ഒരു വരയന്‍ പൂച്ച ചത്ത എലിയെ കാണുന്ന ഗൗരവത്തോടെയാണ് ലോകം ഇമ്രാന്‍ഖാനെ പരിഗണിക്കുന്നത്. ഭാരതസൈന്യം കാശ്മീരെന്ന രാജ്യത്തെ ആക്രമിച്ച് കൈവശപ്പെടുത്തിയതായി ആരോപണം ഉന്നയിക്കുന്ന മലേഷ്യന്‍ പ്രധാനമന്ത്രി മൊഹമ്മദ് മഹാതീര്‍, സക്കീര്‍ നായികിനെപ്പോലുള്ള കൊടും ഭീകരര്‍ക്ക് അഭയം നല്‍കുന്ന ഭരണാധികാരിയാണ് എന്ന് ഓര്‍ക്കണം. അതേ സമയം പ്രമുഖമായ ഇസ്ലാമിക ഭരണകൂടങ്ങള്‍ ഭാരതം അതിന്റെ ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതില്‍ പ്രതിഷേധമൊന്നും ഉയര്‍ത്തിയിട്ടില്ല. ഭാരതത്തില്‍ ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്ന സൗദി അറേബ്യയും ഇതില്‍ ഉള്‍പ്പെടും. അപ്പോള്‍ പിന്നെ എന്തിന് യുണൈറ്റഡ് കിങ്ഡമിലെ ലേബര്‍ പാര്‍ട്ടിയും അതിന്റെ നേതാവായ ജെറമി കോര്‍ബീനും കാശ്മീര്‍ പ്രശ്‌നത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും ഐക്യരാഷ്ട്രസഭ അവിടെ പരിശോധനകള്‍ നടത്തണമെന്നും ആക്രോശിക്കുന്നത്?
അതിന്റെ ഉത്തരം പാര്‍ട്ടിയുടെ മുസ്ലിം അടിത്തറ സംരക്ഷിക്കാനാണ് എന്നതാണ്. ബ്രിട്ടനില്‍ അധിവസിക്കുന്ന 2.8 ദശലക്ഷം മുസ്ലീങ്ങള്‍, 2011ല്‍ യുണൈറ്റഡ് കിങ്ഡമില്‍ നടന്ന ജനസംഖ്യാ കണക്ക് പ്രകാരം അവിടത്തെ 1500 മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നു. അതേസമയം, ഹിന്ദു ജനസംഖ്യ 8,17,000 മാത്രമാണ്. 2012ല്‍ അവിടെ കേവലം 150 ഹിന്ദു ആരാധനാലയങ്ങള്‍ മാത്രമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മുസ്ലിം പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം 9ല്‍ നിന്നും 12 ആയി വര്‍ദ്ധിച്ചു. ലേബര്‍ പാര്‍ട്ടിയുടേത് പോലെ മറ്റൊരു രാഷ്ട്രീയ കക്ഷിയുടെയും കുടിയേറ്റം, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയെ സംബന്ധിക്കുന്ന നയങ്ങള്‍ ബ്രിട്ടനില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ചിട്ടില്ല. പൗരാണിക കാലത്തെ യഹൂദര്‍ മുതല്‍ അര്‍മേനിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ മുസ്ലീങ്ങള്‍വരെ, പീഡിപ്പിക്കപ്പെട്ടിട്ടുള്ള കുടിയേറ്റക്കാരുടെ ദുരന്തപൂര്‍ണമായ പൂര്‍വചരിത്രമാണ് പാശ്ചാത്യ പുരോഗതിയുടെ നിദാനം.
പലപ്പോഴും ഹീനവും നൃശംസവുമായ പീഡനത്തിന് ഇരകളായിത്തീര്‍ന്നിരുന്ന അവര്‍ തങ്ങള്‍ കുടിയേറിപ്പാര്‍ത്ത നാടിനെ സാമ്പത്തികവും സാംസ്‌കാരികവുമായി പരിപോഷിപ്പിച്ചു. വിരോധാഭാസമെന്ന് പറയട്ടെ, ഇസ്ലാമിനകത്തു തന്നെ അരങ്ങേറുന്ന തികച്ചും ബീഭത്സവും അതിക്രൂരവുമായ യുദ്ധമാണ് ലക്ഷക്കണക്കിന് മുസ്ലീങ്ങളെ സ്വന്തം നാടുകള്‍ വിട്ട് പാശ്ചാത്യനാടുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാക്കുന്നത്. അവരുടെ മൂല്യങ്ങള്‍ പാശ്ചാത്യമൂല്യങ്ങളുമായി സംഘര്‍ഷത്തിലാണ്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള യഥാര്‍ത്ഥയുദ്ധം ഇസ്ലാമിന്റെ സാംസ്‌കാരിക സംരക്ഷണവാദത്തിനും പാശ്ചാത്യ വഴക്കങ്ങള്‍ക്കും ഇടയ്ക്കാണ് നടക്കുന്നത്. ഈ സാമൂഹിക തലത്തിലുള്ള വിദേശീയ വിദ്വേഷം യുണൈറ്റഡ് കിങ്ഡമിന്റെ സാമൂഹികവും മതപരവുമായ ആകരത്തെ തന്നെ മാറ്റിമറിച്ചിരിക്കയാണ്.
1983ന് ശേഷം ബ്രിട്ടീഷ് ക്രിസ്ത്യാനികളുടെ സംഖ്യ പകുതിയായി കുറഞ്ഞപ്പോള്‍, മുസ്ലിം ജനസംഖ്യ 1983ല്‍ ഒരു ശതമാനമായിരുന്നതില്‍ നിന്ന് 2018ല്‍ 5 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ‘ദ ടെലഗ്രാഫ്’ പത്രം കണ്ടെത്തിയിരിക്കുന്നു. ഇംഗ്ലണ്ടിലെ പല മുന്‍സിപ്പല്‍ കൗണ്‍സിലുകളും ക്രിസ്ത്യാനികളുടെ വിശുദ്ധ കുര്‍ബാനയുടെ പേര് മാറ്റി ‘വിന്റര്‍ ഫെസ്റ്റ്’ എന്നാക്കിയിരിക്കുന്നു. ദ മുസ്ലിം കൗണ്‍സില്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ വളരെ ഔദാര്യത്തോടെ ഇതിനോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ‘ക്രിസ്തുമസ് നിരോധിക്കുന്നതിന് ആര്‍ക്കാണ് താല്പര്യം? മുസ്ലീങ്ങള്‍ക്കില്ല! നിങ്ങള്‍ ആഹ്ലാദത്തോടെ ക്രിസ്തുമസ് കൊണ്ടാടുന്നതില്‍ ഒരു മുസ്ലീമിനും മതവികാരം വ്രണപ്പെടില്ല, കോര്‍ബിന്‍ ആശ്വാസത്തോടെ ചൂളം വിളിച്ചുകൊണ്ട് ‘നിങ്ങള്‍ക്കു നന്ദി’ എന്ന് പറയുന്നത് കേള്‍ക്കുന്നില്ലെ!
ലേബര്‍ പാര്‍ട്ടിയുടെ തത്വശാസ്ത്രം സഹിഷ്ണുത, ഉദാരമായ ഉള്‍ക്കൊള്ളല്‍ എന്നിവയില്‍ അധിഷ്ഠിതമാണ്. പക്ഷെ ബ്രിട്ടന് അതിന്റെ മാനുഷികത്വം താങ്ങാനാവുമോ? ശരാശരി കുടിയേറ്റ തോതുകള്‍ മാതൃകയാക്കി പ്യൂറീസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ മുസ്ലിം ജനസംഖ്യ 2016ല്‍ 4.1 ദശലക്ഷം ഉള്ളത് 2050ല്‍ മൂന്നിരട്ടി വര്‍ദ്ധിച്ച് 13 ദശലക്ഷമായിത്തീരും. അതായത്, ലണ്ടനില്‍ പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം തച്ചുതകര്‍ക്കുമ്പോള്‍ അവിടത്തെ മുസ്ലീം മേയര്‍ മറ്റെന്തെങ്കിലും നിസ്സാരകാര്യം ചെയ്തുകൊണ്ടിരിക്കും!
എന്നാല്‍ ബ്രെക്ലിറ്റ് വിഷയത്തിലെ പരാജയശേഷം എക്‌സിറ്റ് പോളുകള്‍ ടോറിയുടെ വിജയമാണ് പ്രവചിച്ചത്. സപ്തംബറില്‍ നടന്ന യുഗവ്/ദ ടൈംസ് സര്‍വെ, ടോറികള്‍ക്ക് 32 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് കേവലം 23 ശതമാനം ലഭിക്കുമെന്നാണ് പറയുന്നത്. അതായത്, കോര്‍ബിന്റെ കാശ്മീരിനെക്കുറിച്ചുള്ള നിരര്‍ത്ഥഭാഷണം മല എലിയെ പ്രസവിച്ചപോലെയാകും!
(ദ ന്യൂ സണ്‍ഡെ എക്‌സ്പ്രസ്സ് മാഗസിനോട് കടപ്പാട്)