‘ചിരി ഒരു ഉത്തമ മരുന്ന്.. എന്ന് മയോ ക്ലിനിക്ക് അവരുടെ വെബ്‌സൈറ്റില്‍’.
കുശലാന്വേഷണത്തിന് ചെന്ന ഞാന്‍ ഒരു മുഖവുരയുമില്ലാതെ പറഞ്ഞു.
‘ഹ..ഹ.ഹ.. അത് ഇവിടെ എത്രയോ കാലം മുമ്പ് തന്നെ പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ.’
എന്ന് കേശുവേട്ടന്‍.
‘അത് അമേരിക്കന്‍ സാമ്രാജ്യവാദ ബൂര്‍ഷ്വാ പറച്ചിലാ അതിന് വില കൂടും. ഇവിടെ നല്ല ആശുപത്രി ഇല്ലാഞ്ഞിട്ടാണോ അവിടെ പോകുന്നത് ?
അത് പോട്ടെ മാര്‍ക്‌സിസ്റ്റുകളെ ചൊടിപ്പിച്ചുകൊണ്ട് .. യോഗ… അതും ഹാസ്യയോഗ നല്ലതാണെന്നും അവര്‍ പറയുന്നുണ്ട്.’
‘ഹ..ഹ.. അതെന്താ.. ?’
മുമ്പ് ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ വാനപ്രസ്ഥം എന്നൊരു പരിപാടിയുണ്ടായിരുന്നു. അതില്‍ പങ്കെടുത്ത അനുഭവം വെച്ച് ഞാന്‍ ഒരു ചെറു വിവരണം കൊടുത്തു.
എന്നിട്ട് ‘ദാ ഇത് പോലെ..’ എന്ന് പറഞ്ഞ് മുഖം കൊണ്ട് ഗോഷ്ഠി കാട്ടി കൈ രണ്ടും കൂട്ടി പിണച്ച് കാല് പിന്നാക്കം തിരിച്ച് വെച്ച് നിന്ന് ഒരു പോസ് ചെയ്തു കാണിച്ചപ്പോള്‍ കേശുവേട്ടന്‍ കുടുകുടെ ചിരിച്ചു.
‘അത് നല്ല പരിപാടിയാ..’
‘ഇത് പോലെ നിന്നും ഇരുന്നും പലവിധ പോസുകളുണ്ട്. വാനപ്രസ്ഥത്തിലെ വയോജനങ്ങളെക്കൊണ്ട് കുരങ്ങ് കളിപ്പിക്കുകയാണോ എന്ന് തോന്നും. എന്തായാലും ചിരിച്ച് ചിരിച്ച് ആപ്പിളകും. നല്ല എക്‌സര്‍സൈസാ.. പേശികളൊക്കെ ലൂസായിക്കിട്ടും.’
ഞാന്‍ അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ കേശുവേട്ടന്‍ ഒരിത്തിരി നേരം ഒന്നാലോചിച്ച് ..ഒരു പൊട്ടിച്ചിരി.
‘സംഗതി എനിക്ക് പിടി കിട്ടി.. മയോ ക്ലിനിക്കിലേയ്ക്ക് പോയ കാരണഭൂതന്മാര്‍ ഇത് ചെയ്യുന്നത് ആലോചിച്ച് കാണും അല്ലേ?’
‘എക്‌സാക്റ്റ്‌ലി’.. ,കേശുവേട്ടന് ചിരി നിര്‍ത്താന്‍ പറ്റാതെയായി.
അന്തരീക്ഷത്തില്‍ കുറച്ച് സീരിയസ്‌നസ് കൊണ്ടു വരാന്‍ ഞാന്‍ പറഞ്ഞു.
മയോ ക്ലിനിക്ക് പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍, യൂറോളജി, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ലോകത്തിലേയ്ക്ക് വെച്ച് പേര് കേട്ട നല്ല റാങ്കിങ്ങ് ഉള്ള ആശുപത്രിയാണത്രെ. നമ്മുടെ എ.കെ.ആന്റണി ഡിഫന്‍സ് മിനിസ്റ്റര്‍ ആയിരുന്നപ്പോള്‍ അവിടെ ചികിത്സ തേടിയിരുന്നു. കേരള സ്പീക്കര്‍ കാര്‍ത്തികേയനും അവിടെ പോയി ചികിത്സ തേടിയിട്ടുണ്ട്.
‘ഭാഗ്യവാന്മാര്‍’.. എന്ന് കേശുവേട്ടന്‍.
‘കാര്‍ത്തികേയന്റെ കൂടെ രമേശ് ചെന്നിത്തലയും പോയിരുന്നു.’
‘ഹ.ഹ..അതിഭാഗ്യവാന്‍’ എന്ന് കേശുവേട്ടന്‍..
എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു ‘ഭാവിമുഖ്യനല്ലേ.. ഇത്തരം കാര്യങ്ങളില്‍ ഒരു പരിചയം വേണ്ടേ ? ഹ.ഹ..’
‘നല്ല മാനസികാരോഗ്യ വിങ്ങ് ഉണ്ട് അവര്‍ക്ക്.Stress relief ന് ഹാസ്യയോഗ നല്ലതാണെന്ന്
കണ്ടെത്തിയതവരാണത്രെ.
ഹ.ഹ. ആ ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് അയക്കാന്‍ പറ്റിയ കുറെ മന്ത്രിമാരുണ്ട് കേരള ക്യാബിനറ്റില്‍.’
ശരിയാ.. ആ പാര്‍ട്ടിയിലെന്താ കുറവാ?..
‘അതെ അതെ എല്ലാരും പോയി സുഖചികിത്സ നടത്തട്ടെ.. നമ്മള്‍ പാവങ്ങള്‍ മെഡിക്കല്‍ കോളേജിലോ കുതിരവട്ടത്തോ ആയി ഞെങ്ങി ഞെരുങ്ങി ‘കയി’ഞ്ഞോളാം..’
‘അസൂയ ?’
‘കേശുവേട്ടാ.. അല്ല.. ഇവിടേം ഒരു മയോ ക്ലിനിക്കുണ്ട്.. ‘
‘എവിടെ ?’
‘വയനാട്ടില്‍ മീനങ്ങാടിയ്ക്കടുത്ത്.. മുട്ടില്‍..’
‘ഹ.ഹ.. മരംമുറിച്ച് ഉണ്ടാക്കിയതാണോ?’
‘അതറിയില്ല.. പാടത്തല്ലെങ്കില്‍ എന്തായാലും മരം മുറിച്ചിട്ടുണ്ടാകും! കാര്യങ്ങളുടെ ഓരോരോ കിടപ്പ് നോക്കണേ ..’
‘എവിടെ പോയി ആണെങ്കിലും ചികിത്സിക്കുന്നതിനു തെറ്റ് പറയാമോ ?’
‘ഹേയ്.. ഇല്ല.. പുരാതനകാലം മുതല്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ആളുകള്‍ അന്യദേശത്ത് പോയിരുന്നു.’
‘ഇന്ത്യക്കാര്‍ പോയ ചരിത്രം ഞാന്‍ കേട്ടിട്ടില്ല..’
‘ഇങ്ങോട്ട് വന്നിട്ടുണ്ട്.. ഹുയാന്‍ സാങ്ങിന്റെ ഭാരത യാത്രയില്‍ തക്ഷശിലയിലെ ആയുര്‍വേദ ചികിത്സയെ ശ്ലാഘിക്കുന്നുണ്ട്. മാത്രമോ കാഴ്ച ശക്തി നഷ്ടപ്പെട്ട ഒരു ചൈനീസ് രാജകുമാരനെ ഇവിടേയ്ക്ക് കൊണ്ട് വന്ന് ചികിത്സിച്ചു ഭേദപ്പെടുത്തിയ കാര്യവും പറയുന്നുണ്ട്.’
‘അലോപ്പതിയ്ക്ക് അങ്ങോട്ടും ആയുര്‍വേദത്തിന് ഇങ്ങോട്ടും അല്ലെ?’
‘അലോപ്പതിയ്ക്കും ഇങ്ങോട്ട് എത്രയോ പേരാണ് ഇപ്പോള്‍ വരുന്നത്. ഇന്ത്യയെ കണ്ണില്‍ പിടിക്കാത്ത, നമ്മുടെ കഴിവില്‍ വിശ്വാസമില്ലാത്ത ചിലര്‍ മാത്രമാണ് അങ്ങോട്ട് പോകുന്നത്’.
‘പിന്നെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നുറപ്പുള്ളവരും എന്ന് കൂടി കൂട്ടൂ’കേശുവേട്ടന്‍ കണ്ണിറുക്കി.
‘അതാണ് മാര്‍ക്‌സും മാര്‍ക്‌സുവാദികളും തമ്മിലുള്ള വ്യത്യാസം.. ദരിദ്രനായ മാര്‍ക്‌സും കോടീശ്വരന്മാരായ മാര്‍ക്‌സിസ്റ്റുകളും! പാവം കാള്‍ മാര്‍ക്‌സ് ഒന്നര വര്‍ഷം കിടന്നു ദുരിതമനുഭവിച്ചാണ് മരിച്ചത്’.
‘പാവം.. എന്നൊക്കെ പറയാമോ? ആ മതം എത്രപേരെയാ കൊന്നൊടുക്കിയത്? കര്‍മ്മ ഫലം തന്നെ’
‘പ്രത്യക്ഷമായിട്ടല്ലെങ്കിലും അത് ശരിയാണ്.. വേറൊരു മതസ്ഥാപകന്‍ വിഷം ഉള്ളില്‍ച്ചെന്ന് കൊടും യാതന അനുഭവിച്ചാണ് മരിച്ചത്.
എത്ര ലക്ഷം പേരെ? ആ ആശയം?.. ഇന്നും അത് തുടരുന്നുണ്ടല്ലോ?’
‘നേരിട്ടല്ലെങ്കിലും ശരിയാണത്.. അപകടകരമായ ചിന്താധാര മനുഷ്യനെ വഴി പിഴപ്പിക്കും, ദുരിതക്കയത്തിലാഴ്ത്തും.’
കേശുവേട്ടന്‍ തത്വചിന്തകനായി.
‘മാര്‍ക്‌സിന് ആസ്തമയും പ്ലൂരസിയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തന്റെ അനാരോഗ്യമായ ജീവിതത്തെ “wretchedness of existence” ‘നികൃഷ്ടമായ അസ്തിത്വം’ എന്നാണു അങ്ങോര്‍ തന്നെ വിളിച്ചത്’.
‘എങ്ങനെ നികൃഷ്ടമാകാതിരിക്കും? സകല ദുര്‍ഗ്ഗുണങ്ങളും ഉണ്ടായിരുന്നുവല്ലോ.. പുകവലി, മദ്യപാനം, മുന്‍കോപം, കടം വാങ്ങിക്കഴിയല്‍, ഇരട്ടത്താപ്പ് ഇത്യാദി സര്‍വ്വതും.. ‘കേശുവേട്ടന്‍ പത്രക്കാരനല്ലേ ജീവചരിത്രം വായിച്ചുകാണും.
‘എവിടെയോ ഒരു ചേര്‍ച്ച സമാനത.. കാണുന്നുണ്ടല്ലോ കേശുവേട്ടാ.. എങ്കിലും ഒന്ന് വിട്ടു?’
‘വശപ്പിശകല്ലേ..? സ്ത്രീപീഡനം? അക്കാലത്ത് അത് സ്ഥിരീകരിക്കാത്തതിനാല്‍ ഞാന്‍ വിട്ടതാ.’
‘കടം വാങ്ങിയിരുന്നുവോ എന്തിന് ? ആരില്‍ നിന്ന്?’
‘കടുത്ത ദാരിദ്ര്യം തന്നെ കാരണം.. ബന്ധുക്കളായ ബൂര്‍ഷ്വാ കുടുംബക്കാരില്‍ നിന്ന് വിശ്വപ്രശസ്ത ഫിലിപ്സ് വ്യവസായി കുടുംബം. ഇരട്ടത്താപ്പ് നോക്കു..’
‘അടുത്ത സുഹൃത്തുക്കളോട് പോലും ഇദ്ദേഹം വളരെ ക്രൂരമായി പെരുമാറി.
അത്തരം ആള് വിദഗ്ധ ചികിത്സയ്ക്ക് എവിടെ പോകും? ഭരണാധിപനാണെങ്കില്‍ ചിലവ് സര്‍ക്കാര്‍ വഹിച്ചേനെ..’
‘ഒരു കാര്യം.. മാര്‍ക്‌സ്‌വാദികള്‍ മാര്‍ക്‌സിന്റെ ദുര്‍ഗ്ഗുണങ്ങള്‍ മാത്രമേ അനുകരിയ്ക്കൂ ..’
‘ഹ ഹ ഹ.. അതല്ലാതെ വേറെ എന്താ ഉണ്ടായിരുന്നത്? തത്വചിന്ത പോലും ‘ദീപയടി’ അല്ലെ? ഹേഗലിന്റെ ചിന്തയുടെ വളച്ചൊടിച്ച കോപ്പിയല്ലേ മാര്‍ക്‌സിസം?’
‘ദീപയടി’ പ്രയോഗം കേട്ടിട്ടോ എന്തോ കേശുവേട്ടന്‍ ഉറക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
‘ശരിയാണ് ലെനിന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്’ ‘മാര്‍ക്‌സിന്റെ മൂലധനം മനസ്സിലാവണമെങ്കില്‍ ഹേഗലിനെ പഠിക്കണം’ എന്ന്.
‘ആകെ കൊഴമാന്ത്രം.. വെറുതെയല്ല.. ജനം ആ ആശയത്തെ തിരസ്‌കരിച്ചത്.’
‘എന്ന് പറയാമോ? പ്രബുദ്ധ മലയാളികള്‍ ..?’ കേശുവേട്ടന്‍ താടി ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.
‘ഒറ്റൊരുത്തനും തത്വചിന്ത, ആശയം വായിച്ച് നോക്കിയല്ല പിന്തുണക്കുന്നത്.. വ്യക്തിപരമായ നേട്ടം ഉള്ളത് കൊണ്ട് മാത്രം’
‘ധൂര്‍ത്ത് കണ്ടാല്‍ ഒന്നും പറയില്ല ഒട്ടകപക്ഷി പോലെ തല മണലില്‍ പൂഴ്ത്തും.’
‘ഒരു കാര്യം ഉറപ്പാ.. ഇവിടത്തെ ഈ ധൂര്‍ത്ത് കണ്ടാല്‍ മാര്‍ക്‌സ് കോപാക്രാന്തനായി എല്ലാറ്റിനേയും…’
‘ശരിയാ.. പക്ഷെ കടം വാങ്ങല്‍ തുടങ്ങി മറ്റു പല കാര്യങ്ങളിലും അനുകരിക്കുന്നത് കണ്ടാല്‍ സന്തോഷിക്കില്ലേ?’
‘ദുര്‍ഗ്ഗുണങ്ങളില്‍ സന്തോഷിക്കുമോ? അറിയില്ല’
’64-ാം വയസ്സില്‍ അങ്ങേര് മരിച്ചു കേരളത്തിലെ മാര്‍ക്‌സ് വാദികളുടെ ആയുസ്സ് കേട്ടാലോ? അസൂയപ്പെടും ഇല്ലേ?’
‘സമയമായി.. എന്നാല്‍ വരട്ടെ.. വരട്ടട്ടെ’ എന്ന് പറഞ്ഞു പിരിഞ്ഞപ്പോള്‍ ‘ഓകെ.. ഓകെ’ എന്ന് പറഞ്ഞു കേശുവേട്ടന്‍ ചിരിച്ചു.
ഞാന്‍ മാര്‍ക്‌സിന്റെ അന്ത്യം അവസാന നാളുകള്‍ വായിച്ചതോര്‍ത്തു.
മാര്‍ക്‌സിന്റെ അവസാന നാളില്‍ വീട്ടുജോലിക്കാരി- വീൗലെസലലുലൃ ചോദിച്ചു. ‘അവസാനമായി സാറിന് എന്തെങ്കിലും പറയാനുണ്ടോ?’
മാര്‍ക്‌സ് പറഞ്ഞു:”Go on, get out! Last words are for fools who haven’t said enough!”
തര്‍ജ്ജമ: ‘ഹും! അവസാനവാക്കോ? ഇത് വരെ ഒന്നും പറഞ്ഞിട്ടില്ലാത്ത വിഡ്ഢികള്‍ക്കാണ് അവസാന വാക്ക്.
പോ പോ …. ..കടക്ക് പുറത്ത്!’