കണ്ണൂര്‍: പതിമൂന്നു കൊല്ലത്തിന് ശേഷം ദേവസ്വം ബോര്‍ഡ് നടപ്പാക്കിയ ശമ്പള പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സമ്മേളനം ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന അധ്യക്ഷന്‍ എ.ഇ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുരളീധരന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, സി.കെ.സുരേഷ് വര്‍മ്മ, സംസ്ഥാന സെക്രട്ടറി കെ.സുധാകരന്‍, രാഹുല്‍ ആര്‍.നാഥ് എന്നിവര്‍ പ്രസംഗിച്ചു.