Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

യൂണിഫോമും വിവാഹപ്രായവും

എ.ശ്രീവല്‍സന്‍

Print Edition: 14 January 2022

ടി.വി.യില്‍ തകര്‍പ്പന്‍ ഡിബേറ്റ്.
സ്‌ക്കൂള്‍ യൂണിഫോം, വിവാഹപ്രായം എന്നിവ വിഷയങ്ങള്‍.
അവ യഥാക്രമം ലിംഗസമത്വം, ബാലവിവാഹ നിരോധനം എന്നാവേണ്ടിയിരുന്നു. എന്നാല്‍ ആരൊക്കെയാണ് അതിന് എതിര് നില്ക്കുന്നത് എന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുമായിരുന്നു.
രണ്ടിനും ഒരു കൂട്ടര്‍ എതിര്. അവര്‍ എതിരെങ്കില്‍ ഞങ്ങളും എതിര് എന്ന് യാതൊരു തത്വദീക്ഷയുമില്ലാത്ത ചില രാഷ്ട്രീയമുന്നണികള്‍. കലശലായ വോട്ട് ചോര്‍ച്ചാ ഭയം തന്നെ കാരണം.
ടി.വി കണ്ടുകൊണ്ടിരുന്ന ശ്രീമതി ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഈ നരേന്ദ്രമോദി കൊണ്ടുവരുന്ന നിയമങ്ങളെല്ലാം മുസ്ലിങ്ങള്‍ക്കെതിരാണല്ലോ’
ഞാന്‍ മറുചോദ്യം ഉന്നയിച്ചു.

‘സ്‌ക്കൂള്‍ വസ്ത്രപരിഷ്‌ക്കാരം പിണറായി സര്‍ക്കാര്‍ സംഭാവനയല്ലേ?. അത് ലിംഗസമത്വത്തിന് നല്ലതല്ലേ.?’

‘അതേ’.

ഒരു മഹിളാ സംഘടനയുടെ ഭാരവാഹിയായിരുന്ന ആളിന് മറ്റേതിനോട് പൂര്‍ണ്ണ യോജിപ്പായിരിക്കും എന്നെനിക്കറിയാം.

അവള്‍ തുടര്‍ന്നു.

‘പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് വളരെ നല്ലതല്ലേ?

പിന്നെന്തിനാ ഇവര്‍ ഇങ്ങനെ കിടന്ന് കാറുന്നത്?’

‘മൂന്നാംകിട രാഷ്ട്രീയക്കളി അല്ലാതെന്താ?

പറക്കമുറ്റാത്ത പക്വതവരാത്ത കൊച്ചുകുട്ടികളെ കെട്ടുന്നതും കെട്ടിച്ച് വിടുന്നതും വ്യക്തിസാതന്ത്ര്യമല്ല, ശുദ്ധ അസംബന്ധമാണ്.
മൂര്‍ഖതയ്ക്ക് മറുപടി മുണ്ടന്‍വടിയാണ്.’

‘ഹ.ഹ. ..അത് ശരിയാ..’

അതവള്‍ക്ക് നന്നേ രസിച്ചു.

‘കേട്ടാല്‍ തോന്നും കേന്ദ്രം കേരളത്തിലെ മുസ്ലിങ്ങളെ മാത്രം ലക്ഷ്യമിട്ട് എന്തൊക്കെയോ നിയമങ്ങള്‍ സദാ പടച്ചു വിടുകയാണെന്ന് അല്ലേ?’.

‘ആങ്, ശരിയാ’

‘ഇന്ത്യാമഹാരാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 1.18 ശതമാനം മാത്രമേ കേരളത്തിനുള്ളൂ. ജനസംഖ്യയോ 3.43 ശതമാനവും. അതില്‍ ഇപ്പോള്‍ 40 ശതമാനം മുസ്ലിങ്ങളെന്ന് കൂട്ടുക. എന്നാലും മലയാളി മുസ്ലിങ്ങള്‍ രാജ്യ ജനസംഖ്യയൂടെ ഒരു ശതമാനമേ വരൂ. എന്നിട്ടും ഇവിടെയുള്ളത്ര വര്‍ഗീയതയും വിദ്വേഷവും മറ്റു സംസ്ഥാനങ്ങളില്‍ കാണില്ല. മുത്തലാക്കിനും പൗരത്വനിയമത്തിനും അയോദ്ധ്യക്ഷേത്രനിര്‍മാണത്തിനുമൊക്കെ വളരെ ചെറിയ പ്രതികരണമാണ് ദല്‍ഹിയൊഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായത്.’
ടി.വി ഓഫ് ചെയ്ത് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ അവള്‍ തയ്യാറായി.

‘ഈ ഒരു ശതമാനം മലയാളി മുസ്ലിങ്ങളെ ലക്ഷ്യം വെച്ചാണ് കേന്ദ്രത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവരെക്കൊണ്ട് വാളെടുപ്പിക്കുക. ആ ദുര്‍നയത്തിന്റെ ഭാഗമാണ് മുഖ്യധാരാ രാഷ്ട്രീയക്കാരും മാധ്യമങ്ങളും. മുത്തലാക്ക് നിയമത്തെ എതിര്‍ത്ത പോലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയതിനെയും കമ്മ്യൂണിസ്റ്റ് മഹിളാവിഭാഗം വരെ എതിര്‍ക്കുക. പുരോഗമനക്കാരുടെ അധോഗമന പോക്കിരിത്തം.’

‘ഇവര്‍ ഐക്യരാഷ്ട്രസഭയുടെ (UNICEF) ഇന്ത്യയിലെ ബാലവിവാഹത്തെകുറിച്ചുള്ള റിപ്പോര്‍ട്ട് ഒന്ന് മറിച്ച് നോക്കിയിരുന്നെങ്കില്‍. ഇന്ത്യയില്‍ ഓരോ വര്‍ഷവും 15 ലക്ഷം പെണ്‍കുട്ടികളാണത്രെ 18 വയസ്സിന് മുമ്പ് വിവാഹിതരാവുന്നത്. നാലില്‍ ഒരു സ്ത്രീ 18 ന് മുമ്പ് വിവാഹിതയാവുന്നുണ്ടത്രെ.’

‘ഒന്ന് ആലോചിചു നോക്കൂ..21 വയസ്സായ ഒരു പെണ്‍കുട്ടി മൂന്നോ നാലോ കുട്ടികളുടെ അമ്മയാവുക! ഇതില്‍ പരം നട്ടപ്രാന്ത് വേറെ ഉണ്ടോ?’

‘പക്ഷെ വയസ്സ് എങ്ങനെ തെളിയിക്കും?’ എന്നായി അവള്‍.

‘കല്ല്യാണം കഴിഞ്ഞാലും നിയമത്തെ പേടിച്ച് സംഗതി പുറത്ത് പറയില്ലല്ലോ. വയസ്സും ശരിയ്ക്ക് പറയില്ല’.

‘ശരിയാണ്. അതിന് വിവാഹ റജിസ്‌ട്രേഷന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാലെ വയസ്സില്‍ കളവ് പറയുന്നത് നിര്‍ത്തൂ. എല്ലാവരും ഒരു പോലെ റജിസ്റ്റര്‍ ചെയ്യുകയും വേണം. ചിലര്‍ക്ക് പള്ളി റജിസ്‌ട്രേഷന്‍ മാത്രം മതി പോലും. അതെന്ത് ന്യായം? ഏക സിവില്‍നിയമം ഉടന്‍ വേണം.’

‘ഇന്ത്യയില്‍ യു.പി, ബീഹാര്‍, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ബാലവിവാഹത്തില്‍ മുന്‍പന്തിയിലാണ്. ബാലവിവാഹങ്ങളില്‍ 84 ശതമാനവും ഹിന്ദു സമുദായങ്ങളിലും ഗോത്രവിഭാഗങ്ങളിലുമാണ് നടക്കുന്നത്. 11 ശതമാനമേ മുസ്ലിം മത വിഭാഗങ്ങളില്‍ നടക്കുന്നുള്ളു. ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ജനസംഖ്യാ നിയന്ത്രണം എന്നിവയ്ക്ക് ഒരു പരിധിവരെ ഈ നിയമം കൊണ്ട് പരിഹാരം കാണാന്‍ സാധിക്കും.’

‘ഇനി കേരളത്തിലേയ്ക്ക് വരൂ..ഈ കോവിഡ് കാലത്ത് 2020 – 21 ല്‍ 86 കുട്ടിക്കല്ല്യാണം നടന്നുവത്രെ. അധികവും വയനാട്ടിലെ ആദിവാസി ഊരുകളിലും മലപ്പുറത്തും ബാക്കി അന്യസംസ്ഥാനക്കാരും.’

ഞാന്‍ ഒറ്റ വീര്‍പ്പിന് ഇത്രയും പറഞ്ഞപ്പോള്‍ ..

‘അപ്പൊ ഇത് മുസ്ലിങ്ങള്‍ക്കെതിരായല്ല അല്ലേ?’
എന്നവള്‍.

‘അല്ലേ, അല്ല. രാഷ്ട്രത്തിന് വേണ്ടിയാണ്. രാഷ്ട്രക്ഷേമത്തിന് വേണ്ടിയാണ്.’

‘എങ്കില്‍ എന്തിനാണ് രാഷ്ട്രീയകക്ഷികള്‍..എതിര്‍ക്കുന്നത്?’

‘ബാലവിവാഹം ദാരിദ്ര്യം ഊട്ടിയുറപ്പിയ്ക്കും

ദരിദ്രരായ ജനങ്ങളെ തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്താന്‍ സാധിക്കും..അത് തന്നെ.’

‘..1960 ല്‍ മദ്രാസില്‍ മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന റിക്ഷ നിര്‍ത്തലാക്കി.. കൊല്‍ക്കത്തയില്‍ മാത്രം ഇന്നും അത് തുടരുന്നു. എന്തുകൊണ്ട്? 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഇടതുപക്ഷം ഇത്രയും മനുഷ്യത്വ ഹീനമായ പരിപാടി എന്തുകൊണ്ട് നിര്‍ത്തലാക്കിയില്ല? പിന്നീട് വന്ന മമതയും. കാരണം’സുസ്ഥിര ദാരിദ്ര്യം’ ഒരു വോട്ട് ബാങ്ക് പോളിസിയാണ് എന്നതു തന്നെ.

ഇന്ന് ലോകത്ത് ഒരേ ഒരിടത്തേ മനുഷ്യന്‍ മനുഷ്യനെ വലിച്ചു കൊണ്ടു പോകുന്നത് കാണാന്‍ പറ്റൂ.. ഇന്ത്യയില്‍ മാത്രം..ലജ്ജ കൊണ്ട് ഓരോ ഇന്ത്യക്കാരന്റേയും തല താഴും, ആ വാര്‍ത്ത വായിക്കുമ്പോള്‍.’
‘സത്യം’ എന്ന് അവള്‍ തലകുലുക്കി സമ്മതിച്ചപ്പോള്‍ ഞാന്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാന ഗവണ്‍മെന്റിന്റെ പരിധിയില്‍ അല്ലായിരുന്നെങ്കില്‍ അതും മോദിജി നിര്‍ത്തലാക്കിയേനെ. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പല പുതിയ നിയമങ്ങളും നല്ലതാണെന്ന് അറിയാം. എങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം സത്യം തുറന്ന് പറയാനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കുന്നില്ല.’

ഞാന്‍ തുടര്‍ന്നു:

‘ഗുരു ചാണക്യന്‍ ഇത്തരക്കാരെ ഏറെ കളിയാക്കുന്നുണ്ട്. ഏതു വസ്തുവിനേയും എങ്ങിനെ കാണുന്നുവോ അങ്ങനെയാണ് സംബോധന ചെയ്യേണ്ടത് എന്ന് പറഞ്ഞ്. സത്യം മറച്ചു വെയ്ക്കരുത്. സ്വന്തം സംസ്‌കാരത്തിനനുസരിച്ച് കാഴ്ച്ചപ്പാടില്‍ വ്യത്യാസമുണ്ടാവാം എങ്കിലും.

ഉദാഹരണമായി ഒരു വേദാന്തിയാണ് ഒരു സ്ത്രീയെ സമീപിക്കുന്നത് എങ്കില്‍ ‘അമ്മേ’ എന്ന് വിളിക്കും. അതേ സ്ത്രീയെ ഒരു കൂണപന്‍ (വിഷയലമ്പടന്‍) ആണ് കാണുന്നതെങ്കിലോ ‘കാമിനിമണീ മോഹിനീ ബാലേ’ എന്നൊക്കെ വിളിക്കും. ആ സ്ത്രീയുടെ പട്ടിക്കുട്ടിയാണ് അവരെ കാണുന്നതെങ്കിലോ? യജമാനത്തിയെ കണ്ട സന്തോഷത്തില്‍ നല്ല പോലെ വാലാട്ടി ‘ഭൗ ഭൗ’ എന്ന് കുരയ്ക്കും..

അത്രയും കേട്ടപ്പോള്‍ അവള്‍ പറഞ്ഞു

‘സത്യം വദ ധര്‍മ്മം ചര! അല്ലേ’

‘സത്യമേവ ജയതേ ന അനൃതം എന്ന് കൂടി ഉണ്ട് ട്ടോ..’ന അനൃതം എന്നത് സ്വല്പം ഉച്ചത്തില്‍ ഉറപ്പിച്ച് പറഞ്ഞ് ഞാന്‍ നിര്‍ത്തി.

 

Tags: തുറന്നിട്ട ജാലകം
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

ഓവര്‍ ദ ടോപ്‌

ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)

എടലാപുരത്ത് ചാമുണ്ഡി

തൃക്കാക്കരയിലെ മതരാഷ്ട്രീയം

താലിബാനിസത്തിന്റെ കരിനിഴല്‍

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies