Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

യോഗ ലോകാരോഗ്യത്തിന്

ഡോ.ആത്മദേവ്

Print Edition: 17 June 2022

ജൂണ്‍ 21- അന്താരാഷ്ട്ര യോഗാദിനം

2014-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി ബഹുഭൂരിപക്ഷം അംഗങ്ങളുടെയും അംഗീകാരത്തോടു കൂടി പാസ്സാക്കിയ പ്രമേയമനുസരിച്ച് 2015 മുതല്‍ ആഗോളതലത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ചുവരുന്നു. ജൂണ്‍ 21ന് വര്‍ഷത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഉള്ള ദിവസമെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ ചില രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര ആഘോഷ ദിനത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ അഭൂതപൂര്‍വ്വമായി അന്താരാഷ്ട്ര യോഗാദിനം ആ രാഷ്ട്രങ്ങള്‍ ആഘോഷിച്ചു. ഭാരതത്തില്‍ യോഗശാസ്ത്രത്തിനുവേണ്ടി ഒരു മന്ത്രിയും ഒരു മന്ത്രാലയവും നിലവില്‍ വരികയും ചെയ്തു. 2015 മുതല്‍ 2021 വരെയുള്ള കഴിഞ്ഞ ഏഴുകൊല്ലം കൊണ്ട് യോഗശാസ്ത്രം ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുകയും ആചരിച്ചു വരികയും ചെയ്യുന്നു. ലോകജനതയുടെ ശാരീരിക, മാനസിക, വൈകാരിക, ആദ്ധ്യാത്മിക ഉന്നമനത്തിന് യോഗശാസ്ത്രത്തിന്റെ സംഭാവന വളരെ വലുതാണെന്ന് അംഗീകരിക്കപ്പെട്ടതായി കാണുന്നു.

സാധാരണയായി മനുഷ്യമനസ്സ് തന്നില്‍ നിന്നും ബാഹ്യമായ സംഗതികളില്‍ മിക്കപ്പോഴും വ്യാപൃതമായിരിക്കുന്നതുകൊണ്ട് മനസ്സിന് ശാന്തി കൈവരിക്കുവാന്‍ സാധിക്കുന്നില്ല. ഇതിനു പ്രതിവിധിയായി നമ്മുടെ തൃകാലജ്ഞാനികളായ പൂര്‍വ്വിക ഋഷിമാര്‍ വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അടിസ്ഥാനത്തില്‍ കണ്ടുപിടിച്ച ഒരു ശാസ്ത്രമാര്‍ഗ്ഗമാണ് യോഗ.

മനുഷ്യമനസ്സിന്റെ ആനന്ദത്തിന് ബാഹ്യമായ ചില ഘടകങ്ങള്‍ ആവശ്യമാണെങ്കിലും ആത്യന്തികമായി മനുഷ്യമനസ്സിന്റെ ആനന്ദത്തിന് നിദാനം മനസ്സിന്റെ അവസ്ഥയാണ് എന്നാണ് യോഗ പറയുന്നത്.

യോഗയുടെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് 6000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ പിതാവായി അറിയപ്പെടുന്നത്. അദ്ദേഹം യോഗ ശാസ്ത്രജ്ഞനും ആയുര്‍വേദ വൈദ്യശ്രേഷ്ഠനും സംസ്‌കൃതഭാഷാ വൈയാകരണനും ആയിരുന്നു. യോഗയെ സംബന്ധിച്ച പതഞ്ജലി സൂത്രവും ആയുര്‍വേദത്തെ സംബന്ധിച്ച ആയുര്‍വേദ സംഹിതയും സംസ്‌കൃത ഭാഷയെ സംബന്ധിച്ച വ്യാകരണ മഹാഭാഷ്യവും പതഞ്ജലി മഹര്‍ഷി രചിച്ച മഹത്തായകൃതികളാണ്.

യോഗശാസ്ത്രം കൊണ്ട് മനസ്സിന്റെ മാലിന്യങ്ങളെയും ആയുര്‍വേദ ശാസ്ത്രംകൊണ്ട് ശരീരത്തിന്റെ മാലിന്യങ്ങളെയും നീക്കാമെന്നും വ്യാകരണ ഭാഷ്യം കൊണ്ട് ഭാഷയെ ശുദ്ധീകരിക്കാമെന്നും പതഞ്ജലി മഹര്‍ഷി സിദ്ധാന്തിച്ചു. ഈ മൂന്നു കൃതികളും ഒരു വ്യക്തിയുടെ മാത്രം സംഭാവനയാണെന്നതു തന്നെ ആ വ്യക്തിയുടെ വ്യക്തി പ്രഭാവത്തെ സൂചിപ്പിക്കുന്നു. പതഞ്ജലി മഹര്‍ഷിയുടെ ജീവിതകാലം 184 ബി.സി. മുതല്‍ 148 ബി.സി. വരെയാണ് എന്നാണ് കരുതുന്നത്. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങളുടെ ഭാഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത് വ്യാസമഹര്‍ഷി രചിച്ച പതഞ്ജലി യോഗ സൂത്രഭാഷ്യമാണ്. പതഞ്ജലിയുടെ 196 യോഗ സൂത്രങ്ങളെ സമാധിപാദം, സാധനാ പാദം, വിഭൂതി പാദം, കൈവല്യ പാദം എന്നിങ്ങനെ 4 ഭാഗങ്ങളായി പകുത്തിട്ടുണ്ട്.

ഗോണിക എന്നു പേരുള്ള ഒരു യോഗിനി അഞ്ജലി മുദ്രയില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ഭൂമിയിലെ മനുഷ്യരെ യോഗശാസ്ത്രം പഠിപ്പിക്കുന്നതിനായി ഒരു പാമ്പിന്‍ കുട്ടിയുടെ രൂപത്തില്‍ ആദിശേഷന്‍ ഗോണികയുടെ കൈകളിലേക്ക് പതിച്ചു എന്നാണ് പതഞ്ജലി മഹര്‍ഷിയുടെ ജനനത്തെക്കുറിച്ചുള്ള ഐതിഹ്യം. അഞ്ജലി മുദ്രയിലേക്ക് പതനമുണ്ടായതിനാല്‍ പതഞ്ജലി എന്ന നാമം സിദ്ധിച്ചു. പതഞ്ജലി മഹര്‍ഷിക്ക് ഗോണിക പുത്ര എന്നും പേരുണ്ട്. ഈ പതഞ്ജലി ആദിശേഷന്റെ അഥവാ അനന്തന്റെ അവതാരമായി വിവക്ഷിക്കപ്പെടുന്നു.

യോഗശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തം കപില മഹര്‍ഷിയുടെ സാംഖ്യശാസ്ത്രമാണ്. സാംഖ്യശാസ്ത്രമെന്ന പേര് സിദ്ധിക്കുന്നതു തന്നെ, അത് ഗണിതശാസ്ത്രത്തിന്റെ ഭാഗമായ സംഖ്യയുടെ ക്ലിപ്തതയുള്ളതുകൊണ്ടാണ്. സാംഖ്യ എന്ന വാക്കിന്റെ അര്‍ത്ഥം കൃത്യമായ അറിവ് (Accurate Knowledge) എന്നാണ്. സാംഖ്യശാസ്ത്ര പ്രകാരം അടിസ്ഥാനപരമായി പുരുഷനും പിന്നെ മൂലപ്രകൃതിയുമാണ് ഉള്ളത്. പ്രകൃതിയുടെ മൂന്ന് അവസ്ഥാന്തരങ്ങളാണ് തമസ്സ്, രജസ്സ്, സാത്വികത എന്നീ ഗുണങ്ങള്‍. ഈ മൂന്നിനെയും ഒന്നിച്ച് ത്രിഗുണങ്ങള്‍ എന്ന് പറയുന്നു. ഈ മൂന്ന് ഗുണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് പ്രകൃതിയില്‍ കാണുന്ന 24 തത്വങ്ങള്‍. അതായത് 1. പഞ്ചഭൂതങ്ങള്‍ അഞ്ച് (ആകാശം, വായു, അഗ്നി, ജലം, പൃഥ്വി),2. പഞ്ച ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച് (കര്‍ണ്ണം, ത്വക്ക്, കണ്ണ്, നാക്ക്, നാസികം), 3. പഞ്ചതന്മാത്രകള്‍ അഞ്ച് (ശബ്ദം, സ്പര്‍ശം, രൂപം, രുചി, ഗന്ധം), 4.പഞ്ച കര്‍മ്മേന്ദ്രിയങ്ങള്‍ (വായ, കൈകള്‍, കാലുകള്‍, ഗുദം, ജനനേന്ദ്രിയം) എന്നിവയും നാലു അന്തഃകരണങ്ങളും (മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം – അഹം+ആകാരം) ചേര്‍ന്ന് 24 എണ്ണവും പുരുഷനും (ബോധം – Consciousness) ചേര്‍ന്നതാണ്. സാംഖ്യ ശാസ്ത്രത്തിലെ അടിസ്ഥാനതത്വങ്ങളായ 24 തത്വങ്ങള്‍.

ഈ സാംഖ്യശാസ്ത്രത്തില്‍ നിന്നാണ് യോഗശാസ്ത്രം ഉരുത്തിരിഞ്ഞു വരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സാംഖ്യശാസ്ത്രം യോഗശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണവും യോഗശാസ്ത്രം സാംഖ്യശാസ്ത്രത്തിന്റെ പ്രായോഗിക വശവുമാണ്. യോഗശാസ്ത്രത്തെ വീണ്ടും നാലായി തരംതിരിക്കാം. മന്ത്രയോഗം, ലയയോഗം, ഹഠയോഗം, രാജയോഗം എന്നിവയാണ് അവ. ഇതില്‍ ഹഠയോഗം സ്ഥൂല ശരീരത്തെയും രാജയോഗം സൂക്ഷ്മ ശരീരത്തെയും മന്ത്രയോഗവും ലയയോഗവും കാരണ ശരീരത്തെയും സ്വാധീനിക്കുന്നു. അതുകൊണ്ടാണ് രാജയോഗം തുടങ്ങുന്നതിനു മുമ്പ് ഷഡ്ക്രിയകള്‍ ഉള്‍ക്കൊള്ളുന്ന ഹഠയോഗം നിര്‍ബ്ബന്ധമായും ഒരു ആറുമാസമെങ്കിലും ശീലിച്ചിരിക്കണമെന്ന് പറയുന്നത്. അഥവാ ഹഠയോഗം അവസാനിക്കുന്നിടത്താണ് രാജയോഗം തുടങ്ങുന്നത്.

ഹഠയോഗത്തെപ്പറ്റി ഇന്ന് ലഭ്യമായിട്ടുള്ള ആധികാരികമായ ഗ്രന്ഥം സ്വാത്മരാമനാല്‍ രചിക്കപ്പെട്ടിട്ടുള്ള ‘ഹഠ യോഗ പ്രദീപിക’ എന്ന ഗ്രന്ഥമാണ്. ഹഠയോഗ പ്രദീപികയില്‍ ഷഡ്ക്രിയകളും (ത്രാടകം, കപാലഭാതി, നേതി, ധൗതി, നൗളി, വസ്ഥി) ഏതാനും യോഗാസനങ്ങളും കുറച്ച് പ്രാണായാമങ്ങളും, കൂടാതെ മുദ്രകള്‍, ബന്ധകള്‍ എന്നിവയെ കുറിച്ചും വജ്രോളി, സഹജോളി, അദ്രോളി (ശിവാംഭൂ – Urine Therapy) എന്നിവയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്.

രാജയോഗത്തെ പതഞ്ജലി മഹര്‍ഷിയുടെ കൃതിയായതിനാല്‍ പതഞ്ജലി യോഗമെന്നും അതിന് എട്ട് ഭാഗമുള്ളതിനാല്‍ അഷ്ടാംഗയോഗമെന്നും പറയുന്നു. യമം, നിയമം, യോഗാസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ട് ഭാഗങ്ങള്‍. ഇവയില്‍ യമനിയമങ്ങള്‍ ജൈനമത സിദ്ധാന്തങ്ങളുമായും ധാരണ, ധ്യാനം, സമാധി എന്നിവ ബുദ്ധമത സിദ്ധാന്തങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അഷ്ടാംഗ യോഗയിലെ ആദ്യത്തെ നാലെണ്ണത്തെ ബഹിരംഗ യോഗ എന്നും രണ്ടാമത്തെ നാലെണ്ണത്തെ അന്തരംഗ യോഗ എന്നും പറയുന്നു. ഇതിലെ യമം എന്ന ശീര്‍ഷകത്തില്‍ പറയുന്ന അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്‌മചര്യം എന്നിവ പാലിക്കുന്നതിനെ മഹാവ്രതമെന്നാണ് പതഞ്ജലി മഹര്‍ഷി വിശേഷിപ്പിച്ചിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരമുള്ള ആരോഗ്യം സിദ്ധിക്കുന്നതിന് ശരിയായിട്ടുള്ള വ്യായാമം, ശരിയായിട്ടുള്ള ശ്വാസോച്ഛ്വാസം, ശരിയായിട്ടുള്ള ഭക്ഷണം, ശരിയായിട്ടുള്ള ചിന്ത എന്നിവ അനിവാര്യമാണ്. അതില്‍ യോഗാസനവും പ്രാണായാമവും പരിശീലിക്കുന്നതു വഴി ശരിയായിട്ടുള്ള വ്യായാമവും ശരിയായിട്ടുള്ള ശ്വാസോച്ഛ്വാസവും കൈവരിക്കുവാന്‍ സാധിക്കുന്നു. യോഗശാസ്ത്രപ്രകാരം ശരിയായിട്ടുള്ള ഭക്ഷണം എന്നു പറയുന്നത് സാത്വിക ഗുണപ്രധാനമായ ഭക്ഷണമാണ്. മന്ത്രയോഗം, ലയയോഗം എന്നിവ ശരിയായിട്ടുള്ള ചിന്തയിലേക്ക് നയിക്കുന്നു.

ഒരു ദിവസം അരമണിക്കൂറോ, ഒരു മണിക്കൂറോ, സമയമുണ്ടെങ്കില്‍ കൂടുതല്‍ നേരമോ യോഗചെയ്യുന്നത് മുകളില്‍ പറഞ്ഞ തരത്തിലുള്ള ആരോഗ്യം കൈവരിക്കുവാന്‍ അത്യന്താപേക്ഷിതമാണ്.

Tags: International Yoga Day
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

കൊമ്പുകുത്തുന്ന ക്യാന്‍സര്‍

സത്യപ്രതിജ്ഞയും വഞ്ചനാ കുറ്റവും

കലാപത്തിന്റെ കരുത്ത് (വനവാസികളും സ്വാതന്ത്ര്യസമരവും 4)

സ്വദേശാഭിമാനിയുടെ ‘തനിനിറം’

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies