Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഡോക്ടർജി – കർമ്മകുശലനായ കാര്യകർത്താവ്

ബിജു വി ദേവ് മൂവാറ്റുപുഴ

Apr 1, 2022, 10:13 am IST

കേവലം 100 വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സന്നദ്ധ സംഘടനയുടേയും , അതിൻ്റെ പിൻബലത്താൽ ലോകത്തിൽ ഏറ്റവുമധികം അംഗബലമുള്ള രാഷ്ട്രീയകക്ഷിയുടേയും ഉൾപ്പെടെ പല വിവിധ ക്ഷേത്രങ്ങളുടേയും ആധാരശിലയാവാനും,  സർവ്വോപരി സ്വാഭിമാന ഹിന്ദു ഭാരതത്തിൻ്റെ പ്രയോക്താവാകുവാനും  സാധിച്ചു എന്നതാണ് ആര്‍.എസ്.എസ്. സ്ഥാപകനായ ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടർജിയുടെ മഹത്വം. ഹിന്ദുക്കളെ ഏകോപിപ്പിക്കുക എന്നത് തവളകളെ തുലാസിൽ വച്ച് തൂക്കി നോക്കുന്നതിലും ദുഷ്കരമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്  എന്നെ വേണമെങ്കിൽ കഴുതേ എന്നു വിളിച്ചു കൊള്ളൂ – പക്ഷേ ഒരിക്കലും ഹിന്ദു എന്ന് വിളിക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്ന ഒരു ഭരണാധികാരിയുടെ കാലഘട്ടത്തിൽ നിന്ന് , ജാതിയുടെയും ഉപജാതിയുടേയും അസ്പൃശ്യതയുടേയും പേരിൽ തമ്മിൽ പോരടിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് , എന്തിനേറെ ഞാൻ ഒരു ഹിന്ദുവാണെന്ന് പോലും അറിവില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്  വിവേകാനന്ദസ്വാമികൾ സ്വപ്നം കണ്ടിരുന്ന സ്വാഭിമാന ഹിന്ദുത്വം എന്നത് പ്രാവർത്തികമാക്കാനായി എന്നതായിരുന്നു ഡോക്ടർജിയുടെ മഹത്വം.

ഡോക്ടർജിക്ക്  അടുത്ത ബന്ധവും പരിചയവുമുണ്ടായിരുന്ന അനുശീലൻ സമിതിയിലെയും കോൺഗ്രസ്സിലേയും സഹപ്രവർത്തകരെ സംഘസ്ഥാപന വേളയിൽ  ഒപ്പം കൂട്ടിയിരുന്നില്ല – അല്ലെങ്കിൽ അവര്‍ ഒപ്പം കൂടിയിരുന്നില്ല. അതേസമയം ഒരുപിടി വിദ്യാർത്ഥികളേയൊ പുതിയ മനസ്സുകളേയൊയാണ് ഡോക്ടർജി സംഘ സ്ഥാപനത്തിനും പ്രചരണത്തിനും ആയി കണ്ടെത്തിയിരുന്നത്. ഡോക്ടർജിയുടെ പഴയ സഹപ്രവർത്തകർക്കെല്ലാം അതത് സംഘടനകളോട് തീവ്രമായ അഭിനിവേശവും മറ്റു സംഘടനകളെ കുറിച്ച് പ്രതികൂലമായ കാഴ്ചപ്പാടുമാണ് ഉണ്ടായിരുന്നത് . അത് സ്വാഭാവികമാണ് താനും. ഇവിടെ വിശ്രുതമായ Arguments cannot change a man എന്ന ഇംഗ്ലീഷിലെ ചൊല്ല് അന്വർത്ഥമാണ്. തർക്കിച്ച് നമുക്ക് അവരെ നിശബ്ദരാക്കാൻ ആകും. അനുഭാവികളോ അനുധാവകരോ  ആക്കാൻ ആവില്ല. അതിന് നമുക്ക് നമ്മുടേതായ ഉൾവിളിതന്നെ വേണം – അല്ലെങ്കിൽ അനുഭവം വേണം . അതുകൊണ്ട് ഡോക്ടർജി അവർക്ക് വേണ്ടി സമയം പാഴാക്കിയില്ല. പകരം പുതിയ വ്യക്തികളെത്തന്നെ കണ്ടെത്തി ഉപയോഗിച്ചു. നല്ലൊരു ചിത്രം രചിക്കുമ്പോൾ ആരും ചിത്രം രചിക്കാത്ത ക്യാൻവാസ് ആണ് ഉത്തമം.  അതിൽ ചിത്രകാരന് യഥേഷ്ടം ചിത്രം രചിക്കാം.  അതേസമയം മറ്റൊരു ചിത്രം രചിച്ച ക്യാൻവാസിൽ അത് മായ്ച്ചു കളഞ്ഞ് പുതിയവ രചിക്കുമ്പോൾ പഴയ ചിത്രം ഇടയ്ക്കിടെ തെളിഞ്ഞു വരികയും അത് പുതിയ ചിത്രത്തിന് അഭംഗി വരുത്തുകയും ചെയ്യും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഡോക്ടർജി പുതിയ ക്യാൻവാസ് തന്നെയാണ് രാഷ്ട്ര സങ്കല്പ ചിത്രം രചിക്കുവാനായി ഉപയോഗിച്ചത്.അതിന് അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു സംഘ ശാഖ.

സ്ഥൂലമായി  നോക്കിയാൽ ശാഖയിലൂടെ രാഷ്ട്രോൽക്കർഷമായി  എന്താണ്  നടക്കുന്നത് എന്ന് പലർക്കും  സംശയം തോന്നാം .  ശാരീരിക -ബൗദ്ധിക – വ്യവസ്ഥാ കാര്യക്രമങ്ങളിലൂടെ നാമറിയാതെതന്നെ നാം മറ്റൊരാളായി മാറുന്നു – ഇതാണ് സംഘശാഖയിലെ കാര്യക്രമങ്ങളുടെ അത്ഭുതം. വ്യക്തിപരമായി ആളുകള്‍  ഉയർച്ചയില്‍ ആഹ്ലാദിക്കുകയും  അഭിമാനിക്കുകയും അതേപോലെതന്നെ താഴ്ചയിൽ ദുഃഖിക്കുകയും അപമാനിതനാവുകയും ചെയ്യുക എന്നത് സാധാരണമാണ്. ഇതുപോലെ തന്നെയാണ് ആണ് നമുക്ക് നമ്മുടെ രാഷ്ട്രകാര്യത്തിലും. രാഷ്ട്രത്തിൻ്റെ ഉയർച്ചയ്ക്കാവശ്യമായ നന്മകളെ പ്രോത്സാഹിപ്പിക്കുകയും താഴ്ചയിലേക്ക് നയിക്കുന്ന ഘടകങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഈ രാഷ്ട്രത്തിൻ്റെ ഉയർച്ചയ്ക്കാവശ്യമായ ഘടകങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് സംഘം. സംഘം ധർമ്മ പക്ഷത്താണ്. നൂറ്റാണ്ടുകളുടെ വൈദേശിക  ഭരണത്തിന്‍റെ അപചയത്താൽ അധർമ്മ മാർഗ്ഗത്തിലൂടെയായാലും ഏതു വിധേനയും സ്വത്തുക്കളുൾപ്പെടെ എന്തും സമ്പാദിക്കാം എന്ന ചിന്തയിലേക്ക് സാമാന്യജനം വഴിതെറ്റിപ്പോയിരുന്നു . ഈ ജനവിഭാഗത്തെ  ഭാരതത്തിൻറെ പുരാതന ധർമ്മമാർഗ്ഗത്തിലേക്ക്  കൈപിടിച്ചുയർത്തുമ്പോൾ അധർമ്മ മാർഗ്ഗത്തിലൂടെ സ്വത്തും ഭരണവും സമ്പാദിച്ചിരുന്ന അധർമ്മമാർഗ്ഗികൾ  കായികമായി എതിർക്കാൻ സാധ്യതയുണ്ട്. അധർമ്മ മാർഗ്ഗികൾ  രാക്ഷസന്മാരെ പോലെ പോലെ തിന്നു കുടിച്ച് പൊതുവേ കായികബലം കൂടിയവരായിരിക്കും. ഈ അധർമ്മ മാർഗികൾക്ക്  ധർമ്മ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന  നമ്മെ കീഴ്പ്പെടുത്താനാകരുത്. പ്രാർത്ഥനയിൽ അതിൽ നാം ആവശ്യപ്പെടുന്നത് പോലെ  അജയ്യമായ ശക്തി നമുക്ക് ആവശ്യമുണ്ട് . അതിനാൽ  സംഘ കാര്യപദ്ധതിയിൽ ശാരീരിക ക്ഷമതയ്ക്ക് വളരെയേറെ  പ്രാധാന്യം  കൊടുത്തിരിക്കുന്നു. അത് നമുക്ക് പ്രശ്നങ്ങളിൽ  ഇടപെടാനുള്ള ആത്മധൈര്യവും നൽകുന്നു. ബൗദ്ധികമായ  വലിയ വലിയ  ആശയങ്ങൾ പറഞ്ഞതുകൊണ്ട്  അത്  പ്രാവർത്തികമാകണം എന്നില്ല. പറയുന്നവർ പോലും പലപ്പോഴും അത്  പ്രാവർത്തികമാക്കാറും ഇല്ല. അതേസമയം സംഘ ശാഖയിലെ കളികൾ കൊണ്ട്  നാമറിയാതെ തന്നെ നമ്മിലെ മാലിന്യങ്ങൾ  തുടച്ചുനീക്കപ്പെടുന്നു.  കുട്ടികളുടെ വിനോദ മാർഗമാണ് കളി. കുട്ടികളിൽ  മുതിർന്നവരിൽ ഉള്ള  ഭേദഭാവം വിശേഷിച്ച്  കളിക്കുമ്പോളെങ്കിലും ഉണ്ടാകാറില്ല. നമ്മൾ കുട്ടിത്തത്തിലെക്ക്  അഥവാ കളികളിലേക്ക് മടങ്ങുമ്പോൾ നാം അറിയാതെ തന്നെ നമ്മിലെ ജാതിയ – സാമ്പത്തിക –  വിദ്യാഭ്യാസ  ഭേദഭാവം കഴുകിക്കളയപ്പെടുന്നു. നാം ഒന്നാണെന്ന് ഭാവം അവിടെ വിരിയുന്നു. കളികളിലൂടെ ശാരീരികക്ഷമത, ഉത്സാഹം,  ധൈര്യം , ശ്രുതം എന്നിവ മാത്രമല്ല  സത്യസന്ധത നിലനിർത്തുവാനുള്ള പരിശീലനക്കളരി കൂടിയായി അത് മാറുന്നു .

ബൗദ്ധിക കാര്യക്രമത്തിലെ ചെറിയ ചെറിയ സുഭാഷിതങ്ങൾ കൊണ്ട് സന്മാർഗ്ഗത്തിലൂടെ ചരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നതിനു പുറമേ ഈ ശ്ലോകങ്ങൾക്ക് ആധാരമായ  പുരാണഗ്രന്ഥങ്ങളിലേക്ക് കടന്നു ചെല്ലുവാനുള്ള  ഒരു പ്രേരണാ സ്രോതസ്സായും ഇത് മാറുന്നു . അമൃതവചനം അഥവാ മഹത് വചനം കൊണ്ട് മഹാന്മാരെ അടുത്തറിയുവാനും ജീവിതത്തിൽ പിന്തുടരുവാനുമുള്ള പ്രേരണയായി മാറുകയും ചെയ്യുന്നു. ചെറുകഥകൾ കൊണ്ട് കുട്ടികൾക്ക് പോലും സംഘാശയം കുറേശ്ശെ കുറേശ്ശെയായി മനസ്സിലാക്കുവാൻ സാധിക്കുന്നു. സംഘടനാ എന്നാൽ സമമായി ഘടിപ്പിക്കുന്നത് എന്നാണല്ലോ.  ഗണഗീതം അഥവാ രാഷ്ട്ര ഭക്തിഗാനം ഏകമായ താളബോധം വരുന്നതിനോടൊപ്പം നമ്മുടെ മനസ്സിലെ രാഷ്ട്രാഭിമാനം തിളച്ചുപൊന്തിക്കുവാനും സഹായകമാകുന്നു. ഒരു കാലഘട്ടത്തിൽ  തൊഴിലാളികളുടെ  ചുണ്ടിൽ തത്തിക്കളിച്ചിരുന്ന  ബലികുടീരങ്ങളേ , പൊന്നരിവാൾ തുടങ്ങിയ നാടക    വിപ്ലവ ഗാനങ്ങളുടെ സ്ഥാനത്തുനിന്ന് ഇന്ന് പരമപവിത്രമതാമീ മണ്ണിൽ , അമരമാകണം എൻെറ രാഷ്ട്രം തുടങ്ങിയ സംഘ ഗണഗീതങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഗണഗീതം അറിയുന്നതും അത് നിരന്തരമായി ചൊല്ലുന്നതും സംഘടനയോടുള്ള ആത്മാർത്ഥതയുടെ ഒരു ബഹിർസ്ഫുരണം കൂടിയാണ്  എന്നും പറയാം.  കഥകൾ പറഞ്ഞ് പറഞ്ഞ് പ്രഭാഷകനാകാനും ചർച്ചകളിലൂടെ സ്വന്തം അഭിപ്രായങ്ങളിലെ പോരായ്മകളെ തിരിച്ചറിഞ്ഞ് പരിഹരിക്കുവാനും സാധിക്കുന്നു.

ധ്വജാരോഹണ – അവരോഹണ സമയത്തേതുൾപ്പെടെയുള്ള ആജ്ഞാ പാലനം കൊണ്ട് അച്ചടക്കം ലഭിക്കുന്നു . സംഘസ്ഥാൻ്റെ വെടിപ്പും വൃത്തിയും പരിപാലിക്കൽ കൊണ്ടും ചെരുപ്പും  വസ്ത്രവും വാഹനവും അടുക്കിവെയ്ക്കൽ കൊണ്ടും ശാഖക്ക് പുറത്തും  കൃത്യതയോടെയും വ്യവസ്ഥാപിതമായും ഓരോ കാര്യവും  ചെയ്യുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാത്തിനും ഉപരിയായി നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥന ചെല്ലുമ്പോൾ – ആ പ്രാർത്ഥന നമ്മളിലേക്ക് ആവാഹിക്കുപ്പെടുമ്പോൾ നാം പ്രാർത്ഥനയുടെ ആന്തരാർത്ഥത്തിൻ്റെ പ്രകടരൂപമായി കാലക്രമേണ മാറുകയും ചെയ്യുന്നു.

ഇങ്ങിനെ  സൂത്രബദ്ധിതമായി  സംഘ ആശയത്തിന്  രൂപംകൊടുത്ത  സംഘസ്ഥാപകൻ ഡോക്ടർ ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ കർമ്മ കുശലനായ ഒരു സംഘാടകൻ തന്നെയായിരുന്നു. ആർക്കും സാധ്യമാകുന്ന  ചെറിയ ചെറിയ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹം  മുന്നോട്ടുവച്ചത്.   സ്വയംസേവകരിൽ നിന്നും കാര്യകർത്താക്കളിൽ നിന്നും എല്ലായ്‌പ്പോഴും രണ്ട്  പദം മാത്രം മുന്നിലായിരുന്നു  ഡോക്ടർജി നടന്നിരുന്നത്.   അവരിൽ നിന്ന്  ഏറെ മുന്നിലായിരുന്നുവെങ്കിലും ഒരിക്കലും അവരിൽ അത് തോന്നിപ്പിച്ചിരുന്നില്ല. കൊച്ചുകുട്ടികൾ സ്വന്തം നിഴലിൻ്റെ തലയിൽ ചവിട്ടാൻ വൃഥാ ശ്രമിക്കുമ്പോലെ സാധ്യമാകും എന്ന തോന്നൽ ഉള്ളതുകൊണ്ട് അവരെല്ലാം എല്ലാം ഉത്സാഹത്തോടെ ശ്രമിക്കുമായിരുന്നു. നമുക്കെല്ലാം അഞ്ച് – ആറ് അടി സുഖമായി ചാടിക്കടക്കാനാകും. ഒരു 7അടി ചാടിക്കടക്കാൻ ലക്ഷ്യം തന്നാൽ ഒരു പക്ഷേ നമ്മൾ ചാടി കടക്കും. ഒരുപക്ഷേ 10 അടിവരെ ലക്ഷ്യം തന്നാലും നമ്മൾ ശ്രമം നടത്തും. അതേസമയം നമുക്ക് ചാടിക്കടക്കേണ്ട ലക്ഷ്യം അമ്പത് അടിയാണെങ്കിൽ  എല്ലാവരും  പെട്ടെന്ന് തന്നെ അസാധ്യം എന്നു  പറഞ്ഞുകൊണ്ട് പിരിഞ്ഞുപോകും. ഇവിടെ ഉഗ്രവീര വ്രതത്തോടു കൂടിയ നൈരന്തര്യത്തിനു മാത്രമേ ആ അമ്പതടി ചാടിക്കടക്കാനാകൂ എന്ന് മനസ്സിലാക്കാനുള്ള ഉള്ള സംഘടനാ കുശലത ഡോക്ടർജിക്കുണ്ടായിരുന്നു.

ഇരുപത്തിനാല് മണിക്കൂറിൽ ഒരു മണിക്കൂർ മാത്രം നിത്യേന നിയമേന ശാഖയിൽ എത്തിച്ചേരുവാൻ ആണ് ഡോക്ടർജി  ആവശ്യപ്പെട്ടത്.  നമ്മുടെ വഴിയിൽ തടസ്സമായി കിടക്കുന്ന വലിയൊരു ഒരു തടി  മാറ്റുവാൻ പലരും പല സമയത്തായി  വരുന്നത്  വ്യർത്ഥമാണ് . അതിന് ഒരു സമയം തന്നെ വരണം – ഒരേ മനസ്സോടുകൂടി പ്രവർത്തിക്കണം അപ്പോഴാണത് ഫലവത്താകുന്നത്. സംഘം ആരംഭിച്ചപ്പോൾ മുതൽ പൊതു പരിപാടികൾക്കോ പൊതു കോലാഹലങ്ങൾക്കോ  വാദപ്രതിവാദങ്ങൾക്കോ നിന്നുകൊടുക്കാതെ സംഘടനയിൽ മാത്രമായിരുന്നു ഡോക്ടർജി ശ്രദ്ധ കൊടുത്തത്.  വ്യക്തി സാമ്പത്തിക സ്ഥിരതയോടെയും ഉറപ്പോടും കൂടി നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ഗൃഹസ്ഥനായ ഒരു സ്വയംസേവകൻ കുടുംബം പുലർത്തുവാനായി എട്ടു മണിക്കൂർ തൊഴിൽ ചെയ്യേണ്ടതുണ്ട്.  എട്ടു മണിക്കൂർ ഉറക്കവും വിശ്രമവും വരുന്നു. ബാക്കിയുള്ള എട്ടു മണിക്കൂറിൽ നിന്ന് വിനോദവും കഴിച്ച് വെറുതെ പാഴാക്കി കളയുന്ന സമയത്തിൽ നിന്ന് ഒരു മണിക്കൂർ മാത്രമായിരുന്നു  സംഘടനാ പ്രവർത്തനത്തിനായി ഡോക്ടർജി ആവശ്യപ്പെട്ട സമയം. കവലകളിലും മറ്റുമിരുന്ന് വെറുതെ  വർത്തമാനം പറഞ്ഞ്  കളയുന്ന സമയം  മാത്രം മതിയാകും സംഘപ്രവർത്തനം പുരോഗമിക്കുവാൻ. പക്ഷേ കൃത്യമായ സമയത്ത് സംഘ പ്രവർത്തനം നടത്തുന്നതിന് ഉഗ്രമായിട്ടുള്ള വീരവ്രതം ആവശ്യമായിട്ടുണ്ട്. ഞാൻ ആ സമയത്ത് മറ്റൊന്നിനും പോവുകയില്ല എന്ന് എന്ന വീറുറ്റ വാശി വേണ്ടതുണ്ട്. അതിന് ഒരു നൈരന്തര്യം  ഉണ്ടാവുമ്പോഴാണ് നാം ലക്ഷ്യത്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കുക . ധ്യേയം അഥവാ നൈരന്തര്യമാണ്  നമ്മെ തേച്ചുമിനുക്കി രാഷട്രാവശ്യത്തിന് ഉപയുക്തമായ ഒരു ഉപകരണമാക്കി മാറ്റുന്നത് . ഈ ഉഗ്ര വീരവ്രതവും ധ്യേയനിഷ്ഠയും ഡോക്ടർജിയിൽ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.

തൻെറ ഖ്യാതിക്കുപരിയായി സംഘത്തിൻ്റെ വളർച്ചയ്ക്കും  സ്വാഭിമാന ഹിന്ദു രാഷ്ട്രത്തിൻ്റെ ഉയർച്ചയ്ക്കു മായിരുന്നു ഡോക്ടർജി പ്രാധാന്യം കൊടുത്തത്.  തനിക്ക് ശേഷം പ്രളയം ആകരുത്.  വലിയ വലിയ സാമ്രാജ്യങ്ങൾ വരെ  ഒന്നോ രണ്ടോ പ്രമുഖർ കഴിഞ്ഞാൽ തകർന്നുപോകുന്ന ദയനീയമായ കാഴ്ച ഡോക്ടർജി വിലയിരുത്തി. പലപ്പോഴായി ഉയർന്നു വന്നു താഴ്ന്നു പോവുകയും ചെയ്ത ഹിന്ദുധർമ്മ രാഷ്ട്രങ്ങൾക്കുപകരം സ്ഥായിയായി ഉയർന്നു നിൽക്കേണ്ട ഒരു ഹിന്ദു രാഷ്ട്രം ലോകസമാധാനത്തിന് തന്നെ അത്യന്താപേക്ഷിതമാണ്. നാൾക്കുനാൾ അഭിവൃദ്ധിപ്പെടുന്ന ഒരു ധർമ്മരാഷ്ട്ര സങ്കല്പമാണ് നമ്മുടെ മുന്നിലുള്ളതെങ്കിൽ  നമ്മേക്കാൾ പ്രാപ്തിയുള്ള സംയോജകനെ ആ ചുമതലയിലേക്ക്  കൊണ്ടുവരണം എന്ന വ്യക്തമായ സന്ദേശമാണ് ഗുരുജിയെ  ആ ചുമതല ഏൽപ്പിച്ചതിലൂടെ ഡോക്ടർജി നമുക്ക് കാണിച്ചു തന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ പ്രവർത്തകർക്ക് മാത്രമല്ല സംഘടന, സംഘാടകൻ എന്നീ വിഷയങ്ങളെക്കുറിച്ച് ഗവേഷണവും പഠനവും നടത്തുന്നവർക്കും ഉത്തമ ഉദാഹരണവും മാതൃകയുമാണ് ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന കാര്യത്തില്‍ സംശയമില്ല.

 

Share1TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies