Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മതനിന്ദയിലെ ഇരട്ടത്താപ്പ്

രാഹുല്‍ കുമാര്‍ ഝാ

Print Edition: 29 July 2022

2018-ല്‍ കിസി സേ നാ കഹ്ന എന്ന 1986-ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടതിന്, 2022 ജൂണ്‍ 27-ന് ആള്‍ട്ട് ന്യൂസിലെ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: 2014-ന് മുമ്പ്- ഹണിമൂണ്‍ ഹോട്ടല്‍; 2014-ന് ശേഷം-ഹനുമാന്‍ ഹോട്ടല്‍. ഹനുമാന്‍ ഒരു ബ്രഹ്‌മചാരിയായതിനാല്‍ തന്റെ വികാരം വ്രണപ്പെടുത്തിയെന്ന ട്വിറ്റര്‍ ഉപയോക്താവായ ഹനുമാന്‍ ഭക്ത് (@balajikijaiin) എന്നയാളുടെ ഓണ്‍ലൈന്‍ പരാതിയിലാണ് ഡല്‍ഹി പോലീസ് നടപടിയെടുത്തത്. ഹനുമാനെ ഒരു ഹണിമൂണ്‍ ഹോട്ടലുമായി ബന്ധിപ്പിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തിയതായി അയാള്‍ പരാതിപ്പെട്ടു. എന്നാല്‍, സുബൈറിന്റെ അറസ്റ്റിന് ശേഷം #istandwithZubair എന്ന ഹാഷ്ടാഗാല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു. മുകളില്‍ പറഞ്ഞ സ്‌ക്രീന്‍ഷോട്ട് ഒരു സിനിമയുടേതായതിനാല്‍ ഈ അറസ്റ്റ് അനാവശ്യമാണെന്ന് പലരും കരുതി. ആരാധ്യനായ ഒരു ദേവനെ മധുവിധുവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ബോളിവുഡ് സിനിമയുമായി ബന്ധപ്പെടുത്തി സ്‌ക്രീന്‍ഷോട്ട് ഇട്ടതിന്റെ ഉദ്ദേശ്യം എന്താണ് എന്നതാണ് ഇവിടുത്തെ യഥാര്‍ത്ഥ ചോദ്യം. തമാശയ്ക്കപ്പുറമുള്ള ഉദ്ദേശ്യത്തെയാണ് ഇവിടെ അറിയേണ്ടത്.

സെലക്ടീവ് രോഷം
ബി.ജെ.പിയുടെ മുന്‍ വക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞപ്പോള്‍, ലിബറല്‍, ഇടതുപക്ഷ ബുദ്ധിജീവികള്‍ മുഴുവന്‍ ആ പ്രസ്താവനയുടെ ഉദ്ദേശ്യത്തെക്കുറിച്ചാണ് സംസാരിച്ചത്. നൂപുര്‍ ശര്‍മ്മ പറഞ്ഞത് സത്യമാണെങ്കിലും ഇസ്ലാമിലെ ഒരു ആദരണീയ വ്യക്തിത്വത്തെ അപമാനിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും അതിനാല്‍ അവരെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. നൂപുര്‍ ശര്‍മ്മയുടെ കാര്യത്തില്‍, വസ്തുതാപരമായ വാക്യമല്ല, ഉദ്ദേശ്യമായിരുന്നു വിഷയമെങ്കില്‍, എന്തുകൊണ്ട് അതേ യുക്തി സുബൈറിന്റെ കാര്യത്തിലും പ്രയോഗിക്കാന്‍ കഴിയുന്നില്ല? സുബൈറിന്റെ പോസ്റ്റില്‍ ഒരു സിനിമാ രംഗം പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, അത് തിരഞ്ഞെടുത്ത് അതിന് താഴെ ഒരു അടിക്കുറിപ്പ് എഴുതാനുള്ള അയാളുടെ ഉദ്ദേശ്യം എന്തായിരുന്നു? പല സിനിമകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും, ഏതെങ്കിലും ഒരു പ്രത്യേക മതത്തെ സംബന്ധിക്കുന്ന വൈകാരികമാകാവുന്ന പല കാര്യങ്ങളും ഉണ്ട്. ഒരു വ്യക്തി അവ സെലെക്ടീവ് ആയി എടുത്തു കാണിച്ചാല്‍, അവന്റെ ഉദ്ദേശ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

നിയമ പുസ്തകത്തില്‍ കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യത്തിന് വളരെ പ്രാധാന്യമാണ് ഉള്ളത്. ദുരുദ്ദേശ്യത്തിന്റെ അഭാവത്തില്‍, ഒരു കുറ്റകൃത്യം ചെയ്തതിന് ശേഷവും അത് ആകസ്മികമാണെന്ന് കരുതി ഒരു വ്യക്തിയെ മോചിപ്പിക്കാന്‍ കഴിയും. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കപ്പെടുമ്പോള്‍, നിയമം വ്യക്തിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നു. ഇതാണ് സാര്‍വത്രിക നിയമം. സുബൈറിന്റെ പ്രസ്തുത പോസ്റ്റ് തമാശക്കുള്ളതല്ലെന്നും ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കാന്‍ വേണ്ടിയാണെന്നും ഈ സാഹചര്യത്തില്‍ വളരെ വ്യക്തമാണ്.

കേതകി ചിതാലെയ്ക്ക് പിന്തുണയില്ല
ആളുകള്‍ വ്യത്യസ്ത അവസരങ്ങളില്‍ വ്യത്യസ്തമായി പ്രതികരിക്കുന്നു എന്നതാണ് ഇന്ത്യയിലെ പ്രശ്നം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിന്റെ പേരില്‍ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്യുകയും 41 ദിവസം അവര്‍ ജയിലില്‍ കഴിയുകയും ചെയ്തു. എന്നാല്‍ അവരെ പിന്തുണച്ച് ഒരു ട്വിറ്റര്‍ കാമ്പെയ്നുണ്ടായില്ല, അറസ്റ്റിനെക്കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്തില്ല. ഇവിടെയാണ് പ്രശ്‌നം തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷവും മുഹമ്മദ് നബിയെ അവഹേളിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തപ്പോള്‍ ബാംഗ്ലൂരില്‍ മുസ്ലിം മതമൗലികവാദികള്‍ റോഡിലിറങ്ങി കലാപം നടത്തിയിരുന്നു. ആ സമയത്തും ഇന്ത്യന്‍ ലിബറലുകള്‍ ഇസ്ലാമിലെ മതമൗലികവാദത്തെക്കുറിച്ച് സംസാരിച്ചില്ല, പകരം ബിജെപി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ കര്‍ണാടകയിലെ ക്രമസമാധാന നിലയെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. നൂപൂര്‍ ശര്‍മ്മയുടെ കാര്യത്തില്‍, മുസ്ലീങ്ങള്‍ രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടത്തി, അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബുദ്ധിജീവികള്‍ അവരുടെ ആവശ്യത്തെ പിന്തുണച്ചു. ഒരു സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, തത്തുല്യമായ കാര്യത്തെക്കുറിച്ച് ചോദിക്കാന്‍ മറ്റ് സമുദായത്തിനും അവകാശമുണ്ട്. ഏത് പോസ്റ്റാണ് വേദനിപ്പിക്കുന്നതെന്നും അല്ലാത്തതെന്നും നിര്‍വചിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒരു സമയം ബുദ്ധിജീവികള്‍ മതവികാരം വ്രണപ്പെടുത്തിയതിനു ഒരാളെ അറസ്റ്റ് ചെയ്യുന്നതിനെ എതിര്‍ക്കുകയും വിരോധിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യും. മുന്‍പ് അവര്‍ മതവികാരത്തിനു വേണ്ടി നിലകൊണ്ടു. രണ്ടും എങ്ങനെ യോജിക്കും?

