വൈക്കം: വൈക്കം പത്മനാഭപിള്ള, തിരുവിതാംകൂറിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ കരുത്തനായ സ്വാതന്ത്ര്യ പോരാളിയാണെന്ന് വൈക്കം പത്മനാഭപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം കേന്ദ്രമന്ത്രി കിഷന് റെഡ്ഢി അഭിപ്രായപ്പെട്ടു. ഗാന്ധി സ്മൃതി ഭവന് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രതിമയുടെ ശില്പിയായ ഷാന്‍ തങ്കപ്പനെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈക്കം നഗരസഭ മുന്‍ ചെയര്മാന് നരസിംഹ നായ്ക്ക, ഗാന്ധി സ്മൃതി ഭവന് അദ്ധ്യക്ഷ രാധാ ജി.നായര്‍, സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംഘടന കാര്യദര്‍ശി ഒ.എം. ശ്രീജിത്ത്, ജില്ലാ സംഘചാലക് എന്‍.ജി.സോമനാഥന്, അഡ്വ.അനില്‍ ഐക്കര, ആര്.സോമശേഖരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.