ന്യൂദല്‍ഹി: സ്വാവലംബി ഭാരത് അഭിയാന്‍ അഖില ഭാരതീയ ശില്പശാല ന്യൂദല്‍ഹിയിലെ ഹരിയാന ഭവനില്‍ നടന്നു. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ.കൃഷ്ണ ഗോപാല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംഘടനാ സെക്രട്ടറി കാശ്മീരി ലാല്‍, ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്ര, വിഎച്ച്പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ എന്നിവരുള്‍പ്പെടെ വിവിധ ക്ഷേത്ര സംഘടനകളുടെ അഖില ഭാരതീയ തലത്തിലുള്ള പ്രതിനിധികളും കേന്ദ്രതല പ്രവര്‍ത്തകരും ശില്പശാലയില്‍ പങ്കെടുത്തു.