ഹിന്ദുധര്‍മ്മത്തിന്റെ സഹിഷ്ണുതയും അബ്രഹാമിക് മതങ്ങളുടെ അസഹിഷ്ണുതയും
തങ്ങളുടെ മതപരമായ സ്വത്വത്തെക്കുറിച്ച് സഹിഷ്ണുത പുലര്‍ത്താനാണ് ഹിന്ദുക്കളെ പഠിപ്പിക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഒന്നിലധികം ദേവതകളും ഈശ്വരനിലേക്ക് എത്തിച്ചേരാനുള്ള ഒന്നിലധികം വഴികളും ഉണ്ട്. അത് അവരെ മറ്റുള്ളവരുടെ ജീവിതരീതികളോട് സഹിഷ്ണുത പുലര്‍ത്താന്‍ പ്രാപ്തമാക്കുന്നു. മറുവശത്ത്, ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ അബ്രഹാമിക് മതങ്ങള്‍ അവരുടെ ദൈവത്തില്‍ മാത്രം വിശ്വസിക്കുന്നതിനാല്‍ സഹജമായി അസഹിഷ്ണുത പുലര്‍ത്തുന്നു. അവരെ സംബന്ധിച്ചിടത്തോളം അവരുടേത് ഒഴികെ മറ്റെല്ലാ ദൈവങ്ങളും ഇല്ലാത്തതാണ്. മറ്റ് മതങ്ങളെ അവഗണിക്കുന്ന ഈ മനോഭാവമാണ് സ്പര്‍ദ്ധയ്ക്ക് കാരണമാകുന്നത്. മുസ്ലീങ്ങളുടെ അസഹിഷ്ണുത ഹിന്ദുക്കളുടെ സഹിഷ്ണുതയെ ബാധിക്കുന്നു. തന്റെ മതത്തിന്റെ കാര്യം വരുമ്പോള്‍ ഒരു മുസ്ലീം എത്രമാത്രം അസഹിഷ്ണുതയുള്ളവനാണെന്ന് ഒരു ഹിന്ദു കാണുമ്പോള്‍, സഹിഷ്ണുത കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അയാള്‍ കരുതുന്നു.

സഹിഷ്ണുതയുള്ള ഒരു സമൂഹവും അസഹിഷ്ണുതയുള്ള സമൂഹവും തര്‍ക്കങ്ങള്‍ക്ക് വിധേയമാണ്. തന്റെ സഹിഷ്ണുത നിസ്സാരവല്‍ക്കരിക്കപ്പെടുന്നു എന്നു സഹിഷ്ണുതയുള്ള സമൂഹം ചിന്തിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, അവര്‍ക്ക് സഹിഷ്ണുത ഒരു ബലഹീനതയായി തോന്നുന്നു. ആരും തന്നെത്തന്നെ ദുര്‍ബലനായി കാണാന്‍ ആഗ്രഹിക്കുന്നില്ല. സഹിഷ്ണുതയുള്ള ഹിന്ദു സമൂഹം അതിന്റെ മതപരമായ സ്വത്വത്തിലും അതിന്റെ വികാരങ്ങളിലും ഉത്കണ്ഠ കാണിക്കുന്നത് അതിന്റെ ഉത്തമ ഉദാഹരണമാണ്. ഇന്ത്യന്‍ ബുദ്ധിജീവികള്‍ ഹിന്ദുക്കള്‍ തങ്ങളുടെ മതവികാരങ്ങളോട് സഹിഷ്ണുത പുലര്‍ത്തണമെന്നും അതേ സമയം മറ്റുള്ളവരുടെ മതവികാരങ്ങളെ മാനിക്കുന്നതില്‍ ഹിന്ദുക്കള്‍ സംവേദനക്ഷമതയുള്ളവരായിരിക്കണമെന്നും ആഗ്രഹിക്കുന്നു. ഈ ഇരട്ടത്താപ്പ് ഒത്തുപോകില്ല. ഒന്നുകില്‍ വിരോധിക്കുന്നവര്‍ക്ക് വേണ്ടി നില്‍ക്കണം അല്ലെങ്കില്‍ ഓരോ സമുദായത്തിന്റെയും മതവികാരത്തിന് വേണ്ടി നിലകൊള്ളണം. മതവികാരം ദുര്‍ബലമായ ഒരു സംഗതിയാണ്. അറബിയില്‍ അള്ളാഹു അക്ബറിനോട് സാമ്യമുള്ള ഒരു ബാര്‍ കോഡില്‍ അസ്വസ്ഥത തോന്നിയ ഒരു പാകിസ്ഥാനിയുടെ വീഡിയോ ഓര്‍ക്കാവുന്നതാണ്.

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണക്കുക വഴി ഇന്ത്യന്‍ ബുദ്ധിജീവികള്‍ ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു ഹിന്ദു അതേ അവകാശവാദം ഉന്നയിക്കുമ്പോള്‍ അവര്‍ വിഷമവൃത്തത്തില്‍ പെട്ടിരിക്കുന്നു. ഇരുതലവാള്‍ അപകടകരമായ കാര്യമാണ്, അത് ആത്യന്തികമായി നിങ്ങളെ കൊല്ലും. ഇന്ത്യന്‍ ബുദ്ധിജീവികള്‍ കൃത്യമായ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക,

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

കര്‍ക്കിടക ഓര്‍മ്മകള്‍

”സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ”

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies