Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി

പ്രൊഫ.കോടോത്ത് പ്രഭാകരന്‍നായര്‍

Print Edition: 11 February 2022

മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ‘ഒമിക്രോണ്‍’ എന്ന വൈറസ് വകഭേദം കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗമായി ഭാരതത്തെ ഗ്രസിച്ചിരിക്കുകയാണ്. ആ1. 1.529 എന്നാണ് ഈ വൈറസിനെ ശാസ്ത്രീയമായി വിളിക്കുന്നത്. മുന്‍ വകഭേദമായ ഡെല്‍റ്റ വൈറസിനെക്കാള്‍ മുന്നൂറു മുതല്‍ നാനൂറു മടങ്ങ് വരെ ഇതിനു വ്യാപനശേഷിയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ അണുബാധയുടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു, അതുപോലെ തന്നെ കുത്തനെയുള്ള കുറവും സംഭവിക്കുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണവും മരണനിരക്കും ഈ വകഭേദത്തില്‍ കുറവാണ്. അതോടൊപ്പം ഇത് പ്രത്യക്ഷമായ ലക്ഷണമില്ലാതെയും ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മരണത്തിനു വരെ കാരണമാകാവുന്ന ശ്വാസകോശതകരാറും ഓക്‌സിജന്റെ കുറവും, തലവേദന, തൊണ്ടവേദന, ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളും ഡെല്‍റ്റ വകഭേദത്തില്‍ കാണുന്നതുപോലെ ഇതില്‍ ഉണ്ടാകണമെന്നില്ല.

ഒമിക്രോണ്‍ വൈറസിന്റെ മാരകത്വം
പ്രതിരോധകുത്തിവയ്പ്പിലൂടെ മനുഷ്യശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികളെ ഒഴിവാക്കാന്‍ കഴിയുന്ന ഒരു വകഭേദമാണ് ഒമൈക്രോണ്‍ വൈറസ്. ഇത് വാക്‌സിന്‍ സ്വീകരിച്ചവരിലും നേരത്തെ കൊവിഡ് ബാധിച്ചവരിലും അണുബാധയ്ക്ക് കാരണമാകാം. വൈറസിലെ സ്‌പൈക്ക് പ്രോട്ടീന്റെ അമിനോ ആസിഡ് ശ്രേണികളുടെ എണ്ണം കൂടുതലായതുകൊണ്ടാണ് ഇത് വേഗം പകരുന്നത് എന്ന് കരുതപ്പെടുന്നു. വൈറസ് സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ച് അത് ബാധിക്കുന്ന മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുന്നു. അതിശയകരമെന്നു പറയട്ടെ, ഒമൈക്രോണ്‍ സ്‌പൈക്ക് പ്രോട്ടീനിന് 37 വകഭേദങ്ങള്‍ ഉണ്ട്. ഇത് കൊവിഡ്19ല്‍ നിന്ന് വളരെ വ്യത്യസ്തമാകുന്നു.

കൊവിഡ് നിയന്ത്രണത്തിന്റെ നിലവിലെ സര്‍ക്കാര്‍ നയം
കൊവിഡ് -19 കേസുകളുടെ പ്രതിദിന റെക്കോര്‍ഡിംഗ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്,വാക്‌സിനേഷന്‍ ഉറപ്പാക്കല്‍, കൂടാതെ, ഒരു ബൂസ്റ്റര്‍ ഡോസ് അല്ലെങ്കില്‍ ‘മുന്‍കരുതല്‍ ഡോസ്’ നല്‍കല്‍ എന്നിവയാണ് നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്ന കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍. എന്നിരുന്നാലും, വൈറസ് വ്യാപനം തടസ്സമില്ലാതെ തുടരുന്നു. മേല്‍പ്പറഞ്ഞ നടപടികള്‍ കൂടുതല്‍ ശക്തമാകേണ്ടിയിരിക്കുന്നു.

ദക്ഷിണാഫ്രിക്കയുടെ നയം
നാല് വൈറസ് തരംഗങ്ങളാണ് ദക്ഷിണാഫ്രിക്കയെ ബാധിച്ചത്. ഒമൈക്രോണ്‍ വ്യാപിപ്പിച്ച നാലാം തരംഗം അവിടെ അവസാനിച്ചിരിക്കുന്നു. അവിടുത്തെ നയങ്ങളില്‍ നിന്നും നമുക്കും ചിലത് പഠിക്കേണ്ടിയിരിക്കുന്നു. സമീപകാലതരംഗത്തില്‍, നല്ലതുപോലെ വൈറസ് വ്യാപനം ഉണ്ടായിട്ടും, കടകള്‍ അടച്ചിടല്‍, സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരുന്നത്. അമിതവും ആവശ്യമില്ലാത്തതുമായ രക്തപരിശോധനകള്‍, സിടി സ്‌കാനുകള്‍, മരുന്നുകള്‍,ആശുപത്രി പ്രവേശനങ്ങള്‍ എന്നിവ അവിടെ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വളരെ കുറച്ച് സമയത്തേക്ക് സ്‌കൂളുകള്‍ അടഞ്ഞുകിടന്നെങ്കിലും സര്‍ക്കാര്‍ അത് വേഗം തുറന്ന് പ്രവര്‍ത്തിപ്പിച്ചു. ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിരുന്ന ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ വ്യാപിച്ചപ്പോള്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ സര്‍ക്കാര്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.

ഭാരതത്തിനുള്ള പാഠങ്ങള്‍
ഇതുവരെ 170 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിച്ചിട്ടുണ്ട്. ഭാരതം കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നരവംശപരമായ നിരവധി സാമ്യതകള്‍ ഉണ്ടെന്നത് വളരെ പ്രധാനമാണ്. ശരാശരി പ്രായം, ജനസാന്ദ്രത, ആരോഗ്യസംവിധാനം, അടിസ്ഥാന സൗകര്യങ്ങള്‍, വൈറസ് വ്യാപനത്തിന്റെ വേഗത എന്നിവ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യന്‍ സാഹചര്യം യൂറോപ്യന്‍ രാജ്യങ്ങളുമായോ വടക്കേ അമേരിക്കന്‍ (യുഎസും കാനഡയും) അല്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായോ അല്ല മറിച്ച്ദക്ഷിണാഫ്രിക്കയുമായാണ് വളരെ ചേര്‍ന്ന് നില്‍ക്കുന്നത് എന്നു കാണാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയിലേതിന് സമാനമായ പാത ഇന്ത്യ പിന്തുടരണമെന്ന് ഇത് സൂചിപ്പിക്കുന്നു. നിലവിലുള്ള തരംഗത്തിലെ വ്യാപനം കണക്കിലെടുക്കുമ്പോള്‍, പഴയ സൂചകങ്ങള്‍, അതായത് ദൈനംദിന കൊവിഡ് കേസുകള്‍, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകള്‍ എന്നിവ തീരുമാനമെടുക്കുന്നതിനുള്ള മികച്ച മാനദണ്ഡങ്ങളല്ല. ദൈനംദിന രോഗലക്ഷണ കേസുകള്‍, ആശുപത്രിയിലുംതീവ്രപരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെട്ട കേസുകള്‍, പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍, അനുബന്ധരോഗങ്ങള്‍ വന്നവര്‍, പ്രായമായവര്‍ തുടങ്ങിയ സൂചകങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. രാജ്യത്തെ പ്രാദേശിക കണക്കുകളും തയ്യാറാക്കണം.

ഭാവിയിലേക്കുള്ള പ്രത്യാശ
ഫൈസറും അവരുടെ പങ്കാളിയായ ബയോ എന്‍ ടെക്കും 55 വയസ്സ് വരെ പ്രായമുള്ള മുതിര്‍ന്നവരില്‍ അവരുടെവാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പരിശോധിക്കുന്നതിനുള്ള ഒരു ക്ലിനിക്കല്‍ ട്രയലിനായി പ്രവര്‍ത്തനം ആരംഭിച്ചെന്ന വാര്‍ത്ത, ശുഭപ്രതീക്ഷ നല്‍കുന്നതാണ്. യഥാര്‍ത്ഥ കൊവിഡ് -19 വൈറസ്സിനെതിരെയുള്ള ബൂസ്റ്ററുകള്‍ ഒമിക്രോണ്‍ മൂലമുണ്ടാകുന്ന ഗുരുതരമായ ഫലങ്ങളില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും, ജാഗ്രതയോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനിയുടെ വാക്‌സിന്‍ ഗവേഷണ വിഭാഗം മേധാവി പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് -19 വൈറസ്സിനെതിരെയുള്ളവാക്‌സിന്റെ ഒമിക്രോണിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ക്ലിനിക്കല്‍ ട്രയലില്‍ 18നും 55നുംഇടയ്ക്ക് പ്രായമുള്ള 1420 പേരാകും പങ്കെടുക്കുക. അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലുമായിട്ടാണ് ട്രയല്‍ നടക്കുക.

(ലേഖകന്‍ ദക്ഷിണാഫ്രിക്ക ഫോര്‍ട്ട് ഹേര്‍ സര്‍വ്വകലാശാലയിലെ മുന്‍ സീനിയര്‍ പ്രൊഫസര്‍ ആണ് ).

വിവര്‍ത്തനം:ഹരികൃഷ്ണന്‍ ഹരിദാസ്

 

ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies