Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സമത്വസുന്ദരമോ ഇസ്ലാം?

സെയ്ദ് മുഹമ്മദ്സെയ്ദ് മുഹമ്മദ്
26 August 2022

സര്‍ക്കാര്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതുപോലെ അല്ലാഹു എല്ലാ വര്‍ഷവും ജനങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന ബഡ്ജറ്റാണ് ലൈലത്തുല്‍ ഖദ്ര്‍. അല്ലാഹു മലക്കുകളുടെ സഹായത്തോടെ മനുഷ്യന്റെ ജീവിതം എങ്ങിനെയായിരിക്കണമെന്ന് നിശ്ചയിക്കുന്ന ആ സുദിനം റംസാന്‍ മാസത്തിലെ 20നും 30നും ഇടയിലുള്ള ഏതെങ്കിലും ഒരു രാത്രിയായിരിക്കുമെന്നാണ് ഖുര്‍ആന്‍ അവകാശപ്പെടുന്നത്. ആ ദിവസം മലക്കുകളും മരിച്ചുപോയവരുടെ ആത്മാക്കളും ഇറങ്ങി വരുമെന്നാണ് ഖുര്‍ആന്‍ അവകാശപ്പെടുന്നത്. ഖുറാനിലെ 97-ാം അദ്ധ്യായത്തിലെ 1 മുതല്‍ 50-ാം വചനം വരെ പറയുന്നത് നോക്കൂ.

Google NewsAdd Kesari Weekly as a preferred source on Google

”ഖുറാനെ നാം വിധി നിര്‍ണ്ണയ ദിനത്തില്‍ അവതരിപ്പിച്ചു. ആ വിധി നിര്‍ണ്ണയ രാവ് എന്താണെന്ന് അറിയാമോ? 1000 മാസത്തെക്കാള്‍ പവിത്രമാണത്. അന്ന് മലക്കുകളും ആത്മാക്കളും തങ്ങളുടെ രക്ഷിതാവിന്റെ കല്‍പ്പനപ്രകാരം സകല വിധികളും കൊണ്ട് ഭൂമിയിലേക്ക് ഇറങ്ങും. ആ രാത്രി തികഞ്ഞ ശാന്തിയാകുന്നു. പ്രഭാതം വരെ അത് നിലനില്‍ക്കും”.

ഈ വിധി നിര്‍ണ്ണായ ദിവസം എല്ലാവരും ഭക്തിയോടെ ധ്യാനിച്ച് ഇരിക്കണമെന്നാണ് നിയമം. മലക്കുകളും ആത്മാക്കളും ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന വാദം നബിയുടേതാണ്. മറ്റാരും അതിന് സാക്ഷികളില്ല, ഭക്തിമൂത്താല്‍ ആര്‍ക്കും ഇങ്ങിനെയൊക്കെ തോന്നും.

ADVERTISEMENT

അല്ലാഹു ഈ ലോക ബഡ്ജറ്റ് അവതരിപ്പിച്ച ലൈലത്തുല്‍ ഖദ്ര്‍ ദിനത്തിലാണല്ലൊ അള്ളാഹു ലോകത്തുള്ള ഓരോരുത്തരുടേയും വിധി നിശ്ചയിക്കുന്നത്. ഇങ്ങിനെ വിധികളൊക്കെ നിര്‍ണ്ണയിച്ച് മലക്കുകളെ ചുമതലപ്പെടുത്തുന്നു. അവര്‍ ആ വിധിയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ആ വിധി നടപ്പിലാക്കാന്‍ മലക്കുകളുടെ സഹായമില്ലാതെ വരുന്നു. ഖുറാന്‍ പറയുന്നു.

‘ആ രാത്രിയില്‍ തീരുമാനിക്കപ്പെടേണ്ട (ഭക്ഷണം, ആയുസ് മറ്റെല്ലാം ഒരു കൊല്ലത്തിന്നുള്ളില്‍ ഓരോരുത്തരും അനുഭവിക്കേണ്ടത്) എല്ലാകാര്യങ്ങളും നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പ്പനയനുസരിച്ച് തീരുമാനിക്കപ്പെടുന്നതാണ് (44/4).

അല്ലാഹുവിന്റെ ഈ ബഡ്ജറ്റില്‍ ലോകത്തില്‍ എത്രപേര്‍ ദുരിതമനുഭവിക്കുമെന്നും എത്രപേര്‍ സുഖലോലുപരാകുമെന്നും തുടങ്ങി മനുഷൃരുടെ എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി നിശ്ചയിക്കുന്ന വിധിയാണ് ഈ ലൈലത്തുല്‍ ഖദ്‌റില്‍ ഉള്‍ക്കൊള്ളുന്നത്. ഇത് പാവപ്പെട്ടവനെ കൂടുതല്‍ ദരിദ്രനാക്കുന്നതും പണക്കാരനെ കൂടുതല്‍ പണക്കാരനുമാക്കുന്ന ബഡ്ജറ്റാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ഒരു സോഷ്യലിസറ്റ് സാമൂഹ്യക്രമമല്ല അളള ബഡ്ജറ്റിലൂടെ അവതരിപ്പിക്കുന്നത്. അതിന് പകരം മനുഷ്യരുടെ ദുരിതങ്ങള്‍ കേട്ട് സുഖിക്കുന്ന ഒരു ഫ്യൂഡലിസ്റ്റ് ചിന്താഗതിക്കാരനാണ് അല്ലാഹു എന്ന പാഠമാണ് നമുക്ക് നല്‍കുന്നത്. റംസാന്‍ മാസത്തിലെ അവസാനത്തെ 10 ദിവസങ്ങളിലുള്ള രാത്രികളില്‍ തങ്ങളുടെ പരാതികളുമായി പള്ളികളില്‍ ഭക്തിയോടെ തപസ്സിരിക്കാനാണ് (ഇഅ്തികാഫ്) ഖുറാന്‍ ഉപദേശിക്കുന്നത്. ഇന്നും മുസ്ലീം പരുഷന്മാര്‍ ഉറക്കമൊഴിച്ച് ഇഅ്ത്തിക്കാഫിന്നിരിക്കാന്‍ പോകാറുണ്ട്. അള്ളാന്റെ ഖജനാവിലുള്ള കണക്കറ്റ സമ്പത്ത് തനിക്ക് കിട്ടണമേയെന്ന് പ്രാര്‍ത്ഥിക്കാനാണ് ഇവരുടെ ഈ പോക്ക്.

വര്‍ഷം തോറും നടക്കുന്ന അള്ളാന്റെ ബഡ്ജറ്റില്‍ ഒരു നറുക്ക് വീഴ്ത്താന്‍ വേണ്ടിയാണ് ഈ ഇഅ്തികാഫൊക്കെ വിശ്വാസികള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ വിശ്വാസികള്‍ എത്ര തപസ്സിരുന്നിട്ടും ദരിദ്രവാസികളെയൊന്നും അള്ള രക്ഷിച്ചതായി ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

ഇപ്പോള്‍ വിശ്വാസികള്‍ ലൈലത്തുല്‍ ഖദറിനല്ല പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നത്. മറിച്ച് ആ രാത്രിയില്‍ ഖുര്‍ആന്‍ ഇറങ്ങിയതിന്റെ മഹത്വമാണ് പ്രൊജക്റ്റ് ചെയ്യാറുള്ളത്! അക്കാര്യം വിവരിക്കുന്നതിങ്ങനെയാണ്.

‘ഈ ഖുറാന്‍ ഇല്ലാതിരുന്നെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താകുമായിരുന്നു. (ഇസ്ലാമിന് വേണ്ടി രക്തം ചിന്താന്‍ ആരെയും കിട്ടുമായിരുന്നില്ല). മനുഷ്യര്‍ക്ക് സത്യവും നീതിയും സമത്വവും സല്‍സ്വഭാവവും നിയമ വ്യവസ്ഥകളും ഒരുപോലെ നല്‍കാന്‍ കഴിയുന്ന വേറെ ഏത് ഗ്രന്ഥമാണുള്ളത്? വിശുദ്ധ ഖുര്‍ആന്‍ മറ്റു മതഗ്രന്ഥത്തെക്കാള്‍ മുകളിലാണ്’.

അടിമകളെയും അടിമച്ചന്തയെയും നിരോധിക്കാത്ത ഇസ്ലാമെങ്ങിനെയാണ് സമുദായത്തില്‍ സത്യവും നീതിയും സമത്വവും നിയമവിധികളുമൊക്കെ നടപ്പിലാക്കുന്നത്? കാലഹരണപ്പെട്ട ശരീഅത്ത് നിയമങ്ങള്‍ മനസ്സിലാക്കിയവരൊക്കെ ഇസ്ലാമില്‍നിന്ന് ഗുഡ് ബൈ പറയുന്ന കാഴ്ചയാണ് കാണുന്നത്.

ജിഹാദിലൂടെ ലോകത്തിന്റെ നാലിലൊരു ഭാഗം കീഴടക്കിയവരാണ് മുസ്ലീങ്ങള്‍. ജനാധിപത്യ സര്‍ക്കാരുകള്‍ വന്നതോടെ അവരുടെ യാഥാസ്ഥിതിക നിലപാടാണവരെ പിന്നോക്കാവസ്ഥയിലേക്ക് കൂപ്പ്കുത്തിച്ചത്. 1400 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്തില്‍ 25% പോലും മുസ്ലീങ്ങളില്ല. ഇതില്‍ തന്നെ ഖുറാനടിസ്ഥാനത്തില്‍ ജീവിക്കുന്നവര്‍ 1% പോലും കാണില്ല.

‘ഭീകരമായ ചൂഷണത്തിനും വഞ്ചനക്കും വിധേയരായി അടിമകളെക്കാള്‍ തരംതാഴ്ന്ന മനുഷ്യകുലം കഴിയുന്ന അന്ധകാരയുഗത്തില്‍ (അടിമച്ചന്ത നിരോധിക്കാതെയാണെന്നോര്‍ക്കണം) സര്‍വ്വ ചൂഷകരേയും ചതിയന്മാരേയും തുറന്ന് കാട്ടി കൊണ്ടാണത്രേ ലൈലത്തുല്‍ ഖദ്ര്‍ അവതരിക്കപെട്ടത്! സര്‍വ്വമനുഷ്യരേയും ഭീകരമായി ചൂഷണം ചെയ്തിരുന്ന അന്യമത പുരോഹിത വര്‍ഗ്ഗത്തോടുള്ള താക്കീതായിട്ടാണത്രെ ഖുറാന്‍ ലൈലത്തുല്‍ ഖദറിനെ അവതരിപ്പിക്കുന്നത്! എന്തെല്ലാം നുണക്കഥകളാണിവര്‍ പടച്ചുണ്ടാക്കുന്നത്.

ക്രൈസ്തവരേയും ജൂതരേയും മിത്രങ്ങളാക്കരുതെന്ന ഖുര്‍ആന്‍ വചനം സമര്‍ത്ഥിക്കാനാണിവര്‍ വളഞ്ഞു മൂക്കുപിടിക്കുന്നത്. ഇതെല്ലാം ദൈവിക വേദവാക്യമായിട്ടാണിന്നും അനുയായികളെ പഠിപ്പിക്കുന്നത്. ഇസ്ലാം പഠിപ്പിക്കുന്നത് ചൂഷണവിമുക്തമായ ഒരു സാമൂഹ്യവ്യവസ്ഥയാണെന്ന് സമര്‍ത്ഥിക്കാനാണിവര്‍ ഇതൊക്കെ തട്ടിവിടുന്നത്.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies