ആലപ്പുഴ: കവി മുട്ടത്തു സുധ ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം ഗണേഷ് പുത്തൂരിന്. ‘അച്ഛന്റെ അലമാര’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാര്‍ച്ച് 27ന് രാവിലെ 10ന് മുട്ടത്ത് സുധയുടെ ഹരിപ്പാട് മുട്ടം കല്ലിന്റെ കിഴക്കതില്‍ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് വി.പി.ജയചന്ദ്രന്, സെക്രട്ടറി മുട്ടം സി.ആര്. ആചാര്യ, സുരേഷ് മണ്ണാറശാല എന്നിവര്‍ പങ്കെടുത്തു.