Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഗസ്‌നിയിലെ കടന്നല്‍ക്കൂടുകള്‍ (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 3 )

മാത്യൂസ് അവന്തി

Print Edition: 24 June 2022

ഹിന്ദുസ്ഥാനിലേക്ക് അടിക്കടി വീശിക്കൊണ്ടിരുന്ന രാക്ഷസക്കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായ ഗസ്‌നിയെക്കുറിച്ച് ചിലതെല്ലാം അറിയേണ്ടതുണ്ട്.

2021 മെയ് 8 ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടികള്‍ ചിരിച്ചും കളിച്ചും പാഞ്ഞുവരുമ്പോള്‍ അവര്‍ക്കുസമീപം ഒരു കാര്‍ ബോംബു പൊട്ടിത്തെറിച്ച് അനേകം കുട്ടികള്‍ ചിതറിവീണു. പരിഭ്രാന്തരായ കുട്ടികള്‍ രക്ഷപ്പെട്ടോടിയ സ്ഥലങ്ങളില്‍ രണ്ടു സ്‌ഫോടനങ്ങള്‍ കൂടി ഉണ്ടായി. 68 സ്‌കൂള്‍ കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. അതില്‍ 8 പേരൊഴികെ ബാക്കിയെല്ലാം പെണ്‍കുട്ടികളായിരുന്നു. കരചരണങ്ങള്‍ ഛേദിക്കപ്പെട്ട് ഇനിയൊരിക്കലും സാധാരണ ജീവിതം നയിക്കാനാവാത്തവണ്ണം അംഗഭംഗപ്പെട്ട നൂറുകണക്കിനു കൂട്ടികള്‍ വേറെ.

തങ്ങളുടെ ലൈംഗിക അടിമകളായി മാത്രം പെണ്‍കുട്ടികള്‍ ജീവിച്ചാല്‍ മതിയെന്നും അവര്‍ പഠിച്ചു മിടുക്കരാകേണ്ടെന്നും ഇസ്ലാമിക തീവ്രവാദികള്‍ തീരുമാനിക്കുന്നതിനുമുന്‍പ് കാബൂള്‍ താഴ്‌വരയും ഗാന്ധാരവും ഒക്കെ ഹിന്ദു രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഒരു കാലമുണ്ട്. ചരിത്രത്തില്‍ കയ്യെത്തിപ്പിടിക്കാവുന്ന ദൂരംവരെ ക്ഷത്രിയ രാജവംശങ്ങളും ബ്രാഹ്‌മണ രാജവംശങ്ങളും അവിടെ ഭരണം നടത്തിയിരുന്നു. അവര്‍ മുസ്ലീം ആക്രമണത്തില്‍ തകരുന്നതുവരെ അഫ്ഗാനിസ്ഥാന്‍കൂടി ഉള്‍പ്പെടുന്ന സ്വച്ഛന്നഭൂമിയായിരുന്നു നമ്മുടെ ഹിന്ദുസ്ഥാന്‍. അന്ന് അവിടെ ക്ഷേത്രങ്ങളില്‍ മണി മുഴങ്ങിയിരുന്നു. ചുറ്റുവിളക്കു കൊളുത്തി വഴിപാടു നടത്താന്‍ കന്യകമാര്‍ നിര്‍ഭയം എത്തിയിരുന്നു. ബ്രാഹ്‌മണര്‍ മന്ത്രോച്ചാരണവും പുഷ്പാഞ്ജലിയും കൊണ്ട് ഓരോ പ്രഭാതത്തിനും വന്ദനം പറഞ്ഞു.

ചരിത്രം ആരംഭിക്കുന്നതു കുറച്ചുകൂടി പുറകില്‍ നിന്നാണ്. കാബൂള്‍ താഴ്‌വരയില്‍ ഭരണം നടത്തിയിരുന്ന തുര്‍ക്ക്ഷാഹി രാജാക്കന്മാര്‍ ബുദ്ധമതാനുയായികള്‍ ആയിരുന്നു. ജനങ്ങളിലധികവും ഹിന്ദുക്കള്‍. അബ്ബാസിഡ് ഖലീഫയുടെ മതവ്യാപന ദൗത്യവുമായി ഭീകരഗോത്രജീവികള്‍ കൊന്നും കൊലവിളിച്ചും കാബൂളിലേയ്ക്കു ഇരമ്പിക്കയറി വന്നപ്പോള്‍ അഹിംസയുടെ ആചാര്യന്മാര്‍ (ബുദ്ധന്മാര്‍) മുട്ടുമടക്കി നിന്നു. അത്യാവശ്യം കൊള്ളയും കൂട്ടക്കൊലയും പതിവുപരിപാടികളും നടത്തി വിശ്വരൂപം കാട്ടിയശേഷം അബ്ബാസിഡ് ഖലീഫയുടെ പ്രതിനിധി പറഞ്ഞു.“ജീവന്‍ വേണമെങ്കില്‍ താനും പരിവാരങ്ങളും ഇസ്ലാംമതം സ്വീകരിക്കുക. കൂടാതെ 15 ലക്ഷം ദിര്‍ഹം ഓരോ വര്‍ഷവും കപ്പം നല്‍കണം. ഖലീഫ ആവശ്യപ്പെടുന്നത്ര അടിമകളെ- സ്ത്രീകളും പുരുഷന്മാരും- ഓരോ വര്‍ഷവും തന്നുകൊണ്ടിരിക്കണം.”

സ്വന്തം ജീവന്‍ വളരെ വിലപ്പെട്ടതാണെന്നു കരുതിയിരുന്ന കാബൂള്‍ഷാ ലഗാതുര്‍മന്‍ (Lagaturman) മുട്ടുവിറച്ചുകൊണ്ടു സമ്മതിച്ചു. പക്ഷേ അഗ്രചര്‍മ്മഛേദനം ചെയ്ത് അഞ്ചുനേരം നിസ്‌കരിച്ചതുകൊണ്ടോ ബീവിയെ പര്‍ദ്ദ ഇടുവിച്ചതുകൊണ്ടോ ഖലീഫ സമ്മതിച്ചില്ല. കാശിനു കാശുതന്നെ വേണം. വര്‍ഷാവര്‍ഷം പതിനഞ്ചുലക്ഷം ദിര്‍ഹം എണ്ണിപ്പെറുക്കി മേശപ്പുറത്തു വയ്ക്കാതെ ഖലീഫയുടെ ഗവര്‍ണര്‍ സമ്മതിച്ചില്ല. ഖലീഫ അടിമകളെ ആവശ്യപ്പെട്ടപ്പോഴൊക്കെ സ്വന്തം പ്രജകളെ പിടിച്ചുകെട്ടി കൊടുത്തയച്ചു. ഒടുവില്‍ കാബൂള്‍ഷായ്ക്കു മടുത്തു. ജീവിതംതന്നെ ഉപേക്ഷിച്ചാലോ എന്നായി ചിന്ത. ചക്രശ്വാസം വലിക്കുന്ന ഷായുടെ പ്രധാനമന്ത്രി ബ്രാഹ്‌മണനും കരുത്തനുമായ കല്ലര്‍ (Kallar) എന്ന ദേഹമായിരുന്നു. മന്ത്രി രാജാവിനോടു പറഞ്ഞു.“തിരുമനസ്സുകൊണ്ടു പൊറുക്കണം. സിംഹാസനമാകെ മുള്‍മുനകളാണെന്ന് അങ്ങുപറഞ്ഞുവല്ലോ. സാരമില്ല. ഇനി അങ്ങ് അവിടെ ഇരിക്കേണ്ട. മുള്‍മുനകളില്‍ ഇരുന്ന് അടിയന് നല്ല പരിചയമാണ്.

അടുത്ത നിമിഷം കാബൂള്‍ഷായെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് കല്ലര്‍ സിംഹാസനം പിടിച്ചെടുത്തു. എ.ഡി. 850 ല്‍ ആണ് ഈ സംഭവം. ഖലീഫയുടെ ഗവര്‍ണറും അംഗരക്ഷകസേനയും വധിക്കപ്പെടുകയോ ഓടി രക്ഷപ്പെടുകയോ ചെയ്തു. തുടര്‍ന്ന് മതപരിവര്‍ത്തനത്തിനുള്ള എല്ലാ ശ്രമങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. തകര്‍ത്ത ക്ഷേത്രങ്ങളൊക്കെ പുനഃസ്ഥാപിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. കൊട്ടാരത്തിലെ പൂജാമുറിയില്‍ നിന്ന് ഓം നമശിവായ മന്ത്രത്തിന്റെ അനുരണനങ്ങള്‍ പ്രവഹിച്ചുതുടങ്ങി.

അറബികള്‍ ഈ പുതിയ രാജവംശത്തിന് പേരിട്ടു; ഹിന്ദുഷാഹി. ഇന്നും ചരിത്ര പുസ്തകങ്ങളില്‍ ആ പേര് അതേപടി നിലനില്ക്കുന്നു. അവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ക്ഷത്രിയരെയും ബ്രാഹ്‌മണരെയും നിയമിച്ചു. സൈന്യത്തെ പുനഃസംഘടിപ്പിച്ചു. കാബൂള്‍ വാലിയും ഗാന്ധാരവും ഉള്‍പ്പെടുന്ന വിശാലമായ ഹിന്ദുസാമ്രാജ്യം തള്ളിക്കയറിവരുന്ന മുസ്ലീം അധിനിവേശത്തിനെതിരെ കരിങ്കല്‍ ചുമര്‍പോലെ നിലകൊണ്ടു.

പക്ഷേ ഹിന്ദുഷാഹി വംശത്തിന് ഒരു കാലദോഷം കാത്തിരിക്കുന്നുണ്ടായിരുന്നു. അയ്യരുകള്‍(Ayyars) എന്നൊരു കൊള്ളക്കൂട്ടം അഫ്ഗാന്‍ മുതല്‍ ഇറാനിലും ഇറാക്കിലുംവരെ വ്യാപിച്ചു കിടന്നിരുന്നു. അടിയുറച്ച രാജഭരണമുള്ള പ്രദേശങ്ങളില്‍പോലും അയ്യരുകള്‍ കൊള്ളയും കൊലയും നടത്തി. വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ എത്തിനോക്കാത്ത വിശാല മരുപ്രദേശങ്ങളില്‍ അവര്‍ യഥേഷ്ടം വിലസി. അക്കൂട്ടത്തില്‍ യാക്കൂബ് ബിന്‍ സഫര്‍ എന്നൊരുവന്‍ കൊലയിലും കൊള്ളയിലും ഉള്ള തന്റെ സാമര്‍ത്ഥ്യം കൊണ്ട് ഒരു വന്‍കിട കൊള്ളത്തലവനായി മാറി. ഇറാനിലെ രാജാക്കന്മാര്‍ക്കുവേണ്ടി യുദ്ധവേളകളില്‍ ഇയാള്‍ സ്വന്തം കൊള്ളസംഘത്തോടൊപ്പം പൊരുതി. കടുത്ത പോരാട്ടവീര്യവും ക്രൂരതയുംകൊണ്ട് അയാള്‍ വിജയം പിടിച്ചുവാങ്ങി. അങ്ങനെ അയാളൊരു യുദ്ധപ്രഭു (Warlord)വായി വളര്‍ന്നു. കിഴക്കന്‍ ഇറാനിലെ സയിസ്ഥാന്‍ (Sisten) മേഖല പിടിച്ചടക്കിക്കൊണ്ട് അയാള്‍ ചുറ്റുപാടുകളില്‍ ആക്രമണം നടത്തി. സുന്നി മുസ്ലീം ആയിരുന്നതുകൊണ്ട് ഇറാനിയന്‍ ഭരണകൂടത്തിന്റെ സഹായവും കിട്ടി. ഒടുവില്‍ അയാളുടെ ‘സഫര്‍’ എന്ന സ്വന്തം പേരുചേര്‍ത്ത് സഫാരിഡ് രാജവംശം (Saffarid dynasty) സ്ഥാപിക്കപ്പെട്ടു. നിഷ്‌ക്കരുണം കൊല്ലാനും കൊള്ള ചെയ്യാനും മടിയില്ലാത്ത ദുഷ്ടന്മാരായ കൊള്ളക്കൂട്ടങ്ങളൊക്കെ യാക്കൂബ് സഫറിന്റെ സൈന്യങ്ങളായി. ഇറാന്റെ വിശാല പ്രവിശ്യകള്‍, അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ഇന്നത്തെ പാകിസ്ഥാനില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങള്‍, അങ്ങനെ യാക്കൂബ് സഫറിന്റെ സാമ്രാജ്യം വളര്‍ന്നു.

കാട്ടുനായ്ക്കളെപ്പോലെ പറ്റം ചേര്‍ന്ന് ആക്രമിച്ചു കയറുന്ന യാക്കൂബ് സഫറിന്റെ കൊള്ള സംഘങ്ങളുടെ ആക്രമണ പരിധിയില്‍നിന്ന് തലസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഹിന്ദുഷാഹി രാജാവ് നിര്‍ബന്ധിതനായി. എ.ഡി. 870-ല്‍ സിന്ധു നദിയുടെ തീരപ്രദേശത്തുള്ള ഉദഭണ്ഡപുര അഥവാ വായ്ഹുണ്ഡ് (Udabhandapura or waihund) എന്ന പൗരാണിക പ്രദേശത്തേക്ക് ഹിന്ദുഷാഹി തലസ്ഥാനം മാറ്റി. ഗ്രീക്കു ചക്രവര്‍ത്തി അലക്‌സാണ്ടര്‍ ആക്രമണത്തിനെത്തിയപ്പോള്‍ ഇവിടെവച്ചാണ് സിന്ധുനദി കുറുകെ കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചത്. മഹാഭാരത കഥയിലെ ഗാന്ധാരിയുടെ നഗരം ഇവിടെയാണ്. തക്ഷശിലാ വിദ്യാപീഠവും ഗുരു ചാണക്യനും ചന്ദ്രഗുപ്തമൗര്യനും വിഹരിച്ച പ്രദേശങ്ങളും ഇവിടെയാണ്. അങ്ങനെ ചരിത്രത്താളുകളില്‍ ഹിന്ദുസംസ്‌കാരത്തിന്റെ കയ്യൊപ്പു ചാര്‍ത്തിയ ആ പ്രദേശത്തു നിന്നുകൊണ്ട് ഹിന്ദുഷാഹി രാജാവ് വന്‍തോതില്‍ സൈന്യശേഖരണം നടത്തി.

അതേസമയം മരുഭൂമിയില്‍ ഇസ്ലാമിക സാമ്രാജ്യം പര്‍വ്വതാകാരം പൂണ്ടു വളരുകയാണ്. പ്രവാചകനായ മുഹമ്മദിന്റെ പരമ്പരയില്‍ മൂന്നാമത്തേതായ ബാഗ്ദാദിലെ അബ്ബാസിഡ് ഖലീഫയുടെ ആശീര്‍വാദത്തോടെ സമാനിഡ് (Samanid) എന്ന സുന്നി മുസ്ലീം ഇറാനിയന്‍ രാജവംശം അതിരുകളില്ലാതെ വളര്‍ന്നു. ഭാരതീയ രാജാക്കന്മാരെപ്പോലെ സൈനികര്‍ക്കു ശമ്പളം കൊടുത്തു പുലര്‍ത്തുന്ന പതിവ് അവര്‍ക്കിടയിലില്ല. മരുഭൂമിയില്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്ന ഗോത്രജീവികള്‍ ജന്മംകൊണ്ടുതന്നെ കൊള്ളക്കാരും കൂലിക്കു യുദ്ധം ചെയ്യുന്നവരുമാണ്. യുദ്ധവേളയില്‍ ശത്രുവിന്റെ പ്രദേശത്ത് – കൊന്നും കൊല ചെയ്തും നേടുന്ന മുതലിന്റെ അഞ്ചില്‍ ഒരു ഭാഗം രാജാവിനുള്ളതാണ്. ബാക്കി കൊള്ളമുതല്‍ സൈന്യത്തിനു വീതിച്ചെടുക്കാം. അതു പൊന്നായാലും പെണ്ണായാലും ഇതാണു വ്യവസ്ഥ. അതുകൊണ്ട് മരുഭൂമിയിലെ കൊള്ളസംഘങ്ങള്‍ പെട്ടെന്നു മുസ്ലീം രാജവംശങ്ങളുടെ സൈന്യത്തില്‍ ചേര്‍ന്നു. ഇങ്ങനെ രൂപംകൊണ്ട സൈനികബലം ഉപയോഗിച്ച് ഇറാനിലെ സമാനിഡ് രാജവംശം വളര്‍ന്നു.

ഇസ്ലാമിക മുന്നേറ്റത്തിനെതിരെ പിടിച്ചു നില്ക്കുന്ന ഹിന്ദു രാജാക്കന്മാരെ തകര്‍ക്കാന്‍ കാബൂളിനുനേരെ നിരന്തരം ആക്രമണമുണ്ടായി. കാട്ടുകടന്നലുകള്‍ ഇളകിവരുംപോലെ എത്തുന്ന ഒരു കൂട്ടത്തിനെതിരെ ക്ഷത്രിയസൈന്യം ചോരയില്‍ കുളിച്ചുനിന്നു പോരാടി. തോല്‍വി എന്നുവച്ചാല്‍ മതംമാറ്റംകൂടി അതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്ഷത്രിയര്‍ ചാവേറുകളായി. യുദ്ധവേളയില്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ പരുത്തിനൂലുകൊണ്ടു തുന്നിക്കൂട്ടിയ ശേഷം വീണ്ടും വാളെടുത്തുകൊണ്ട് യുദ്ധച്ചുഴിയിലേയ്ക്കു പാഞ്ഞു കയറുന്ന ഹിന്ദുസൈനികര്‍. അവര്‍ക്കു വിശ്രമിക്കാന്‍ സമയം കിട്ടാറില്ല. ഒരുപറ്റത്തെ നിഗ്രഹിച്ചുകഴിഞ്ഞ് ഹിന്ദുസൈനികര്‍ വിശ്രമിക്കുംമുന്‍പ് അടുത്ത കടന്നല്‍ക്കൂട്ടം എത്തുകയായി. എത്ര കൊന്നാലും തീരാത്തവണ്ണം അവരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. കാരണം മരുഭൂമികളില്‍ നടക്കുന്ന നിയന്ത്രണമില്ലാത്ത പിറവികളൊക്കെയും അവസാനം എത്തിച്ചേരുന്നത് ഈ കൂട്ടത്തിലാണ്. ഹിന്ദുവിന് അത്രയും അംഗബലം ഉണ്ടാകില്ല. അത് സംസ്‌കാരമുള്ള ഒരു ജനതയാണ്. തക്ഷശിലാ വിദ്യാപീഠത്തിന്റെ നിഴലില്‍ വളരുന്ന ജനതയ്ക്ക് ഒരു പരിധിക്കപ്പുറം അധഃപതിക്കാനാവില്ല.

എ.ഡി. 900-ാം ആണ്ടില്‍ കാബൂള്‍ ഉപേക്ഷിക്കുവാന്‍ ഹിന്ദു രാജാക്കന്മാര്‍ നിര്‍ബന്ധിതരായി. അവര്‍ ഗാന്ധാരത്തിലേയ്ക്കു (ഇന്നത്തെ കാണ്ടഹാര്‍) പിന്മാറി. ഇസ്ലാമിക ശക്തികള്‍ ഗാന്ധാരവും കീഴടക്കി പഞ്ചാബിലെത്തിയാല്‍ അത് ഹിന്ദുസ്ഥാന്‍ മുഴുവന്‍ നിലംപരിശാക്കും. അതിന് അനുവദിച്ചാല്‍ ഹിന്ദുസംസ്‌കാരത്തിന്റെ തന്നെ നാശമായിരിക്കും ഫലം. ഇസ്ലാമിക അധിനിവേശത്തിനു മുന്‍പ് സൊരാഷ്ട്രിയനിസം ആയിരുന്നു ഇറാനിലെ മതം. ടര്‍ക്കിയില്‍ ഭൂരിപക്ഷം ക്രിസ്ത്യാനികള്‍ ആയിരുന്നു. അവിടെയൊക്കെ ഇന്ന് ഇസ്ലാമാണ് ഭൂരിപക്ഷം. ഹിന്ദുസ്ഥാനില്‍ അങ്ങനെ സംഭവിച്ചുകൂടാ. ഗാന്ധാരത്തിലെ രാജധാനിയില്‍ ഹിന്ദുരാജാക്കന്മാര്‍ ആലോചനാമഗ്നരായി നടന്നു.

മരുഭൂമിയിലെ കൊള്ളക്കൂട്ടങ്ങള്‍ രാജവംശം സ്ഥാപിച്ചാലും പ്രജകളെ സംരക്ഷിക്കാതെ കൊള്ളയില്‍ മാത്രം ശ്രദ്ധിക്കുന്നതിനാല്‍ അവര്‍ക്ക് ദീര്‍ഘകാലം രാജാക്കന്മാരായി തുടരാനാവില്ല. കാബൂളില്‍ ഹിന്ദു രാജാക്കന്മാരെ പരാജയപ്പെടുത്തിയ കൊള്ളക്കാരന്‍ യാക്കൂബ് സഫറിന്റെ രാജവംശം അങ്ങനെ ക്ഷയിച്ചുതുടങ്ങി. അവസരം നോക്കി കാത്തിരുന്ന കാണ്ടഹാറിലെ ഹിന്ദുഷാഹി രാജാക്കന്മാര്‍ മുന്‍പോട്ടു കുതിച്ചു. ഗസ്‌നിയില്‍ ചെറിയൊരു ഹിന്ദുരാജവംശം മുള പൊട്ടുന്നുണ്ടായിരുന്നു. ലാവിക്(Lawik) എന്നാണ് ആ രാജവംശത്തിന്റെ പേര്. അവര്‍ക്ക് ആയുധസഹായവുമായി ഹിന്ദുഷാഹി എത്തി. കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ഹിന്ദുസേന സര്‍വ്വവും സംഹരിച്ചുകൊണ്ടു മുന്നേറി. യാതൊരു കാരുണ്യവും അര്‍ഹിക്കാത്ത കൊള്ളക്കൂട്ടങ്ങളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടു കടന്നുചെന്ന ക്ഷത്രിയ സൈന്യം ഗസ്‌നി മോചിപ്പിച്ചു. അവിടെ വീണ്ടും ഹിന്ദുഭരണം നിലവില്‍ വന്നു. അഫ്ഗാന്‍ ചരിത്രകാരന്‍ അബ്ദുള്‍ ഹായ് ഹബീബി(Abdul Hai Habibi)എഴുതിയിരിക്കുന്നത് വുജ്‌വീര്‍ ലാവിക് (Wujwir Lawik) എന്ന ഹിന്ദു രാജാവ് ഗസ്‌നിയില്‍ മഹത്തായ ഒരു ഹിന്ദുക്ഷേത്രം പണികഴിപ്പിച്ചു എന്നാണ്. പക്ഷേ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

അറേബ്യന്‍ മരുഭൂമിയുടെ കാര്‍ക്കശ്യങ്ങളില്‍ മുളച്ചും കരിഞ്ഞും പരസ്പരം പോരടിച്ചും കച്ചവടസംഘങ്ങളെ കൊള്ളചെയ്തും കഴിഞ്ഞുപോന്നിരുന്ന ജനസമൂഹം ഒരിക്കലും ഒരു നിയമവ്യവസ്ഥയുടെ കീഴില്‍ ഏകോപിതരായിട്ടില്ല. എന്തിനെയെങ്കിലും അനുസരിക്കാന്‍ കൂട്ടാക്കാത്തവണ്ണം അവര്‍ സദാ പ്രകോപിതരാണ്. ഭൂമിശാസ്ത്രപരമായി തികച്ചും ഒറ്റപ്പെട്ടു കഴിയുന്ന ഈ കൂട്ടര്‍ക്ക് മറ്റു സംസ്‌കാരങ്ങളുടെ പ്രകാശ വീചികള്‍ കാണാന്‍ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. ജീവിതകാലം മുഴുവന്‍ മരുഭൂമിയും വരണ്ട പുല്‍മേടുകളും മാത്രം കാണാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന് ഹൃദയാലുക്കളാകാന്‍ സാദ്ധ്യമല്ല. വല്ലപ്പോഴും കിട്ടുന്ന ഒരു മഴ ആശ്വാസത്തിന്റെ ഇളംകാറ്റായി പോലും ഈ സമൂഹത്തിനു തോന്നാറില്ല. പലപ്പോഴും മൂന്നും നാലും വര്‍ഷത്തെ വരള്‍ച്ചക്കു ശേഷമായിരിക്കും ഒരു മഴ പെയ്യുന്നത്. അതുകൊണ്ടുതന്നെ കൃഷിയോ സ്ഥിരമായ മറ്റൊരു ജീവിതവൃത്തിയോ സ്വീകരിക്കാന്‍ നിവൃത്തിയില്ല. ആടുകളെയും ഒട്ടകങ്ങളെയും തീറ്റിപ്പോറ്റി മരുഭൂമിയുടെ ശാപത്തിലൂടെ അലഞ്ഞുനടക്കാനാണ് അവരുടെ വിധി. മരുഭൂമിയുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ ഒട്ടകങ്ങളുടെ പാലു കുടിക്കും. ഒട്ടകത്തിന്റെ കഴുത്തിലെ ചെറിയൊരു രക്തക്കുഴല്‍ പൊട്ടിച്ച് അതിലൂടെ തുള്ളികളായി വീഴ്ത്തുന്ന രക്തവും ഒട്ടകത്തിന്റെ പാലും ചേര്‍ത്ത് കുടിച്ചാല്‍പിന്നെ ആ ദിവസം അവര്‍ക്ക് ആഹാരം വേണ്ട. പരിഷ്‌കൃത മനുഷ്യരെപ്പോലെ വ്യക്തമായ നിയമങ്ങളോ പാരമ്പര്യാധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളോ അവര്‍ക്കില്ല. മരുഭൂമിയിലൂടെ നഗ്നപാദരായി നടക്കുവാനാണ് അവര്‍ക്കിഷ്ടം. ഓരോ മനസ്സും പകയുടെ തീക്കുറ്റികളാണ്. ചെറിയൊരു പ്രകോപനം ഉണ്ടായാല്‍ അതു പൊട്ടിത്തെറിക്കും.

അവസാനിക്കാത്ത സഞ്ചാരത്തിനിടയില്‍ കണ്ടുമുട്ടുന്ന ഗോത്രങ്ങളുടെമേല്‍ മിന്നല്‍ ആക്രമണം നടത്തും. കൊള്ളയും കൊള്ളിവയ്പും കൂട്ടക്കൊലയും അതിന്റെ ഭാഗമാണ്. സ്ത്രീകള്‍ കനിവില്ലാതെ ആക്രമിക്കപ്പെടും. ഈ പ്രവൃത്തികളൊക്കെ സമൂഹത്തില്‍ മാന്യത നേടാനുള്ള ഉപാധികളാണെന്ന് അവര്‍ വിശ്വസിച്ചു. ഗോത്രത്തിലെ ഓരോ യുവാവും യുദ്ധത്തില്‍ പങ്കെടുക്കണമെന്നു നിര്‍ബന്ധം. ഒഴിഞ്ഞുമാറിയാല്‍ ഗോത്രത്തില്‍ നിന്നു പുറംതള്ളി മരുഭൂമിയില്‍ എറിഞ്ഞുകളയും.

ഇത്തരം ഗോത്രങ്ങള്‍ പരസ്പരം കൊന്നുകൊണ്ട് മരുഭൂമിയില്‍ കഴിഞ്ഞിരുന്ന കാലത്ത് പുറംലോകത്തിന് അതൊരു തലവേദനയായിരുന്നില്ല. എന്നാല്‍ മുസ്ലീം വിശ്വാസത്തിനു കീഴില്‍ ആയിരക്കണക്കിന് ഗോത്രങ്ങള്‍ ഏകോപിപ്പിക്കപ്പെട്ടു. വ്യക്തികളുടെ അടിസ്ഥാന സ്വഭാവത്തിന് യാതൊരു മാറ്റവും വരാത്ത ലക്ഷക്കണക്കിനു പോരാളികള്‍ ഒരു ശക്തികേന്ദ്രത്തിനു കീഴില്‍ അണിനിരന്നപ്പോള്‍ അത് ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവാത്ത മഹാശക്തിയായി.

ഗസ്‌നിയിലെ ഹിന്ദുരാജാക്കന്മാര്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് ചുറ്റും നോക്കിയാല്‍ കാണുന്നത് മഹാമാരിയുടെ വൈറസുകളെപ്പോലെ ഗോത്രജീവികള്‍ തടിച്ചുകൂടുന്ന രാജ്യങ്ങളാണ്. മതതീവ്രതയുടെ കാര്യത്തില്‍ ഗസ്‌നിയുടെ അതിരിനു തൊട്ടടുത്തു നില്ക്കുന്ന തുര്‍ക്ക്‌മെനിസ്ഥാനിലെ ഗോത്രജീവിയും അങ്ങകലെ ഇറാഖ് (പുരാതന മെസൊപ്പൊട്ടാമിയ) മരുഭൂമിയിലെ നാടോടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവരുടെ പൊതു അജണ്ട അവിശ്വാസിയെ കൊല്ലുകയും കൊള്ള ചെയ്യുകയും തന്നെ. ഗസ്‌നിയിലെ ഹിന്ദുരാജാവിന് പ്രതീക്ഷയുടെ ഒരു ചെറുകിരണമെങ്കിലും എത്തുന്നത് ഭാരതത്തില്‍നിന്നുമാത്രം. ആ വഴിയും സഹായം എത്തുക എളുപ്പമല്ല. കാരണം പഞ്ചാബിനും അഫ്ഗാനിസ്ഥാനുമിടയില്‍ ഹിന്ദുക്കുഷ് പര്‍വ്വതങ്ങള്‍ സ്ഥിതിചെയ്യുന്നു. പര്‍വ്വതങ്ങള്‍ക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു പോകുന്ന ഖൈബര്‍ ചുരമാണ് ഏക സഞ്ചാരമാര്‍ഗ്ഗം. ചുരവഴിയിലെ പര്‍വ്വതമേഖലയില്‍ ഉടനീളം സഞ്ചാരികളെ കൊള്ളചെയ്തു ജീവിക്കുന്ന പരമ്പരാഗത ഗോത്രങ്ങളുണ്ട്. ഇവയ്ക്കിടയില്‍ ഞെരുങ്ങി നില്ക്കുന്ന ഹിന്ദുരാജാവിന് വൃഥാ പോരാടി ബലിദാനിയാകാമെന്നല്ലാതെ വിജയം അസാധ്യമാണ്.

(തുടരും)

Tags: മുഹമ്മദ് ഗസ്‌നിഗസ്നി മതഭീകരതയുടെ മനുഷ്യാകാരം
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

കര്‍ക്കിടക ഓര്‍മ്മകള്‍

”സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ”

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies