Wednesday, February 8, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

സത്യഗ്രഹിയായ ഡോ.ഹെഡ്‌ഗേവാര്‍ (ആര്‍എസ്എസ്സും വനസത്യഗ്രഹവും 3)

ഡോ.ശ്രീരംഗ് ഗോഡ്‌ബോലെ

Print Edition: 9 September 2022
ഇടത്തുനിന്ന് വിത്തല്‍ ദിയോ,ദാദാറാവു പരമാര്‍ത്ഥ്,ഡോ.ഹെഡ്‌ഗേവാര്‍, ഭയ്യാജി കുമ്പല്‍വാര്‍,അപ്പാജി ജോഷി തുടങ്ങിയവര്‍

ഇടത്തുനിന്ന് വിത്തല്‍ ദിയോ,ദാദാറാവു പരമാര്‍ത്ഥ്,ഡോ.ഹെഡ്‌ഗേവാര്‍, ഭയ്യാജി കുമ്പല്‍വാര്‍,അപ്പാജി ജോഷി തുടങ്ങിയവര്‍

സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാറിന് രാഷ്ട്രനിര്‍മ്മാണത്തെക്കുറിച്ച് മൂന്ന് അചഞ്ചലമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. (1) രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാകുന്നത്രയും പ്രാധാന്യമുള്ളതാണ് രാഷ്ട്രത്തിനുവേണ്ടി ജീവിയ്ക്കുക എന്നത്. (2) രാജ്യസുരക്ഷ, കാലികമല്ലാത്ത സ്ഥായിയായ ദേശസ്‌നേഹത്തിലാണ് നിലകൊള്ളുന്നത്. (3) ദുഷ്‌ക്കരവും സമയം ആവശ്യമുള്ളതുമായ വ്യക്തിനിര്‍മ്മാണത്തിലൂടെ മാത്രമെ രാഷ്ട്രനിര്‍മ്മാണം സുസാധ്യമാവുകയുള്ളൂ. ക്ഷണികമായ കാര്യങ്ങളെവിട്ട് സ്ഥായിയായ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തിരുന്ന ഹെഡ്‌ഗേവാര്‍ തന്റെ നവീനമായ സംഘടനയെ ഉപേക്ഷിച്ച് വനസത്യഗ്രഹം പോലെയൊരു ഹ്രസ്വപ്രതിഷേധത്തിലേയ്ക്ക് ഊളിയിട്ടിറങ്ങിയത് എന്തുകൊണ്ടാണെന്നത് ആരെയും ചിന്തിപ്പിക്കുന്നതാണ്. 1930 ജൂലായ് 12ന് അദ്ദേഹം സര്‍സംഘചാലക് പദവി ഡോ.പരാംജ്‌പെ യ്ക്ക് കൈമാറി. അദ്ദേഹത്തിന്റെ പന്ത്രണ്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നത് വിത്തല്‍ ദിയോ, ഗോവിന്ദ് സീതാറാം അഥവാ ദാദാറാവു പരമാര്‍ത്ഥ്, പുരുഷോത്തം ദിവാകര്‍ അഥവാ, ബാബാ സഹേബ് ദവോള്‍ (എല്ലാവരും നാഗ്പൂര്‍), ഹരികൃഷ്ണ അഥവാ അപ്പാജി ജോഷി (വാര്‍ധ ജില്ലയിലെ സംഘചാലക്), രാമകൃഷ്ണ ഭാര്‍ഗവ് അഥവാ ഭയ്യാജി കുമ്പല്‍വാര്‍, ത്രയംബക് ദേശ്പാണ്ഡെ (വാര്‍ദ്ധയിലെ സലോഡ്ഫക്കിര്‍ ജില്ലയിലെ സംഘചാലക്), നാരായണ്‍ ഗോപാല്‍ അഥവാ നാനാജി ദേശ്പാണ്ഡെ (സംഘചാലക്, അര്‍വിജില്ല, വാര്‍ധ), ആനന്ദ് അമ്പാടെ, രാജേശ്വര്‍ ഗോവിന്ദ് അഥവാ ബാബാജി വെഖാണ്ഡേ, ഘരോട്ട്, പലേശ്വര്‍ എന്നിവരായിരുന്നു.

സത്യഗ്രഹികള്‍ക്ക് യാത്രയയപ്പ്
1930 ജൂലായ് 14ന് ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹി സംഘം നാഗ്പൂരില്‍ നിന്നും യവത് മാല്‍ ജില്ലയിലെ പുസാദിലേയ്ക്ക് പുറപ്പെട്ടു. ഇവരെ യാത്രയയ്ക്കുവാന്‍ ഏതാണ്ട് 200നും 300നും ഇടയില്‍ ആളുകള്‍ റെയില്‍വേസ്റ്റേഷനില്‍ വന്നു ചേര്‍ന്നിരുന്നു. നിര്‍ബ്ബന്ധങ്ങള്‍ക്ക് വഴങ്ങി ഹെഡ്‌ഗേവാര്‍ ഇങ്ങനെ പറഞ്ഞു: ”ഈ സമരം അവസാനയുദ്ധമാണെന്നോ ഇതിലൂടെ മാത്രമെ സ്വാതന്ത്ര്യം ലഭിയ്ക്കുകയുള്ളു എന്നോ ഉള്ള തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തരുത്. യഥാര്‍ത്ഥ യുദ്ധം വരുന്നതേയുള്ളൂ. അതിനായി സകലത്യാഗവും ചെയ്യുവാനും അതിലേയ്ക്കിറങ്ങുവാനും സന്നദ്ധരാവുക. ഞങ്ങളും മറ്റുള്ളവരും ഈ സമരത്തില്‍ പങ്കെടുക്കുന്നത്, സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴിയില്‍ ഒരു പടികൂടി മുന്നോട്ടു പോകുവാന്‍ ഇത് ഉതകും എന്നെനിയ്ക്ക് വിശ്വാസമുള്ളതുകൊണ്ടാണ്”. വന്ദേമാതരം വിളികളുടെ മദ്ധ്യേ തീവണ്ടി വാര്‍ധയിലേയ്ക്ക് പുറപ്പെട്ടു.

ജൂലായ് 15ന് ഹെഡ്‌ഗേവാറിനെയും സംഘത്തെയും വാര്‍ധയിലെ രാമമന്ദിരത്തില്‍ വെച്ച് അനുമോദിച്ചു. ഒരു ഘോഷയാത്രയായി അവരെ വാര്‍ധ തീവണ്ടിയാപ്പീസിലേയ്ക്ക് നയിച്ചു. പുല്‍ഗാവോണ്‍, ധമന്‍ഗാവോണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം സംഘം യവത്മാല്‍ ജില്ലയിലെ പുസാദ് എന്ന സ്ഥലത്തെത്തി.

ജൂലായ് 17-ാം തീയതി ബറാര്‍ യുദ്ധകാര്യസമിതി അദ്ധ്യക്ഷനായിരുന്ന ജി.ജി. ഭോജരാജ് അറസ്റ്റ് ചെയ്യപ്പെട്ടു. അഡ്വ.സാംലെയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തെയും ഗംഗാധര്‍ അഥവാ അണ്ണാ പി. വാര്‍ക്കറിനെയും അഭിനന്ദിക്കുവാനായി ഒരു യോഗം ചേര്‍ന്നു. ‘അനധികൃത വാര്‍ത്താ ഷീറ്റ്‌സ് ഭേദഗതിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ നിയമാനുസൃതമല്ലെന്നു പ്രഖ്യാപിയ്ക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെയും അപലപിച്ചു കൊണ്ടുള്ള പ്രമേയങ്ങള്‍ ഈ യോഗം പാസ്സാക്കി. ഈ യോഗത്തെ ഹെഡ്‌ഗേവാറും അപ്പാജി ജോഷിയും അഭിസംബോധന ചെയ്തു സംസാരിച്ചു. (കെ.കെ. ചൗധരി, എഡി: സോഴ്‌സ് മെറ്റീരിയല്‍ ഫോര്‍ എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ്, സിവില്‍ ഡിസ് ഒബീഡിയന്‍സ് മൂവ്‌മെന്റ്, ഏപ്രില്‍ – സപ്തംബര്‍ 1930 വാല്യം തക, ഗസറ്റിയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ്, ഗവണ്‍മെന്റ് ഓഫ് മഹാരാഷ്ട്ര, ബോംബെ, 1990, പേജ് 997).

ജൂലായ് 19-ാം തീയതി ലക്ഷ്മണ്‍ കെ.ഓക്ക് നാലായിരത്തിലധികം വരുന്ന ആളുടെ ഒരു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാസംഗികരായുണ്ടായിരുന്നത് ടി.എസ്. ബാപ്ട്, സദാശിവ ഹന്‍മന്ത് ബല്ലാള്‍, ഡി.എം. ഡാംലേ എന്നിവരായിരുന്നു. യവത്മാല്‍ ജില്ലയിലെ യുദ്ധകാര്യസമിതിയെ പ്രതിനിധീകരിച്ച് പുസാദില്‍ സത്യഗ്രഹങ്ങള്‍ വീണ്ടും ഉണ്ടായിരിക്കുന്നതല്ല എന്നും യവത്മാല്‍ ജില്ലയില്‍ നിന്നും നാലുകിലോമീറ്റര്‍ മാറി ദമന്‍ഗവോണ്‍ റോഡില്‍ ജൂലായ് 21 മുതല്‍ 21 ദിവസത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രഖ്യാപിച്ചു. ആദ്യ ബാച്ച് സന്നദ്ധപ്രവര്‍ത്തകരെ ഹെഡ്‌ഗേവാര്‍ നയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു (ചൗധരി, പേജ് 998).

വനനിയമങ്ങള്‍ ലംഘിച്ചതിന് യവത്മാലിനടുത്തുള്ള ഒരു വനത്തിനരികില്‍ വെച്ച് ഹെഡ്‌ഗേവാറും പതിനൊന്ന് സഹ സത്യഗ്രഹികളും അറസ്റ്റ് ചെയ്യപ്പെട്ടു. കേസരി ഈ സംഭവത്തെ വിവരിയ്ക്കുന്നത് ഇങ്ങനെയാണ്: ”21-ാം നിയമലംഘനപ്രസ്ഥാനം യവത്മാലില്‍ ആരംഭിച്ചപ്പോള്‍, ഡോ. മുംജേയുടെ സംഘത്തില്‍ ചേരുവാന്‍ തയ്യാറായി വന്നിരുന്ന ഹെഡ്‌ഗേവാറും ദവോള്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന മറ്റുള്ളവരും ചേര്‍ന്ന് വേറെ ഒരു പന്ത്രണ്ടംഗ സംഘമുണ്ടാക്കി ആദ്യ ദിവസം തന്നെ നിയമലംഘനം നടത്തി. പൂസാദിനെക്കാളും വിസ്തൃതമായ ഈ സ്ഥലത്ത് പത്തു പന്ത്രണ്ടായിരത്തിലധികം ആളുകള്‍ തടിച്ചുകൂടി. ഇത് മലയടിവാരത്തില്‍ നിന്നും നാലുമൈല്‍ രണ്ടു ഫര്‍ലോംഗ് ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. എല്ലായിടവും കുന്നുകളാല്‍ ചുറ്റപ്പെട്ട്, പച്ചപ്പു നിറഞ്ഞ, സസ്യശ്യാമളമായ ആ സ്ഥലത്തിന്റെ പ്രകൃതിഭംഗി വളരെ ആകര്‍ഷണീയമായിരുന്നു. പരിപാവനമായ ആ സ്ഥലത്തേയ്ക്ക് കൈക്കുഞ്ഞേന്തിയ സ്ത്രീകളും എഴുപത്തഞ്ചിനുമുകളില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരും, അഞ്ചു വയസ്സുള്ള കുട്ടികളും നടന്നെത്തി. ഡോ. ഹെഡ്‌ഗേവാറും പതിനൊന്നംഗ സംഘവും നിയമലംഘനം നടത്തിയപ്പോള്‍ കാടുമുഴുവന്‍ ‘മഹാത്മാഗാന്ധി കീ ജയ്’, ‘സ്വതന്ത്രതാ ദേവി കീ ജയ്’ എന്നീ മുദ്രാവാക്യങ്ങളാല്‍ അലയടിച്ചു. നിയമലംഘനം നടത്തിയവരുടെ നായകന്‍ റോഡിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിലെ ഒരു മുറിയ്ക്കുള്ളില്‍ വെച്ചാണ് വിചാരണ നടന്നത്. ഡോ. ഹെഡ്‌ഗേവാര്‍ 117, 279 വകുപ്പുകള്‍ ചുമത്തി മൂന്നും, ആറും മാസം (മൊത്തം 9 മാസം) കഠിന തടവിന് ശിക്ഷിയ്ക്കപ്പെട്ടു. പതിനൊന്ന് സന്നദ്ധപ്രവര്‍ത്തകരെയും 379-ാം വകുപ്പു പ്രകാരം നാലുമാസത്തെ കഠിനതടവിന് ശിക്ഷ വിധിച്ചു. എല്ലാവരെയും ‘അകോല’ ജയിലിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു” (കേസരി, ജൂലായ് 26, 1930).

നാഗ്പൂരിലെ പ്രതികരണം
ഹെഡ്‌ഗേവാര്‍ അറസ്റ്റു ചെയ്യപ്പെട്ട അന്ന് വൈകുന്നേരം സംഘത്തിലെ സ്വയംസേവകരുടെ ഒരു യോഗം ചേരുകയുണ്ടായി. ഉമാകാന്ത് കേശവ് അഥവാ ബാബാ സാഹേബ് ആപ്‌തെ ആ യോഗത്തില്‍ സംസാരിച്ചു. രാത്രി പത്തര മണിയ്ക്ക് മഹാരാഷ്ട്ര ദ്വൈവാരികയുടെ ആപ്പീസില്‍, ഹെഡ്‌ഗേവാറിന് ഒമ്പതുമാസവും മറ്റുള്ളവര്‍ക്ക് നാലു മാസവും കഠിനതടവു നല്‍കിയതായുള്ള കമ്പിസന്ദേശം എത്തി. യവത്മാലിലെ ഈ സത്യഗ്രഹികളുടെയും, ഡോ.നാരായണന്‍ ഭാസ്‌ക്കര്‍ ഖാരരെ, പുനംചന്ദ് രംഗ, ബാബാ സാഹേബ് ദേശ്മുഖ് ധര്‍മ്മാധികാരി (എല്ലാവരും മറാത്തി നിയമലംഘന യുദ്ധകാര്യസമിതിയിലെ ഭാരവാഹികള്‍) എന്നിവരുടെയും അറസ്റ്റില്‍ പ്രതിഷേധിച്ച് ജൂലായ് 22-ാം തീയതി നാഗ്പൂരില്‍ സമ്പൂര്‍ണ്ണ ഹര്‍ത്താല്‍ ആചരിച്ചു. അഞ്ജുമെന്‍ ഇസ്ലാം സ്‌കൂളൊഴികെ എല്ലാ സ്‌കൂളുകളും കോളേജുകളും ഒഴിഞ്ഞു കിടന്നു. മില്ലുകള്‍ അടച്ചു. അന്നുച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ ജാഥ നടത്തി. ഇത് ഡോ. മുംജേയുടെ അദ്ധ്യക്ഷതയില്‍ ക്രാഡ് ഡോക്ക് ടൗണിലെ കോണ്‍ഗ്രസ് പാര്‍ക്കില്‍ ഒരു പൊതുസമ്മേളനമായി അവസാനിപ്പിച്ചു. അറസ്റ്റുചെയ്ത നേതാക്കന്മാരെ അഭിനന്ദിച്ചുകൊണ്ടും, സ്റ്റുഡന്റസ് യൂണിയന്റെ ആധികാരികതയെ അംഗീകരിച്ചുകൊണ്ടും പ്രമേയം പാസ്സാക്കി. വൈകുന്നേരം നാലര മണിയ്ക്ക് ഗണപത് റാവു ടിക്കേക്കര്‍ (സമിതിയുടെ പുതിയ അദ്ധ്യക്ഷന്‍), പി.കെ. സാല്‍വേ, ചംഗന്‍ലാല്‍ ബറൂക്ക, ജി.ഡി. ദവോള്‍, ആര്‍.എസ്.ദുയ്ക്കര്‍, നന്ദ ഗാവോലി, സംഘത്തിന്റെ സര്‍സേനാപതി മാര്‍ത്താണ്ഡ പരശുരാം ജോഗ്‌ന്റെ, അനുസയ കാലേ എന്നിവര്‍ നയിച്ച ഒരു പ്രതിഷേധ റാലിയും നടന്നു (ചൗധരി, പേജ് 994).

ഹെഡ്‌ഗേവാറിനെയും സഹസത്യഗ്രഹികളെയും അഭിനന്ദിയ്ക്കുവാനായി, അന്ന് വൈകുന്നേരം, സംഘത്തിന്റെ സ്വയംസേവകരുടെയും നാഗ്പൂരിലെ പൗരപ്രമുഖര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെയും ഒരു യോഗം സംഘസ്ഥാനില്‍ നടന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം സര്‍സംഘചാലക് ഡോ.പരാംജ്‌പെ, ഡോ.മുംജേ എന്നിവര്‍ സംസാരിച്ചു. അന്ന് രാത്രി നിയമലംഘന യുദ്ധകാര്യ സമിതിയിലെ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിയ്ക്കുവാന്‍ ചിറ്റ്‌നാവിസ് പാര്‍ക്കില്‍ ഒരു യോഗം സംഘടിപ്പിച്ചു. ഹെഡ്‌ഗേവാറിനും, ദവോളിനും ലഭിച്ച ശിക്ഷകളെക്കുറിച്ച് അവിടെ കൂടിയവരെ അറിയിച്ചു. സംഘത്തിന്റെ കായിക പരിശീലനത്തിന്റെ ചുമതല വഹിക്കുന്ന ആനന്ദ് ഗണേഷ് അഥവാ അണ്ണാസോഹ്നിയും 250-ഓളം സ്വയംസേവകരും ഇവിടെ സന്നിഹിതരായിരുന്നു. ഹേഡ്‌ഗേവാറിന്റെ അറസ്റ്റ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. ജൂലായ് 23 മുതല്‍ സംഘത്തിന്റെ ശാഖകള്‍ പുനരാരംഭിച്ചു. ദിവസവും ഉപസ്ഥിതി നൂറിലധികമായി.

ജൂലായ് 24-ാം തീയതി മറാത്തി നിയമലംഘന യുദ്ധകാര്യസമിതിയുടെ പുതിയ പ്രസിഡന്റ് ഗണപത് റാവു ടിക്കേക്കറിന്റെ നേതൃത്വത്തില്‍, ഇരുപത്തിനാലു സത്യഗ്രഹികള്‍ നാഗ്പൂരില്‍ നിന്നും വാര്‍ധയിലെ അഷ്ടി ജില്ലയിലെ ടെലെ ഗാവോണിലേയ്ക്ക് തിരിച്ചു. ഈ സത്യഗ്രഹികളുടെ കൂട്ടത്തില്‍ സംഘത്തിന്റെ സ്വയംസേവകരായ രാംഭാവ് വാഖ്‌രേയും വിറ്റല്‍റാവു ഗാഡ്‌ഗേയുമുണ്ടായിരുന്നു. സംഘത്തിനുവേണ്ടി ഇവരെ ഹാരമണിയിച്ചത്, സഹസംഘചാലക് (ഡെപ്യൂട്ടി സംഘചാലക്) കര്‍മ്മമിര്‍പഥക് ആയിരുന്നു. ഈ സ്വയംസേവകരെ ആശംസിച്ചുകൊണ്ട് പഥക് ഇപ്രകാരം പറഞ്ഞു. ”ഭാരതീയ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിയ്ക്കുവാനും അതിന്റെ രാഷ്ട്രീയ ഉദ്ദേശ്യങ്ങളെ നേടിയെടുക്കുവാനും വേണ്ടി ജന്മം കൊണ്ട സംഘം, സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ വേണ്ടി യത്‌നിക്കുന്ന ഏതൊരു പ്രസ്ഥാനവുമായും സഹകരിയ്ക്കുന്നതാണ്’. (സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേഴ്‌സ്, രജിസ്റ്ററുകള്‍/രജിസ്റ്റര്‍ 7/ഡി.എസ്.സി 236-239)

യവത്മാലില്‍ നിന്നും അകോലയിലേയ്ക്ക് റെയില്‍ മാര്‍ഗ്ഗം തടവുകാരനായി ഹെഡ്‌ഗേവാറിനെ കൊണ്ടുപോകുമ്പോള്‍ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന് പിന്‍തുണയുമായി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ആദരിയ്ക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ ജനങ്ങളുടെ ആഗ്രഹത്തെ മാനിച്ച് എല്ലാ സ്റ്റേഷനുകളിലും അദ്ദേഹം 5 മിനിട്ട് സംസാരിയ്ക്കുകയുണ്ടായി. ഹെഡ്‌ഗേവാറിനെ സ്വീകരിയ്ക്കുവാനായി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ സ്റ്റേജ് കെട്ടി വേദി ഉണ്ടാക്കി, വലിയ സന്നാഹങ്ങള്‍ തന്നെ ഒരുക്കിയിരുന്നു. യവത്മാലിനും മൂര്‍ത്തിജാപ്പൂരിനും ഇടയിലുള്ള ദര്‍വാസ്റ്റേഷനില്‍ 700-1000 ആളുകള്‍ തടിച്ചുകൂടിയിരുന്നു. ദര്‍വ എത്തുന്നതുവരെ എല്ലാ സ്റ്റേഷനുകളിലും ബോഗിയുടെ വാതില്‍ക്കല്‍ വന്നുനിന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയാണ് ചെയ്തത്.

ദര്‍വയില്‍ ട്രെയിനില്‍ നിന്നുമിറങ്ങി അദ്ദേഹം സ്റ്റേജില്‍ കയറി 15-20 മിനുട്ട് സംസാരിച്ചു. ദീര്‍ഘ നേരം തീവണ്ടി അവിടെ നിര്‍ത്തിയിട്ടിരുന്നു. റെയില്‍വേ ഗാഡ്, സബ് ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഇവരെല്ലാം അസ്വസ്ഥരാകാന്‍ തുടങ്ങി. ജനങ്ങള്‍ ഭക്ഷണപ്പൊതികള്‍ തീവണ്ടിയുടെ കമ്പാര്‍ട്ടുമെന്റില്‍ വെയ്ക്കാന്‍ തുടങ്ങി. തീവണ്ടി ദര്‍വാ റെയില്‍വേ സ്റ്റേഷന്‍ വിട്ടു. ഹെഡ്‌ഗേവാറിനൊപ്പം ഉണ്ടായിരുന്ന അപ്പാജിജോഷി പിന്നീട് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചെറിയ അനീതി കണ്ടാല്‍പ്പോലും കോപാകുലരാകുന്ന ഹെഡ്‌ഗേവാര്‍മാരുടെ സ്വഭാവം പ്രശസ്തമായിരുന്നു. പാരമ്പര്യമായി ലഭിച്ച ഈ സ്വഭാവം സംഘടനയുടെ താല്പര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹം നിയന്ത്രിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിനു മുറിവേറ്റപ്പോള്‍ ഒളിഞ്ഞിരുന്ന ഈ സ്വഭാവം പുറത്തുവന്നു. അപ്പാജി ഇങ്ങനെ പറയുന്നു. ”തീവണ്ടി ദര്‍വ വിട്ടയുടനെ സബ് ഇന്‍സ്‌പെക്ടര്‍ കോണ്‍സ്റ്റബിളിനോട് ”രാംസിംഗ്, വിലങ്ങണിയിക്കൂ” എന്ന് പറയുന്നു.

ഇതിന് ഹെഡ്‌ഗേവാര്‍ ”എന്തിനാണ് വിലങ്ങുകള്‍?”

സബ് ഇന്‍സ്‌പെക്ടര്‍ ”ഞാന്‍ എന്തു ചെയ്യാനാണ്? ഡി.എസ്.പി. വിളിച്ചു പറഞ്ഞതാണ്. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായതുകൊണ്ടാണ് ഞാനിതു ചെയ്യുന്നത്”.

ഹെഡ്‌ഗേവാര്‍: ”ഇത് ഡി.എസ്.പിയുടെ ആജ്ഞയാണെങ്കില്‍ സത്യഗ്രഹമനുഷ്ഠിയ്ക്കുമ്പോള്‍ തന്നെ കൈവിലങ്ങുകള്‍ വെയ്ക്കാമായിരുന്നു. അപ്പോള്‍ അദ്ദേഹം കൈയാമം വെയ്ക്കണമെന്ന് പറഞ്ഞിട്ടില്ല”. ”ഇപ്പോഴത്തെ ആജ്ഞയാണിത്.” ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അത് ശുദ്ധ കളവായിരുന്നു.

ഹെഡ്‌ഗേവാര്‍: ”ഇത് ആദ്യ ജയില്‍വാസമല്ല. ഞങ്ങളുടെ ഇച്ഛാശക്തിക്കനുസൃതമായി സത്യഗ്രഹം അനുഷ്ഠിച്ചതാണ്. ഞങ്ങള്‍ ഭയപ്പെട്ടോടിപ്പോവുകയില്ല. കൈയാമം വെയ്ക്കാന്‍ ശ്രമിയ്ക്കരുത്”. ഹെഡ്‌ഗേവാറിന്റെ ഈ വാക്കുകള്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ യാതൊരു വിലയും കൊടുത്തില്ല. അയാള്‍ കോണ്‍സ്റ്റബിളിനോട് പറഞ്ഞു: ”റാം സിംഗ്, വിലങ്ങുകള്‍ പുറത്തെടുക്കൂ”. – ഇതിന് ഹെഡ്‌ഗേവാര്‍ വളരെ നിശിതമായി മറുപടി പറഞ്ഞു. ”ഒരപേക്ഷ നിങ്ങള്‍ കാര്യമായെടുക്കില്ല എന്നു കാണുന്നു”. ഈ മൂര്‍ച്ചയേറിയ വാക്കുകള്‍ സബ് ഇന്‍സ്‌പെക്ടറെ അസ്വസ്ഥനാക്കി. ഹെഡ്‌ഗേവാര്‍ തുടര്‍ന്നു ”ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. വിലങ്ങുകള്‍ വെയ്ക്കണമെന്ന നിര്‍ബ്ബന്ധ ബുദ്ധിയിലാണ് താങ്കളെന്ന് മനസ്സിലായി. എങ്കില്‍ എന്റെ നിശ്ചയവും താങ്കളെ കാണിയ്‌ക്കേണ്ടതുണ്ട്”.

സബ് ഇന്‍സ്‌പെക്ടര്‍: ”അതിനര്‍ത്ഥം വിലങ്ങണിയിക്കാന്‍ താങ്കള്‍ സമ്മതിയ്ക്കുകയില്ലെന്നാണോ?”

ഇതുകേട്ട ഡോ. ഹെഡ്‌ഗേവാര്‍ കോപിഷ്ഠനായി. ഇത്രയും ക്ഷുഭിതനായി അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞു.

”എങ്ങിനെയാണ് നിങ്ങള്‍ വിലങ്ങണിയ്ക്കുന്നത് എന്ന് ഞാന്‍ കാണട്ടെ. അധികം സാമര്‍ത്ഥ്യം കാണിച്ചാല്‍ നിങ്ങളെ ഈ കംപാര്‍ട്ട്‌മെന്റില്‍ നിന്നും ഞാന്‍ പുറത്തെറിയും. കൂടിയാല്‍ നിങ്ങള്‍ ഒരു കേസുകൂടി അടിച്ചേല്പിയ്ക്കും. സത്യഗ്രഹമനുഷ്ഠിയ്ക്കുമ്പോള്‍ 9 മാസത്തെ തടവ് ഞങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇത് ഒരു 18 മാസമാക്കി മാറ്റുമായിരിയ്ക്കും. നിങ്ങള്‍ വിലങ്ങണിയിക്കുന്നതെങ്ങിനെയെന്ന് കാണട്ടെ”.

ഡോക്ടറുടെ ഈ ക്രോധഭാവം രാംസിംഗിനേയും മറ്റു കോണ്‍സ്റ്റബിള്‍മാരെയും അങ്കലാപ്പിലാക്കി. ഈ സ്ഥിതി മുതലെടുത്തുകൊണ്ട് അപ്പാജി മുമ്പേ വന്നു കൊണ്ട് പറഞ്ഞു:

”നിങ്ങള്‍ പുതിയ ആള്‍ക്കാര്‍ ആയതുകൊണ്ട് സര്‍ക്കാര്‍ ഡോ. ഹെഡ്‌ഗേവാറെ എങ്ങിനെയാണ് കാണുന്നതെന്നോ ഈ പ്രദേശത്ത് അദ്ദേഹത്തിന്റെ സ്ഥാനമെന്തെന്നോ നിങ്ങള്‍ക്കറിയില്ല. ഡി.എസ്.പി. ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് പറയുന്നത് കള്ളമാണ്. പല സ്ഥലങ്ങളില്‍ നടന്ന സ്വീകരണങ്ങളില്‍ നിങ്ങള്‍ രോഷാകുലരായതാണ്. ഇതിന് ശ്രമിയ്ക്കരുത്. ഡി.എസ്.പി മുസ്ലിമാണെന്ന് കരുതി സന്തോഷിപ്പിയ്ക്കാം എന്ന് വിചാരിയ്ക്കുന്നത് അസ്ഥാനത്താണ്. കൈവിലങ്ങുകള്‍ വെയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഡോക്ടറും ഡി.എസ്.പിയും തമ്മിലുള്ള ബന്ധം. അദ്ദേഹം നിങ്ങളെ ശാസിയ്ക്കും. ഓടിപ്പോകുന്നവരാണോ ഞങ്ങള്‍”?

അനുഗമിച്ചിരുന്ന കോണ്‍സ്റ്റബിള്‍മാര്‍ അപ്പാജിയുമായി അനുനയപ്പെട്ട് സബ് ഇന്‍സ്‌പെക്ടറെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇതിനകം സബ് ഇന്‍സ്‌പെക്ടറുടെ ധൈര്യം ചോര്‍ന്നു പോയിരുന്നു. ലജ്ജിതനായി അദ്ദേഹം പറഞ്ഞു: ”ഞാനൊരു പാവപ്പെട്ട മനുഷ്യനാണ്. നിങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങുകയാണ്. നിങ്ങളിലാരെങ്കിലും ഓടിപ്പോയാല്‍ എനിയ്ക്ക് പ്രശ്‌നമാകും”. ഇതിന് അപ്പാജി മറുപടി പറഞ്ഞു ”ഓടിപ്പോകാനാണെങ്കില്‍ ഇതിനുമുമ്പേ ഞങ്ങള്‍ക്കതാകാമായിരുന്നു. വിഷമിയ്‌ക്കേണ്ട ഞങ്ങള്‍ 12 പേരെയും സുരക്ഷിതമായി ജയിലില്‍ എത്തിച്ചതിന് നിങ്ങള്‍ക്ക് അംഗീകാരം ലഭിയ്ക്കും”.

സബ്ഇന്‍സ്‌പെക്ടര്‍ക്ക് കാര്യം മനസ്സിലായി. അതോടെ ബഹളം ശമിച്ചു. ഡോക്ടര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: ”നിങ്ങള്‍ക്ക് ബോധ്യപ്പെട്ടോ? ഈ അനുരഞ്ജനശ്രമത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അപ്പാജിയ്ക്കായിരുന്നു കിട്ടേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞതൊന്നും നിങ്ങള്‍ക്ക് ബോധ്യമാവാതിരുന്നത്”. എല്ലാവരും ഹൃദ്യമായി ചിരിച്ചു. കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന എല്ലാവരും സബ് ഇന്‍സ്‌പെക്ടറടക്കം ഭക്ഷണം പങ്കുവെച്ചു കഴിച്ചു. രാത്രി പത്തുമണിയോടുകൂടി ഞങ്ങള്‍ മുര്‍ജിതാപുരില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും തീവണ്ടി മാറിക്കയറി ഞങ്ങള്‍ അര്‍ദ്ധരാത്രിയോടുകൂടി അകോലയില്‍ എത്തിച്ചേര്‍ന്നു. ലോറിയില്‍ ഞങ്ങളെ ജയിലിലെത്തിച്ചു. ഞങ്ങള്‍ എല്ലാവരെയും ഒരു മുറിയില്‍ കുത്തിനിറച്ചു. (സംഘ് ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേഴ്‌സ്, നാനാപല്‍ക്കര്‍/ ഹെഡ്‌ഗേവാര്‍ നോട്ട്‌സ് 5 5 115 – 119).

അകോലാ ജയിലിലെ ഹെഡ്‌ഗേവാറിന്റെ കാലഘട്ടം ആരംഭിച്ചു. ഇത് 1931 ഫെബ്രുവരി 14 വരെ തുടര്‍ന്നു. വനസത്യഗ്രഹത്തില്‍ പങ്കെടുത്ത് ഹെഡ്‌ഗേവാര്‍ അറസ്റ്റ് വരിച്ച് ജയിലില്‍പോയി. ഈ കാലഘട്ടത്തില്‍ സംഘത്തിന്റെ മറ്റു സ്വയംസേവകര്‍ എന്താണ് ചെയ്തു കൊണ്ടിരുന്നത്? ഒരു അന്വേഷണം ആവശ്യമാണ്.

വിവര്‍ത്തനം:
ഡോ. വിജയലക്ഷ്മി

Tags: ആര്‍എസ്എസ്സും വനസത്യഗ്രഹവും
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

പ്രസ്ഥാനങ്ങള്‍ പിറക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 47)

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies