ന്യൂദല്‍ഹി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് ആരംഭിച്ച ഹിജാബ് വിവാദത്തിന്റെ മറവില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി വിഎച്ച്പി കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ.സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ഇസ്ലാമിക ലോകവും ടൂള്‍കിറ്റ് സംഘങ്ങളും ഈവിഷയത്തോട് പ്രതികരിച്ചതിന്റെ വേഗത തന്നെ ഇന്ത്യയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കര്‍ണാടകയില്‍ ഷഹീന്‍ ബാഗ് ആവര്‍ത്തിക്കാനാണ് ഭീകരവാദികള്‍ ശ്രമിക്കുന്നത്. ഇസ്ലാമിക ഭീകരരുടെ അജണ്ടകള്‍ രാജ്യത്തുടനീളം വ്യാപിക്കാതിരിക്കാന്‍ ഈ ഗൂഢാലോചനകളെല്ലാം തുറന്നുകാട്ടാനും അവയെ ശക്തമായി അടിച്ചമര്‍ത്താനും വിഎച്ച്പി കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും ഡോ.സുരേന്ദ്ര ജെയിന്‍ പറഞ്ഞു.