തളിപ്പറമ്പ്: ഗ്രാമീണ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ സേവാഭാരതി നടപ്പിലാക്കുന്ന ഗോദാന പദ്ധതിയുടെ ഉദ്ഘാടനം പട്ടുവം കുന്നരുവിലെ സുരേഷിന്റെ കുടുംബത്തിന് പശുവിനെ നല്‍കിക്കൊണ്ട് സേവാഭാരതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പി. ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. പട്ടുവം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ജ്യോത്സ്‌ന വി.ആര്‍. മുഖ്യാതിഥി ആയിരുന്നു.