കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരിക്കുന്ന അവസരത്തില്‍ ബാലഗോകുലം മയില്‍പ്പീലിയുടെ പ്രചാര പ്രവര്‍ത്തന സന്ദേശവുമായി എത്തിയത് രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കി. നവ മാധ്യമങ്ങളും കാര്‍ട്ടൂണ്‍ കാഴ്ചകളും കുട്ടികളുടെ ബുദ്ധിയെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്ത് എല്ലാ മാസവും വിനോദവും വിജ്ഞാനവും സംസ്‌കാരവുമായി മയില്‍പ്പീലി ബാല മാസികയുടെ സ്‌നേഹ സ്പര്‍ശം കുറച്ചൊന്നുമല്ല ആശ്വാസം നല്‍കുന്നത്.
കുട്ടികളുടെ സാന്ദീപനിയും ബാലഗോകുലത്തിന്റെ മാര്‍ഗ്ഗദര്‍ശിയുമായിരുന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനമായ മെയ് 10ന് ആണ് മയില്‍പ്പീലിയുടെ പ്രചാരപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാലാ മഹര്‍ഷി പി.എന്‍ പണിക്കരുടെ ഓര്‍മ്മ ദിനമായ ജൂണ്‍ 19ന് ‘അക്ഷര മധുരം’ പദ്ധതിയോടെ ഈ വര്‍ഷത്തെ ബാലഗോകുലം നേരിട്ട് നടത്തുന്ന കേരളത്തിലെ പ്രചാര പ്രവര്‍ത്തനം സമാപിക്കും. നിര്‍ധനരായ കുട്ടികള്‍ക്കും സ്‌കൂളുകള്‍ക്കും ബാല/ബാലികാ ഭവനങ്ങള്‍ക്കും മയില്‍പ്പീലി സ്‌പോണ്‍സര്‍ ചെയ്യുക എന്നതാണ് ‘അക്ഷര മധുരം’ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കുറി കേരളത്തിലെ നിര്‍ധനരായ നിരവധി കുട്ടികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിലൂടെ മയില്‍പ്പീലി നല്‍കാനുള്ള പ്രത്യേക പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കുന്നുണ്ട്.
മയില്‍പ്പീലിയുടെ വാര്‍ഷിക പ്രചാരണത്തോടനുബന്ധിച്ച് മെയ് 22 ന് ബാലഗോകുലം മയില്‍പ്പീലി സമ്പൂര്‍ണ്ണ സമ്പര്‍ക്ക ദിനമായി ആചരിച്ചു. സംസ്ഥാനത്തെ ബാലഗോകുലങ്ങള്‍ കേന്ദ്രീകരിച്ചാണ് മഹാസമ്പര്‍ക്കം മുഖ്യമായും നടന്നത്. ബാലഗോകുലങ്ങളിലെ കുട്ടികള്‍ കൂടാതെ പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തകരും അമ്മമാരും രക്ഷകര്‍ത്താക്കളും മഹാ സമ്പര്‍ക്കത്തില്‍ പങ്കെടുത്തു. ബാലഗോകുലത്തിലെ കുട്ടികള്‍ മുതല്‍ ബാലഗോകുലത്തിന്റെ സംസ്ഥാന അധ്യക്ഷനായ ‘ഗോപിച്ചേട്ടന്‍’ വരെ ഈ മഹാ സമ്പര്‍ക്കത്തില്‍ പങ്കാളികളായി.
സമ്പര്‍ക്കത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍ എറണാകുളത്തും സംസ്ഥാന പൊതുകാര്യദര്‍ശി കെ. എന്‍. സജികുമാര്‍ കോട്ടയം ജില്ലയിലെ മണര്‍കാടും, സംസ്ഥാന സംഘടനാ സെക്രട്ടറി എ.രഞ്ജുകുമാര്‍ ആലപ്പുഴ ജില്ലയിലും പങ്കെടുത്തു.
കേരളത്തിലെ കൂടുതല്‍ കുട്ടികളിലേക്ക് മയില്‍പ്പീലി എത്തിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 25 മുതല്‍ ജൂണ്‍ 5 വരെ ബാലഗോകുലം മയില്‍പ്പീലി പ്രചാരത്തിന്റെ തീവ്ര യജ്ഞ വാരമായും ആചരിച്ചു.
പ്രചാര പ്രവര്‍ത്തന സമയം, വാര്‍ഷിക വരിസംഖ്യ ഒരു വര്‍ഷത്തേക്ക് ഇന്ത്യയില്‍ എവിടെയും 200 രൂപയും വിദേശത്ത് 3000 രൂപയും ആണ്. വളരെ ലളിതമായ രീതിയില്‍ മയില്‍പ്പീലിയുടെ വെബ്‌സൈറ്റില്‍ (https://mayilpeely.com) കൂടിയും വാര്‍ഷിക വരിസംഖ്യ അടക്കാന്‍ കഴിയും.