കോഴിക്കോട്: കേരളത്തിലെ ജനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായി ദുരന്തം വിതയ്ക്കുന്ന കെ.റെയില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണം എന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കോഴിക്കോട് ജില്ലാ സമിതി സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് പുതിയേടത്ത് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശ്രീധരന് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി കെ. ബാലാമണി, സംസ്ഥാന സമിതി അംഗം ഒ.ശ്രീധരന് മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജയഭാനു.പി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സോമന് നമ്പ്യാര്‍, വി.മോഹനന് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, രാധാകൃഷ്ണന് മാസ്റ്റര്‍, ബാബുരാജ്, ശശീന്ദ്രന്.കെ, രഘുനാഥ്, സദാശിവന്, ഗോപാലന് മാസ്റ്റര്‍, രവീന്ദ്രന് മാസ്റ്റര്‍, മോഹനന്, പെണ്ണുട്ടി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.