകം മധ്യപ്രദേശ്, ഷിവാലിക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആദിമ മനുഷ്യരുടെ ജീവിതാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് (പു.50) ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. പക്ഷെ, അവരാരാണെന്നറിഞ്ഞു കൂടാത്തതിനാല്‍ ഇന്ത്യയിലെ ആധുനിക മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് വന്നവരാണെന്ന് ഡിഎന്‍എ യിലൂടെ കണ്ടുപിടിച്ചതാണ് സത്യമെന്ന തല തിരിഞ്ഞ വാദമാണുയര്‍ത്തുന്നത്. എന്നാല്‍, അവര്‍ ജീവിതസൗകര്യങ്ങള്‍ മിക്കവാറുമുള്ള ഡക്കാനില്‍ കെട്ടിപ്പടുത്ത സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് പിന്നീട് ദക്ഷിണേന്ത്യന്‍ സംസ്‌കാരമെന്നറിയപ്പെട്ടത്. മാടുകളുടെ സാന്നിദ്ധ്യം, ഉപ്പിന്റെ വിനിമയം, തീരപ്രദേശത്തിലേയ്ക്കുള്ള വഴികള്‍, ശിലോപകരണങ്ങള്‍, തീയുടെ പ്രയോഗം, തീരപ്രദേശത്തിനടുത്തുള്ള മലനാടുകളില്‍ ലഭ്യമായ പരമാവധി പ്രകൃതി വിഭവങ്ങള്‍-എന്നിവ ഡക്കാനില്‍ ചരിത്രത്തിന്റെ ആരംഭത്തിനുള്ള രംഗമൊരുക്കി.7 ഈ കാലഘട്ടത്തിലെ അഷൂലിയെന്‍ സമൂഹം ക്രമത്തില്‍ ഒരു സംസ്‌കൃതി വളര്‍ത്തിക്കൊണ്ടുവരുകയും ഇന്ത്യയിലാകെ അത് വ്യാപിക്കുകയും ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. ഏതാണ്ട് ഇതേ രീതി തന്നെയാണ് 90,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആഫ്രിക്കയിലും സംഭവിച്ചത്. ഒരുപക്ഷേ, ഏഷ്യയിലും ആഫ്രിക്കയിലും വികസിച്ചുവന്നത് ഒരേ പാരമ്പര്യത്തിന്റെ ഭിന്ന ശാഖകളാണെന്നും വരാം. അത്തരത്തിലുള്ള അതിശക്തമായ സാദൃശ്യങ്ങളാണ് ആഫ്രിക്കയും ഇന്ത്യയും തമ്മില്‍ കാണുന്നത്. പ്ലിസ്റ്റോസിന്‍ കാലഘട്ടത്തിലുണ്ടായ പ്രാചീന ശിലായുഗ കുടിപാര്‍പ്പുകള്‍ കാലാവസ്ഥാപരവും പാരിസ്ഥിതികവുമായ മാറ്റങ്ങളുടെ അടയാളങ്ങളുള്ളവയാണ്. അന്ന് വനങ്ങളും പുല്‍ത്തകിടികളും ധാരാളമുണ്ടായിരുന്നതായി കരുതാന്‍ പാകത്തി ന് ജന്തുക്കളുടെയും സസ്യങ്ങളുടെ യും ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 5,00,000 വര്‍ഷംമുമ്പ് മനുഷ്യന്റെ കാല്‍ പെരുമാറ്റം ഉണ്ടായശേഷം ബി.സി.3000 ത്തിനിടയില്‍ വ്യവസ്ഥാപൂര്‍വമായ ഒരു സമൂഹം രൂപപ്പെട്ടു. ഈ കാലഘട്ടം7 ഭൂമിശാസ്ത്രപരമായി മധ്യ-അന്ത്യ പ്ലിസ്റ്റോസിന്‍ കാലഘട്ടവുമായി ഇണങ്ങുന്നതും സുവ്യക്തമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. കര്‍ണാടകത്തില്‍ കൃഷ്ണാനദിയുടെ മുകള്‍ പ്രദേശങ്ങളുടെ താഴ്‌വാരങ്ങളിലും തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 50 കി.മീ വടക്കുപടിഞ്ഞാറ് അത്തിറംപക്കത്തും നിന്ന് അക്കാലത്തെ അവശിഷ്ടങ്ങളായ തൊഴിലുപകരണങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഏര്‍ലി ഇന്ത്യന്‍സിലെ ഒരു പരാമര്‍ശമിങ്ങനെയാണ്: പുരാവസ്തു ശാസ്ത്രജ്ഞരോട് ആദ്യം ഇന്ത്യയില്‍ ആളുകളെത്തിയതെന്നാണെന്ന് ചോദിച്ചാല്‍ 1,20,000 വര്‍ഷം മുമ്പാണെന്നും ജനിതക ശാസ്ത്രജ്ഞനോട് ചോദിച്ചാല്‍ 65,000 വര്‍ഷം മുമ്പാണെന്നും പറയുമത്രെ (പു 17). പക്ഷെ, അവരെത്തുമ്പോള്‍ കരുത്തരായ ആദിമമനുഷ്യര്‍ ഇന്ത്യയിലുണ്ടായിരുന്നതായി തുടക്കത്തില്‍ ഇദ്ദേഹം പറയുന്നത് ഓര്‍മ്മിക്കുക. ഇവര്‍ ഹോമോഇറക്റ്റസ് ജനുസില്‍ പെടുന്നവരാണെന്ന് കരുതാം. ആധുനിക മനുഷ്യന്റെ യഥാര്‍ത്ഥ പൂര്‍വികന്‍(Homo Sapiens) സസ്തന ജീവി 50,000 വര്‍ഷങ്ങള്‍ക്കുമുമ്പ് വിവിധതരം കല്ലുകളുപയോഗിച്ച് കനം കുറഞ്ഞ, പരന്ന പണിയായുധങ്ങളും ബ്ലേഡ് പോലുള്ള ഉപകരണങ്ങളും നിര്‍മിക്കാന്‍ കഴിവുറ്റവിധം വികസിച്ചിരുന്നു. നാടോടി ജീവിതത്തിന്റെ തുടര്‍ച്ചയായിട്ടാണ് സ്ഥിരവാസം തുടങ്ങിയതെന്ന് കരുതേണ്ടതില്ലെന്നാണ് വെല്‍സ്8 അഭിപ്രായപ്പെടുന്നത്. ഒരു വിഭാഗക്കാര്‍ സ്ഥിരവാസത്തിനു പറ്റിയ സ്ഥലങ്ങളില്‍ പാര്‍പ്പുറപ്പിക്കുകയും മറ്റൊരു വിഭാഗം സഞ്ചാരികളായിത്തന്നെ തുടരുകയും ചെയ്തു. ക്രമേണ അവര്‍ തമ്മില്‍ സങ്കരപ്പെടുകയും പുതിയ സാമൂഹ്യസംവിധാനങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അങ്ങനെ സുമേറിയ, മെസപ്പൊട്ടോമിയ, ഈജിപിറ്റ്, ഇന്ത്യ, ക്രീറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സംസ്‌കാരങ്ങള്‍ വികസിച്ചുവന്നു. ക്രി.മു. 7,000 മാണ്ടോടെ ഈ ആദിമ സം സ്‌കാരങ്ങള്‍ രൂപപ്പെട്ട് രണ്ടുമൂന്നു നൂറ്റാണ്ടുകള്‍കൊണ്ട് വികസിച്ച ചരിത്രമാണ് ലോകസംസ്‌കൃതിക്കുള്ളത്.

സെനഗല്‍ പ്രസിഡന്റായിരുന്ന വിശ്രുത കവി ഡോ. ലിയോപോള്‍ഡ് സെഡാര്‍ സെന്‍ഘോര്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം കിഴക്കനാഫ്രിക്കയുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നതെന്ന് ഭൂമിശാസ്ത്രജ്ഞന്മാര്‍ക്കഭിപ്രായമുണ്ടെന്നും9 തെക്കേ ഇന്ത്യ സെനഗല്‍, മലി, നൈഗര്‍, ചാഡ്, സുഡാന്‍, എത്യോപ്യാ, സൊമാലിയ തുടങ്ങിയവയുടെ അക്ഷാംശ രേഖയിലാണ് കിടക്കുന്നതെന്നും വിശദീകരിക്കുന്നു. പിയെറി ടെയിലാര്‍ഡ് ഡി ചാഡിന്റെ മനുഷ്യന്റെ പ്രത്യക്ഷപ്പെടല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത്, പഴയലോകത്തിന്റെ ഉഷ്ണമേഖല, ഉപോഷ്ണ മേഖലാ പ്രദേശങ്ങളും- ഇന്ത്യതൊട്ട് മലേഷ്യവരെ കടന്നുപോകുന്ന പ്രദേശങ്ങള്‍- മുഖ്യമായും ആഫ്രിക്കന്‍ ഭൂഖണ്ഡവും കേന്ദ്രീകരിച്ചാണ് മനുഷ്യപരിണാമക്രമത്തിലെ ഉയര്‍ന്ന ജീവികള്‍ രൂപപ്പെട്ടതെന്നാണ്.10 ദ്രാവിഡരും ആഫ്രിക്കക്കാരും തമ്മില്‍ ഭാഷ, ആചാരം, നരവംശീയത, സംസ്‌കാരമെന്നിങ്ങനെ വിവിധ തലങ്ങളിലുള്ള സാദൃശ്യങ്ങളും സെന്‍ഘോര്‍ ഈ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.11

ഇന്ത്യയില്‍ ഇന്ന് അധിവസിക്കുന്നവര്‍ പ്രധാനമായും പ്രോട്ടോ ആസ്ത്രലോയ്ഡ്, പാലിയോമെഡിറ്ററേനിയന്‍, കാക്കസോയ്ഡ് അഥവാ ഇന്തോ യൂറോപ്യന്‍ വര്‍ഗ്ഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് എ.എല്‍.ബാഷാം പറയുന്നു. ‘കൂടാതെ, മധ്യേഷ്യയിലെ ഓരോ വംശവും ഇന്ത്യയിലേയ്ക്ക് കടന്നുവന്നു. ഇന്ത്യ ഒരു നരവംശ ശാസ്ത്ര കാഴ്ചബംഗ്ലാവാണെന്ന സാമാന്യധാരണ ഇതുമൂലമുണ്ടായതാണ്. ആന്‍ഡമാന്‍ നിക്കോബാറിലെ മഹാശിലായുഗ മനുഷ്യരുടെ പിന്‍ഗാമികളായ ജറവാ ഗോത്രത്തെയും ശിലായുഗ മനുഷ്യരുടെ പിന്‍മുറക്കാരായ ഗ്രേറ്റ് ആന്‍ഡമാനികളെയും പോലെ കേരളത്തിലെ കാടരും മലപ്പണ്ടാരങ്ങളും ചോലനായ്ക്കരും ഇവിടുത്തെ ആദിമ ജനവിഭാഗങ്ങളാണെന്നുവരാം. ജറാവ എന്ന വാക്കിന് ഗ്രേറ്റ് ആന്‍ഡമാന്‍കാരുടെ ഭാഷയില്‍ ‘അപരിചിതര്‍’, ‘അന്യദേശക്കാരന്‍’ എന്നൊക്കെയാണര്‍ഥം.12 ഇത് സൂചിപ്പിക്കുന്നത് ജറാവ അഥവാ അങ് പുറത്തുനിന്നുവന്നവരാണെന്ന ഗ്രേറ്റ് ആന്‍ഡമാനികളുടെ വിശ്വാസത്തെയാണല്ലൊ. ‘അങ്’ എന്നാല്‍ മനുഷ്യര്‍ എന്നാണര്‍ഥം. പക്ഷേ, ജറവാകള്‍ സ്വയം പരാമര്‍ശിക്കാന്‍ ഈ പേരല്ല അന്യദേശക്കാരന്‍ എന്ന പേ രാണ് ഉപയോഗിക്കുന്നത്. ഇവര്‍ ഉള്‍ ക്കാടുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടാണ് താമസിക്കുന്നത്. വേട്ടയാടി ആഹാരം സമ്പാദിക്കുന്നവരും മിക്കവാറും നഗ്നരുമാണ്. തൊലിയുടെ നിറവും പ്രകൃതവും മുടി തുടങ്ങിയവയും നീഗ്രിറ്റോകളുടേതാണ്. ഇന്ത്യന്‍ വന്‍കരയിലെ നീഗ്രിറ്റോയ്ഡുകളുമായി ഇവര്‍ക്ക് കാര്യമായ വ്യതിരിക്തതകളുണ്ട്. ആന്‍ഡമാനിലെ ഈ ഗോത്രങ്ങളും ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്ന് ഇന്ത്യവഴി ആന്‍ഡമാനിലെത്തിയെന്നാണ് സെന്റര്‍ ഓഫ് സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂലര്‍ ബയോളജി നടത്തിയ ഒരു പഠനത്തില്‍ അവകാശപ്പെടുന്നത്13. ആന്‍ഡമാന്‍ ദ്വീപുവാസികളുടെ ഉല്പത്തി പുനര്‍നിര്‍മിക്കാന്‍ വേണ്ടി അവര്‍ നടത്തിയ മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ ടെസ്റ്റില്‍(Mt DNA) AMv (H-Mv)ഗ്രേറ്റ് ആന്‍ഡമാനീസ് ആന്റ് നിക്കോബാറീസ് വംശങ്ങള്‍ (ആദ്യത്തെ ആധുനിക മനുഷ്യവംശം) ആഫ്രിക്കയില്‍ നിന്ന് വന്നവരാണെന്നും ആഫ്രിക്കയില്‍ നിന്ന് 50,000-70,000 വര്‍ഷങ്ങള്‍ക്കിടയില്‍ പുറപ്പെട്ട് ഇന്ത്യാ സമുദ്രത്തിന്റെ വടക്കന്‍ മേഖലകളില്‍ ആദ്യമായി കടന്നുചെന്ന ആധുനിക മനുഷ്യരുടെ രണ്ട് വ്യത്യസ്ത പാരമ്പര്യങ്ങളാണ് ഈ രണ്ട് വംശങ്ങളുമെന്നും ആ പഠനം സമര്‍ഥിക്കുന്നു. എന്നാല്‍, ദ്രാവിഡരും കറുത്ത ആഫ്രിക്കക്കാരും തമ്മിലുള്ള, പ്രത്യേകിച്ച് ഒരേ അക്ഷാംശരേഖയില്‍ കാണപ്പെടുന്ന കറുത്ത ദ്രാവിഡോപവംശവും കറുത്ത കിഴനാഫ്രിക്കന്‍ ഉപവംശവുമായുള്ള രക്തബന്ധം കുറച്ചുകാണരുതെന്നുള്ള സെന്‍ഘോറിന്റെ 14 അഭിപ്രായം ഓര്‍മ്മിക്കേണ്ടതാണ്.

15ആന്ധ്രയിലെ ജ്വാലാപുരത്ത് (കുര്‍നൂര്‍ ജില്ല) ഒരു അന്തര്‍ദേശീയ പഠന സംഘം നടത്തിയ ഖനന ഗവേഷണങ്ങളെ സംബന്ധിച്ച് സയന്‍ സ് മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത്, 74,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്നത്തെ ഇന്തോനേഷ്യന്‍ മേഖലയില്‍, സുമാത്രയിലെ തോബോ എന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്(Super-eruption) കഴിഞ്ഞ രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമായിരുന്നുവെന്നാണ്. അതിന്റെ ചാരവും മറ്റ് അവശിഷ്ടങ്ങളും ഇന്ത്യയിലും എത്തിയിരുന്നതായി പ്രസ്തുത പഠന സംഘത്തിലെ രവി കൊറി സെറ്റര്‍(Dept of History & Archeology, Karnataka) നിരീക്ഷിക്കുന്നു. തോ ബോ ഭൂകമ്പത്തിന്റെ ചാരങ്ങളുടെ പ്രതലത്തിനടിയില്‍ നിന്നും അതിന്റെ മുകള്‍പ്പരപ്പില്‍ നിന്നും കണ്ടെത്തിയ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന ശിലോപകരണങ്ങള്‍ അക്കാലത്തുതന്നെ ആഫ്രിക്കയില്‍ നിര്‍മ്മിച്ചിരുന്നവയുമായി വളരെയധികം സാദൃശ്യമുള്ളവയാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹ്യൂമന്‍ എവല്യൂഷണറി സ്റ്റഡീസിലെ മിഖായേല്‍ പെട്രാഗ്ലിയ(Michael Petraglia) ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയിലെ ആധുനിക മനുഷ്യന് മധ്യശിലായുഗ പാരമ്പര്യവുമായിട്ടാണ് ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍, കിഴക്കനാഫ്രിക്കയാണ് മനുഷ്യവംശത്തിന്റെ കളിത്തൊട്ടിലെന്ന പ്രഗത്ഭരായ ചരിത്രപൂര്‍വ പണ്ഡിതരുടെയും നരവംശ ശാസ്ത്രജ്ഞരുടെയും അഭിപ്രായത്തെ, കിഴക്കനാഫ്രിക്ക മുതല്‍ തെന്നിന്ത്യവരെ എന്ന് പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നാണ് 16 ഡോ.സെന്‍ഘോറിന്റെ തിരുത്തല്‍.
(തുടരും)

5. Pre historic colonization of India (e-mail,misravn@vsnl.net.) P-493. V.N. Misra-
6. മനുഷ്യവംശത്തിന്റെ ഉല്‍പ്പത്തി പു.362. വി.പി. അലക്‌സേയെവ് പ്രോഗ്രസ്സ് പബ്. 1989
7. പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ പു. 77. വിവ. എം.ലീലാവതി, ഐ.സി.എച്ച്. ആര്‍.- ഡി.സി.ബുക്‌സ്
8. The outline of History P-159-161 H.G. Wells Casel & Co. Ltd. 1951
9. Dravidians and Africans p. 2 paper, Negritude and African Culture by Leoplad Sedar Senghor, Editor:Prof. KP Aravaanan University of Dakkar, Senegal (No year)
10. Ibid P. 3
11. A Cultural History of India P-7 (Ed.) A.L. Basham; Introduction , Oxford Uni.Press. 1975
12. Troble down this road; Meena Gupta; The Hindu, June 10. 2007
13. A report from Hyderbad. The Hindu 2005 July 17. (unravelling the mystery of origin of the Andaman population)
14. Dravidians and Africans p. 6 paper, Negritude and African Culture by Leoplad Sedar Senghor
15. The Modern humans reached India early: Report N.Gopal Raj from TVPM. The Hindu , July 9. 2007
16. Dravidians and Africans p. 3 paper, Negritude and African Culture by Leoplad Sedar Senghor

Tags: ഏര്‍ലി ഇന്ത്യന്‍സ്ഭാരതീയ പൈതൃകത്തിനെതിരായ ഒളിപ്പോര്Early Indians
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies