തിരുവനന്തപുരം: വര്‍ത്തമാനകാലത്തെ വിദ്യാഭ്യാസാവശ്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ബജറ്റ് പര്യാപ്തമല്ലെന്ന് എന്‍.ടി.യു സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. റവന്യൂ വരുമാനത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാഭ്യാസത്തിന് നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ തന്നെ 831 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രതീക്ഷിതവിഹിതവും. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന ബജറ്റ് വിഹിതം കേവലം ഒന്നേകാല്‍ ശതമാനത്തിനടുത്ത് മാത്രമാണെന്നതും മുന്‍ വര്‍ഷത്തേതില്‍ നിന്നുള്ള വര്‍ദ്ധന 70 കോടിയുടെ മാത്രമാണെന്നതും വിദ്യാഭ്യാസ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യക്കുറവാണ് വ്യക്തമാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം, ജി.ഡി.പിയുടെ 6% വിദ്യാഭ്യാസ നിക്ഷേപം ഉറപ്പുനല്‍കുമ്പോഴാണിത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റലൈസേഷനും കൂടുതല്‍ തുക വക കൊള്ളിക്കാതിരുന്നത് നിരാശാജനകമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments