Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കവിത

മുത്തശ്ശി 

സി.ജി. കുട്ടന്‍ പിള്ള കടയനിക്കാട്

Mar 17, 2022, 04:12 pm IST

കൈകാൽ കുടഞ്ഞു തറവാട്ടിലെയുമ്മറത്തു
കൈയ്മെയ് മറന്നു കളിയും ചിരിയും തനിച്ചായ്
കൈയൊന്നൊഴിഞ്ഞു വരുവാനിനിയും പിടിക്കും
കൈത്താങ്ങി നില്ലിവിടെയമ്മയുമപ്രകാരം

കാലത്തുമുത്തശ്ശി തിരക്കിയവന്‍റടുത്തു
കാലൊച്ചകേൾക്കാതെ പതുങ്ങിയെത്തും
മുത്തിത്തുടുത്തു ചുഴിവീണ കവിൾത്തടത്തിൽ
മുത്തം കൊടുത്തവനെയെപ്പൊഴുമോമനിക്കും

കൂട്ടുണ്ടു കൂത്തു തിരുവാതിരയെന്നു വേണ്ട
നാട്ടിൻ ചരിത്രമറിയാം ചെറുനാട്ടുവൈദ്യം
കേൾക്കാം പുരാണം ഇതിഹാസവുമൊക്കെയത്ര
കേട്ടാലുറങ്ങുമൊരുപാടൊരുപാടു പാട്ടും

പോയിട്ടു കാലമൊരുപാടു കഴിഞ്ഞു പാവം
പോയാലുമത്രയകലത്തിലിരുന്നുപോലും
തീരാത്ത പോലെയിനിയുണ്ടൊരുപാടുകാര്യം
തീരാതിടക്കിടെ വരുന്നു മനസ്സിലെന്നും

ഈ ലോകമെന്നതറവാട്ടുപടിപ്പുരക്കു
കാലെത്തിവെച്ചതു മുതൽക്കൊരുനാളുമാർക്കും
പോകാൻ ശരിക്കു കഴിയില്ല വിചാരമെന്ന
രോഗം പിടിച്ചിവിടെയൊക്കെയടിഞ്ഞു കൂടും

ഉറ്റോർക്കുവേണ്ടിയൊരു നീണ്ടമനുഷ്യജന്മം
കെട്ടിപ്പടുത്തു പലതും പലരും മറന്നു.
പെറ്റമ്മമാരു കനിവിന്റെ കരങ്ങൾ തേടി-
യെത്തേണ്ടവസ്ഥയിനിമേലിൽ നടന്നുകൂടാ

കാലം കുറച്ചു പിറകോട്ടു നടന്നു പോയാൽ
പാദം പതിഞ്ഞ ചില പാതകൾ പിന്തുടർന്നാൽ
ആരൊക്കെയുള്ളതവരിന്നലെയെന്തു ചെയ്തെ-
ന്നാരാഞ്ഞു വേണമിനിയുള്ള നടത്തമെല്ലാം

ഏതോ വിചാരകരടം കുടിവിട്ടുപോയ
കൂടെന്ന പോലെ മനസ്സിന്‍റെയിടത്തിലേതോ
വേടിന്നകത്തു കരിമൂടിയടഞ്ഞിരുട്ടിൽ
തേടിക്കിതച്ചു തളരുന്നതുമെത്ര പുണ്യം

കാണാം നമുക്കു മനസ്സിന്‍റെ മണൽപ്പുറത്തു
കാണാതെപോയ ചിലചിപ്പികൾചേർത്തു വെച്ചാൽ
കാണിക്കയിട്ടു തൊഴുമാറൊരു വിഗ്രഹത്തെ
കാണിക്കവഞ്ചിയിലിരുത്തി വണങ്ങി നിൽക്കാം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇനിയെന്ത്?

അമ്മ വരുമ്പോള്‍

എഴുതാപ്പുറങ്ങള്‍….

ലോകവ്യാപാരസംഘടനയും ഭാരതവും

ജാലകത്തിനപ്പുറം

ആനന്ദഭൈരവി

Kesari Shop

  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies